നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചില്ലറനാട്ടുകാര്യം


*******************
അമ്മയോട് പറഞ്ഞതാ നേരത്തെ വിളിക്കാൻ ഇതിപ്പോ നേരം കുറെ ആയി....
എന്നാലും താൻ കൂടി ഓർക്കേണ്ടതായിരുന്നു.... കേട്ടില്ല... അല്ല അലാറം വെച്ചതാണല്ലോ ഫോണിൽ....
ഫോൺ എടുത്തുനോക്കി... ആഹാ രാവിലെ 8. 30 വെച്ചത് രാത്രിയിൽ....
" പഠിക്കാൻ വിട്ട നേരത്തു വേറെങ്ങോട്ടെങ്കിലും പോയാൽ ഇങ്ങനിരിക്കും "
അമ്മയുടെ വാക്കുകൾ ഓർത്തെടുത്തു... എന്നാലും ഈ സന്ദർഭത്തിനു അത് അനുയോജ്യമാണോ.... ഈ സന്ദർഭത്തിനു.... ?
തന്റെ ഇടതുവശത്തേക്ക് നോക്കി... താടിക്കു കയ്യുംകൊടുത്തിരിക്കുന്ന സുഭാഷ്.... വലതുവശത്തേക്ക് നോക്കി ആരെയോ ഒളികണ്ണിട്ട് നോക്കുന്ന അഭി.... ഞാൻ എന്നെ സ്വയം ഒന്ന് നോക്കി.... ഞാൻ.... എന്നെ സ്വയം നോക്കി.... പരിചയപ്പെടുത്താൻ ഞാൻ ഒറ്റയ്ക്കല്ലേ... നല്ല ഇൻട്രോ ഒന്നുമില്ല.... ഞാൻ വിനായക്... അല്ല വിനായകൻ....
ഒന്നുമുകളിലേക്ക് നോക്കി.... നല്ല വിശാലമായ അലങ്കരിച്ച പന്തൽ... !!!!!
ഒരു കല്യാണവീടല്ലേ അപ്പൊ അതൊക്കെ കാണില്ലേ.... കാണും...
ഞങ്ങൾ ഒരു കല്യാണത്തിന് വന്നതാ.... ഇതെന്റെ ബന്ധുവീടോ ഇവന്മാരൊക്കെ അവിടെ ഷണപ്രകാരമോ വന്നതൊന്നുമല്ലട്ടോ....അപ്പൊ ചോദിക്കാം പിന്നെ നീയൊക്കെ എന്തിനാടാ ഇവിടെ വന്നിരിക്കുന്നെ....
ശബ്ദം കുറച്ചു ചോദിച്ചാൽ മതിട്ടോ ഇല്ലെങ്കിൽ നാണക്കേടല്ലേ.... വിളിക്ക്യാത്ത കല്യാണത്തിന് വലിഞ്ഞുകേറി വരുക എന്നത് ... ഇവന്മാരെ വിളിച്ചിട്ടില്ല... പക്ഷെ എന്നെ വിളിച്ചിട്ടുണ്ട് കേട്ടോ....
കാരണം.... പെണ്ണ് എനിക്ക് വളരെ വേണ്ടപ്പെട്ട കുട്ടിയാ...
പറഞ്ഞു വന്നാൽ ഒരു 5 കൊല്ലം നല്ല വൃത്തിയായി പ്രേമിച്ചു നടന്ന എന്റെ പ്രിയ കാമുകി.... അഞ്ജലി... ഹേയ് ഒടുവിൽ ഒരു നമുക്ക് എല്ലാം നിർത്താം... എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റുന്നില്ല.... അച്ഛനും അമ്മയും സമ്മതിക്കില്ല അവരുടെ ശാപം വാങ്ങിവെച്ചിട്ട് നമുക്കെന്തു നല്ല ജീവിതം കിട്ടും എന്ന് പറഞ്ഞ തേപ്പ് കാമുകി അല്ലാട്ടോ....
" ഏഹ്ഹ് എങ്ങനെ.... " കൂട്ടുകാരുടെ ശബ്ദം....
" ഒന്നുമില്ല സുബു.... കാക്കയ്ക്ക് തന്കുഞ്ഞു പൊൻകുഞ്ഞല്ലേ.... പിന്നെ രണ്ടും വിളിക്കാത്ത കല്യാണത്തിന് വന്നതല്ലേ.... " ഞാൻ അവരെ നോക്കി പറഞ്ഞു...
" എടാ പതുക്കെ.... ആരെങ്കിലും കേൾക്കും.... "
" അപ്പൊ വരുന്നത് കഴിക്കാൻ നോക്കു.... എന്റെ കാര്യം ഞാൻ പറഞ്ഞോളാം.... കേട്ടോടാ " ഞാൻ അവരെ ഒന്നിരുത്തി....
" ശെരി കണ്ടിന്യു.... " അവരും അടങ്ങി....
അപ്പൊ നമ്മൾ പറഞ്ഞത്.... അഞ്ജലി -വിനു സ്റ്റോറി....
ബസ്സിലെ കിളിയായ് ജോലി നോക്കിയാ സമയം.... ജോലിയിലെ എന്റെ ഉത്തരവാദിത്തം കണ്ടു എനിക്ക് കണ്ടക്ടർ ആയി സ്ഥാനക്കയറ്റം തന്ന കുരിശിങ്കലെ പത്രോസുമുതലാളിക്ക് നമോവാകം....
അങ്ങനെ പൈസയുള്ള ബാഗ് ഒക്കെ ആയി ഈശ്വരനെ മനസ്സിൽ വിചാരിച്ചു ജോലി തുടങ്ങിയ അന്ന്..... അറിയാതെ ആരെയോ തട്ടിയെന്ന് പറഞ്ഞു ബസ്സിൽ ബഹളമായി....
ദൈവമേ ഒരുവിധം പ്രശ്നങ്ങൾ തീർത്തു തിരിഞ്ഞു ജോലിയിൽ ശ്രദ്ധിക്കുമ്പോ മുഖത്തുകിട്ടി ഒരു വീക്ക്‌!!!! ******* കുറച്ചേ എണ്ണാൻ സാധിച്ചുള്ളൂ എങ്കിലും എനിക്ക് കൈനീട്ടം അത്യാവശ്യം വലിഞ്ഞു നീങ്ങി നീട്ടിതന്ന ആളിനെ ഒന്ന് കാണാൻ മോഹം തോന്നി.....
ഒരു ശാലീന സുന്ദരിയെ കാണാൻ ആഗ്രഹിച്ച ഞാൻ കലി തുള്ളി അടുത്തത് തരാൻ നോക്കുമ്പോൾ സ്ത്രീകൾ പിടിച്ചു മാറ്റുന്ന ഒരു പാവം പെൺകുട്ടിയെ ആണ് കണ്ടത്....
കിളി ചെയ്ത കുറ്റത്തിന് അടികൊണ്ടത് ഞാൻ !!!!!
" കിളിയാ ???" അഭിയുടെ വൃത്തികെട്ട ശബ്ദം.....
" അല്ലടാ ഞാൻ.... നിന്നോടൊക്കെ ഞാൻ പറഞ്ഞു... എന്റെ കഥയിൽ കേറി ഉണ്ടാക്കല്ലേന്ന്.... മറന്നോ വിളിക്കാത്ത കല്യാണം.... " ഞാനും വിട്ടുകൊടുത്തില്ല....
" അതല്ല വിനു.... നീ കിളി കിളി എന്ന് പറയുമ്പോൾ എനിക്ക്... സത്യം അന്ന് കിളി ഞാനല്ലേ.... ഞാൻ ചെയ്ത കുറ്റം കഥയിൽ നീ ഏറ്റെടുക്കുന്നതല്ല ചങ്കെ യഥാർത്ഥ ഹീറോയിസം..... " അവൻ എന്റെ ഷർട്ടിലെ പൊടിതട്ടിക്കൊണ്ട് പറഞ്ഞു....
" അയ്യടാ.... ഒന്നുപോയെടാ.... ഇതുമതി ഹീറോ ഇമേജ്.... മിണ്ടാതിരുന്നോ.... ഇല്ലെങ്കിൽ വിളിക്കാത്ത.... " ഞാൻ അവരുടെ വായടക്കാൻ നോക്കി....
അപ്പോ നമ്മൾ പറഞ്ഞത്.... അടികിട്ടിയ ശേഷം സിമ്പതി വർക്ക്‌ ഔട്ട്‌ ആകില്ലേ....
അതാണല്ലോ കഥ ...... അതുകൊണ്ട് പിറ്റേ ദിവസം സ്വല്പം സങ്കടം അഭിനയിച്ചു മുഖത്തു ഇത്തിരി കളർ വാരിത്തേച്ചു ഞാൻ ചെന്നു....
അവൾ എനിക്ക് പണം തന്നു ഞാൻ ടിക്കറ്റ് മുറിക്കും മുൻപ് അവളെ ഒന്ന് നോക്കി.... അവൾ കയ്യിലെ ബാഗിൽ എന്തോ തിരഞ്ഞു....അപ്പൊ പ്രണയലേഖനം ഓക്കേ എഴുതാൻ അറിയാം ല്ലേ... എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു...
പക്ഷെ !!!! അവൾ ചില്ലറ രണ്ടുരൂപയെടുത്തു എന്റെ നേരെ നീട്ടി പറഞ്ഞു ....
" ബാക്കി 5 താ..... ഇനി അതും തരാതെ പോകാൻ നോക്കണ്ട.... "
എന്റെ സ്വപ്‌നങ്ങൾ അവിടെ വെച്ചു തീർന്നെങ്കിലും പിന്നീട് ബസ്സിൽ വെച്ചു ഒരു അമ്മയ്ക്ക് തലചുറ്റൽ വന്നപ്പോ അവരെ വേഗം ഹോസ്പിറ്റലിൽ കൊണ്ട് ചെന്നാക്കി..... അന്ന് വണ്ടി ഓടിച്ചത് ഞാൻ ആയിരുന്നു..... തിരിച്ചു വരുമ്പോൾ.... ബസ്സിന്റെ മുന്പിലെ കണ്ണാടിയിൽ അവളെന്നെ സ്നേഹപൂർവ്വം നോക്കുന്നത് കണ്ടു....
അവൾക്ക് അറിയില്ലല്ലോ അത് എന്റെ അമ്മ തന്നെ ആയിരുന്നു എന്നത്... അമ്മേ ക്ഷമിക്കുക.....
അവിടന്നങ്ങോട്ട് പ്രേമിച്ചു തുടങ്ങി ഞങ്ങൾ.... ആ ബസ്സായിരുന്നു ഞങ്ങളുടെ പാർക്കും ബീച്ചും എല്ലാം.... അവസാനമായി അവസാനമായി കണ്ട ദിനം അവൾ പറഞ്ഞ ആ വാക്കുകൾ എനിക്ക് നെഞ്ചിൽ കൊണ്ടു....
" നമുക്ക് എല്ലാം മറക്കാം.... എന്റെ അച്ഛനും അമ്മയും ആരും സമ്മതിക്കില്ലെങ്കിലും എനിക്ക് പ്രശ്നം ഇല്ലായിരുന്നു..... "
" പിന്നെ "
പിന്നെ..... ഞാനൊന്നു കഴിച്ചോട്ടെ... എന്നിട്ട് പറയാം.... നല്ല കലക്കൻ അറ്റാക്കല്ലേ.... എല്ലാം കഴിച്ചു നോക്കുമ്പോൾ പായസം കാണാനില്ല..... തിരിഞ്ഞു നോക്കുമ്പോൾ അഭി എന്റെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു.....തെണ്ടികൾ.... ഞാൻ മനസ്സിൽ പറഞ്ഞു....
INTERMISSION
കൈകഴുകി എത്തി.... അപ്പൊ ആ കാരണം.....
" എന്താടാ ആ കാരണം... ? " സുബുവിന്റെ ചോദ്യശരം.... അവനും അറിയില്ല....
" വാടാ പറഞ്ഞു തരാം " ഞാൻ രണ്ടുപേരെയും കൂട്ടി നടന്നു അവളുടെ വീടിന്റെ പിൻവശത്തേക്ക്.... അവിടെ ഒരു ജനാല തുറന്നു ഞാൻ അവരെ വിളിച്ചു.....
" ഡാ അതൊക്കെ മോശമല്ലേ..... " അഭിയുടെ നാണം.....
" ചീ.... മിണ്ടാതിരിയെട..... ഇവിടെ ഉണ്ട് ആ കാരണം..... " ഞാൻ പറഞ്ഞു.....
അവൻമാർ രണ്ടും കൂടി അവിടേക്ക് എത്തിനോക്കി..... പിന്നെ എന്റെ മുഖത്തേക്കും....
അന്നവൾ പറഞ്ഞ വാക്കിലേക്ക് പോകാം....
"പിന്നെ....എന്നെ കുഞ്ഞുനാളുമുതൽ അവരെക്കാൾ സ്നേഹിച്ചത് എന്റെ മുത്തശ്ശിയാ..... മുത്തശ്ശിയ്ക്ക് ഇയാളെ ഇഷ്ടമല്ല.... എന്നോട് ക്ഷമിക്കണം..... ഇതാണ് കത്ത്.... വരുന്ന 20 നു എന്റെ കല്യാണമാണ്..... വരണം..... "
അവള് കത്തും തന്ന് തിരികെ നടന്നു..... ഞാൻ കിളിപോയി നിന്നു.....
" എടാ അതിനെന്തിനാ അവള് ബന്ധങ്ങൾ നന്നയി അറിയുന്ന കുട്ടിയ അതല്ലേ... മുത്തശ്ശിയുടെ വാക്കുപോലും..... " സുബു പല്ലിന്റെ ഇടയിൽ കുത്തിക്കൊണ്ട് പറഞ്ഞു.....
" അതേടാ.... ഓർമയില്ലാത്ത ഒരു വശം തളർന്നു കിടക്കുന്ന മോളെ എന്നുകൂടി തികച്ചു വിളിക്കാത്ത ആ മുത്തശ്ശിയാടാ പറഞ്ഞെ എന്നെ ഇഷ്ടായില്ലന്ന്.... " ഞാൻ നിസ്സഹായമായി പറഞ്ഞു.....
@@@@@@@@@@@@@@
അങ്ങനെ എന്തായാലും വന്നതല്ലെ.... ഞങ്ങൾ വധൂവരന്മാരെ ഒന്ന് കാണാൻ വേണ്ടി അടുത്തേക്ക് ചെന്നു..... അവളെ എന്നെക്കണ്ടതും വന്ന് കയ്യിൽപ്പിടിച്ചു പറഞ്ഞു.....
" മനോജ്‌.... ഇത് വിനു.... എന്റെ ഫ്രണ്ടാണ്..... " അവൾ ഭർത്താവിന് എന്നെ പരിചയപ്പെടുത്തി....
ഞാൻ അയാളുടെ കയ്യിൽപിടിച്ചു....
" അപ്പൊ ഇവരൊക്കെ ?" അയാൾ ചോദിച്ചു.....
ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവൻമാരുണ്ട് പിറകിൽ.....
അഞ്ജലി അപ്പൊ എന്നെ ഒരു നോക്ക് നോക്കി..... എന്റെ സാറെ... നീ പക പോക്കാ അല്ലെ എന്ന സൈലന്റ് ഡയലോഗും.... !!!
ഞാൻ തിരിഞ്ഞു അവന്മാരോടായി മെല്ലെ പറഞ്ഞു... " ഒന്ന് പോടാ "
" അതെങ്ങിനെ.... ഇതുവരെ വന്നിട്ട് ഒന്ന് വിഷ് ചെയ്യാതെ.... എങ്ങനാ.... പിന്നെ ഒരു ചെറിയ കാര്യം കൂടി ഉണ്ട്.... " അഭി മുന്നോട്ട് വന്ന് പറഞ്ഞു
" എന്താ അത് " മനോജ്‌ ചോദിച്ചു....
അഭി ഓടിപ്പോയി വന്നു . . കയ്യിൽ ഒരു ചെറിയ ബക്കറ്റ്....
" ഞങ്ങൾ ഓഖി ദുരിതാശ്വാസ ഫണ്ട്‌ പിരിക്കുന്നുണ്ട്..... ഇപ്പോഴങ്കിൽ അത് കേരള ദുരിതാശ്വാസഫണ്ട്‌ ആയും എടുക്കാം.... അതിലേക്കു ഒരു ചെറിയ സംഭാവന..... " അഭി എന്നെ അർത്ഥം വെച്ചു നോക്കി പറഞ്ഞു.....
ഞാൻ അവനെ ഒന്ന് നോക്കി.....
മനോജ്‌ അതിലേക്കു ക്യാഷ് ഇട്ടു... ഞാൻ അയാളോടായി പറഞ്ഞു.... " ഫ്രണ്ട്സാ "
" മനസ്സിലായി " അയാൾ പറഞ്ഞു...
അവരോടു യാത്ര പറഞ്ഞു അവളെ നോക്കാതെ ഞാൻ നടന്നു.....കൂടെ എന്റെ ചങ്കുകളും....
ഞാൻ അവളെ മെല്ലെ തിരിഞ്ഞു നോക്കി.... അവളുകാണാതെ..... പിന്നെ അയാളെ നോക്കി.....
രണ്ട് തുള്ളി കണ്ണുനീർ ഒഴുകി....
" ഡാ വിഷമിക്കാതെ.... നിനക്ക് അതിലും നല്ലത് കിട്ടും " സുബു പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു....
" ഇപ്പൊ കിട്ടിയത് പോരെടാ ഇനിയെന്തിന് വേറെ " ഞാൻ പറഞ്ഞു....
നടന്നു പോകുമ്പോൾ ഒരു വശത്തായി നിൽക്കുന്ന ഒരാളെ ഞാൻ ശ്രദ്ധിച്ചു.... എവിടെയോ കണ്ടപോലെ....
" എന്റെ അമ്മ " ഞാൻ അറിയാതെ പറഞ്ഞു....
ചങ്കുകളും അതുനോക്കി നിന്നു ഒന്നുമനസ്സിലാകാതെ.....
" അമ്മേ.... എനിക്ക് സങ്കടം ഒന്നുല്ല.... ഞാൻ അരുതാത്തതൊന്നും ചെയ്യേമില്ല.... എന്റെ അമ്മ എന്റെ കൂടെ വന്നല്ലോ..... എനിക്ക് അമ്മയില്ലേ....." കണ്ണുകൾ പിന്നെയും നിറഞ്ഞു.....
ചങ്കുകളും അന്ന് ആദ്യമായി കരഞ്ഞു.....
അമ്മ.....
" എടാ മോനെ.... അന്ന് നിനക്ക് ഇവളെ കിട്ടാൻ വേണ്ടി ഞാൻ ബോധംകെട്ടു അഭിനയിച്ചു.... എന്ത് കാര്യം ഉണ്ടായി.... അവളെ നിന്നെ ഇപ്പൊ തൂക്കിയെറിഞ്ഞു.... ഇല്ലേ.... ഇനി ഞാനായിട്ട് ഒരു നല്ല സദ്യ എന്തിനാടാ ഒഴിവാക്കുന്നെ.... അപ്പൊ ഞാനും ഇങ്ങുപോന്നു.... നല്ല സദ്യ.....എന്നാ മോനെ നമുക്ക് പോകാം...... " അമ്മയുടെ വാക്കുകൾ.....
ഒലിച്ചിറങ്ങിയ കണ്ണുനീർ വറ്റിവരണ്ടുപോയ്‌..... ഇടിവെട്ട് പണി..... സ്വന്തം അമ്മ..... ചങ്കുകൾ എന്നെ നോക്കി..... ഇല്ലെടാ നീയൊന്നും അല്ലേടാ മാസ്സ് ഇതൊക്കെ വെച്ചുനോക്കുമ്പോൾ..... ഞാൻ ഓർത്തു.... തിരിച്ചു പോകുമ്പോൾ ഞാൻ ഓർത്തു.... ഒരു ഭാഗത്തു അമ്മ ഒരു ഭാഗത്തു അഞ്ജലി.... എന്തായാലും സ്ത്രീയെ പുണ്യജന്മം.....നമിക്കുന്നു ഈ വിനു നിന്റെ മുന്നിൽ.....
രചന : ജിതേഷ്....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot