Slider

'പൂശലിന് ' വേണ്ടത്

0
**********************
മുഖംമൂടികൾ വേണമെന്ന് ചിലർ പറയുന്നുണ്ട്,
പലതും വിളിച്ച് പറയുവാനാണു പോലും!
ചിലർ കപട പ്രത്യയശാസ്ത്രത്തിനടിമകൾ,
വർഗതാല്പര്യം സംരക്ഷിക്കുവാൻ മൗനംനടിക്കുന്നതാണെന്ന് രഹസ്യം പറയുന്നവർ,
ചില സാംസ്ക്കാരികനായകരുടെ യാത്മരോഷം പുറത്തേക്ക് വരുന്നില്ല,
ശുചി മുറിയിലിരുന്ന് കീഴ്ശ്വാസം വിട്ട് രോഷം തീർക്കുന്നു;
ചിലർ നിസംഗഭാവത്തിലിരുന്നു നാടകം കാണുന്നു,
യുവരക്തത്തിന്റെ മുഷ്ടി ചുരുട്ടിയുള്ള മുദ്രാവാക്യങ്ങളില്ല,
പ്രളയമാണ് മിണ്ടിപ്പോകരുത്,
'പൂശൽ' പീഡനശ്രമം നടന്നിട്ടുണ്ടെന്നുറച്ച ബോധ്യമുണ്ടെങ്കിൽ,
വിലങ്ങുകൾ വയ്ക്കേണ്ടത് നിയമപാലകർ,
നിരപരാധിയാണോയെന്നുടൻ തീരുമാനിക്കുക,
പീഡനനിയമം ഭാരത ഭരണഘടനയനുസരിച്ചാണ്,
സഭാ പാർട്ടി കോടതിയിലല്ല തീർക്കേണ്ടത്,
മുഖംമൂടിയെന്തിനു നിങ്ങൾക്ക്,
വാഴപ്പിണ്ടിയല്ലാത്ത നട്ടെല്ലാണെങ്കിൽ
വിളിച്ചു പറയൂ,
തിരുമേനിയായാലും 'എംഎൽ എ ' ആയാലും,
ഏതു 'പ്രമുഖൻ' ആയാലും,
'പൂശലിനോ' പൂശൽ ശ്രമത്തിനോ വേണ്ടത്,
ഇന്ത്യൻശിക്ഷാ നിയമമെന്ന്.
Saji Varghese
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo