നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇതൊരു കഥയല്ല

Image may contain: 1 person, closeup

By Rema Damodharan
കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയി പുലബന്ധം പോലുമില്ല എന്ന് ആണയിടുന്നു
രാവിലെ തത്രപ്പാടുകളെല്ലാം കഴിഞ്ഞ് ശശികുമാരൻ നായർ ഭാര്യ ശശികലയുമായി ഓഫീസിൽ പോകാനിറങ്ങുകയാണ്.ശശി നായരുടെ ഇരുചക്ര ശകടത്തിലാണ് പതിവായുള്ള യാത്ര. പോകുന്ന വഴി ഭാര്യയെ ഓഫീസിലാക്കി തന്റെ ഓഫീസിലേക്ക് വച്ചുപിടിച്ചങ്ങു പോകലാണ് പതിവ്. ഇന്നു പക്ഷെ ഇറങ്ങിയതും പത്തു മിനിറ്റ് ലേറ്റാണ്, പോരാത്തതിന് വണ്ടിക്കൊരു ചെറിയ Starting trouble ഉം. വല്ല വിധേനയും ഉന്തിത്തള്ളി വണ്ടി ശരിയാക്കി ഭാര്യയെയും പിൻസീറ്റിൽ പ്രതിഷ്ഠിച്ചു വണ്ടിയെടുക്കുമ്പോഴേക്കും അരമണിക്കൂർ late ആയിക്കഴിഞ്ഞു. അപ്പോഴാണ് ഓർത്തത്. വണ്ടി തലേ ദിവസമേ reserve ലാണ് കൊണ്ടുവച്ചത്. Petrol അടിക്കാതെ നിവർത്തിയില്ല. ആദ്യം കണ്ട Pump ൽത്തന്നെ വണ്ടിനിർത്തി.. ഭാര്യ വണ്ടിയിൽ നിന്നിറങ്ങി നിന്നു. Pumpൽ രാവിലെ തന്നെ നല്ല തിരക്കായിരുന്നു. Petrol അടിച്ചു കാശും പിടിപ്പിച്ച് വണ്ടി maximum Speed ൽ മുന്നോട്ടെടുത്തു. പുറകിൽ നിന്നാരോ കൈ കൊട്ടി വിളിച്ചോ... ങാ വിളിച്ചെങ്കിൽ വിളിക്കട്ടെ.,, നിൽക്കാൻ നേരമില്ല... പായുകയാണ്..
ഭാര്യയുടെ ഓഫീസുപടിക്കൽ എത്തുമ്പോൾത്തന്നെ പഴയൊരു സുഹൃത്ത് 70mm ചിരിയുമായി നില്പുണ്ട്.പുള്ളിയെ അവഗണിച്ചെന്നു വരുത്താതിരിക്കാൻ ഒന്നോ രണ്ടോ വാക്കു മൊഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോഴേക്കും ഭാര്യാമഹതി പതിവായി പറയാറുള്ള " പോട്ടെ" എന്നു പോലും ഉരുവിടാതെ ഓഫീസിലേക്ക് കയറി പൊയ്ക്കഴിഞ്ഞിരുന്നു.
പിന്നെ നിന്നില്ല. ഒറ്റവിട ലാണ് .ഓഫീസ് റൂമിനടുത്ത് എത്തുമ്പോഴേക്കും പ്യൂൺ attendance registerമായി ഓഫീസറിന്റെ മുറി ലക്ഷ്യമാക്കി പായുകയാണ്. പുറകിൽ നിന്ന് അയാളുടെ കോളറിലാണ് പിടിമുറുക്കിയത്‌. ഒറ്റച്ചാട്ടത്തിന് attendance register കൈക്കലാക്കി. തന്റെ കോളം തപ്പിപ്പിടിച്ച് ഒപ്പു പതിപ്പിച്ച് തിരികെ കൊടുത്തു. സീറ്റിൽ വന്നിരുന്ന് fan speed ലാക്കി കസേരയിൽ ചാരിയിരുന്നു കണ്ണൊന്നടച്ചു. ഹൊ എന്തൊരോട്ടമാ ഓടിയത്.. ഒരു second തെറ്റിയിരുന്നെങ്കിൽ
attendance mark ചെയ്യാൻ ചെന്ന് officer ന്റെ മരമോന്ത കാണേണ്ടി വന്നേനെ.ഭാഗ്യം, അങ്ങിനെയൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് മേശപ്പുറത്തൊരു തട്ടും മുട്ടും. കണ്ണുതുറക്കുമ്പോൾ മുന്നിൽ ഒരു വളിച്ച ചിരിയുമായി അപ്പുറത്തെ Section clerk സുശീലൻ.
ഉം. എന്താ ദു അല്ല സുശീലാ?
ഭാര്യയെ ഓഫീസിൽ കൊണ്ടാക്കിയിട്ടുണ്ട്. അവൻ സ്വന്തം ഭാര്യയെ ഓഫീസിൽ കൊണ്ടാക്കിയതെന്തിനാ എന്നോട് പറയുന്നതെന്ന സംശയത്തിൽ ഞാൻ നെറ്റി ചുളിച്ചു...
അതേയ് പാവം കണ്ണൊക്കെ നിറഞ്ഞ് വിഷമിച്ച് നില്ക്കാരുന്നു.
എനിക്കൊന്നും മനസ്സിലായില്ല.
സാറേ, സാറ് പെട്രോൾ പമ്പീന്ന് പെട്രോളടിച്ച് പാഞ്ഞു പോരുമ്പോ ഭാര്യ അവിടെ നില്ക്കുവാരുന്നു. മറന്നു പോയോ?
ശ്ശെടാ .ഇതെന്തോന്നാ ഇയാളീ എഴുന്നെള്ളിക്കുന്നേ. ഞാൻ ഭാര്യയെ ഓഫീസിൽ കൊണ്ടന്നാക്കീട്ടാണല്ലോ വന്നത്. പിന്നെ ഇയാളെന്തായീ പറയണെ...
ഉവ്വുവ്വ്. പെട്രോളുമടിച്ച് വണ്ടി വിട്ട് പോരുമ്പോ പമ്പിലെ ജോലിക്കാര് കൈകൊട്ടി വിളിച്ചിട്ടു പോലും നിർത്താതെ വിട്ടങ്ങു പോയില്ലേ?
സുശീലൻ അതു പറഞ്ഞപ്പോഴാ
കത്തിയത്.... ഒരു പിൻവിളി കേട്ടിരുന്നു...
പതിയെപ്പതിയെ ബോധമണ്ഡലം തെളിഞ്ഞു.flash back ഉം rewind ഉം ഒക്കെ അവിടെ നടന്നപ്പോൾ ബോധ്യമായി...
ഭാര്യ ഓഫീസുപടിക്കൽ നിറുത്തി ഇറങ്ങിപ്പോയെന്നതും തോന്നലായിരുന്നു, വെറും തോന്നൽ
ഈശ്വരാ... ആകെ നാണക്കേടായി. ഒക്കെ സഹിക്കാം - ഇന്നിനി വീട്ടിലെങ്ങിനെ ചെന്ന് ഭാര്യയെ face ചെയ്യും?
സാറെ സാറിനെ സാറു വിളിക്കുന്നു - പ്യൂൺ
സാറിനെ സാറ് ...പിറുപിറുത്തു കൊണ്ട് ശശി ഓഫീസറുടെ മുറിയിലേക്ക് കടന്നു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot