നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അരുണിന്റെ സ്വന്തം

Image may contain: 1 person, selfie, closeup and indoor
അന്നൊരു ഞായറാഴ്ച ആയിരുന്നു .നേരം കുറെ പുലർന്നിട്ടും അരുൺ നല്ല ഉറക്കത്തിൽ തന്നെ .പെട്ടന്ന് എന്തോ ശ ബ്ദം കേട്ടാണ് അവൻ ഞെട്ടി ഉണർന്നത് .കൂട്ടത്തിൽ ഒരു നിലവിളിയും .അവൻ ചാടി എഴുന്നേറ്റു .മുറിയിൽ ഒന്ന് കണ്ണോടിച്ചു .ഇല്ല അവൾ മുറിയിൽ ഇല്ല .മുറിയിൽ നിന്നും ഇറങ്ങി അവൻ അടുക്കള ലക്ഷ്യമാക്കി ഓടി .അവൾ അവിടെയുണ്ടാകും .കണക്കുകൂട്ടൽ തെറ്റിയില്ല, അവൻ കണ്ടു പത്രങ്ങൾ മറിഞ്ഞു കിടക്കുന്നു തന്റെ ജീവനായവൾ ബോധമറ്റു നിലത്തും .ഒറ്റക്കുതിപ്പിന് വാതുക്കൽ നിന്നും അവൻ അവളുടെ അടുത്തെത്തി .പൂർണ്ണ ഗർഭിണിയാണവൾ.ഗായത്രി അതാണവളുടെ പേര് .അങ്ങനൊക്കെയോ താങ്ങിയെടുത്തു അവൻ അവളെ പുറത്തേക് കൊണ്ടുവന്നു .വേഷം മാറാൻ നിന്നില്ല കാറിൽ അവളെയും കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു .
സ്ട്രക്ടറിൽ കിടത്തി അവളെ ലേബർ റൂമിലേക്ക് കടത്തിയപ്പോഴേക്കും അവൻ തേങ്ങിപ്പോയി .അരുൺ അറിഞ്ഞു തന്റെ ഡ്രസ്സ് മുഴുവനും രക്തമയം ആണെന്ന് .എന്തുചെയ്യണമെന്നറിയാത്ത പകച്ചു നിന്നുപോയി അവൻ .
തിടുക്കപ്പെട്ടു ഡോക്ടർ തങ്കം ലേബർ റൂമിനുള്ളിലേക്ക് പോയി .കുറച്ച സമയം കഴിഞ്ഞപ്പോൾ സിസ്റ്റർ മാറിയ വന്നു പറഞ്ഞു അരുൺ കുറെ അധികം ബ്ലഡ് ആവശ്യമായി വരും .പെട്ടന്ന് റെഡി ആക്കണമെന്ന്.സിസ്റ്റർ ക്കു അരുണിനെയും ഗായത്രിയെയും അടുത്ത് പരിജയം ഉണ്ട്.അരുൺ അകെ മരവിച്ച അവസ്ഥായിലാണ് .കയ്യും കാലും ഓടുന്നില്ല .മൊബൈൽ അടുത്ത് ആദ്യം കണ്ട നമ്പർ ഒക്കെയും വിളിച്ചു .ഇരുകൈകളിലേക്കും ഭാരം താങ്ങി വച്ച് അടുത്ത് കണ്ട ബഞ്ചിലേക്കവൻ ചാരിയിരുന്നു .
**************************
നാലഞ്ച് വര്ഷം പിന്നിലേക്കായി ഒരു യാത്ര. കലാലയ ജീവിതത്തി ന്റെ എല്ലാ ആനന്ദവും നുകർന്നാണ് ദിവസങ്ങൾ അരുണും കൂട്ടുകാരും തള്ളി നീക്കുന്നത് .ഡിഗ്രി രണ്ടാം വർഷമാണ് .അരുൺ ഗോവിന്ദൻ വക്കീലിന്റെയും ലക്ഷ്മി അമ്മയുടെയും ഏക മകനാണ് .സുന്ദരൻ സുമുഖൻ. എല്ലാവർക്കും പ്രിയപ്പെട്ടവൻ .വലുപ്പച്ചെറുപ്പം ഇല്ലാത്ത ഒരുപറ്റം കൂട്ടുകാർ അപ്പോഴും ഉണ്ടാവും അവനു ചുറ്റും .
കോളേജ് കലോത്സവം ആണ് .കുറച്ച നേരം സ്റ്റേജിൽ പരിപാടികൾ കണ്ടിരുന്ന ശേഷം അവനും കൂട്ടുകാരും പുറത്തേക്കിറങ്ങി .പുറത്തു നല്ല തണൽ മരങ്ങളുണ്ട്.അവിടെ പോയി ഇരുന്നു. അടുത്തതായി ലളിതഗാന മത്സരമാണ് .മൈക്കിലൂടെ വിളിച്ചു പറയുന്നതു കേൾക്കാം .
ഒഴുകിവരുന്ന സംഗീതം .ശ്രുതിയും ലയവും ഒന്നിച്ചലിഞ്ഞു ചേർന്നു വരുന്ന ആ ശബ്ദം അവനെ സ്റ്റേജിലേക്ക് ആകർഷിച്ചു .അവൻ ചെന്നപ്പോഴേക്കും ഗായത്രി സ്റ്റേജ് വിട്ടിരുന്നു .അടുത്തിരുന്നവരോടായി അവൻ തിരക്കി "ഇപ്പൊ പാടിയ കുട്ടി ഏതാണ്",: ദേ പോകുന്നു ഒന്നാം വര്ഷം ആണ്.ഒരു മിന്നായം പോലെ അവൻ കണ്ടു അവളെ .അടുത്ത ദിവസം കോളേജ് അവധിയാണ് .അവന്റെ ഉള്ളിലിപ്പോഴും ആ പാട്ടിന്റെ താളം അലയടിച്ചുകൊണ്ടേയിരുന്നു.
തിങ്കളാഴ്ച കോളേജ് തുറക്കുന്ന ദിവസം പതിവുപോലെ അരുൺ കോളേജിൽ എത്തി.കൂട്ടുകാരുമായി സൊറ പറഞ്ഞിരുന്നെകിലും അവന്റെ കണ്ണുകൾ ആ നിഴലിനെ പരതിക്കൊണ്ട് ഇരുന്നു .ക്ലാസിൽ ഇരുന്നെങ്കിലും പ്രൊഫസർ പറഞ്ഞതൊന്നും ഉള്ളിലേക്കു
കയറുന്നില്ല .
അരുൺ ആകെ അസ്വസ്ഥനായിരുന്നു .അവന്റെ മാറ്റം കൂട്ടുകാരും അറിയുന്നുണ്ട് .ഒരുവൻ ഇതിനെപറ്റി ചോദിക്കുകയും ചെയ്തു .അരുൺ അവനോട് തന്നെ ചോദിച്ചു തനിക്കെന്തു പറ്റി.ഒരിക്കൽപോലും കാണാത്ത ഒരുവളെ തേടി എന്തിനു വ്യാകുലപ്പെടണം .ഉത്തരങ്ങൾ പലതും ഉടലെടുത്തെങ്കിലും തൃപ്തനായില്ല അവൻ .കാണണം വെറുതെയെങ്കിലും ഒന്ന് കാണണം .അവൻ ഉറപ്പിച്ചു .അവനു കാത്തിരിപ്പിനു വിരാമം ഇട്ടു ഒരു കൂട്ടം പെൺകുട്ടികൾ ഇടനാഴികളിലൂടെ കടന്നു വരുന്നത് കണ്ടു.എല്ലാവരേം ദൂരത്തു നിന്നവൻ നോക്കി .അതേയ് ഇവരിൽ അവളുണ്ട് .ഇടതൂർന്ന ചുരുണ്ട മുടി പാറി നടക്കാതെ ഒതുക്കി മെടഞ്ഞിട്ടുണ്ട്. കരിമഷി എഴുതിയ നീണ്ട കണ്ണുകൾ ചെന്താമര വിരിഞ്ഞ പോലെ ശോഭയുള്ള വദനം .വേഷം പാവാടയും ബ്ലൗസും ആണ് .നിമിഷനേരം നിർവികാരനായി അവൻ അവളെ നോക്കി നിന്നു.ഗായത്രി ,അച്ഛനും അമ്മയും ഒരപകടത്തിൽ നഷ്ടമായവൾ .ഇപ്പൊൾ അമ്മാവനൊപ്പമാണ് .അമ്മായി കുത്തുവാക്കുകൾ പറയുമെങ്കിലും അമ്മാവൻ അവളെ പഠിപ്പിക്കാനായി കോളേജ് അയച്ചു .തന്റെ സാഹചര്യം അറിഞ്ഞു തന്നെയാണ് അവളും ജീവിക്കുന്നത് .എങ്ങനെയും ഡിഗ്രി പഠനം പൂർത്തിയാക്കണം .ചെറുതെങ്കിലും ഒരു ജോലി ഒപ്പിക്കണം ..അതായിരുന്നു ലക്‌ഷ്യം .
അരുൺ ഗായത്രിയെ പല ദിവസങ്ങളിലും കണ്ടു.അവൾ ഇതൊന്നും അറിഞ്ഞതുമില്ല .ഗായത്രിയെക്കുറിച്ച പലരിൽ നിന്നായി വിവരങ്ങൾ ചോദിച്ചറിഞ്ഞു .ഒരുദിവസം ലൈബ്രറി യിൽ വച്ച്
യാദൃശ്ചികമായി അവർ തമ്മിൽ കണ്ടു."ഗായത്രി" അവൻ പിന്നിൽ നിന്ന് വിളിച്ചു. അവൾ ഞെട്ടി തിരിഞ്ഞു നോക്കി ,ആരാണ് എന്ന ഭാവത്തിൽ ,.ഞാൻ അരുൺ ,എനിക് കുട്ടിയെ അറിയാം പട്ടു കേട്ടിരുന്നു നന്നായിട്ടോ .അതിൽ അവൾക്കു അതിശയോക്തി ഒന്നും തോന്നിയില്ല .ദിവസേന കേൾക്കുണ്ട് പരുപാടി കഴിഞ്ഞ ശേഷം .പുഞ്ചിരിച്ചു കൊണ്ട് ഒരു താങ്ക്സ് പറഞു അവൾ പോയി.അവസാന വർഷ പരീക്ഷയ്ക്കു ഏറെ സമയം ഇല്ല .അരുണിന് ഉള്ളിൽ മുഴുവൻ ഗായത്രി ആണ് .ഓരോ ദിനവും പുലരുന്നത് അവൾക്കുവേണ്ടി മാത്രം .അവൻ അവളെ പ്രണയിച്ചു തുടഗിയിരിക്കുന്നു ,അവൾ പോലുമറിയാതെ .എങ്ങനെ അറിയിക്കും അവളെ .തന്നെ കുറിച്ചു അവളെന്ത് കരുതും.ഇതിനിടയിൽ കുറെ ഏറെ തവണ അവർ പരസ്പരം കണ്ടിരുന്നു .ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ കടന്നു പോകും .വേണ്ട ഇപ്പോ ഒന്നും പറയണ്ട.പരീക്ഷ കഴിയട്ടെ അതാവും നല്ലതു .അവളുടെ കാര്യം വീട്ടിൽ പറഞ്ഞാലും സമ്മതിക്കില്ല .അപ്പൊ അതിനൊരു മാർഗം ആദ്യം തന്നെ കാണേണ്ടിയിരിക്കുന്നു .എക്സാം കഴിഞ്ഞു.അരുണും കൂട്ടുകാരും കലാലയത്തോട് വിട പറഞ്ഞു .പലരും പല വഴിക് പിരിഞ്ഞു .അരുൺ ബാങ്ക് കോച്ചിങ്ങ് നു ചേർന്ന് .ഗായത്രി പഠനത്തിൽ മുഴുകി .ഇനി ഒരു വര്ഷം കൂടെ ഉണ്ടേ .ദിവസങ്ങളും മാസങ്ങളും പിന്നിട്ടു.അരുണിന് ബാങ്ക് ഇൽ ജോലി ആയി .വീട്ടിൽ വിവാഹാലോചനകൾ തകൃതിയായി നടക്കുന്നു .ഗായത്രിയും പഠനം കഴിഞ്ഞു ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി തേടി .അരുൺ ഓരോ ദിവസവും ഗായത്രിയെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നുണ്ട് .ഒരു വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങുന്ന അവളുടെ മുന്നിൽ അവൻ എവിടെനിന്നോ പ്രത്യക്ഷനായി .അത്ഭുതത്തോടു ഗായത്രി അവനെ നോക്കി .ഓർമ്മയുണ്ടോ കള്ളച്ചിരിയോടെ അവൻ ചോദിച്ചു .മ്മ്മ്മ്.,അവൾ മൂളി.(ഇങ്ങനൊരു വരവ് അവൾ വളരെ മുൻപേ പ്രദീക്ഷിച്ചതാണ് .കോളേജിന്റെ ഇടനാഴികളിൽ കൂട്ടുകാരുടെ അടക്കം പറച്ചിൽ അവളുടെ കാതുകളിലും എത്തിയിരുന്നു.അവനറിയാതെ എത്രയോ തവണ നോക്കി നിന്നിട്ടുണ്ട്‌.)കാര്യം പറച്ചിലിനൊടുക്കം വീട്ടിലെ വിവാഹാലോചനയെ കുറിച്ചു പറഞ്ഞു രണ്ടാളും.കുറച്ചൊന്നു മൗനമായ് നിന്നശേഷം മുഖവുര കൂടാതെ അവൻ ചോദിച്ചു .ഞാൻ വീട്ടിൽ വന്നു ചോദിക്കട്ടെ തന്നെ എനിക്ക് തരുമോന്നു ..,പെട്ടന്ന് ഉമിനീര് വറ്റിയതുപോലെ തോന്നി അവൾക്കു .അരുൺ അന്ന് തന്നെ വീട്ടിൽ കാര്യം അവതരിപ്പിച്ചു .കുറച്ചു മുന്നേ ആയിരുന്നെങ്കിൽ സമ്മതം കിട്ടില്ലാരുന്നു . ഇപ്പോൾ അതല്ല അവസ്ഥ .അച്ഛൻ കിടപ്പിലാണ് .പെട്ടന്ന് വന്നൊരു തളർച്ച ..അത് ഒരുപാട് മാറ്റിയിട്ടുണ്ട് അച്ഛനെ.'അമ്മ തനിക്കൊപ്പമാണ് എപ്പോഴും.
നല്ലൊരു ദിവസം നോക്കിവീട്ടി ൽ സമ്മതം വാങ്ങി പെണ്ണ് ചോദിക്കാൻ പുറപ്പെട്ടു . കാര്യം അവതരിപ്പിച്ചു .അമ്മായി തുറന്നടിച്ചു പറഞ്ഞു .ആർഭാടമായി കെട്ടുനടത്താനൊന്നും കഴിയില്ല .പണ്ടങ്ങളും ഉണ്ടാവില്ല .പിന്നെ അവളുടെ അമ്മയുടെ കുറച്ചു വസ്തു ഉണ്ട്.അതവൾക്കുള്ളതാണ്.അത്രമാത്രം .അരുൺ പെട്ടന്ന് പറഞ്ഞു ഒന്നും വേണ്ട ഏതെങ്കിലും അമ്പലത്തിൽ വച്ചൊരു മലയിടീൽ അതുമതി .എല്ലാം കേട്ടു അവളും തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നു .ഒരായിരം പൂത്തിരിവെട്ടം ഒരുമിച്ചു തെളിഞ്ഞു അവളുടെ കണ്ണുകളിൽ .ആർഭാടങ്ങൾ ഒന്നുമില്ലാതെ അടുത്തുള്ള അമ്പലത്തിൽ വച്ച് അരുൺ ഗായത്രിക്കു താലി ചാർത്തി .ഒരിക്കൽ പോലും ഉള്ളിലെ സ്നേഹം പരസ്പരം പങ്കുവക്കാത്തവർ .വലതുകാൽ വച്ച് അവൾ അവന്റെ ജീവിതത്തിലേക്കു കയറി .ആളും ആരവങ്ങളും ഒന്നൊഴിയാൻ രണ്ടു പേരും കാത്തിരുന്നു.അരുണിന്റെ 'അമ്മ കൊടുത്ത പാൽ ഗ്ലാസ്സുമായി അവൾ നാണത്താൽ കുനിഞ്ഞ മുഖവുമായി മുറിയിലേക്കു കയറി .ഇതുവരെ കൈമാറാത്ത പ്രണയം ആവോളം പറഞ്ഞു രണ്ടു പേരും .സന്തോഷവും ആഹ്ലാദവും നിറഞ്ഞ ദിവസങ്ങൾ .വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ എല്ലാവർക്കും പ്രിയങ്കരിയായി .അരുണിന് ട്രാൻസ്ഫർ ആണ്‌.കേട്ടപ്പോ മുതൽ കരച്ചിലാണ് അവൾ .സമാധാനിപ്പിക്കാൻ പറഞ്ഞ വാക്കുകളൊക്കെയും വിഫലമായി .കുറച്ചു സുഹൃത്തുക്കൾ ഉണ്ട് അവിടെ .അവരോട് പറഞ്ഞു വാടകക്ക് ഒരു വീട് ശരിയാക്കി ,അടുത്ത ദിവസം തന്നെ രണ്ടാളും ഒരുമിച്ചു പുറപ്പെട്ടു .അവിടെയെത്തി എല്ലാം ഒന്ന് ശരിയായ ശേഷം ആണ് അവൾ ആ രഹസ്യം അവന്റെ കാതുകളിൽ മന്ത്രിച്ചതു.പറഞ്ഞു കഴിഞ്ഞതും നാണം കൊണ്ടവൾ മുഖം പൊത്തി.അവളുടെ ഉദരത്തിൽ ഒരു കുഞ്ഞു ജീവന്റെ തുടിപ്പ്.സന്തോഷം തിരമാല കണക്കെ അവൻ പുറത്തു കാട്ടിയില്ല ."ന്നിട്ടാണോ ഇത്ര ദൂരം യാത്ര ചെയ്തത് " നേരത്തെ പറയരുന്നില്ലേ .അവളുടെ മുഖം വാടി അറിഞ്ഞിരുന്നെങ്കിൽ 'അമ്മ വിടില്ല എന്നെ എനിക്കത്‌ അറിയാം . ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല അവനു. ചിരിച്ചുകൊണ്ടാവാൻ അവളെ നെഞ്ചോട് ചേർത്തു.
അടുത്തുള്ളഏറ്റവും നല്ല ഹോസ്പിറ്റൽ തന്നെ ട്രീറ്റ് മെന്റും തുടങ്ങി .വയ്യാത്തതിന്റെയോ സഹായത്തിനാരും ഇല്ലാത്തതിന്റെയോ പരിഭവം ഒന്നും പറഞ്ഞിരുന്നില്ല അവൾ .രാവിലെ തന്നെ കുളിച്ചു അവനു കൊണ്ടുപോകാനുള്ളതെല്ലാം ഒരുക്കിവെക്കും .വൈകിട്ട് വരുന്നത് വരെ അവിടെയുള്ള പൂക്കളോടും അണ്ണാറക്കണ്ണനോടും വർത്താനം പറഞ്ഞിരിക്കും .ഇടക്കൊക്കെ അവളുടെ മധുരഗീതം അവിടെ നിറയാറുണ്ട്.മാസങ്ങൾ കടന്നു പോയതറിഞ്ഞില്ല അവള്കിതാണ് മാസം .കഴിഞ്ഞ ദിവസമാണ് 'അമ്മ വിളിച്ചു നാളെ അരുണിന്റെ പിറന്നാളാണെന്നു ഓർമിപ്പിച്ചത് .അപ്പൊ മുതൽ തുടങ്ങിയതാണ് ഓരോ ജോലി.ഉറങ്ങും മുൻപേ പറഞ്ഞിരുന്നു നാളെ ഒരു പായസം ഉണ്ടാകണമെന്ന് .വേണ്ടാന്ന് അപ്പോഴേ പറഞ്ഞതാണ് ഇപ്പോ നല്ല അവശതയുണ്ട്.'അമ്മ ഹോസ്പിറ്റൽ അഡ്മിറ്റ് ആകുമ്പോ വരുമെന്നാണ് പറഞ്ഞത് .
***************************
അരുൺ , അരുൺ,, ഇരുന്നുറങ്ങിയോ മറിയ സിസ്റ്റർ ആണ് . അവൻ പെട്ടന്ന് ചാടി എഴുനേറ്റു .ഗായത്രി അവിടെ എനിക്കവളെ ഒന്നു കാണണം .ആഹാ ,ഗായത്രി മാത്രം മതിയോ കുഞ്ഞിനെ കാണണ്ടേ .അവന്റെ കണ്ണുകൾ സന്തോഷാശ്രുക്കളാൽ നിറഞ്ഞു .ചെന്നോളു അമ്മയും മോനും സുഖമായിരിക്കുന്നു .അവൻ മനസ്സിലോർത്തു അവളാഗ്രഹിച്ചതു തന്നെ പോലെ ഒരു മോനെയാണ് .വളരെ വേഗം നടന്നു അവൻ അവർക്കരുകിലെത്തി .തന്റെ കുഞ്ഞു .അവളിപ്പോഴും മയക്കത്തിലാണ് .കുഞ്ഞിനെ കുനിഞ്ഞു കയ്യിൽ കോരിയെടുത്തു മാറോട് ചേർത്തു.അവളുടെ അടുത്തായി ഇരുന്നു .കുറച് നേരം അവളെത്തന്നെ നോക്കിയിരുന്നു .പതുകെ വിളിച്ചു ""മോളേ"",,,,ഗായത്രി..പാടുപെട്ടവൾ കണ്ണുതുറന്നു അവനെ നോക്കി .അവൾ കണ്ടു അവന്റെ കയ്യിലെ പൊന്നോമനയെ .കണ്ണുകൾ നിറഞ്ഞു അവൾക്കു .അവന്റെ അധരങ്ങൾ അവളുടെ നെറുകയിൽ അമർന്നു.,,..
ദിവ്യ മധു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot