നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മിണ്ടാപ്പെണ്ണ്



ആദ്യമാണ് അഭിപ്രായം പറയണേ ...

**********
അമ്പലമുറ്റത്തുള്ള ആൽത്തറയിൽ അവളെയും കാത്ത് അവനിരുന്നു. പുറത്തേയ്ക്കു വന്ന അവളുടെ ധാവണിക്കിടയിൽ ചെറുതായികിലുങ്ങികൊണ്ടിരുന്ന പദസരത്തിന്റെ
കിലുക്കം കേട്ടാണ് അയാൾ തലയുയർത്തി നോക്കിയത്.
" എന്താണ് കാണണം എന്ന് പറഞ്ഞത്? "
മുഖവുരയില്ലാതെ അയാൾ ചോദിച്ചു.
പരുഷമായ അയാളുടെ സംസാരം അവളെ കൂടുതൽ ആകർഷിച്ചു. അല്ലെങ്കിലും ഇങ്ങനെ യൊരാളാണ് തനിക്കു വേണ്ടത്. ശത്രു ശക്തനാവുമ്പോൾ പ്രതിയോഗിയും ശക്തനാവണമല്ലോ.
" കുട്ടി കാര്യം പറഞ്ഞില്ല... "
അവൾ നിശബ്ദമായതു കൊണ്ടാവണം
അയാൾ വാക്കുകൾ പൂരിപ്പിച്ചത്.
അമ്മാവന് പെങ്ങളുടെ ഏകമകളായ എന്റെ
സ്വൊത്തിലാണ് നോട്ടം. അതുകൊണ്ടാണല്ലോ കല്യാണം പറഞ്ഞു പുറകെ കൂടിയിരിക്കുന്നത്.
അമ്മ വെറും പൊട്ടിപ്പെണ്ണായതു കൊണ്ട് അതൊന്നും മനസ്സിലാവില്ല.അച്ഛൻ മരിച്ചത് മുതൽ തറവാട്ടിലെ കാര്യസ്ഥനായി സ്വയം അവരോധിക്കുകയായിരുന്നു അമ്മാവൻ. അടുത്തയാഴ്ച നിശ്ചയം പോലും ഉറപ്പിച്ചു കഴിഞ്ഞു അയാൾ . ഈ കെണിയിൽ നിന്നും
രക്ഷപ്പെടണം. അങ്ങനെയാണ് ഇഷ്ടമില്ലാതിരുന്നിട്ടു കൂടി ഈ റൗഡിയെ തന്നെ പ്രേമിക്കാൻ സധൈര്യം തീരുമാനിച്ചത്.
മാത്രമല്ല സംസാര ശേഷിയില്ലാത്ത തന്നെ മറ്റാര് പ്രേമിക്കാൻ.
" ഹലോ... ഇയാൾ മറുപടി പറഞ്ഞില്ല . "
എന്റെ മൗനത്തിലും ഉള്ളം വാചാലമായിരുന്നു
എന്നയാൾക്കറിയില്ലല്ലോ. എങ്ങനെതുടങ്ങണം എന്ന ചിന്തയിലായിരുന്നു അവൾ.
അവൾ കയ്യിലിരിക്കുന്ന കടലാസ് കഷ്ണം അയാൾക്ക് മുന്നിൽ തുറന്നു കാണിച്ചു.
" എനിക്ക് ഇയാളെ ഇഷ്ടമാണ്..."
കുനിഞ്ഞു നിന്നിരുന്ന സാന്ദ്രയുടെ കണ്ണുകൾ നിറയുന്നത് അയാൾ കണ്ടിരിയ്ക്കില്ല. പൊട്ടിയായ ഒരു പെണ്ണ് ഇഷ്ടമാണ് എന്ന് പറഞ്ഞാൽ ആരാണ് ഒന്ന് പകക്കാതിരിക്കുന്നത്? പക്ഷെ അയാൾ പകച്ചില്ല. പകരം പൊട്ടിച്ചിരിക്കുകയായിരുന്നു...
പെട്ടെന്ന് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു തനിക്കു ചുറ്റും പൊടി പറത്തിക്കൊണ്ട് അയാൾ എങ്ങോട്ടോ പോയി മറഞ്ഞു.
-------------
ശീതീകരിച്ച ഓഡിറ്റോറിയത്തിലും സാന്ദ്ര വിറക്കുകയായിരുന്നു. എൻഗേജ്മെന്റിനു വരുന്ന ആളുകളുടെ തിക്കും തിരക്കും ഒന്നും അവൾ കാണുന്നുണ്ടായിരുന്നില്ല. എന്താകും തന്റെ ഭാവി എന്നോർത്തുകൊണ്ടു അവൾ കരയുകയായിരുന്നു.
അമ്മാവന്റെ മകൻ ഗിരീഷിനോട് അവൾക്കെന്നും വെറുപ്പായിരുന്നു. കഴിഞ്ഞ പ്രാവശ്യം നാട്ടിൽ വന്നപ്പോൾ അയാൾ തന്നെ കേറിപ്പിടിച്ചതു അറപ്പോടെയാണ് ഇന്നും ഓർക്കുന്നത്. ഒന്ന് ഒച്ച വെക്കാൻ പോലും കഴിവില്ലാതിരുന്ന അവൾ കഷ്ടിച്ചാണ് അന്ന് രക്ഷപെട്ടത്. ഉച്ചക്ക് എയർ പോർട്ടിൽ വന്നിട്ടും ഇന്നലെ രാത്രി ഏറെ വൈകിയിട്ടും അയാൾ വീട്ടിൽ വന്നിട്ടില്ല എന്ന് അമ്മാവൻ ആരോടോ പറയുന്നത് കേട്ടിരുന്നു. എവിടെയെങ്കിലും കുടിച്ചു കൂത്താടി കിടപ്പുണ്ടായിരിക്കും. ഓഡിറ്റോറിയത്തിന്റെ പോർച്ചിൽ വന്നുകയറിയ ആഡംബര കാറിൽ നിന്നും അയാളിറങ്ങുന്നതു ഒരു ദുഃസ്വപ്നം പോലെ അവൾ കണ്ടു . സാന്ദ്രയുടെ നാഡീ ഞരമ്പുകൾ തളർന്നു പോകും പോലെ തോന്നി അവൾക്കു. ആ സെൻട്രലൈസ്ഡ് എസിയിലും ശരീരം വിയർത്തു കുളിക്കുകയാണ്. തൊട്ടടുത്ത് ഇട്ടിരുന്ന ആഡംബര കസേരയിൽ അയാൾ വന്നിരുന്നത് പോലും അവൾ ശ്രദ്ധിച്ചില്ല. മോതിരം കൈമാറാനുള്ള ചടങ്ങിന് മുൻപാണ് പുറത്തെ ബഹളത്തിലേക്കു ആളുകൾ തിരിഞ്ഞത്....
" ഈശ്വരാ..സുമിത്രയുടെ മോൻ ഭദ്രൻ...."
ആരോ നെഞ്ചത്തു കൈവെച്ചുകൊണ്ടു അങ്ങോട്ടേയ്ക്ക് ഓടുകയാണ്. ആൾക്കൂട്ടത്തെ
വകഞ്ഞുമാറ്റി അവൻ അകത്തേയ്ക്കു കയറി.
സ്റ്റേജിലേക്ക് ചാടിക്കയറിയ അയാൾ അവളുടെ
കയ്യിൽ പിടിച്ചു.
" ഇറങ്ങി വാടീ.... "
തന്റെ കയ്യിൽ പിടിച്ചു പുറത്തേയ്ക്കു പോകുന്ന അയാളെ അവൾ തിരിച്ചറിഞ്ഞു...അമ്പലമുറ്റത്തു നിന്നും പൊടിപറത്തിപോയ ആ ബുള്ളറ്റിലിരുന്ന ആ ഒറ്റയാൻ. ആളുകൾ ചിതറിമാറി. സാന്ദ്രയെയും കൊണ്ട് ബുള്ളറ്റ് പുറത്തേയ്ക്കു പാഞ്ഞു. എത്ര ദൂരം പോയി എന്നറിയില്ല. വൃത്തിയായി വേലികെട്ടി തിരിച്ച മനോഹരമായ ഒരു കൊച്ചുവീടിന്റെ വാതിൽക്കൽ ബുള്ളറ്റ് നിന്നു. അകത്തു നിന്നും
തന്റെ അമ്മയെക്കാൾ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പുറത്തേയ്ക്കു വന്നു.
" മോള്.. കയറിവരൂ... "
അവർ അവളുടെ കൈ പിടിച്ചു അകത്തേയ്ക്കു കയറ്റി. ഭിത്തിയിൽ പൂമാല ചാർത്തപ്പെട്ട ഫോട്ടോ കണ്ട് അവൾ ഞെട്ടി. തന്റെയച്ഛൻ. !!!
" മോൾടെ അച്ഛൻ തന്നെയാ...
ഇവന്റെയച്ഛനും..."
അവൾക്കൊന്നും മനസ്സിലായില്ല. സാവിത്രി ഓർക്കാനിഷ്ടമില്ലാത്ത കഥകളുടെ കെട്ടഴിച്ചു.
സാന്ദ്രയുടെ അമ്മയെ കെട്ടും മുൻപ് അച്ഛനിഷ്ടമുള്ള പെണ്ണായിരുന്നു സാവിത്രി. തറവാടിത്തമില്ല എന്ന് പറഞ്ഞു അച്ഛന്റെ പെങ്ങൾ
ഞങ്ങളുടെ വിവാഹം മുടക്കിയത് കബടിനിരത്തിയ
പണിക്കർക്ക് കൈക്കൂലി കൊടുത്തിട്ടാണ് എന്നറിഞ്ഞപ്പോൾ ഇവൻ എന്റെ വയറ്റിൽ പിറന്നു കഴിഞ്ഞിരുന്നു. പിന്നെയും അഞ്ചുകൊല്ലം നിന്റച്ഛൻ വിവാഹത്തിന് സമ്മതിച്ചില്ല. നിന്റമ്മാവനാണ് നിർബന്ധിച്ചു അച്ഛനെക്കൊണ്ട് വീണ്ടും വിവാഹം കഴിപ്പിച്ചത്....കടംകഥപോലെ എല്ലാം കേട്ടുകൊണ്ടിരുന്ന സാന്ദ്രയുടെ കണ്ണുകൾ ഭദ്രനെ തിരയുകയായിരുന്നു. പക്ഷെ ഇതിനിടയ്ക്ക് വണ്ടിയുമെടുത്തു അയാൾ പുറത്തേയ്ക്കു പോയത് അവൾ അറിഞ്ഞിരുന്നില്ല.
" ഇന്നലെയാണ് ഭദ്രൻ എന്നോട് ചിലതു പറഞ്ഞത്.
അവനും ഒന്നുമറിയില്ലായിരുന്നു. "
സാന്ദ്രയെ ചേർത്തുപിടിച്ചു സുമിത്ര. തന്റെ വലിയ വീട്ടിൽ കിട്ടാത്ത സുരക്ഷിത്വം അവൾ അറിയുകയായിരുന്നു.
" വീണ്ടും ഒരു ദുരന്തം സംഭവിച്ചുകൂടാ...
ഞാനാ പറഞ്ഞത് നിന്റെ പെങ്ങളാണ്,
നിനക്കും അവളിൽ അവകാശമുണ്ടെന്ന്."
അവൾ അവരെ കെട്ടിപ്പിടിച്ചു...അവളുടെ കണ്ണീരു വീണു സുമിത്രയുടെ വലത്തേ തോൾ നനഞ്ഞു കുതിർന്നു. അമ്മേ എന്ന് വിളിക്കാനെങ്കിലും തനിക്കൊന്നു നാവു തന്നിരുന്നെങ്കിൽ എന്നവൾ മനമുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot