നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശ്രീഭദ്ര

Image may contain: 1 person, smiling, closeup
By AnjaliVijayan
***********
"അതേ നാണിയമ്മേ ദേവിക്കിഷ്ടല്ലേ പാട്ട് കഴിക്കുന്ന മണ്ണാനേ "
"പിന്നല്ലാതേ അതിലിപ്പോ ന്തായിത്ര സംശയിക്കാൻ. ...അല്ലാ ന്താപ്പോ ചെറ്യമ്പ്രാട്ടിക്ക് ഇങ്ങനെ ഒരു സംശയം. ."
"അത് നാണിയമ്മേ ദേവിക്കിഷ്ടം പാട്ട് കഴിക്കുന്ന മണ്ണാനെയല്ലേ. അപ്പോ പിന്നെ മണ്ണാനെ കെട്ടിയാൽ ന്താ കുഴപ്പം "......
" ശിവ ശിവാ ന്തായി ചെറ്യമ്പ്രാട്ടി പറേണേ മണ്ണാനെ കെട്ടാന്നോ കോലോത്തുള്ളവർ അറിയണ്ട അറിഞ്ഞാലുണ്ടല്ലോ വെച്ചേക്കില്ല. ....."
"എന്താ നാണിയമ്മേ ഞാൻ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ.....ഞാനൊരു കളി പറഞ്ഞതല്ലേ...ശ്രീമംഗലം കോവിലകത്തെ ഇളമുറതമ്പുരാട്ടി ഒരു സാധാരണ മണ്ണാനെ സ്നേഹിക്കാനോ.. അതിനെനിക്ക് ചിത്തഭ്രമം ഇല്ല....നാണിയമ്മ പരിഭ്രമിക്കാതെ കോലോത്തേക്ക് പൊക്കോളൂ..........ബാക്കിയുള്ള മഞ്ഞൾ ഞാൻ തേച്ചോളാം.....കുളി കഴിഞ്ഞ് ഞാനങ്ങ് വന്നോളാം...."
" ശരി തമ്പ്രാട്ടി..."
**********************************************
" തമ്പ്രാട്ടിക്കുട്ട്യേ.......
" ഏഹ് ആരിത് ഹരിയേട്ടനോ......ആരേലും കാണുംട്ടോ ഹരിയേട്ടാ....പോവാൻ നോക്ക്. .....
" ഓ പിന്നെ. ...ഇങ്ങോട്ടിപ്പോ ആരു വരാനാ ന്റെ ഭദ്രേ.....നീ നീരാട്ടിനിറങ്ങിയാൽ പിന്നെ ഈ വഴിക്ക് ആരും വരില്ലല്ലോ......."
" ദേ ഹരിയേട്ടാ അധികം തമാശിക്കല്ലേ.......
" നീ ഇങ്ങോട്ട് കേറിവാ പെണ്ണേ ബാക്കി മഞ്ഞള് ഞാൻ തേച്ചു തരാം. .....
" ഛീ വഷളത്തരം പറയാതേ ഹരിയേട്ടാ. ....
" എന്തോന്ന് വഷളത്തരം പെണ്ണേ. ..നിനക്കുള്ളതെല്ലാം എനിക്കുള്ളതല്ലേ.....എന്നായാലും നീ ന്റെ പെണ്ണാവേണ്ടതല്ലേ.......
" അതിന് കോലോത്തുള്ളവർ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ ഹരിയേട്ടന്....ഒരു കീഴ്ജാതിക്കാരന് എന്നെ കെട്ടിച്ചു കൊടുക്കാൻ മാത്രം അധംപതിച്ചിട്ടില്ല കോലോത്തുള്ളവർ. ......
" ന്താ ഭദ്രേ. ...നിനക്കും തോന്നിത്തുടങ്ങിയോ ഈ കീഴ്ജാതിക്കാരനെ സ്നേഹിക്കണ്ടായിരുന്നു എന്ന്. ....
" ന്തായി പറേണേ ന്റെ ഹരിയേട്ടൻ..നിക്കങ്ങനെ ചിന്തിക്കാൻ കഴിയുമോ. ........കോലോത്തെ ഭഗവതിയുടെ മുന്നിൽ വെച്ചാണ് ഈ ശ്രീഭദ്ര ശ്രീഹരിക്ക് സത്യം ചെയ്തത്. ഹരിക്കുള്ളതാണ് ഈ ഭദ്രയെന്ന്......ദേവീടെ മുന്നിൽ വെച്ച് ചെയ്ത സത്യം തെറ്റിച്ചാൽ ന്താ ണ്ടാവാന്ന് അറിയുന്നതല്ലേ ഹരിയേട്ടന്. .....
" അച്ചോടാ ന്റെ കാളിക്കുട്ടി അപ്പോഴേക്കും ഭദ്രകാളി ആയോ......ദേ പെണ്ണേ നിന്റെ കണ്ണുകളിൽ നിക്ക് കാണേണ്ടത് ദേഷ്യമല്ല.പകരം എന്നോടുള്ള പ്രണയമാണ്......എനിക്കറിയാം നിനക്കൊരിക്കലും എന്നെ വിട്ട് പോവാൻ ആവില്ലാന്ന്.ഈ ജൻമത്തിൽ ഹരിക്കൊരു പെണ്ണുണ്ടെങ്കിൽ അത് നീ ആവും. .ഞാൻ പോവുന്നു. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല.ആരേലും കാണും. ഞാൻ പോട്ടെട്ടോ കാളിക്കുട്ടിയേ......"
"മ്...ശരി ഹരിയേട്ടാ...വൈകീട്ട് അമ്പലത്തിൽ വെച്ച് കാണാം. ............
*********************************************
" എന്നിട്ടെന്താ അമ്മേ ഉണ്ടായത്......ഭദ്രയെ ഹരി വിവാഹം കഴിച്ചോ......
" ബാക്കി കഥ ഞാൻ പറഞ്ഞു തരാം മോൾക്ക്. .."
"അന്ന് വൈകീട്ട് അമ്പലത്തിൽ വെച്ച് ഹരിയും ഭദ്രയും തമ്മിൽ കണ്ടു. അമ്പലത്തിലെ ഉത്സവത്തിന് മുൻപ് ദേവിക്ക് കളം വരച്ചു പാട്ട് കഴിക്കുന്ന സംഭവമുണ്ട്.ആ ദിവസമായിരുന്നു അന്ന്.നീലക്കര കസവ്മുണ്ടും ചുറ്റി പനങ്കുല പോലത്തെ കാർക്കൂന്തലിൽ മുല്ലപൂ ചൂടി ദേവിയെ തൊഴുതു നിൽക്കുന്ന ഭദ്രക്ക് മുൻപിൽ സാക്ഷാൽ ദേവി പോലും തോൽക്കും.അത്രയ്ക്ക് ചൈതന്യമായിരുന്നു അവൾക്ക്. ........പക്ഷേ മുഖം അത്രയ്ക്ക് പ്രസന്നമായിരൂന്നില്ല. .......കളംപാട്ട് തുടങ്ങി ഏതാണ്ട് അരമണിക്കൂർ ആയപ്പോ ഭദ്ര ഹരിയോട് അമ്പലത്തിലെ പിറകിലെ കാവിലേക്ക് വരാൻ പറഞ്ഞു. ......
" ഹരിയേട്ടാ നമുക്ക് എങ്ങോട്ടേലും പോവാം..ശാരദമ്മായീടെ മോനേക്കൊണ്ട് എന്നെ കെട്ടിക്കാനുള്ള തീരുമാനത്തിലാ എല്ലാരും. വാ പോവാം ഏട്ടാ. ........
"ഭദ്രേ പോയാൽ പിന്നെ നമ്മുക്കൊരിക്കലും തിരിച്ചു വരാൻ പറ്റില്ല. ഇനി അഥവാ വന്നാൽ തന്നെ വെച്ചേക്കില്ല നമ്മളെ. നീ നല്ല പോലെ ചിന്തിച്ചോ....
" എനിക്കെന്റെ ഹരിയേട്ടൻ മതി.വിട്ടുകൊടൂക്കല്ലേ...........ഇതാ താലി ...ഇവിടെ വെച്ച് ഈ നാഗദൈവങ്ങളെ സാക്ഷിയാക്കി ഹരിയേട്ടൻ ന്റെ കഴുത്തിൽ താലി ചാർത്ത്.....
നേരം പുലർന്നപ്പോഴേക്കും നാടുനീളെ പരന്നു ..കണിമംഗലം കോവിലകത്തെ ചെറ്യമ്പ്രാട്ടി മണ്ണാന്റെ കൂടെ ഒളിച്ചോടിയത്.തനിക്കിങ്ങനെ ഒരു മകളില്ലെന്ന് പറഞ്ഞ് എല്ലാവരും കൂടി ചെറ്യമ്പ്രാട്ടിയെ പടിയടച്ച് പിണ്ഡം വെച്ചു.
" എന്നിട്ടെന്താ ഉണ്ടായെ അച്ചാ ........
" അന്ന് നാട് വിട്ട ഹരിയും ഭദ്രയും നേരെ ഹരിയുടെ ഉറ്റ സുഹൃത്തിന്റെ അടുത്തേക്ക് പോയി. അതായത് നമ്മളിപ്പോ നിൽക്കുന്ന ഇവിടെ. .....
" ആണോ .....അപ്പോ അവർ ഇവിടെ ഉണ്ടോ അച്ചാ......
" ഉണ്ടല്ലോ. അച്ഛൻ കാണിച്ചു തരാം. മോള് വാ...........
മോനുറങ്ങിയോ ഭദ്രേ. ........
" ഇല്ലാ ഹരിയേട്ടാ. ...അച്ഛന്റെ അല്ലേ മോൻ..അത്ര പെട്ടെന്ന് ഉറങ്ങുമോ...
" അച്ഛന്റെ മാളൂട്ടി ഇവിടെ വാ.മോൾക്ക് കാണേണ്ട ഹരിയേയും ഭദ്രയേയും.ഈ നിൽക്കുന്ന മോൾടെ അച്ഛനും അമ്മയും തന്നയാണ് അവർ. ....കോലോത്തെ ദേവീടെ മുന്നിൽ വെച്ചാണ് ശ്രീഭദ്ര എന്ന മോളടെ അമ്മ ഈ ശ്രീഹരിക്ക് വാക്ക് നൽകിയത്...അന്നാ മകംനാളിൽ താലിചാർത്തി കൂടെ കൂട്ടിയതാ......ഇന്നവൾ ന്റെ രണ്ടു പൊന്നോമനകളുടെ അമ്മയാ. ......
അച്ഛന്റെയും അമ്മയുടേയും കഥ കേട്ടല്ലോ.ഇനി മോള് പോയുറങ്ങ്.നാളെ ക്ലാസ് ഉള്ളതാ. .....
" ഓകെ ഗുഡ് നൈറ്റ് അച്ഛാ അമ്മാ
" ഗുഡ് നൈറ്റ്. ......
" ഹരിയേട്ടാ ഏട്ടനു വിഷമം ഉണ്ടോ.....
" ഇത് ഞാനല്ലേ പെണ്ണേ നിന്നോടു ചോദിക്കണ്ടത്.......നിനക്ക് നാട്ടിൽ പോണമെന്ന് തോന്നുന്നുണ്ടോ....
" ഇല്ല ഹരിയേട്ടാ. ..എനിക്കെന്റെ ഹരിയേട്ടനും മക്കളും മതി.അവരാണ് ഇനിയെന്റെ ലോകം. ...........
" ന്നാലെ നീ വേഗം മോനെ ഉറക്ക് ........നന്ദൂട്ടന് കൂടെ കളിക്കാൻ ഒരാളെ കൊടുക്കാന്നു പറഞ്ഞുപോയി..........
" അയ്യടാ ആ പൂതിയങ്ങ് മാറ്റിക്കോ...നന്ദൂട്ടന് കൂടെ കളിക്കാൻ മാളു ഉണ്ട്. ...മോൻ പോയേ പോയേ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot