നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാര്യയുടെ മാല #

Image may contain: Anvin George, beard and closeup

By Anvin george
ഫ്ലൈറ്റ് എടുക്കാൻ ഇനിയും താമസം ഉണ്ട്..
എയർപോർട്ടിൽ നിറഞ്ഞ കണ്ണുകളമായി യാത്ര ആക്കിയ ഭാര്യയുടെയും മകളുടെയും ചിത്രം മനസ്സിൽ നിന്നും മായുന്നില്ല......
അവളെ എന്തേ നേരത്തെ മനസ്സിലാക്കാൻ പറ്റിയില്ല..
വല്ലാത്ത ഒരു കുറ്റബോധം തോന്നി..
ആർക്കും അഞ്ച് പൈസ ഉപകാരം ചെയ്യാത്ത ഒരു പിശുക്കി , ദുഷ്ട , സ്വാർത്ഥ അങ്ങനെ ഒക്കെയാണ് ഞാൻ എന്റെ ഭാര്യയെ കണ്ടിരുന്നത്...
വല്യ സ്ത്രീധനം ഒന്നും വാങ്ങിയല്ല അവളെ കെട്ടിയത്... എന്നാലും അത്യാവശ്യത്തിനുള്ളതു കിട്ടുകയും ചെയ്തു....
സ്ത്രീധനം ചോദിച്ചു വാങ്ങിക്കുന്നത് തെറ്റാണ്..(ചോദിക്കാതെ വാങ്ങുന്നതും തെറ്റാണെന്നല്ലേ അതും ശരിയാണ് ) പക്ഷെ ഇവിടുത്തെ പ്രധാന പ്രശ്നം അതല്ല... എത്ര ചോദിച്ചാലും അതിൽ കൂടുതൽ തരാൻ അവരുടെ കയ്യിൽ ഇല്ല അത്ര തന്നെ ..
കെട്ടുന്ന കാലത്തു പറഞ്ഞാൽ കൊള്ളാവുന്ന ഒരു ജോലി എനിക്ക് ഉണ്ടായിരുന്നു... ഒരു പ്രൈവറ്റ് കമ്പനിയിൽ...
പ്രൈവറ്റ് കമ്പനികളുടെ പരസ്പര മത്സരങ്ങൾക്കിടയിൽ നഷ്ടം ഒഴിവാക്കാൻ എന്നു പറഞ്ഞു തൊഴിലാളികളെ പിരിച്ചു വിടുന്ന ഒരു ചടങ്ങിന്റെ ഭാഗമായി എന്നെയും പറഞ്ഞു വിട്ടു...
മറ്റു ജോലികൾ ഒക്കെ ചെയ്തെങ്കിലും ഒന്നിലും തൃപ്തി കണ്ടെത്താൻ പറ്റിയില്ല..
അവൾ തൊട്ടടുത്തുള്ള അംഗൻവാടിയിലെ ടീച്ചർ ആണ്.... ആ ചെറിയ വരുമാനം ആണ് ഇപ്പോൾ ഞങ്ങളുടെ കുടുംബം മുന്നോട്ടു കൊണ്ട് പോകുന്നത്...
ഇതിനിടയിൽ എന്റെ കയ്യിലുള്ളതും അവളുടെ വീട്ടിൽ നിന്നു കിട്ടിയതും ഒക്കെ പലവിധത്തിൽ ചിലവായി...
ഒരോ പ്രാവിശ്യവും അവളുടെ കയ്യിൽ ഉള്ളത്(വായിൽ നിന്ന് മാത്രം ആയിട്ട് കിട്ടുമായിരുന്നു ) വാങ്ങാൻ നന്നേ കഷ്ടപ്പെടുമായിരുന്നു...
ഇനി ആകെ ഉള്ളത് അവളുടെ കഴുത്തിൽ കിടക്കുന്ന മാലയാണ്..ഏകദേശം അഞ്ചു പവനോ അതിനു മുകളിലോ കാണും...
അവളുടെ അപ്പൻ കല്യാണത്തിന് മുൻപേ എന്നും ഇതു നിന്റെ കഴുത്തിൽ കാണണം എന്നു പറഞ്ഞു കൊടുത്തതാണ്....
"ആ വാക്ക് ഒന്ന് മാറ്റാൻ പറ്റുമോ അമ്മായി അപ്പാ" എന്നു ചോദിക്കുന്നതിന് മുൻപ് പുള്ളി പോയി...
ഭാര്യ എല്ലാം വളരെ സൂക്ഷിച്ചെ ഉപയോഗിക്കൂ...
നല്ല എരിവും പുളിയും ഒക്കെ ഉള്ള മീൻ കറി കഴിച്ചിട്ട് കുറെ നാളായി..
പിന്നെ ജോലിയും കൂലിയും ഇല്ലാത്ത എനിക്ക് കുറച്ചു എരിവും പുളിയും കുറഞ്ഞാലും കുഴപ്പമില്ലല്ലോ... ഞാനും ഓർത്തു..
ഇങ്ങനെ ഒക്കെ ഉള്ള പ്രവൃത്തികൾ കൊണ്ട് അവൾക്ക് "പിശുക്കി " എന്ന ഓമന പേര് ഞാൻ നൽകി..
എപ്പോളും മുഖം വീർപ്പിച്ചു നടന്ന അവളോട്‌ എന്താണ് നിന്റെ പ്രശ്നം എന്നു പോലും ചോദിക്കാൻ ഞാൻ മറന്നു പോയി
""ഒരു പെൺകൊച്ചു വളർന്നു വരുന്നുണ്ട്..ഇങ്ങനെ നടന്നോ "എപ്പോളും അവൾ പറയും....
പല രീതിയിൽ ജോലി അന്വേഷിച്ചു...
അപ്പോളാണ് ഒരു സുഹൃത്തു പറഞ്ഞതു അവൻ ജോലി ചെയ്യുന്ന ഗൾഫിലെ കമ്പനിയിൽ ഒരു ജോലി ഉണ്ട്.....
കുറച്ചു കാശ് ഉണ്ടേൽ പോകാം അത്യാവശ്യം സാലറി ഒക്കെ ഉണ്ട്.. രക്ഷപെടാം..
എന്റെ 'പിശുക്കി'യായ ഭാര്യയോട് ഞാൻ ആലോചിച്ചു...
""അതിനു ഇത്രേം പൈസ എന്റെ ദൈവമേ എവിടുന്നുണ്ടാകും... ഒരു വഴിയും ഇല്ലല്ലോ.. നിങ്ങളുടെ കൂട്ടുകാരോട് ആരോടെങ്കിലും ചോദിക്ക് ""
അവള് പറഞ്ഞു...
അവളുടെ കഴുത്തിൽ കിടക്കുന്ന' മാല ' ലക്ഷ്യം വച്ചാണ് അവളോട്‌ ആലോചിക്കാൻ നിന്നത് തന്നെ...
"തെണ്ടിത്തിന്നാൻ വഴി പറഞ്ഞു തരണ്ട... എനിക്കറിയാം ""
ഇത്രയും പറഞ്ഞിട്ട് ഞാൻ അവിടെ നിന്നും ഇറങ്ങി....
എന്തേലും ഒന്നു ചെയ്യണം..
മനസ്സ് ഗൾഫിലേക്ക് പോകാൻ തയ്യാറായി കഴിഞ്ഞിരുന്നു......
കുറെ വഴി ആലോചിച്ചു.. ഏറ്റവും അടുത്ത സുഹൃത്തിനോട് ചോദിച്ചു....
""കാശില്ല അളിയാ വേറെന്തു വേണേലും ചെയ്യാം "" ചങ്ക് സുരേഷ് പറഞ്ഞു...
ഒടുവിൽ ഞാൻ തീരുമാനത്തിലെത്തി...
'അവളുടെ മാല മോഷ്ടിക്കുക... 'അത് തന്നെ....
പ്ലാനിങ് ആരംഭിച്ചു...
എങ്ങനെ ?? എവിടെ വെച്ചു ??
വല്യ തിരക്കില്ലാത്ത ഗ്രാമ പ്രദേശം ആയതു കൊണ്ട് വല്യ പാടില്ല....
പക്ഷെ ഞാൻ പോയാൽ എന്നെ മനസ്സിലാവുമല്ലോ..
അപ്പോളാണ് ചങ്ക് സുരേഷിന്റെ കാശ് അല്ലാത്ത മറ്റെന്തു സഹായത്തിനുമുള്ള ഒരു ഓഫർ നിലനിൽക്കുന്ന കാര്യം ഓർത്തത്....
അവനെ വിളിച്ചു......
അവനോടു കാര്യങ്ങൾ ഒക്കെ പറഞ്ഞു....
ആദ്യമൊക്കെ എതിർത്തെങ്കിലും അല്ലെങ്കിൽ സുരേഷേ നീ തന്നെ കാശ് തരണം എന്നു പറഞ്ഞപ്പോൾ അവൻ സമ്മതിച്ചു...
വൈകുന്നേരം അംഗൻവാടിയിൽ പോയിട്ട് വരുന്ന വഴിക്ക് വളവിൽ വെച്ചു മാല പൊട്ടിച്ചു ഓടുക...
ആ വളവ് ആകുമ്പോൾ കാണാനും പറ്റില്ല...
ചെയ്യാൻ പോകുന്നത് ശരിയാണോ എന്നു നൂറു വട്ടം ആലോചിച്ചു... അൻപതു പ്രാവിശ്യം ശരിയാണെന്നും ബാക്കി അൻപതു തെറ്റാണ് എന്നും മനസ്സ് പറഞ്ഞു...
വേറെ മാർഗം ഒന്നുമില്ലന്നും കൊണ്ടും ഗൾഫിൽ പോയിട്ട് വരുമ്പോൾ അതിലും വലിയ ഒരെണ്ണം വാങ്ങാം എന്നും മനസ്സിനെ പറഞ്ഞു മനസ്സിലാക്കി...
മനസ്സും സമ്മതിച്ചു..
അവളും മോളും പതിവിലും താമസിച്ചാണ് അംഗൻവാടിയിൽ നിന്നും വന്നത്....
നേരത്തെ പ്ലാൻ ചെയ്തു വച്ചതു പോലെ എന്റെ ചങ്ക് ബ്രോയെ അവന്റെ മറച്ച നമ്പർ പ്ലേറ്റ് ഉള്ള വണ്ടിയിൽ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടെ പറഞ്ഞു വിട്ടു...
എന്തെങ്കിലും പറ്റിയാൽ അവനെ രക്ഷപ്പെടുത്തണമല്ലോ..
ഞാൻ മോഷണം നടക്കാൻ പോകുന്നിടത്തെക്ക് പതുക്കെ നടന്നു...
എല്ലാം പ്ലാൻ ചെയ്തത് പോലെ നടന്നു...
വളവിൽ വെച്ചു അവൻ മാല പൊട്ടിച്ചു...
"'അയ്യോ എന്റെ മാല ""
അവൾ അലറി...
"എന്തെ എന്തെ " ഞാൻ ഭാര്യയുടെ അടുത്തേക്ക് ഓടി
""നീ മോളെയും ആയി വീട്ടിലേക്കു പൊക്കോ""എന്നു പറഞ്ഞു..
ഞാൻ കള്ളന്റെ അല്ല എന്റെ ചങ്കിന്റെ വണ്ടിയുടെ പുറകെ ഓടി (ആക്ടിങ് )
കുറച്ചു മാറി ആളില്ലാത്ത ഒരിടത്തു വണ്ടി നിർത്തി...
വണ്ടി പഴയരീതിയിൽ നമ്പർ ഒക്കെ കാണാവുന്ന രീതിയിൽ ആക്കി..
അവൻ എന്റെ കയ്യിൽ മാല ഏൽപ്പിച്ചു.....
ഞാൻ അവന്റെ കയ്യിൽ പിടിച്ചു...
""ഡാ നീ ഇതൊന്നു പണയം വെച്ച് തരണം.... പ്ലീസ്... ""
അന്നിട്ട്‌ വിളിച്ചാൽ മതി... നമ്മുക്ക് വൈകിട്ട് കൂടാം.. ""ആ മാല അവന്റെ കയ്യിൽ വെച്ചു കൊടുത്തു..
ഇത്രയും നേരം കൂടെ നിന്നതല്ലേ കാലു പിടിച്ചപ്പോൾ അവൻ സമ്മതിച്ചു.....
ഞാൻ വീട്ടിലേക്കു തിരിച്ചു വന്നു.. ഭാര്യയെ ആശ്വസ്സിപ്പിക്കണമല്ലോ...
അലമുറ ഇട്ടു കരയുന്ന ഭാര്യയെ പുറത്തു പ്രതീക്ഷിച്ചാണ് ഞാൻ ചെന്നത്..
പക്ഷെ വീട്ടിൽ ആകെ സമാധാന അന്തരീക്ഷം..
മോളു കളിക്കുടുക്കയിൽ മോട്ടു മുയലിനു വഴി കാണിച്ചു കൊടുക്കുന്നുണ്ട്...
ഭാര്യ അടുക്കളയിൽ ദോശ ചുടുന്നു...
ദൈവമേ മാല പോയപ്പോൾ ഇവൾക്ക് വട്ടായല്ലോ...
എനിക്ക് പേടി ആയി..
"കിട്ടിയോ ചേട്ടാ ""അവൾ ചോദിച്ചു..
"'ഞാൻ കുറെ ഓടി അവൻ രക്ഷപെട്ടു "" എന്റെ മറുപടി..
അവൾ : ""അല്ലേലും ബൈക്കിന്റെ പുറകെ ഓടിയാൽ എങ്ങനെ കിട്ടാനാ ""
ഞാൻ : "അപ്പൊ മാല ""
""ചേട്ടാ ആ മേശയുടെ മുകളിൽ കുറച്ചു കാശ് ഇരിപ്പുണ്ട്.... അത്രയും മതിയോ എന്നു നോക്ക്
അല്ലെങ്കിൽ നമ്മുക്ക് എന്തേലും ചെയ്യാം "'
അവൾ പറഞ്ഞു...
ഞാൻ നോക്കി എനിക്ക് വേണ്ടതിൽ കൂടുതൽ പണം ഉണ്ടായിരുന്നു..
ഇതെവിടുന്നു ഒപ്പിച്ചു...
"ഞാൻ ആ മാല പണയം വച്ചു ഏട്ടാ.. ഏട്ടൻ പോയിട്ട് വരുമ്പോൾ എടുത്തു തന്നാൽ മതി പിന്നെ മാസം മാസം പലിശ അയച്ചു തരണം...""
അവൾ പറഞ്ഞു നിർത്തി..
""അപ്പോൾ കള്ളൻ കൊണ്ട് പോയ മാല ?? ""
""അതോ അത് ഞാൻ ഇന്നു ഇരുന്നുറു രൂപയ്ക്കു വാങ്ങിയ ഫാൻസി മാലയാ... പണയം വയ്ക്കാനും ഇതു വാങ്ങാനുമൊക്കെ നിന്നതു കൊണ്ടാ വരാൻ താമസിച്ചേ.....
പിന്നെ ആ മാല വിൽക്കാൻ ചെല്ലുന്നവനിട്ടു നല്ല ഇടി കിട്ടിക്കോളും...""അവൾ പറഞ്ഞു
എല്ലാം ഞാൻ തലയാട്ടി കേട്ടു....
""പിന്നെ അവനെ പുറകീന്നു കണ്ടിട്ട് നമ്മുടെ സുരേഷിനെ പോലെ ഇരിക്കുന്നു.. ""അവൾ സംശയം പറഞ്ഞു...
""ഏയ് സുരേഷ് ഒന്നുമല്ല... സുരേഷ് എന്റെ കൂടെ കള്ളനെ ഓടിക്കാൻ ഉണ്ടാരുന്നു.. "" ഞാൻ പറഞ്ഞു..
അവനെ ഒന്ന് വിളിക്കണമല്ലോ ഞാൻ ഓർത്തു...
""ചേട്ടൻ വേറെ എങ്ങനേലും കാശ് ഉണ്ടാക്കുമെന്നാ ഞാൻ വിചാരിച്ചതു..
ഇതിപ്പോ പോകാനുള്ള കാര്യങ്ങൾ ശരിയാക്കണ്ട ദിവസം അടുത്തില്ലേ... എനിക്ക് തോന്നി എല്ലാ മാർഗവും അടഞ്ഞു കാണുമെന്ന്... അതാ ഞാൻ........ """
എല്ലാം നോക്കീം കണ്ടും ചെയ്യാൻ അവൾക്കറിയാം...
നമ്മുടെ മുൻവിധികൾ കാരണം തെറ്റിധരിക്കപ്പെട്ടവരാണ് പല ഭാര്യമാരും... നമ്മൾ വിചാരിക്കുന്ന പോലെ ആകണമെന്നില്ല അവരുടെ സ്വഭാവം...
ഒന്ന് ചേർത്തു നിർത്തിയാൽ നെഞ്ചോട് അടുപ്പിച്ചാൽ എല്ലാ പിശുക്കും വാശിയും അഹങ്കാരവും അലിഞ്ഞില്ലാതാവും... ഞാൻ ഓർത്തു..
അവളെ ഞാൻ ചേർത്ത് പിടിച്ചു.... അവളുടെ കണ്ണിൽ നിന്നും കണ്ണീർ എന്റെ നെഞ്ചിൽ പറ്റി...
"എത്ര നാളായി ഏട്ടാ ഇങ്ങനെ സ്നേഹത്തോടെ.... ""
എന്റെ ഫോൺ റിംഗ് ചെയ്തു....
ചങ്ക് സുരേഷ് കാളിങ്.......
ആരുടെയോ ഇടി കൊണ്ടിട്ടു വിളിക്കുന്നതാണ്....
ഞാൻ അവളുടെ കണ്ണു തുടച്ചു.... ഇപ്പൊ വരാം എന്നു പറഞ്ഞു മാറി ഫോൺ എടുത്തു....
"എടാ #$##&%##$#%%............""
ഞാൻ ഫോൺ കട്ട്‌ ചെയ്തു. അവൻ പോലീസ് സ്റ്റേഷനിൽ അല്ല രക്ഷപെട്ടു...
വീണ്ടും അവളെ ചേർത്ത് പിടിച്ചു അങ്ങനെ നിന്നു.....
മോളു വന്നു ""അയ്യേ ഈ അച്ഛൻ എന്താ എന്റെ അമ്മയെ ചെയ്യുന്നതു '" എന്നു ചോദിക്കുന്നത് വരെ............
പോകാനുള്ള എല്ലാം റെഡിയായി.........
സുരേഷിനെ കണ്ടായിരുന്നു...
പോയിട്ട് വരുമ്പോൾ ഒരു കുപ്പി കൊടുത്താൽ തീരുന്ന പ്രശ്നമേ അവനുള്ളൂ.....
"''ലേഡീസ് ആൻഡ് ജന്റിൽമെൻ........"'
ഫ്ലൈറ്റ് അനൗൺസ്മെന്റ് വന്നു.....
ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്തു...
ഒത്തിരി സ്വപ്‌നങ്ങളും പ്രതീക്ഷകളും..പിന്നെ എന്റെ പൊന്നിന് കിടിലൻ ഒരു മാലയും......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot