നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരുവൾ

Image may contain: 1 person, smiling, sunglasses, outdoor and closeup

അന്നവൾ ഏറെ ക്ഷീണിത ആയിരുന്നു....
തലേ ദിവസത്തെ മധുരം വെപ്പ് ചടങ്ങുകളും കല്യാണ ദിവസത്തെ ഒരുക്കങ്ങളും ഫോട്ടം പിടിത്തവും...
എല്ലാം കൊണ്ട് തന്നെ അവൾ ഏറെ ക്ഷീണിത ആയിരുന്നു.
പതിവ് ചടങ്ങുകൾ പോലെ അത്താഴവും കഴിഞ്ഞു ഒരു ഗ്ലാസ്‌ പാലും കുടിച്ച് നേരത്തെ തന്നെ മണിയറയിൽ കയറി....
അല്ല ഇന്നെന്റെ ആദ്യ രാത്രി ആണ്..... 🙈
കട്ടിലിന്റെ ഒരു മൂലയ്ക്ക് തലയും കുനിച്ചു ശബ്ദം പുറത്തു വരാതെ വിങ്ങുന്ന ഒരു രൂപത്തെ ഞാൻ എന്റെ മണിയറയിൽ കണ്ടു....
സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിച്ചു..
എന്നിട്ട് കളിയാക്കി ചോദിച്ചു
"എന്താടി കൊച്ചേ ഇങ്ങനെ കിടന്നു കരയാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ"???
ആ ചോദ്യം ചോദിക്കുമ്പോളും എനിക്ക് മനസ്സിലായിരുന്നു ആ വിങ്ങി പൊട്ടൽ മാതാപിതാക്കളേം സഹോദരങ്ങളേം പിരിഞ്ഞതിന്റെ നൊമ്പരം ആണെന്ന്..
എന്റെ തോളത്തൊട്ട് അവളുടെ തല ചേർത്ത് വെച്ച് മുറുകെ കെട്ടിപിടിച്ചു ആ നെറുകയിൽ നറു ചുംബനം നൽകിയപ്പോൾ ഒന്നൂടി ശക്തമായി വിങ്ങി പൊട്ടി ആ ഹൃദയം... 😪
സാരമില്ല പെണ്ണേ...
ഇന്ന് മുതൽ മരണം വരെ ഞാൻ ഇല്ലെടോ തന്റെ കൂടെ???
നമ്മൾ ബൈബിൾ തൊട്ട് രാവിലെ ദൈവ സന്നിധിയിൽ വെച്ച് സത്യം ചെയ്തത് ഓർമ ഇല്ലേ???
പിന്നെന്തിനാ കരയുന്നെ, സാരമില്ലെട്ടോ...
എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ഞാൻ അല്പം ബുദ്ധിമുട്ടി...
ദാമ്പത്തിക ജീവിതം തുടങ്ങാൻ പോകുന്നു. പടച്ചോൻ ഇല്ലാദേ എന്ത് ജീവിതം...
നനഞ്ഞ കണ്ണുകൾ തുടച്ചു രണ്ടുപേരും ഒന്നിച്ചു പ്രാർത്ഥിച്ചു....
അവിടെ തുടങ്ങി ഞങ്ങളുടെ ദാമ്പത്തിക ജീവിതം... 😌
വീണ്ടും ആ നെറുകയിൽ ഒരു ചുംബനം കൊടുത്തിട്ട് രണ്ടു പേരും എന്തൊക്കെയോ ആലോചിച്ചു മുകളിലോട്ടും നോക്കി കറങ്ങുന്ന ഫാനിന്റെ ഭംഗി ആസ്വദിച്ചു കിടന്നു...
ഒരു നിശ്ചലം അകലം ഞങളുടെ ഇടയിൽ ഉണ്ടാക്കി അവൾ എന്നെ മുട്ടാതെ മാറി കിടന്നപ്പോൾ എന്തോ ഒരു ഭയം ഞാൻ അവളിൽ കണ്ടു...
ഒരു പരിചയവും ഇല്ലാത്ത ഒരു മനുഷ്യന്റെ കൂടെ അതും പരിചയമില്ലാത്ത വീട്ടിൽ ഭയത്തോടെ കിടന്നതു ഞാൻ മനസ്സിലാക്കി..
"ഇങ്ങോട്ടടുത്തു കിടക്ക് പെണ്ണേ....
ഞാൻ നിന്നെ കൊല്ലത്തൊന്നുമില്ല "
ആ തണുത്തു മരവിച്ച കൈകളിൽ ഞാൻ മുറുകെ പിടിച്ചപ്പോൾ അവൾ എന്നോട് പറഞ്ഞു :
"ഞാൻ ഇന്ന് തികച്ചും ഒന്നും അല്ലാത്തവൾ ആയി പോയി...
25 വർഷം വളർത്തി വലുതാക്കിയ അപ്പനും അമ്മയും സഹോദരനും കൂടെ നിന്ന ചേട്ടത്തിയും എന്നെ ഒരു അതിക പറ്റുപോലെ പറിച്ചെടുത്തു മാറ്റിയില്ലേ???
എനിക്ക് പേടിയാ... 😪
എനിക്ക് ഇവിടെ അഡ്ജസ്റ്റ് ആകാൻ സമയം എടുക്കും 😪
എന്തെങ്കിലും പ്രേശ്നങ്ങൾ ഉണ്ടായാൽ എന്നെ വെറുക്കരുതേ...
എനിക്കിപ്പോൾ ആരും ഇല്ല.... എന്നെ തനിച്ചാക്കല്ലേ "
എന്ന് പറഞ്ഞവൾ വിങ്ങി പൊട്ടി...
"ഞാൻ ഇല്ലേ എന്നും കൂടെ "എന്ന് ചോദിച്ച് ആ തല എന്റെ നെഞ്ചത്ത് ചേർത്ത് വെച്ച് അവളെ തലോടി ഒന്നും കൂടി മുറുകെ കെട്ടി പിടിച്ച് കിടന്നു...
രണ്ടുപേരും പരസ്പരം ഹൃദയം തുറന്ന ആദ്യ രാത്രി.. 😍എപ്പോഴും പുഞ്ചിരി തൂകിയ ആ മുഖം വാടിയ ദിവസം..
ജീവിത സാഹചര്യങ്ങൾ പറഞ്ഞു സമയം പോയതറിഞ്ഞില്ല...
ക്ഷീണിതവസ്ഥയിൽ രണ്ടാളും എപ്പോളോ ഉറങ്ങി പോയി....
രാവിലെ കണ്ണ്‌ തുറന്നപ്പോൾ കൂടെ കിടന്ന ആളെ കാണാനില്ല..
തിരക്കി ചെന്നപ്പോൾ അമ്മായിമ്മയുമായി ഒരു വിധത്തിൽ സഹകരിച്ചു പോകാൻ പാടു പെടുന്ന ഒരു ഭാര്യ..
പേടിച്ച കണ്ണുകളെ മാറ്റി നിർത്താൻ കഴിയുന്ന അവളുടെ ആ പുഞ്ചിരിച്ച മുഖം അവളുടെ ഗുണങ്ങളിൽ പ്രെധാനപെട്ട ഒന്നായിരുന്നു....
അതിരാവിലെ പുന്നാര ആങ്ങള ദൂരെ നിന്നും പ്രദിക്ഷികാതെ എത്തിയപ്പോൾ മനസ്സിലുണ്ടായ ആ തേങ്ങൽ കാണാൻ പറ്റിയ ഞാൻ ഒരു കറി വേപ്പില പോലെ അതു ആസ്വദിച്ചു നിന്നു...
പള്ളിയിൽ പോകുമ്പോഴും
വിരുന്നുകൾ പോകുമ്പോഴും നടക്കാൻ ഇറങ്ങുമ്പോഴും എന്റെ കൈകൾ മുറുകെ പിടിച്ചു നടക്കുന്ന അവളുടെ മുഖത്ത് എനിക്ക് എപ്പോളും കാണാമായിരുന്നു അവൾ എന്റെ തണലിൽ ആണെന്നുള്ള ഉറപ്പ്... ഞാൻ കൂടെ ഉള്ളപ്പോൾ അവൾക്കു ആരെയും ഒന്നിനെയും ഭയമില്ലന്നുള്ള ഒരു വിശ്വാസം....
ഓരോ ദിവസങ്ങളിലും ഞാൻ "സ്ത്രീ" എന്ന ദൈവ സൃഷ്ടിയെ കൂടുതൽ അറിയാൻ തുടങ്ങി.
വെളുപിനെ എണീറ്റു രാവിലത്തെ ഭക്ഷണവും ഉച്ചക്കത്തെക്ക് ചോറും പത്രവും തയ്യാറാക്കി തന്നു വിടുന്ന അവളിൽ ഞാൻ എന്റെ അമ്മയെ കണ്ടു..
ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ എപ്പോളാ വരുന്നേ, നേരത്തെ വരണേ എന്നു പറഞ്ഞു വിടുന്ന അവളിൽ ഞാൻ ഒരു സുഹൃത്തിനെ കണ്ടു..
വൈകിട്ട് വന്നു കേറുമ്പോൾ കയ്യിൽ തിന്നാൻ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കിയിരുന്ന ഒരു മകളേ ഞാൻ കണ്ടു..
ടീവി ഓൺ ആകുമ്പോൾ അതു വേണ്ട ഇത് മതി എന്ന് വഴക്കുണ്ടാക്കുമ്പോൾ അടിയുണ്ടാക്കിയിരുന്ന അവളിൽ ഞാൻ എന്റെ സഹോദരിയെ കണ്ടു..
അന്ത്യാത്താഴം വെച്ച് പെറുക്കി ഒന്നിച്ചിരുന്ന് കഴിച്ച് തോളോട് തോള് ചേർത്ത് മുറുകെ കെട്ടിപിടിച്ചു കിടന്നപ്പോൾ അവളിൽ ഞാൻ ഒരു ഭാര്യയെ കണ്ടു...
"ഇതൊക്കെ എന്റെ തോന്നലാണോ???
അധോ ഇതൊക്കെ ആണോ ഒരു സ്ത്രീ"???
ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അവളിൽ പല മാറ്റങ്ങളും കണ്ടു തുടങ്ങി.
അതി ഭയങ്കര വേദന അടി വയറ്റിൽ ഉണ്ടായപ്പോൾ ഞാൻ അവളോട്‌ ചോദിച്ചു "എന്ത് പറ്റി, ഒരു ഉഷാറാലല്ലോ
???
എനിക്ക് ഡേറ്റ് ആയി എന്ന് പറയാൻ വിതുമ്പിയ ആ മുഖം ഞാൻ ദയനീയമായി നോക്കി.
ഒരു സമൂഹത്തിന്റെ മുൻപിൽ മറച്ചു വെക്കാൻ ആഗ്രഹിക്കുന്ന പല പ്രേശ്നങ്ങളും സ്ത്രീകളിൽ ഉണ്ടന്ന് ഞാൻ അവളിൽ നിന്നും മനസ്സിലാക്കാൻ തുടങ്ങി.
മാസ മുറ വരുമ്പോൾ ക്ലാസ്സിൽ നിന്നും ഇറങ്ങി പോകുന്ന പല സഹപാടികളെയും കണ്ടിട്ടുണ്ട്..
കൂട്ടുകാർ കളിയാക്കി പിറു പിറുത്ത രംഗങ്ങൾ ഇപ്പോളും ഓർക്കുന്നു...
കടകളിൽ ചെന്ന് നേരിട്ട് ഒരു പാട് തരുമോ എന്ന് ചോദിക്കാൻ പേടിക്കുന്ന, മടികാണിക്കുന്ന പല പെൺകുട്ടികളും ഉണ്ട് നമ്മുടെ സമൂഹത്തിൽ.
ആ പേടിയും മടിയും മാറ്റി നിർത്തി അന്തസ്സോടെ " ചേട്ടാ ഒരു വിസ്പർ " എന്ന് ചോദിച്ച് വാങ്ങുന്ന പെൺകുട്ടികളും ഉണ്ട് നമ്മുടെ സമൂഹത്തിൽ..
സ്ത്രീ എന്തിന് മടിക്കണം ഇക്കാര്യങ്ങളിൽ??
അവൾക്കു മാസ മുറ ഉണ്ടാകുന്നത് അവൾ ഒരു അമ്മ ആകാൻ പ്രാപ്തയാണെന്നു മറ്റുള്ളവരെ അറിയിക്കുന്നതിൽ എന്ത് തെറ്റ്???
നടന്നു പോകുന്ന പെൺകുട്ടിയുടെ വസ്ത്രത്തിന്റെ പുറകിൽ ചോര കറ കണ്ട് അവളെ നോക്കി ചിരിക്കുന്ന കാമ വെട്ടാളംമാരോട്
"നിങ്ങളുടെ അമ്മയും ഈ പ്രതി സന്ധി നേരിട്ട നിങ്ങളെ ഇവിടെ എത്തിച്ചത് എന്ന് ചോദിക്കുന്നതിൽ എന്ത് തെറ്റ്???
മാസ മുറ ഒന്ന് തെറ്റിയാൽ പേടിച്ചു വിറയ്ക്കുന്ന എത്ര പെൺകുട്ടികൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ??
പാട് വാങ്ങാൻ കാശില്ലാതെ തുണി കൊണ്ട് തരണം ചെയ്യുന്ന എത്ര പെൺകുട്ടികൾ ഉണ്ട് നമ്മുടെ നാട്ടിൽ???
രാത്രി യാത്രകളിൽ ഒറ്റയ്ക്ക് പോകുമ്പോൾ കഴുക കണ്ണുകളെ പേടിച്ചു നടക്കുന്ന എത്ര സഹോദരി മരുന്ടെ ഈ സമൂഹത്തിൽ??
സ്ത്രീ ധനം കുറഞ്ഞതിന്റെ പേരിൽ ദുരിതം അനുഭവിക്കുന്ന എത്ര ഭാര്യ മാർ ഉണ്ട് നമ്മുടെ കുടുംബങ്ങളിൽ???
സ്വൊന്തം ചോരയും നീരും ഒഴുകി പ്രേസവിച്ചു വളർത്തി വലുതാക്കി അവസാനം വൃദ്ധ സദനങ്ങളിൽ കഴിയുന്ന എത്ര അമ്മമാരുണ്ട് നമ്മുടെ കമ്മ്യൂണിറ്റിയിൽ???
മറ്റുള്ളവരുടെ ആട്ടും തുപ്പും കേട്ട്, മലവും മൂത്രവും കഴുകി തുടച്ചു ഓരോ ജന്മങ്ങളെ ശുശ്രുഷിക്കുന്ന ദൈവത്തിന്റെ മാലാഖാമാരായ എത്ര നഴ്സുമാരുണ്ട് നമ്മുടെ ഇടയിൽ???
സാരി ഉടുത്തു ക്ലാസ്സിൽ പഠിപ്പിക്കാൻ വരുന്ന ടീച്ചറിന്റെ വയറു നോക്കിയിരിക്കുന്ന മക്കളുടെ പ്രായമുള്ള കുട്ടികളെ കാണുമ്പോൾ വേദനിക്കുന്ന എത്ര അധ്യാപകരുണ്ട് നമ്മുടെ സ്കൂളുകളിൽ???
ഇവരെല്ലാം സ്ത്രീകൾ തന്നെയല്ലേ???
ജിഷയെയും ആസിഫയേയും പോലെ ഓരോരോ പെൺകുട്ടികളെ വളയം വെച്ച് നടക്കുന്ന പുരുഷ സമൂഹമേ നമ്മളും ഒരു സ്ത്രീയുടെ ഉദരത്തിൽ നിന്നും വന്നതല്ലേ???
സ്വന്തം ചോരയും നീരും സൗന്ദ്യര്യം ശരീര ഭംഗിയും എല്ലാം വിട്ടെറിഞ്ഞു തനിക്ക് ഒരു ജീവന്റെ തുടിപ്പിനെ ഭൂമിയിലേക്ക് സൃഷ്ടിക്കാൻ, കഴിയുന്ന വേദനകൾ മുറുക്കി, നട്ടെല്ല് പൊട്ടുന്ന വേദന സഹിച്ചു ഞരമ്പുകൾ മുറുക്കി സന്ദോഷത്തോടെ നിനക്കും എനിക്കും ജന്മം തന്നത് ഒരു സ്ത്രീയല്ലേ???
കാമ കണ്ണുകൾ കൊണ്ട് നീ നോക്കുന്ന നിന്റെ നോട്ടത്തിൽ നീ അവിടെ നിന്റെ സഹോദരിയെ, ഭാര്യയെ, അമ്മയെയോ മകളെയോ ഒന്നോർത്തു നോക്കുക !!!
ഒരു സ്ത്രീയുടെ ഏറ്റവും വലിയ ധൈര്യം ഒരു പുരുഷൻ ആണ്, ഒരു സഹോദരൻ ആണ്, ഒരു ഭർത്താവാണ്, ഒരു അച്ഛനാണ്.
ദാമ്പത്തിക ജീവിതത്തിലെ സുഖങ്ങളും ദുഖങ്ങളും ആയി ചെറിയ ചെറിയ പിണക്കങ്ങളുമായി ഞങ്ങൾ മുൻപോട്ടു പോകുമ്പോഴും ഞാൻ പലപ്പോഴും ചോദിക്കാറുണ്ട് സ്ത്രീ ആരാണ്???
ഉത്തരം കിട്ടാത്ത ചോദ്യത്തിൽ എനിക്കുള്ള വിശ്വാസം "സ്ത്രീ ഒരു ധനമാണ് "..
ദിനങ്ങൾ കഴിയും തോറും സന്തോഷം നിറഞ്ഞ ജീവിത നൗകയിൽ വിഷമങ്ങൾ നൽകാനും കുറ്റപ്പെടുത്താനും പല ജന്മങ്ങളും ഉണ്ട് നമ്മുടെ ചുറ്റുപാടും.
കല്യാണ പ്രായം എത്തിയാൽ ഒരു ചോദ്യം പെണ്ണുകെട്ടാറിയില്ലേ??
ആ ഇപ്പോൾ പെണ്ണ് കെട്ടിയാൽ അടുത്ത ദിവസം തൊട്ട് ചോദ്യം വിശേഷം ഒന്നും ആയില്ലയോ ഇതുവരെ???
ഹാഹാഹാ....
ആട്ടെ ഈ വിശേഷം തിരക്കുന്നവരോടെ ഒറ്റ മറുപടി..
"ദൈവത്തിന് ഓരോ പദ്ധതികൾ ഉണ്ടെൻറെ ചേച്ചിയേ... "
ഇണക്കങ്ങളും പിണക്കങ്ങളും തട്ടലും മുട്ടലും എല്ലാം കൂടിയ ഒരു ജീവിതം.
രാവിലെ എണീറ്റു പെണ്ണുംപിള്ള ചായ ഉണ്ടാക്കുമ്പോൾ പുറകിൽ കൂടെ ചെന്ന് കെട്ടി പിടിച്ച് ഒരു ഉമ്മ കൊടുക്കുന്ന ആ സുഖം....
ഭക്ഷണം തയാറാക്കാൻ താൻ ഉണ്ടാക്കുന്നത് ഇഷ്ടപ്പെടുമോ എന്ന വേവലാതിയിൽ നിക്കുമ്പോൾ അവളെ തട്ടി മാറ്റി മാറി നിൽക്ക പെണ്ണേ, ഇന്ന് ഞാൻ വെക്കാം എന്ന് പറഞ്ഞ് അറിയാവുന്ന രീതിയിൽ തട്ടി കൂട്ടി ഉണ്ടാക്കി, രണ്ടുപേരും കൂടി ഒന്നിച്ചിരുന്ന് കഴിക്കുന്ന ഒരു സുഖം !!!
എപ്പോളും എന്റെ അടുത്ത് വേണമെന്നൊരു തോന്നൽ എന്ന് കൊഞ്ചി പറയുന്ന അവളുടെ ആ കൊഞ്ചൽ...
അടി ഉണ്ടാക്കും തോറും സ്നേഹം കൂടുകയോ അഥവാ ഞാൻ ഇത്രക്കും അവളെ സ്നേഹിച്ചിരുന്നു എന്നൊരു തോന്നൽ....
ഹാ....
ഇതൊക്കെ അറിയണമെങ്കിൽ ഒരു പെണ്ണ് കെട്ടണം എന്റെ അളിയാ....
എന്നിട്ട് അടിച്ച് പൊളിച്ച് അങ്ങ് ജീവിക്കണം...
ആ ജീവിതത്തിനിടയിൽ ഒരു ട്രയിലെ മുട്ടകളിൽ ചിലതു ഉടഞ്ഞു പോകുന്നത് പോലെ ചിലപ്പോൾ ഉടഞ്ഞൊന്നൊക്കെ ഇരിക്കും...
തളരാതെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ തെറിക്കട്ടെ എന്ന് കരുതി മുന്നോട്ടു പോകുക....
ഹേയ് അധോന്നും കാര്യമാക്കണ്ട അളിയാ...
പെണ്ണ് കെട്ടി കഴിഞ്ഞാൽ പെട്ടു മച്ചാനെ ജീവിതം എന്ന് പറയുന്ന നമ്മുടെ ചങ്ക് ബ്രോസിനോട്
" എന്റെ പൊന്നളിയാ നീ പറയുന്ന ആ ഒരു പെടൽ ഉണ്ടല്ലോ, അധോന്നൊന്നര പെടലാ മുത്തേ....
സ്നേഹമെന്ന ഒരു ലോകത്തെ വികാരം എന്ന ഒരു പെടൽ.

By: Lijin Arackal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot