Slider

ഒരു വധശ്രമം(മിനിക്കഥ )

0
Image may contain: 1 person, smiling, closeup and outdoor

°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ
അവനോടു പൊരുത്തപ്പെട്ടു പോകുവാൻ ഒരിക്കലും എനിക്കു സാധിച്ചിരുന്നില്ല.അവനെ എനിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. ചെറുപ്പ കാലം മുതൽ തന്നെ അവനെന്റെ ശത്രുവായിരുന്നു.
എന്റെ എല്ലാ നല്ല കാര്യങ്ങൾക്കും തടസ്സങ്ങൾ സൃഷ്ടിക്കുക, വിപരീത ഫലങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുക എന്നിവയൊക്കെയായിരുന്നു അവന്റെ വിനോദങ്ങൾ.അതായത് പാരവെപ്പും പരദൂഷണവും. എന്റെ ഉയർച്ച ഒരിക്കലും അവൻ ഇഷ്ടപ്പെട്ടിരുന്നില്ല.എന്റെ മുന്നോട്ടുള്ള ഓരോ ചുവടുകളിലും തടസങ്ങളുമായി അവനെന്നും ഉണ്ടായിരുന്നു.
ഈ ശത്രുതയുടെ കാരണം എന്താണെന്നു ഒരിക്കലും എനിക്കൂഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഒന്ന് മാത്രം എനിക്കറിയാം, അറിഞ്ഞു കൊണ്ട് ഒരു ദ്രോഹവും ഞാൻ അവനോടു ചെയ്തിട്ടില്ല.,ഒരിക്കലും...
എങ്കിലും എന്നെ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ വെറുത്തിരുന്നത് അവനായിരുന്നു.
ഈ ലോകത്തിൽ,ഞാൻ ഏറ്റവും കൂടുതൽ വെറുത്തിരുന്നതും അവനെയായിരുന്നു.
എന്റെ തുടർന്നുള്ള ജീവിതം പോലും അസാധ്യമാകുന്നു എന്ന ഒരു ഘട്ടത്തിൽ എത്തിയപ്പോൾ പെട്ടെന്നൊരു നാളിലാണ് ആ ചിന്ത എന്നിൽ ഉയർന്നു വന്നത്.
അവനെ ഇല്ലാതാക്കണമെന്ന ചിന്ത...
അതെ, അവനെ കൊന്നു കളയാൻ തന്നെ ഞാൻ തീരുമാനിച്ചു. അതൊരു ഉറച്ച തീരുമാനമായിരുന്നു. ഒട്ടും പശ്ചാത്താപമില്ലാത്ത, രണ്ടാമതൊന്നു ചിന്തിക്കുക പോലും ചെയ്യാത്ത ഒരു തീരുമാനം.
അന്നു മുതൽ തന്നെ ഞാൻ ശ്രമങ്ങൾ തുടങ്ങി വെച്ചു.പല വിധത്തിലും അവനെ ഇല്ലാതാക്കാൻ ഞാൻ ശ്രമിച്ചു.
പക്ഷെ,എന്റെ ഓരോ ശ്രമങ്ങളും വിഫലമായിക്കൊണ്ടിരുന്നു.
ഓരോ പ്രാവശ്യവും അവൻ വിദഗ്ധമായി എന്റെ നീക്കങ്ങൾ മണത്തറിഞ്ഞിരുന്നു. എന്റെ എല്ലാ പദ്ധതികളും അവൻ
തത്സമയം അറിയുന്നുണ്ടായിരുന്നു.
അവസാനം ആ സത്യം ഞാൻ തിരിച്ചറിഞ്ഞു, എനിക്ക് ഒരിക്കലും അവനെ കൊല്ലുവാൻ സാധിക്കില്ലെന്ന്..
കാരണം,അവൻ, എന്റെ ജന്മ ശത്രു, ഞാൻ തന്നെയായിരുന്നു.
*******************************************
(ആത്മീയതയും മനഃശാസ്ത്രവും ഇടകലർത്തിയുള്ള ഒരു പരീക്ഷണ രചനയാണിത്. പരീക്ഷണത്തിനിടയിൽ എഴുത്തിന്റെ ഭംഗി കുറഞ്ഞു പോയത് ഞാൻ മനസ്സിലാക്കുന്നു. കുറവുകൾ തിരുത്തിക്കൊണ്ട് പുതിയ രചനകളുമായി ഞാൻ വരും... പ്രോത്സാഹനം തന്ന് അനുഗ്രഹിക്കുക. )
°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo