Slider

ഞാനും അവളും ഞങ്ങടെ കുഞ്ഞാവേം

0
Image may contain: 2 people

ഉണ്ണിമോളെ, ഉറക്കം വരുന്നില്ലേ..അമ്മടെ മുത്തേ.. ജ ജ ചാ ചാ മാ മ്മ..അവളുടെ ചോദ്യവും കുഞ്ഞാവ മറുപടി പറയുന്നതും കേട്ട്, ഞാൻ പതുക്കെ കണ്ണു തുറന്ന് ചുമരിലെ ക്ലോക്കിലേക്കു നോക്കി. സമയം പുലർച്ചെ 2:50. ഇത് ഇപ്പോൾ പതിവാണ്. കുഞ്ഞാവ ഭൂർഷ്വ അമേരിക്കൻ ഷിഫ്റ്റിലാണ് മിക്കവാറും ദിവസങ്ങൾ. പാവം ഭാര്യ. ഓവർടൈം ചെയ്തു ഒരു വിധമായിട്ടുണ്ട്.
അടുത്ത ദിവസം ഞായറാഴ്ച രാവിലെ ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു, ഞാൻ കുഞ്ഞിനേം കൊണ്ടു വെറുതെ പുറത്തോട്ടിറങ്ങാം. വാതിൽ പുറത്തൂന്നു കുറ്റി ഇട്ടേക്കാം. താൻ കുറച്ചു നേരം ഒന്ന് മയങ്ങിക്കോ. ഇതും പറഞ്ഞു നിലത്തിരുന്നു കളിക്കുന്ന കുഞ്ഞിനേം എടുത്തു ഞാൻ പുറത്തേക്കിറങ്ങി. കുറച്ചു നേരം പാർക്കിംഗ് ഏരിയയിൽ ഒക്കെ അവളേം കൊണ്ടു നടന്നിട്ട് തിരിച്ചു വീട്ടിലേക്ക് വന്നു.
മുറിയിൽ ഭാര്യ പാവം നല്ല ഉറക്കത്തിലാണ്. ശബ്ദമുണ്ടാക്കാതെ വാതിൽ ചാരാൻ നേരം ഒക്കത്തിരുന്ന ഇമ്മിണി വലിയൊന്നിന്റെ വായിൽ നിന്നും സൈറൺ മുഴങ്ങി... ച ചാ..മ മമ്മ..ജ ജാ..മ്മാ.
അതിർത്തിയിൽ വെടിയൊച്ച കേട്ട പട്ടാളക്കാരനെ പോലെ ദാണ്ടെ അവൾ ചാടി എണീറ്റു.
അമ്മടെ മുത്തേ.. ടാറ്റാ പോയി വന്നോ.. അമ്മടെ അടുത്തേക്ക് വായോ.. ഇത് കേട്ടതും മോൾ ഒക്കത്തു നിന്നും ചാടിയിറങ്ങി അവളുടെ അടുത്തേക്ക് പിച്ച പിച്ച വച്ച് പോയി.ഞാനും കിടക്കയിലേക്കിരുന്നു. വാ.. നമുക്ക് അത്തള പിത്തള കളിക്കാലോ..
അത്തള പിത്തള തവളാച്ചി.. ചുക്കുമേ ഇരിക്കണ ചൂലാപ്പ്‌.. ഞങ്ങൾ മൂന്നുപേരും കൂടി അങ്ങനെ വളരെ ഗൗരവത്തോടെ കളിയിൽ മുഴുകിയിരിക്കുന്നതിനിടയിൽ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..
ഉറക്കം വന്നു വീർത്ത കണ്ണുകൾ.. ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയോടെ ഒരു പരാതിയുമില്ലാതെ അവൾ.. ഒരു അമ്മക്കേ ഇങ്ങനെ കഴിയു.
പതുക്കെ അവളുടെ കയ്യെടുത്തു, കൈത്തണ്ടയിൽ ഒരു ഉമ്മ കൊടുത്തു.അത് കണ്ട് അപ്പുറത്തു നിന്നും ഒരൊച്ച... ച ഛ.. മ മ്മാ..മ്മാ പ പ്പ .. അമ്പടി കുശുമ്പി പീക്കിരി !!!!

By Aisha Jaice
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo