
എനിക്കും വേണമൊരിടം....,
അതിർവരമ്പുകളില്ലാത്തൊരിടം...,
വിലക്കുകളോ..
ഓർമ്മപ്പെടുത്തലുകളോ...
എത്തിപ്പെടാനാകാത്തൊരിടം.
അതിർവരമ്പുകളില്ലാത്തൊരിടം...,
വിലക്കുകളോ..
ഓർമ്മപ്പെടുത്തലുകളോ...
എത്തിപ്പെടാനാകാത്തൊരിടം.
തിരസ്ക്കാരങ്ങളുടെ
ശ്വാസം മുട്ടലുകളിൽ നിന്നും
ഓടിയൊളിക്കാനൊരിടം.
ശ്വാസം മുട്ടലുകളിൽ നിന്നും
ഓടിയൊളിക്കാനൊരിടം.
ഇടയ്ക്കൊന്ന് പൊട്ടിച്ചിരിക്കാൻ..,
ഇടയ്ക്കൊന്ന് പൊട്ടിക്കരയാൻ..,
ഇടയ്ക്കൊന്ന് ചിന്തിക്കാൻ....,
ഇടയ്ക്കൊന്നുൾവലിഞ്ഞ്,
സ്വയമാരാണെന്ന്
തിരിച്ചറിയാനൊരിടം.
ഇടയ്ക്കൊന്ന് പൊട്ടിക്കരയാൻ..,
ഇടയ്ക്കൊന്ന് ചിന്തിക്കാൻ....,
ഇടയ്ക്കൊന്നുൾവലിഞ്ഞ്,
സ്വയമാരാണെന്ന്
തിരിച്ചറിയാനൊരിടം.
അക്ഷരലോകത്തേക്കൂളിയിട്ട്,
മറ്റെല്ലാം മറന്ന്,
എനിക്ക് ഞാനാകാനൊരിടം...,
എന്നിലെ എന്നെ തിരിച്ചറിയാനൊരിടം,
ആരും തേടിയെത്താത്തൊരിടം.
മറ്റെല്ലാം മറന്ന്,
എനിക്ക് ഞാനാകാനൊരിടം...,
എന്നിലെ എന്നെ തിരിച്ചറിയാനൊരിടം,
ആരും തേടിയെത്താത്തൊരിടം.
മനസ്സിന്നകത്തളത്തിലെ ചിന്തകളെ
കെട്ടഴിച്ചുവിടണം....,
എന്നിട്ട്,
ശാന്തമായൊഴുകുമൊ-
രരുവി പോലെ...,
ഒഴുകിയൊഴുകി നീങ്ങണം.
കെട്ടഴിച്ചുവിടണം....,
എന്നിട്ട്,
ശാന്തമായൊഴുകുമൊ-
രരുവി പോലെ...,
ഒഴുകിയൊഴുകി നീങ്ങണം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക