
------------------------
ഇന്നലെകളിലേക്കാണു ഞാന്‍
തിരിഞ്ഞു നടക്കുന്നത് !!
നഷ്ടങ്ങളെ അടക്കം ചെയ്ത
ഇന്നലെകളെ ഞാന്‍ പ്രണയിക്കുന്നു...
ആധുനികതയുടെ ഈ ലോകത്തു നിന്നും
പഴമയുടെ മാറാലകള്‍ മൂടി കിടക്കുന്ന
ഇന്നലെകളെ പൊടിതട്ടി പുനര്‍ജനിപ്പിക്കുവാന്‍,
മനസ്സാശിച്ചു പോകുന്നു !!!
പഴമയുടെ മാറാലകള്‍ മൂടി കിടക്കുന്ന
ഇന്നലെകളെ പൊടിതട്ടി പുനര്‍ജനിപ്പിക്കുവാന്‍,
മനസ്സാശിച്ചു പോകുന്നു !!!
എന്‍റെ ഇന്നലെകള്‍ക്കെന്നും
മരണത്തിന്‍റെ ഗന്ധമായിരുന്നു !!!
അതു കൊണ്ടായിരിക്കാം ഇന്നെനിക്കു
മരണത്തെ ഭയമില്ലാതായി തീര്‍ന്നത് ....
മരണത്തിന്‍റെ ഗന്ധമായിരുന്നു !!!
അതു കൊണ്ടായിരിക്കാം ഇന്നെനിക്കു
മരണത്തെ ഭയമില്ലാതായി തീര്‍ന്നത് ....
ഉറ്റവരും സഹായാത്രികരുമായിരുന്ന
എത്രയോ ആളുകള്‍ !!
ഒരു യാത്രപോലും പറയാതെ മരണമെന്ന
തണുത്തുറഞ്ഞ സത്യത്തിലേക്കാണ്
ഇന്നലെകളിലൂടെ പോയ് മറഞ്ഞത് !!!
എത്രയോ ആളുകള്‍ !!
ഒരു യാത്രപോലും പറയാതെ മരണമെന്ന
തണുത്തുറഞ്ഞ സത്യത്തിലേക്കാണ്
ഇന്നലെകളിലൂടെ പോയ് മറഞ്ഞത് !!!
എന്നിട്ടും... തിരിച്ചു കിട്ടാത്തതും
വില കൊടുത്തു വാങ്ങുവാന്‍
കഴിയാത്തതുമായ ഇന്നലെകളെ
ഞാന്‍ പ്രണയിക്കുന്നു !!
വില കൊടുത്തു വാങ്ങുവാന്‍
കഴിയാത്തതുമായ ഇന്നലെകളെ
ഞാന്‍ പ്രണയിക്കുന്നു !!
ഒടുവിലൊരുനാള്‍ ഞാനും നീയും
ഇന്നലെകളുടെ ഓര്‍മ്മകള്‍
മാത്രമായി തീരും !!
അതറിയുവാന്‍ എനിക്കോ നിനക്കോ
കഴിയുകയില്ലെന്നു മാത്രം !!!
ഇന്നലെകളുടെ ഓര്‍മ്മകള്‍
മാത്രമായി തീരും !!
അതറിയുവാന്‍ എനിക്കോ നിനക്കോ
കഴിയുകയില്ലെന്നു മാത്രം !!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക