നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പുതിയ കാർ

Image may contain: 1 person
AjoyKumar
രണ്ടു വർഷം മുൻപാണ് ഒരു പുതിയ കാർ എടുത്താലോ എന്ന ആലോചന വന്നത്,ഏതായാലും ഇത് വരെ എടുതതെല്ലാം ഹാച്ച്‌ ബാക്ക് ആണ് ,ഇത്തവണ ഒരു സെഡാൻ തന്നെ വേണം എന്നായി ശ്യാമയും പിള്ളേരും,
ശെരി, സെഡാൻ എങ്കിൽ സെഡാൻ ,ഞാൻ പറഞ്ഞു,
നമുക്ക് സ്കോഡ വാങ്ങിച്ചാലോ,റാപ്പിഡ്, കിച്ചു ശ്യാമയെ പറഞ്ഞ് ഇളക്കിക്കൊണ്ടു വന്നു,ബ്ലാക്ക് പാക്ക്
ഞാൻ ചോദിച്ചു അത് വേണോ? വില അല്പം കൂടുതൽ അല്ലെ?
എന്നാൽ പിന്നെ,ഹുണ്ടായി വേണാ
ഹുണ്ടായി വേണം. പക്ഷെ ഏത് മോഡൽ?
അയ്യോ,അച്ഛാ ഹുണ്ടായിടെ വേണാ എന്ന മോഡൽ
ഉം, അതും നോക്കാം,
അങ്ങനെ ആലോചന നടക്കുന്നതിനിടയിൽ ആണ് അച്ചു പറഞ്ഞത് അച്ഛാ ലീനിയ ഈ വർഷം പുതിയ മോഡൽ ഇറക്കിയിട്ടുണ്ട്, നോക്കിയാലോ?
കേട്ടപ്പോഴേ ശ്യാമ പറഞ്ഞു,പണ്ട് ഫിയറ്റ് പാലിയോ എടുത്ത ഓർമ്മ ഉണ്ടല്ലോ,മൈലേജ് എന്ന് പറഞ്ഞ സാധനം ഇല്ലായിരുന്നു
പക്ഷെ അവരിപ്പൊ ഒരുപാടു മാറി ശ്യാമേ ,നമുക്ക് ഒന്ന് നോക്കാം,ഞാൻ പറഞ്ഞു
അപ്പോൾ ആണ് ഓർത്തത്‌ പണ്ട് എന്റെ അനിമേഷൻ സ്റ്റുഡിയോയിൽ ജോലി ചെയ്ത അരുൺ ഇപ്പൊ അവിടെ സെയിൽസിൽ ആണ്,ഞാൻ ഉടനെ അരുണിനെ വിളിച്ചു,
ഹെലോ അരുൺ , ഞാൻ അജോയ് ആണ്,
നമസ്കാരം സർ
നമസ്കാരം, എനിക്കേ ഒരു കാർ എടുക്കാൻ ആലോചന ഉണ്ട്, ഈ ലീനിയ എങ്ങനെ ഉണ്ട്
ഹെലോ ,ഹെലോ ,ഫോണ്‍ കട്ട് ആയി
ഹെലോ സാർ ...പെട്ടെന്ന് പുറകിൽ ഒരു ശബ്ദം,
എന്റമ്മച്ചീ , ഞെട്ടിപ്പോയ ഞാൻ ഒരു ചാട്ടം ചാടി, തൊട്ടു പിന്നിൽ നില്ക്കുന്നു അരുൺ ,
വരൂ സർ, ലീനിയ കൊണ്ട് വന്നു ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാം
ഇതെങ്ങനെ ഇവൻ ഫോണിൽ കൂടി ഇറങ്ങി വന്നോ,സമനില തെറ്റിയ ഞാൻ ആടിയാടി അവനോടൊപ്പം ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാൻ പോയി, ഓടിച്ചപ്പോൾ കൊള്ളാം നല്ല ഉഗ്രൻ പിക്കപ്പ് ,സ്റ്റൈൽ, പിന്നെ അരുണിന്റെ ഭാഷയിൽ പറഞ്ഞാൽ ലോകത്ത് ഒരു വണ്ടിക്കും ഇല്ലാത്ത ഗുണഗണങ്ങൾ ഏറെ,സന്തുഷ്ട്ടനായ ഞാൻ വീട്ടിൽ പോയി,
ശ്യാമ ചോദിച്ചു, എന്തായി, ഏതു വണ്ടി.തീരുമാനിച്ചോ ?
തിലകന്റെ ശബ്ദത്തിൽ ഞാൻ പറഞ്ഞു,വിഷു,ക്രിസ്ത്മസ്. റംസാൻ,ആഘോഷങ്ങൾ ഏതുമാവട്ടെ,കാർ ലീനിയ തന്നെ,
അത് നിങ്ങൾ വാങ്ങിച്ചത് തന്നെ ,ശ്യാമ പറഞ്ഞു,
അതെന്താ?
എനിക്കും വേണം ടെസ്റ്റ്‌ ഡ്രൈവ് ,ഒറ്റയ്ക്ക് അങ്ങനെ തീരുമാനിക്കണ്ട,
ശെരി, ഇപ്പോൾ തന്നെ വിളിക്കാം അരുണിനെ,
വാതിലിനു പുറകിൽ തന്നെ ഒളിച്ചു നിന്നിരുന്ന അരുണിനെ പിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല
അങ്ങനെ ശ്യാമയും ഞാനും ടെസ്റ്റ്‌ ഡ്രൈവിനു പോയി,എല്ലാം കഴിഞ്ഞു വന്നപ്പോൾ മുഖം വീർപ്പിച്ചിരുന്ന ശ്യാമ പറഞ്ഞു
ഈ കാറിനു തണുപ്പില്ല,തണുപ്പുണ്ടെങ്കിൽ സുഖമില്ല,സുഖമുണ്ടെങ്കിൽ നിറമില്ല
ഏതു കാറിനുണ്ട് ഈ മൂന്നു ഗുണവും
സ്കോഡ റാപ്പിഡ്
ആ കാർ വാങ്ങാൻ മനസില്ല,മനസുണ്ടെങ്കിൽ കാശില്ല, കാശുണ്ടെങ്കിൽ സൌകര്യമില്ല എന്നും പറഞ്ഞു ഞാൻ ദേഷ്യത്തിൽ പോയി,
അങ്ങനെ ഒടുവിൽ കിച്ചു എന്ന ഭീകര കാർ വിദഗ്ദ്ധനെ ലീനിയയുടെ മാഹാത്മ്യം മനസിലാക്കിച്ചാൽ അത് വാങ്ങാം എന്നായി ശ്യാമ,ആരെയും പാട്ടിലാക്കുന്ന അതി ഭയങ്കരനായ ഒരു മാർക്കറ്റിംഗ് മാനേജർ അവിടെ ഉണ്ട്, പേര് രാഹുൽ ,അയാൾ കിച്ചുവിനെ വീഴ്ത്തും എന്ന് അരുൺ പറഞ്ഞു,അങ്ങനെ ഞാനും വീഴേണ്ട കിച്ചുവും കൂടി ഫിയറ്റ് ഔട്ട്‌ ലെറ്റിൽ പോയി
അതാ അരുൺ രാഹുലിനെയും കൊണ്ട് വരുന്നു, വന്ന ഉടനെ രാഹുൽ പറഞ്ഞു, സാർ ഗുഡ് ഡിസിഷൻ
എന്ത്
ലീനിയ വാങ്ങാൻ തീഴുമാനിച്ചില്ലെ
ഇല്ല,
ഓക്കേ, എന്നാൽ നാൻ പഴയാം
മലയാളം അറിയില്ലേ ?
സോഴി, നാൻ വിദേശത്താ പാച്ചത്
പാച്ചതോ
അതെ സ്റ്റഡി
വിദേശത്ത് എവിടെ?
ചെന്നൈ
ഉം, ലീനിയ ഗുഡ് തന്നേ ?
യാ, വെഴി വെഴി ഗൂ കാ, നോ ഡൌട്ട്
ഇന്ത്യൻ ന്യൂസ്‌ റിവ്യൂവിൽ ബീഹാറിൽ വെള്ളപ്പൊക്കം എന്നൊക്കെ പറഞ്ഞിരുന്ന ബോംബെ നാണപ്പന്റെ ശബ്ദത്തിൽ അരുൺ അതിന്റെ തർജ്ജമ പറഞ്ഞു,
ലീനിയ ഒരു വളരെ നല്ല കാർ ആണെന്നാണ് സാർ പറയുന്നത്
ഐ വിൽ ഗീവ് യൂ എ റ്റെസ് ഡ്രൈവ്
സാർ അങ്ങനെ ആർക്കും ടെസ്റ്റ്‌ ഡ്രൈവ് കൊടുക്കാറില്ല,ബോംബെ നാണപ്പന്റെ തർജമ
ഹോ ഞങ്ങടെ ഭാഗ്യം,ഞാൻ കണ്ണ് തുടച്ചു,
നീ ഇവിടെ നിന്നാൽ മറ്റി, രാഹുൽ അരുണിനോട് പറഞ്ഞു,
കം ഓണ്‍ സാ ആൻഡ്‌ കിഴ്ചൂ
കിഴ്ചൂ അല്ല കിച്ചു,
വാട്ട്‌ ഏവ
അങ്ങനെ ഞാൻ മുന്നിലും കിച്ചു പിന്നിലും കേറി, ഡ്രൈവർ ആയി രാഹുൽ. ഞാൻ സീറ്റ് ബെൽറ്റ്‌ ഇടാൻ പോയ ഓർമ്മയേ ഉള്ളു, ആ മഹാപാപി 130 കിലോ മീറ്റർ സ്പീഡിൽ ഒരു എടുപ്പ്, ഞാൻ സമ്മർ സാൾട്ട് അടിച്ചു പുറകിൽ കിച്ചുവിന്റെ മടിയിൽ പോയി ഇരുന്നു
എന്തൊന്നച്ഛാ കൊച്ചു പിള്ളേരെ പോലെ
എടേ ഞാൻ എങ്ങനെ ഇവിടെ എത്തി?
സാർ,യൂ ഷുഡ് വേയ സീറ്റ് ബെൽറ്റ്‌
ഇടാൻ പോകുവായിരുന്നു രാഹുൽ, സോറി ,പതിയെ ഡോർ തുറന്ന് കുറ്റബോധത്തോടെ ഞാൻ മുന്നിൽ ഇരുന്ന് സീറ്റ് ബെൽറ്റ്‌ ഇട്ടു,വീണ്ടും അതെ പോക്ക്, എതിരെ വരുന്ന ലോറിയുടെയും കാറിന്റെയും ഇടയിൽ കൂടി നൂല് പിടിച്ച പോലെ പുള്ളി പോയി , സൈഡിലെ റോഡ്‌ മരങ്ങൾ ഒന്നും കാണാനില്ല,അത്ര വേഗത ,
സീ ദി സ്പീഡ്,നൗ യൂ സീ ദി ബ്രേക്ക്,പുള്ളി ഒരു ചവിട്ട്,ഞാൻ കണ്ണാടി വരെ പോയി തല ഇടിക്കാതെ തിരിച്ചു വന്നു,സീറ്റ് ബെൽറ്റ്‌ ഈസ്‌ വെരി എഫ്ഫെക്ടിവ് ,രാഹുൽ പറഞ്ഞു
പുറകിൽ നോക്കിയപ്പോൾ കിച്ചു വിളറി വെളുത്ത് ഇരിക്കുന്നു, അച്ഛാ ഇയാൾ നമ്മളെ എയർ ബാഗ് ടെസ്റ്റ്‌ ചെയ്യാൻ ആണോ കൊണ്ട് പോകുന്നത്?
ഞാൻ പറഞ്ഞു മിണ്ടാതിരുന്നോണം,ചുമ്മാ ഓരോ ഐഡിയ കൊടുക്കല്ലേ,
വീണ്ടും രാഹുൽ ഒരൊറ്റ എടുപ്പ്,എയർ പോര്ട്ടിന്റെ വളവു വീശി എടുത്തു അതും നൂറു കിലോമോറ്റർ സ്പീഡിൽ,ഞാൻ കറങ്ങി ബെൽറ്റൊട് കൂടി രാഹുലിന്റെ മടിയിൽ പോയി ഇരുന്നു
വാട്ട്‌ ഈസ്‌ ദിസ്‌ ജോക്ക് സാർ, കാന്റ് യൂ സീ ഐ അം ഡ്രൈവിംഗ് ,
സോറി
വാണ്ടഡ് റ്റു ഷോ ദി സ്റ്റെബിലിറ്റി,കേഴ്വ് മാനേജ്‌മന്റ്‌
എന്നോട് ക്ഷമിക്കണം രാഹുൽ ,എനിക്ക് ഈ രണ്ടു സാധനവും ഇല്ല ,ഞാൻ പറഞ്ഞു,
എനിക്ക് വീട്ടി പോണം,അമ്മയെ കാണണം,എന്ന് പറഞ്ഞു കരയാൻ ആണ് മനസ്സിൽ തോന്നിയത്
നൗ ഐ വിൽ ഷോ യൂ....
വേണ്ട, കണ്ടടത്തോളം മതി,ഞാൻ ഈ വണ്ടി വാങ്ങുന്നു, ഞാൻ രാഹുലിന്റെ കൈ പിടിച്ചു കുലുക്കി
ആർ യൂ ഷ്വാ ,ഇനി കാണണ്ടേ ഒന്നും ?
മാണ്ട, ഞാൻ പറഞ്ഞു, ഞാൻ വീണ്ടും രാഹുലിന്റെ കൈ പിടിച്ചു കുലുക്കി .
ഇനി കണ്ടാൽ ഞാൻ കാർ വാങ്ങാൻ ബാക്കി ഉണ്ടാവില്ല, അത് കൊണ്ട് സ്കോഡ റാപിഡ് , കുന്തായി വേണാ എല്ലാം വേണ്ടാന്നു വെച്ച് ഞാൻ ഇത് വാങ്ങുന്നു,
സ്കോഡ ഈസ്‌ ബുൾ ഷിറ്റ്,വേണാ ഈസ്‌ ഫ്ലിംസി
ഉവ്വാ, ഞാൻ പറഞ്ഞു ഈ ലീനിയയുടെ മൈലേജ് ? ,അത് മാത്രമാണ് പ്രശ്നം.
അത് റ്റ്വെന്റി ഗാരണ്ടി ഉണ്ട് , ഇരുപത് ഇരുപത്
ഓക്കേ, ഓഹോഹോ,ആഹഹ ,അത് മതി,
അങ്ങനെ ഞാൻ ലീനിയ തന്നെ വാങ്ങി,ഇപ്പൊ വർഷം രണ്ടായി , വണ്ടി ഉഗ്രൻ തന്നെ,പക്ഷെ മൈലേജ് മാത്രം പന്ത്രണ്ട് പതിമൂന്ന് , ആരെയും അറിയിക്കാതെ ഞാൻ കുറേക്കാലം ദുഃഖം കടിച്ചമർത്തി നടന്നു, ഒടുവിൽ കടിച്ചു കടിച്ചു പല്ല് പോകും എന്നായപ്പോൾ ഞാൻ കിച്ചുവിനോട് പറഞ്ഞു,
ഡേയ് അരുണും രാഹുലും നമ്മളെ പറ്റിച്ചു,മൈലേജ് അത്രക്കില്ല
നമ്മളെ അല്ല, അച്ഛനെ,ഹും,അച്ഛന് ഇത് അമ്മയോട് പറഞ്ഞു ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ?
അതിനു മുന്നേ ഒന്ന് അരുണിനെ വിളിക്കട്ടെ,
ഞാൻ അരുണിനെ വിളിച്ചു, ഹെലോ അരുൺ , അന്ന് പറഞ്ഞ മൈലേജ് ഇല്ലല്ലോ ,ചതി ആയിപ്പോയല്ലോ
ആണോ സാർ, ഞാൻ ഇപ്പോൾ സെയിൽസ് എല്ലാം വിട്ടു, അനിമേഷൻ തുടങ്ങി, സാർ രാഹുൽ സാറിനെ വിളിച്ചാൽ മതി, എല്ലാം ശെരിയാകും,
ആണല്ലേ, ഓക്കേ അരുൺ , ഞാൻ ഉടനെ രാഹുലിനെ വിളിച്ചു, രാഹുൽ
യെസ്
ഞാൻ അജോയ് അന്നത്തെ, ആ ലീനിയ,
ഓ, പഴയൂ സാർ, ആ ബുൾ ഷിറ്റ് കാർ എങ്ങനെ ഉണ്ട് ?
ബുൾ ഷിറ്റ് കാർ അല്ല ,ഞാൻ ലീനിയ അല്ലെ എടുത്തത്‌
അത് തന്നെ ബുൾ ഷിറ്റ് കാർ, ദി ബെസ്റ്റ് കാർ ഈസ്‌ സ്കോഡ റാപിഡ്
അയ്യോ അതെങ്ങനെ, അന്ന്,പക്ഷെ.നേരെ തിരിച്ചല്ലേ
യാ, ഐ അം നൗ വർകിംഗ് ഇൻ സ്കോഡ, സാഴ് വന്നാൽ ഒരു റ്റെസ് ഡ്രൈവ് തഴാം, ലീനിയ ഒന്നും ഒന്നുമല്ല,
ഉവ്വ, ഞാൻ അടുത്ത ആഴ്ച ആത്മഹത്യ ചെയ്യാൻ പ്ലാൻ ഇടുന്നുണ്ട് അപ്പൊ വരാം,
ഓക്കേ സാഴ്.... ദാറ്റ്സ് ഗുഡ് ,അവനു മനസിലായില്ല
അതേയ് രാഹുൽ ,ഒരു സംശയം,അന്ന് മൈലേജ് ഇരുപത് എന്ന് ഉറപ്പു തന്നില്ലേ, അത് കിട്ടുന്നില്ലല്ലോ,അതെങ്കിലും ഒന്ന് പറയാമോ
അത് കിട്ടുമല്ലോ, ഫോർ ടൂ ലിറ്റെഴ്സ് ഓഫ് ഡീസൽ, യൂ വിൽ ഗെറ്റ് ട്വന്റി, അത് നാൻ ഗാരണ്ടി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot