Slider

പെണ്ണ് കാണൽ

0
Image may contain: 4 people, including Anvin George, people smiling, outdoor
ഞാൻ ഓടി ഓടിയെന്നു പറഞ്ഞാൽ മരണ ഓട്ടം തന്നെ ഓടി..
അയാൾ പുറകെ ഉണ്ട്.. ഇത്ര വലിയ കുട വയറും വെച്ചോണ്ട് അയാൾക്ക്‌ എങ്ങനെ ഓടാൻ കഴിയുന്നു...
അദ്ദേഹത്തിന്റെ കയ്യിൽ ഒരു ചൂലു ഇരിപ്പുണ്ട്... ഓടുന്നതിനിടയിൽ ഒന്നും കൂടി ഞാൻ തിരിഞ്ഞു നോക്കി... അയാൾ അവിടെ ഒന്നു കുനിഞ്ഞു..
""നിക്കടാ അവിടെ "" അയാൾ അലറി കൊണ്ട് വീണ്ടും ഓടാൻ തുടങ്ങി..
ഒരു സ്റ്റെപ് വച്ചതും എന്റെ പുറത്തു എന്തോ വന്നിടിച്ചു..
ഒന്നും നോക്കിയില്ല.. ഞാൻ ഒറ്റ വീഴ്ച വെച്ച് കൊടുത്തു... അല്ല വീണുപോയി......
ഇയാൾ എന്നാ മൂങ്ങ ആണോ ?നല്ല കാഴ്ച ശക്തി അല്ലെങ്കിൽ ഈ രാത്രിയിൽ ഇത്ര കൃത്യമായി എറിഞ്ഞു കൊള്ളിക്കാൻ പറ്റുമോ...
എനിക്ക് എഴുന്നേൽക്കാൻ പറ്റിയില്ല... അയാൾ ഓടി എന്റെ അടുത്ത് വന്നു നിന്നു...
"ഡാ തെണ്ടി പല പ്രാവിശ്യം പറഞ്ഞിട്ടില്ലേ എന്റെ ഭാര്യ കുളിക്കുമ്പോൾ ഒളിഞ്ഞു നോക്കരുത് എന്ന്.."അയാൾ അലറി ഞാൻ മുഖം മറച്ചു പിടിച്ചു......
അയാൾ ചൂൽ വച്ചു എന്റെ കാലിനിട്ടു അടിച്ചു...വീണ്ടും അടിക്കാൻ വന്നപ്പോൾ അയാൾ ലക്ഷം തെറ്റി വേച്ചു പോയി....
ആ ഗ്യാപ്പിൽ ഞാൻ ഓടി രക്ഷപെട്ടു.......
അയാളുടെ ഭാര്യ കുളിക്കുന്നത് നോക്കാനല്ല ഞാൻ വന്നത്.. നിങ്ങളുടെ മോളു പറഞ്ഞിട്ട് അവളെ കാണാൻ വേണ്ടിയാണെന്ന് പറയണമെന്നുണ്ടായിരുന്നു....
രാത്രിയിൽ ഒന്നിവിടം വരാൻ പറഞ്ഞത് അവളാണ് .... അവൾക്കു ഭയങ്കര ടെൻഷൻ ആണെന്നു..വന്നു ഒന്ന് കണ്ടിട്ട് പൊക്കോ എന്നും..
ഇല്ല ഇല്ല എന്ന് നൂറു വട്ടം പറഞ്ഞതാണ്...
ആണുങ്ങൾ ആണെങ്കിൽ ധൈര്യം വേണം എന്ന് പറഞ്ഞപ്പോൾ... എനിക്ക് വേണ്ടിയല്ല ആണുങ്ങൾക്ക് വേണ്ടി ഞാൻ ആ ദൗധ്യം ഏറ്റെടുത്തത്...
അവള് ടെറസിൽ ആയിരുന്നത് കൊണ്ട് താഴെ നിന്നു കൈയും കാലുമുപയോഗിച്ചു ആഗ്യ ഭാഷയിൽ എന്തൊക്കെയോ കാണിക്കുവാരുന്നു...
പെട്ടെന്ന് ആണ് വെട്ടിയിട്ട പോലെ അവൾ വീണതും... ഞാൻ എന്താണെന്ന് അറിയാൻ ഒരു കവുങ്ങിൽ വലിഞ്ഞു കയറിയതും...
അടുക്കളയിൽ നിന്നും ഇറങ്ങിയോടിയ പൂച്ചയ്ക്ക് പുറകെ അയാൾ ചൂലുമായി ഇറങ്ങി വന്നത്.. അങ്ങനെ ആണ് കവുങ്ങിൽ മരപ്പട്ടിയെ പോലെ ഇരിക്കുന്ന എന്നെ കണ്ടത്..
ഡാ എന്നൊരു അലർച്ച ആരുന്നു.. ഭാവി അമ്മായി അപ്പന്റെ അലർച്ച തീരുന്നതിന് മുന്നേ തുട ഉരഞ്ഞു താഴെ എത്തി ഞാൻ ഓട്ടം തുടങ്ങിയിരുന്നു...
നാളെ പെണ്ണ് കാണൽ ആണ്.. പെണ്ണ് കാണൽ എന്നു പറഞ്ഞാൽ അവളും ഞാനും പിന്നെ ബ്രോക്കറും കൂടിയുള്ള ഒരു ഒത്തുകളി.. ബ്രോക്കർക്കുള്ള കമ്മീഷൻ അവളുടെ അപ്പൻ കൊടുത്തോളുകയും ചെയ്യും...
കുറെ പ്രണയിച്ചു.. എന്റെ വീട്ടിലും അവളുടെ വീട്ടിലും ആലോചനകൾ തുടങ്ങി..... ആദ്യത്തെ രണ്ടു മൂന്നെണ്ണം അവൾ മുടക്കി..
""എന്നെ ഇഷ്ടമുണ്ടെങ്കിൽ എന്റെ വീട്ടിൽ വന്നു പറ ""എന്നു അവൾ എന്നെ വെല്ലുവിളിച്ചപ്പോൾ എന്റെ അപ്പനോടും അമ്മയോടും പറഞ്ഞാലോ എന്നു ഓർത്തതാണ്.....
ചിലപ്പോൾ അവർ സമ്മതിക്കും.. ഞാൻ പെണ്ണിനെ കണ്ടു പിടിച്ചു എന്ന പേരിൽ അവർ ചിലപ്പോൾ ഉടക്ക് വർത്തമാനം പറയും..... അല്ലേലും അപ്പൻ എപ്പോളും പറയും.. ഞാൻ കണ്ടു പിടിച്ചതാ നിന്റെ അമ്മയെ എന്റെ സെലെക്ഷൻ മോശമായി... അത് പോലെ നിന്റേതും മോശമാകരുത് എന്നും താമശ ആണ്..
അങ്ങനെ ആലോചിച്ചു നടക്കുമ്പോൾ ആണ് ബ്രോക്കർ കുട്ടപ്പായി വരുന്നത്... ആളൊരു വെള്ളമടി കേസ് ആണെങ്കിലും ആൾക്കാരെ സംസാരിച്ചു വീഴ്ത്താൻ ആളെ കഴിഞ്ഞേ ഉള്ളു..
കാര്യങ്ങൾ ഒക്കെ പറഞ്ഞു റെഡി ആക്കി ഒരു ഫുൾ വാങ്ങാനുള്ള കാശും എന്റെ വക ചെറിയ കമ്മീഷനും കൊടുത്തു.. അച്ഛന്റെ കയ്യീന്ന് ഇനി വാങ്ങിക്കണ്ട കെട്ടോ.. എന്നു കൂടി പറഞ്ഞാണ് വിട്ടത്..
പിറ്റേന്ന് രാവിലെ തന്നെ കുട്ടപ്പായി ബ്രോ( ബ്രോക്കറിന്റെ ബ്രോ) അവളുടെ വീട്ടിലെത്തി കാര്യങ്ങൾ ഒക്കെ പറഞ്ഞു റെഡിയാക്കി ഉച്ച കഴിഞ്ഞു ഞങ്ങളുടെ വീട്ടിലും എത്തി.. ഞായറാഴ്ച പെണ്ണ് കാണാൻ പോകാം എന്നു പറഞ്ഞു ബ്രോ പോയി...
ഞങ്ങൾ പെണ്ണുകാണൽ ദിവസത്തിനു വേണ്ടി ഞങ്ങൾ കാത്തിരുന്നു..
നാളത്തെ പെണ്ണ് കാണൽ പാളല്ലേ ദൈവമേ എന്നു പ്രാർത്ഥിച്ചു ഇരിക്കുമ്പോൾ ആണ് അവളുടെ കാൾ വന്നതും ആകെ ബഹളം ആയതും..
വീട്ടിൽ എത്തി നോക്കിയപ്പോൾ അവളുടെ മിസ്സ്ഡ് കോൾ ഉണ്ട്..അവളുടെ പോയ ബോധം തിരിച്ചു വന്നു ഭാഗ്യം... തിരിച്ചു വിളിച്ചു "അറിയാതെ ബോധം കേട്ടതാണെന്നും പ്രശ്നം ഒന്നുമില്ല എന്നു അവൾ പറഞ്ഞു..
ഷർട്ട്‌ ഊരി
ഞാൻ കണ്ണാടിയിൽ നോക്കി.. മീൻകടയിലൊക്കെ കേര മീൻ മുറിച്ചു വച്ചിരിക്കുന്ന പോലെയാണ് ചങ്കിരിക്കുന്നത്... തുടയിലെ കാര്യം പറയണ്ട...
""അമ്മേ മുറിവെണ്ണ ഇരിപ്പുണ്ടോ "" ഞാൻ ചോദിച്ചു...
""എന്തിനാ മോനെ മുറിവെണ്ണ "" നാളെ പെണ്ണുകാണൽ അല്ലെ വല്ല പെർഫ്യൂമും ഉണ്ടോന്നു നോക്കടാ ""
ഞായറാഴ്ച രാവിലെ വേദന കാരണം എഴുന്നേൽക്കാൻ പറ്റാതെ കിടന്ന എന്നെ അമ്മ വന്നു എഴുന്നേപ്പിച്ചു....
കുളിക്കാതെ പറ്റില്ലല്ലോ.. ഒന്നും നോക്കിയില്ല.. വെള്ളമൊഴിച്ചു.... കണ്ണിൽ കൂടി ഒരു പൊന്നീച്ച പോയി.. അത് ഒരു അഞ്ചു പവൻ കാണും..
ജീൻസ് ഇടാൻ കാല് പൊക്കാൻ ശ്രമിച്ചപ്പോൾ ആണ് എന്നെ കൊണ്ട് അത് പറ്റില്ല എന്നു മനസ്സിലയത്..
അവസാനം പല നുണയും പറഞ്ഞു അച്ഛന്റെ മുണ്ടും ഉടുത്തു നെഞ്ചു ഉരയാതെ ഷർട്ടും വലിച്ചു പിടിച്ചാണ് അവളുടെ വീട്ടിൽ ചെന്നു കയറിയത്..
വാതിൽക്കൽ അവളുടെ അപ്പൻ ""വാ മോനെ.. എന്താ നടക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ "" എന്നു ചോദിച്ചപ്പോൾ
"ഇല്ല അങ്കിൾ കാറിൽ ഇരുന്നിട്ട് കാലു മരവിച്ചതാ എന്നു പറഞ്ഞു രക്ഷപെട്ടു...
പെണ്ണുകാണലിൽ കിട്ടിയ ലഡ്ഡുവിന്റെ ഒരു കഷ്ണം ഷർട്ടിനു അകത്തു വീണു..... അതിലെ പോയ ഒരു ഉറുമ്പ് എന്റെ കാലു ലക്ഷ്യമാക്കി വന്നതേ അതിനെ അതിക്രൂരമായി ഞാൻ കൊലപ്പെടുത്തി.. അകത്തു കയറിയാൽ പണി പാളും..
പെണ്ണ് കാണൽ കഴിഞ്ഞു തിരിച്ചു ഇറങ്ങുമ്പോൾ എന്റെ ഭാവി അമ്മായി അപ്പന്റെ ഒരു ഊള തമാശ.. "മോനെ ഇത് വരെ മരവിപ്പ് മാറിയില്ലേഡാ...കല്യാണത്തിന്റെ അന്നെങ്കിലും മാറുമായിരിക്കും അല്ലെ ""എന്നിട്ട് കുടവയർ കുലുക്കിയുള്ള ഒരു ചിരിയും..
എനിക്ക് അന്ന് വന്ന ചെറുക്കനെ മതി..അല്ലേൽ ഞാൻ കിട്ടുന്നില്ല എന്നു അവളും വാശി പിടിച്ചതോടെ കല്യണം ഉറപ്പിച്ചു..
ആലോചിച്ചു ഉറപ്പിച്ചത് പോലെ കല്യാണം കൃത്യ സമയത്തു നടന്നു...
കല്യാണം കഴിഞ്ഞിട്ടും നെഞ്ചിലെ രോമങ്ങൾ ഒന്നും തിരിച്ചെത്തിയില്ല.... ബ്രോ കുട്ടപ്പായി എന്റെ അപ്പന്റെ കയ്യീന്നും കമ്മീഷൻ വാങ്ങി... തെണ്ടി...
അമ്മായി അമ്മയോടു കുളി പകൽ സമയത്താക്കാൻ ഉപദേശം കൊടുത്തു... സംശയ രോഗിയായ അമ്മായി അപ്പൻ കാണുന്ന കുളിസീൻ പിടുത്തക്കാരൻ എന്തിന്റെയോ നിഴൽ ആണെന്നു ഞാൻ മനസ്സിലാക്കി..
എന്റെ കഷ്ടകാലത്തിന്റെ രൂപത്തിൽ അന്ന് അടുക്കളയിൽ നിന്നു ഇറങ്ങി വന്ന പൂച്ചയെ കണ്ണുകെട്ടി ആറിനക്കരെ കൊണ്ടു പോയി കളഞ്ഞു..
കാത്തിരുന്നു കിട്ടിയ നിമിഷത്തിൽ ഉണക്കതേങ്ങ അറിയാത്ത രീതിയിൽ അമ്മായിഅപ്പന്റെ മുതുകത്തു എറിഞ്ഞു പിടിപ്പിച്ചു,..അന്ന് ഓടാൻ പറ്റാത്ത എന്നിലെ കാമുകനു ഉണ്ടായ അപമാനത്തിനു പകരം വീട്ടി...
ഞാനും അമ്മുവും സന്തോഷമായി ഇരിക്കുന്നു.. നെഞ്ചിലെ രോമം തിരിച്ചു വരുന്നതും കാത്തു

By Anvin george
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo