പെട്ടെന്നാണ് മഴയ്ക്കു ശക്തി കൂടിയത്.
അകലെ മഞ്ഞ വെളിച്ചം വീണു കിടക്കുന്ന റോഡിനു മുകളിൽ നേർത്ത നൂലായി മഴ പെയ്യുന്നതു കുറച്ചു നേരം നോക്കിയിരിക്കവേ പിറകിലൂടെ കൈകൾ കഴുത്തിൽ ചുറ്റി ഗാഥ പൊടുന്നനെ അവന്റെ കവിളിൽ ഉമ്മ വച്ചു. മനം മയക്കുന്ന കൊളോൺ സുഗന്ധം ആ ബാൾക്കണിയിൽ നിറഞ്ഞു നിന്നിരുന്നു.
നോക്കൂ എന്തു രസമാണീ മഴ കാണാൻ ഹരിയേട്ടാ..
അവന്റെ തോളിൽ ചാഞ്ഞു കിടന്നു അവളതു പറയുമ്പോൾ ആ കണ്ണുകളിൽ നിറമുള്ള സ്വപ്നങ്ങളായി മഴത്തുള്ളികളുടെ പെയ്യുന്ന തിളക്കങ്ങൾ പ്രതിഫലിച്ചു നിന്നിരുന്നു.
പുഞ്ചിരിയോടെ ഹരി അകലേക്കു വിരൽ ചൂണ്ടി..
നനഞ്ഞു കുതിർന്ന റോഡിലൂടെ സാവധാനത്തിൽ നീങ്ങുന്ന വാഹനങ്ങളുടെ നിര. അതിനുമപ്പുറെ ഇരുണ്ടു മൂടി കിടക്കുന്ന ആകാശം.
ഈ മഴ നിന്നെ പോലെ സുന്ദരിയാണ്.. ഹരിയുടെ ശബ്ദം കുളിരുവിതറിയ കാറ്റിനോടൊപ്പം ഗാഥയെ മുട്ടിയുരുമ്മി നിൽക്കവേ......
സ്വർണ്ണ കുമിളകൾ നിറഞ്ഞ ഗ്ലാസിലെ ആദ്യത്തെ നൃത്തത്തിനായി കവി തന്റെ ചുണ്ടുകൾ മുട്ടിച്ചു..
മഴ പെയ്യുകയായിരുന്നു..
അതൊരു ചെറിയ ചന്തയായിരുന്നു.
പുളിമരത്തിന്റെ ചുവട്ടിൽ ആ വൃദ്ധ ഇരുന്നു. മുന്നിൽ വിരിച്ചിട്ട പ്ലാസ്റ്റിക്ക് ചാക്കിൽ കുറച്ചു കുലയടർത്തിയ പച്ച മാങ്ങകൾ. തലയിൽ പ്ലാസ്റ്റിക്ക് കവറിട്ട ഒരു കുട്ടി അവർക്കരികിൽ കുട ചൂടി നിൽക്കുന്ന ആൾക്കാരോടു എന്തോ വിളിച്ചു പറയുന്നുമുണ്ട്.
ഇരുണ്ടു മൂടിയ ആകാശത്തേയ്ക്കു നോക്കി ആളുകൾ തിരക്കിൽ അവർക്കരികിലൂടെ നടന്നകലുന്നു.
ഇനീം അറുപതു രൂപാ കൂടി വേണം അമ്മൂമ്മേ..
അതു പറയുമ്പോൾ ആ കുട്ടിയുടെ ചുണ്ടുകൾ വിതുമ്പിയിരുന്നു.
ആ വൃദ്ധ ദയനീയമായി അവന്റെ മുഖത്തേയ്ക്കു നോക്കി. പിന്നെ നടന്നു പോകുന്ന ആളുകളെ തളർന്ന കൈയാട്ടി വിളിച്ചു.
" പച്ച നാടൻ മാങ്ങ വേണോ സാറേ...?"
വീശിയടിച്ച കാറ്റിൽ പുളിമരത്തിന്റെ ശിഖരങ്ങൾ ഉലഞ്ഞു. ദുർബലമായ ആ ശബ്ദം കാറ്റിലലിഞ്ഞകന്നു..
മഴയിൽ കരഞ്ഞാൽ അറിയില്ല. കണ്ണുനീരും മഴത്തുള്ളികളും ഒരു പോലെ അല്ലേ?
കവി അതിനുത്തരം പറഞ്ഞില്ല. ഏതോ വിഷാദ ഗാനത്തിന്റെ മറന്നു പോയ വരികളെ ഓർത്തെടുക്കാൻ ശ്രമിച്ചു കവി തന്റെ പതിവു ചില്ലു ഗ്ലാസിലേയ്ക്കു നോക്കി...
നുരയുന്ന കുമിളകൾ... നൃത്തവും സംഗീതവും.. പിന്നെ ഒരിത്തിരി ദു:ഖവും..
ഓർമ്മ വന്ന ഈരടികൾ മൂളി ആ ചുണ്ടുകൾ സംഗീതമുള്ള ലഹരിയെ ചുംബിച്ചു.
.... പ്രേം....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക