Haneef Labbakka Pakyara
മൂന്ന് മക്കളും ഉപ്പയും ഉമ്മയും അടങ്ങിയതായിരുന്നു അവരുടെ കുടുംബം.
കൂലിപ്പണിയെടുത്തായിരുന്നു അദ്ദേഹം കുടുംബം നോക്കിയിരുന്നത്.
എന്നാൽ മാരക രോഗം പിടിപ്പെട്ട അദ്ദേഹം ജോലി എടുക്കാനാവാതെ
വീട്ടിലായതോടെ
ദാരിദ്യത്തിലായിപ്പോയി ആ കുടുംബം.
ആദ്യമാദ്യം പലരും പല സഹായങ്ങൾ നൽകി ചികിൽസകൾ നടത്തിയെങ്കിലും
രോഗം കൂടിയതല്ലാതെ കുറഞ്ഞില്ല
അവസാനം.
ദാരിദ്ര്യം കാരണം ആ വീട് പലപ്പോഴും പട്ടിണിയിലായി.
ചികിൽസയ്ക്ക് പോലും പൈസയില്ലാതെ കുറേയേറെ
കഷ്ടപ്പെട്ടു ആ കുടുംബം
അവസാനം രോഗം വളരെ കൂടുതലായി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

ഉപ്പ മരിച്ചതോട് കൂടി അയൽ വീടുകളിൽ നിന്നും പലരും,ബന്ധുക്കളിൽ നിന്ന് ചിലരും വീട്ടിലേക്ക് വന്നപ്പോൾ ഫ്രൂട്സും ഭക്ഷണാവശ്യത്തിനുള്ള സാധനങ്ങളും മറ്റും കൊണ്ട് വന്നു,
ആ ദിവസങ്ങളിൽ ആ വീട്ടിലെ കുഞ്ഞുങ്ങൾ വിശപ്പറിയാതെ കഴിഞ്ഞു.
കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആളുകൾ അവരെ സഹായിക്കുന്നത് കുറച്ചു.
പിന്നീട് ആരും തീരെ സഹായം നൽകാതെയായി.
വീണ്ടും ആ വീട്ടിൽ ആ കുഞ്ഞുമക്കൾ പട്ടിണിയായി.
ആ ദിവസങ്ങളിൽ ആ വീട്ടിലെ കുഞ്ഞുങ്ങൾ വിശപ്പറിയാതെ കഴിഞ്ഞു.
കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആളുകൾ അവരെ സഹായിക്കുന്നത് കുറച്ചു.
പിന്നീട് ആരും തീരെ സഹായം നൽകാതെയായി.
വീണ്ടും ആ വീട്ടിൽ ആ കുഞ്ഞുമക്കൾ പട്ടിണിയായി.
അതിനിടയിൽ ഒരു ദിവസ്സം ഇളയ ആൺകുട്ടിക്ക് നല്ല പനി പിടി പെട്ടു.
മരുന്നുകൾ നൽകിയെങ്കിലും പനി കുറഞ്ഞില്ല.
അന്ന് രാത്രി മൂത്തമകൾ അഞ്ചു വയസ്സുകാരി ഉമ്മയോട് പതുക്കെ ചോദിച്ചു,“ ഈ കുഞ്ഞ് എന്നാണുമ്മാ മരിക്കുക?”
ഉമ്മ സങ്കടത്തോടും ദേഷ്യത്തോടും കൂടി മകളോട് ചോദിച്ചു
“നീ എന്താ ഇങ്ങിനെ ചോദിക്കുന്നത്?”
കുട്ടി ഉമ്മയോട് പറഞ്ഞു,“ഈ കുഞ്ഞ് മരിച്ചാൽ ആളുകൾ നമ്മുടെ വീട്ടിലേക്ക് വരില്ലെ,
അപ്പോൾ കുറെ സാധനങ്ങൾ കൊണ്ട് വന്ന് തരും..
അപ്പോൾ നമുക്ക് വിശപ്പില്ലാതെ കഴിയായിരുന്നില്ലെ ഉമ്മാ..”
അത് കേട്ട ആ പാവം ഉമ്മ
കൈകൾ മുഖത്തമർത്തി പൊട്ടിക്കരഞ്ഞു പോയി ..

ഓർക്കുക സഹോദരങ്ങളെ മറ്റുള്ളവരെ
ഒരു ബുദ്ധിമുട്ടും അറിയിക്കാതെ
പട്ടിണിയുമായി കഴിയുന്ന പല കുടുംബങ്ങളും നമ്മുടെ കുടുംബങ്ങൾക്കിടയിലും അയൽ വീടുകളിലും ഉണ്ടാകാം
നാം അതറിയുന്നില്ല.
ഒരു ബുദ്ധിമുട്ടും അറിയിക്കാതെ
പട്ടിണിയുമായി കഴിയുന്ന പല കുടുംബങ്ങളും നമ്മുടെ കുടുംബങ്ങൾക്കിടയിലും അയൽ വീടുകളിലും ഉണ്ടാകാം
നാം അതറിയുന്നില്ല.
അറിയാൻ ശ്രമിക്കുകയും
അറിഞ്ഞ് അർഹതപ്പെട്ടവർക്ക് സഹായം എത്തിക്കുകയും വേണം.
ഓർക്കുക സദഖ അപകടങ്ങളിൽ നിന്നും
കാത്തുരക്ഷിക്കുന്നു.
അർഹതപ്പെട്ടവർക്ക് നമ്മുടെ സഹായം ലഭിക്കുമ്പോൾ അവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
അത് കാരണം നമ്മുടെ എത്ര വലിയ ബുദ്ധിമുട്ടുകളും നിഷ്പ്രയാസം പരിഹരിക്കപ്പെടുന്നു.

സദഖയും സകാത്തും വെറും റംസാൻ മാസത്തിലേക്കുള്ളതല്ല.
നമുക്ക് റബ്ബ് നൽകിയ സമ്പത്തിൽ പാവങ്ങൾക്കും അവകാശമുണ്ടെന്ന കാര്യം മറന്നു പോകരുത്.
വായിച്ചു കഴിഞ്ഞ് പോസ്റ്റ് ഷെയർ ചെയ്യുക
ആരെങ്കിലും ഒരാൾ ഒരു നേരത്തെയെങ്കിലും ഭക്ഷണം അർഹതപ്പെട്ടവർക്ക് നൽകുകയും
അതിന് കാരണക്കാർ നമ്മളാകുകയും ചെയ്യട്ടെ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക