മംഗളം മകളേ.......
ഏട്ടാ.... മോളേ ഇപ്പോഴെങ്ങാനും കെട്ടിച്ചയക്കുമോന്ന് നമ്മുടെ ആ മൂന്നാൻ രാജൻ ഇന്നലെ റോഡിൽ വച്ച് കണ്ടപ്പം ചോദിച്ചു.
എന്നിട്ട് നീ എന്ത് പറഞ്ഞു...?
ഏട്ടനോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു.
കയ്യിലിരുന്ന കട്ടൻചായയുടെ ഗ്ലാസ് താഴെ വച്ചിട്ട് രമേശൻ രാജിയോട് അൽപ്പം പരുഷമായി ചോദിച്ചു....
അതെന്താ രാജീ... താൻ അന്യരേപ്പോലെ സംസാരിക്കുന്നത്..?
കാര്യങ്ങൾ എല്ലാം തനിക്കും അറിയാവുന്നതല്ലേ....?
കാര്യങ്ങൾ എല്ലാം തനിക്കും അറിയാവുന്നതല്ലേ....?
തനിക്കറിയാത്തതായി എന്താണ് എന്റെ കയ്യിലുള്ളത്..?
ആകെയുണ്ടായിരുന്ന ഇടങ്ങഴി മണ്ണും ഒരു കിടക്കാടവും വിറ്റ് തുലച്ചാണ് അച്ഛൻ ചേച്ചിയേ ഒരാളുടെ കൂടെ ഇറക്കിവിട്ടത്.
ആകെയുണ്ടായിരുന്ന ഇടങ്ങഴി മണ്ണും ഒരു കിടക്കാടവും വിറ്റ് തുലച്ചാണ് അച്ഛൻ ചേച്ചിയേ ഒരാളുടെ കൂടെ ഇറക്കിവിട്ടത്.
പയ്യന്റെ കാര്യമെങ്ങനാ വാസുവേ എന്ന് ചോദിച്ച അപ്പച്ചിയോട് അച്ഛൻ പറഞ്ഞത്....
അവനൊരാൺകുട്ടിയല്ലിയോ ഇച്ചായിയേ അവനെങ്ങനേലും പിഴച്ച് പൊയ്ക്കോളുമെന്നാണ്...
അവനൊരാൺകുട്ടിയല്ലിയോ ഇച്ചായിയേ അവനെങ്ങനേലും പിഴച്ച് പൊയ്ക്കോളുമെന്നാണ്...
മോളേ കെട്ടിക്കുക എന്ന കടമ നിർവ്വഹിച്ച് നാട്ടുകാരുടെ മുന്നിൽ ഹീറോയായ അച്ഛൻ ഒരു തീർത്ഥയാത്രാന്നും പറഞ്ഞ് പോകുമ്പോൾ വാടക വീട്ടിൽ താമസിക്കുന്ന ഈ ഒൻപതാം ക്ലാസുകാരനും അമ്മയും കരുതിയില്ല അച്ഛൻ സേലത്തേ ചിന്നവീട്ടിലേയ്ക്കാകും പോയതെന്ന്...
അമ്മ മരിച്ചപ്പോളെങ്കിലും ആ...മുഖം ഞാനവിടെയൊക്കെയൊന്ന് പരതി....
ഇല്ല പിന്നീടിതുവരെ ആ മുഖം ഞാൻ കണ്ടിട്ടില്ല.
ഇല്ല പിന്നീടിതുവരെ ആ മുഖം ഞാൻ കണ്ടിട്ടില്ല.
ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തി രവി മേശിരിയുടെ കൂടെപ്പോയി പണി പഠിക്കാൻ പറഞ്ഞത് അപ്പച്ചിയായിരുന്നു. അതായത് നിന്റെ അമ്മ.
പണിക്ക് പോയി കിട്ടിയ ആദ്യ കൂലി 300 രൂപാ അമ്മയേ ഏൽപ്പിക്കുമ്പോ അമ്മ പറഞ്ഞത്... മോനേ.. നാഴി മണ്ണും ഒരു കൂരയും നമുക്കും വേണം.
അതിനായിരിക്കണം നിന്റെ ആദ്യശ്രമം.
അതിനായിരിക്കണം നിന്റെ ആദ്യശ്രമം.
അതിനായി നിന്റെ കയ്യിൽ കിട്ടുന്നതൊക്കെ നീ കരുതുക.
വീട്ട് ചിലവിന് അമ്മ ആപ്പീസിൽ പൊയ്ക്കോളാം (അണ്ടിയാപ്പീസ്)
വീട്ട് ചിലവിന് അമ്മ ആപ്പീസിൽ പൊയ്ക്കോളാം (അണ്ടിയാപ്പീസ്)
അന്നു മുതൽ ഉറുമ്പ് അരിമണി കൂട്ടിവയ്ക്കും പോലെ കൂട്ടിവയ്ച്ച് ഞാൻ വാങ്ങിയതാണ് ഈ നാഴി മണ്ണും ഇതിലേ കൂരയും....
അമ്മ പോകുമ്പോൾ എനിക്ക് വയസ്സ് 23. അമ്മയുടെ വിയോഗം എന്നേ വല്ലാതെ ദുഃഖിപ്പിച്ചില്ല കാരണം എന്റെ വിയർപ്പിന്റെ വിലയിട്ട മണ്ണിൽ അമ്മയ്ക്ക് അന്ത്യവിശ്രമം ഒരുക്കാനായല്ലോ എന്നോർത്ത് ആശ്വസിച്ചേതു.
അമ്മയുടെ സഞ്ചയനത്തിനന്നാണ് അപ്പച്ചി അത് പറഞ്ഞത്.
രാജി നിന്റെ മുറപ്പെണ്ണാണ് അവളേ വിളിച്ച് ഇവിടെ നിർത്ത് ചെറുക്കാന്ന്.
രാജി നിന്റെ മുറപ്പെണ്ണാണ് അവളേ വിളിച്ച് ഇവിടെ നിർത്ത് ചെറുക്കാന്ന്.
ചിറ്റപ്പൻ കിട്ടിയതൊക്കെ കുടിച്ചു പെടുത്ത് കളഞ്ഞേതു അതു കൊണ്ട് നിന്നേ ഇറക്കിവിടാൻ വകയൊന്നുമില്ലവിടെന്ന് അപ്പച്ചിയ്ക്കും എനിക്കും നിനക്കും നന്നായി അറിയാമായിരുന്നു.
പിന്നെ യാതൊരു ദുശ്ശീലവും ഇല്ലാത്ത ഒരു പയ്യനേ ഈ വന്ന കാലത്ത് ചുമ്മാതെ കിട്ടാൻ ഇത്തിരി പ്രയാസമാണെന്ന് അപ്പച്ചിയും മനസ്സിലാക്കിയിരിക്കാം.
നീ.... വന്ന് കയറിയപ്പോൾ ഈ നാഴി മണ്ണും, ഈയൊരു കൂരയും കയ്യിലൊരു തൊഴിലും മാത്രമായിരുന്നു എന്റെ സമ്പാദ്യം. പിന്നെ നീയും....
രണ്ട് വർഷം കഴിഞ്ഞപ്പോൾ സമ്പാദ്യത്തിന്റെ എണ്ണം ഒന്നുകൂടി കൂടി
നമ്മുടെ മകൾ ജാനകി....
അമ്മയേ അത്ര പെട്ടന്ന് മറക്കാനാവാത്തതിനാൽ അമ്മയുടെ പേരാണ് അവൾക്കിട്ടത് ....ജാനകി.
നമ്മുടെ മകൾ ജാനകി....
അമ്മയേ അത്ര പെട്ടന്ന് മറക്കാനാവാത്തതിനാൽ അമ്മയുടെ പേരാണ് അവൾക്കിട്ടത് ....ജാനകി.
പഴഞ്ചൻ പേരാണെന്ന് നീയും അന്ന് പറഞ്ഞു.
അമ്മയും പഴഞ്ചനായിരുന്നല്ലോ എന്ന് ഞാനും പറഞ്ഞു.
ഉള്ളതിനേ നന്നായി വളർത്തിയാൽ മതിയെന്ന് പറഞ്ഞ് ജാനകിക്കൊരു കൂട്ടു വേണ്ടാന്ന് തീരുമാനിച്ചത് നമ്മളൊരുമിച്ചാണ്.
അമ്മയും പഴഞ്ചനായിരുന്നല്ലോ എന്ന് ഞാനും പറഞ്ഞു.
ഉള്ളതിനേ നന്നായി വളർത്തിയാൽ മതിയെന്ന് പറഞ്ഞ് ജാനകിക്കൊരു കൂട്ടു വേണ്ടാന്ന് തീരുമാനിച്ചത് നമ്മളൊരുമിച്ചാണ്.
പ്രായമാകുമ്പോൾ നിങ്ങളേ നോക്കാൻ ഒരാൺതുണ വേണ്ടേ രമേശാ എന്ന് പലരും ചോദിച്ചു.അവരോടും നമ്മളൊരുമിച്ചാണ് മറുപിടി പറഞ്ഞത്
എന്താ പെൺകുട്ടികൾ മാതാപിതാക്കളേ സംരക്ഷിക്കില്ലേ... എന്ന്.
എന്താ പെൺകുട്ടികൾ മാതാപിതാക്കളേ സംരക്ഷിക്കില്ലേ... എന്ന്.
പഠിക്കാവുന്നിടത്തോളം പഠിക്ക് മോളേ എന്നാണ് ഞാൻ അവളോട് പറഞ്ഞിട്ടുള്ളത് അവളത് ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു. ഒരു ജോലി കിട്ടിയിട്ട് മതിയച്ഛാ കല്യാണം എന്നവൾ എന്നോടും പറഞ്ഞു.
ആ.... ഇനിയെവിടെങ്കിലും ഇറക്കി വിടണം എന്ന ചിന്ത എനിക്കും ഇല്ലാതില്ല രാജീ....
പക്ഷേ ഇപ്പോൾ ഞാൻ കൂട്ടിയാൽ കൂടില്ലാ എന്ന് തനിക്കും അറിയാമല്ലോ...?
പക്ഷേ ഇപ്പോൾ ഞാൻ കൂട്ടിയാൽ കൂടില്ലാ എന്ന് തനിക്കും അറിയാമല്ലോ...?
ഇത്രയും പഠിപ്പിച്ചിട്ട് വല്ല കൂലിപ്പണിക്കാർക്കും പിടിച്ച് കൊടുക്കാനൊക്കുമോ...? ആ.... പല വഴികൾ ഞാനും ആലോചിക്കുന്നുണ്ട്.
ആറ് മാസങ്ങൾക്ക് ശേഷം........
ഏട്ടന്റെ ഈ ഇരുപ്പ് കണ്ടിട്ട് എനിക്ക് പേടിയാകുന്നു എട്ടാ..... ഒന്നും മിണ്ടാതെയും പറയാതെയും.... എന്തെങ്കിലും ഒന്ന് പറയേട്ടാ.....
ഞാനിപ്പോൾ എന്ത് പറയാൻ രാജീ....?
ആത്മഹത്യ ചെയ്യാൻ ഭയമാണെനിക്ക് അല്ലെങ്കിൽ ഇന്ന് ഉച്ചയ്ക്ക് 11-30നും 12 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിനു ഞാനത് ചെയ്തേനേം. നമ്മുടെ മകളുടെ താലികെട്ടിന് നമ്മൾ കുറുപ്പിച്ച ആ ശുഭമുഹൂർത്തത്തിൽ തന്നെ.
ആത്മഹത്യ ചെയ്യാൻ ഭയമാണെനിക്ക് അല്ലെങ്കിൽ ഇന്ന് ഉച്ചയ്ക്ക് 11-30നും 12 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിനു ഞാനത് ചെയ്തേനേം. നമ്മുടെ മകളുടെ താലികെട്ടിന് നമ്മൾ കുറുപ്പിച്ച ആ ശുഭമുഹൂർത്തത്തിൽ തന്നെ.
എന്തിനാ.... രാജി അവിളിത് നമ്മളോട് ചെയ്തത്.....?
ഈ പട്ടാളക്കാരന്റെ ആലോചന മുറുകി വന്നപ്പോൾ ഞാനവളോട് പലവട്ടം ചോദിച്ചതല്ലേ മോളേ ഞാനിതങ്ങ് ഉറപ്പിക്കാൻ പോവാ മോളുടെ മനസ്സിൽ മറ്റാരുമില്ലല്ലോ എന്ന്....
ഈ പട്ടാളക്കാരന്റെ ആലോചന മുറുകി വന്നപ്പോൾ ഞാനവളോട് പലവട്ടം ചോദിച്ചതല്ലേ മോളേ ഞാനിതങ്ങ് ഉറപ്പിക്കാൻ പോവാ മോളുടെ മനസ്സിൽ മറ്റാരുമില്ലല്ലോ എന്ന്....
അപ്പോളവൾ ഒന്നും മിണ്ടാതെ ഒന്ന് ചിരിച്ചതല്ലേ ഉള്ളു. അന്നവളൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ജാതി ഒന്നല്ലെങ്കിലും നമ്മളത് നടത്തിക്കൊടുക്കില്ലായിരുന്നോ...?
ഞാൻ അവളേ എന്റെ ജീവനായിട്ടല്ലേ വളർത്തിയത്..... എന്ത് കുറവാണ് അവൾക്കുണ്ടായിരുന്നത്.?
അവൾക്ക് ഞാനൊരു നല്ല കൂട്ടുകാരനും കൂടി ആയിരുന്നില്ലേ...?
അവൾക്ക് ഞാനൊരു നല്ല കൂട്ടുകാരനും കൂടി ആയിരുന്നില്ലേ...?
എന്തും അവൾക്കെന്നോട് തുറന്നു പറയാനുള്ള സ്വാതന്ത്യം ഉണ്ടായിരുന്നില്ലേ..?
എല്ലാം അവൾ എന്നോട് പറയുകയും ചെയ്യുമായിരുന്നു. എന്നിട്ടും ഇത് മാത്രമെന്തേ.....
എല്ലാം അവൾ എന്നോട് പറയുകയും ചെയ്യുമായിരുന്നു. എന്നിട്ടും ഇത് മാത്രമെന്തേ.....
നിന്നോടെങ്കിലും അവൾക്കൊന്ന് സൂചിപ്പിക്കാമായിരുന്നില്ലേ....?
ഏട്ടാ ഏട്ടനെന്നോട് ക്ഷമിക്കണം ചില സൂചനകൾ എനിക്ക് കിട്ടിയിരുന്നു. ഞാനത് ഏട്ടനോട് പറയാതിരുന്നതാണ്.
കോളേജിൽ നിന്ന് മുക്കിന് ബസിറങ്ങുമ്പോ... സ്ഥിരം അവൾ കണ്ണന്റെ ആട്ടോ പിടിച്ചാണ് വീട്ടിലേയ്ക്ക് വരുന്നതെന്നും
കണ്ണനവിടില്ലെങ്കിൽ വരുന്നവരെ അവളവിടെ നിൽക്കുമെന്നും ഒക്കെ ചിലരെനിക്ക് സൂചന തന്നിരുന്നു.
കണ്ണനവിടില്ലെങ്കിൽ വരുന്നവരെ അവളവിടെ നിൽക്കുമെന്നും ഒക്കെ ചിലരെനിക്ക് സൂചന തന്നിരുന്നു.
നമ്മുടെ നാടല്ലേ അസൂയ കൊണ്ട് ആൾക്കാർ പറയുന്നതാവും എന്നാണ് ഞാനും കരുതിയത്.അതാണേട്ടാ.. ഏട്ടനോടും ഞാനത് പറയാതിരുന്നത്....
രാജീ.... അമ്മമാർക്കാണ് പെൺകുട്ടികളുടെ മനസ്സറിയാൻ കഴിയുക.... പക്ഷേ തനിക്ക്....
ഈ വന്നകാലത്തേ കുട്ടികളുടെ കാര്യങ്ങൾ എല്ലാം അറിയാമായിരുന്നിട്ടും താനത് ചെവിക്കൊണ്ടില്ലല്ലോ..... രാജീ....
ഇപ്പോ എന്തായി....?
ദേ.... ഇപ്പോൾ സ്വർണ്ണക്കടക്കാരൻ മത്തായി വരും ബാക്കി കാശ് വാങ്ങിക്കാൻ രണ്ട് ലക്ഷം ബാക്കിയുണ്ട് അയാൾക്ക് കൊടുക്കാൻ.
ദേ.... ഇപ്പോൾ സ്വർണ്ണക്കടക്കാരൻ മത്തായി വരും ബാക്കി കാശ് വാങ്ങിക്കാൻ രണ്ട് ലക്ഷം ബാക്കിയുണ്ട് അയാൾക്ക് കൊടുക്കാൻ.
നമുക്ക് തല ചായ്ക്കാനുള്ള ഈ നാഴി മണ്ണിന്റെയും ഈ കൂരയുടെയും പ്രമാണം ആ പലിശക്കാരൻ ബാബൂന് കൊടുത്തിട്ടാ നാല് ലക്ഷം വാങ്ങിയത്.
പത്ത് ലിറ്റർ വീതം പാല് കറന്നു കൊണ്ടിരുന്ന നമ്മുടെ കറുമ്പിയേയും വെളുമ്പിയേയും അടിച്ചു വിറ്റാണ് സദ്യയ്ക്കും മറ്റും മാർഗ്ഗമുണ്ടാക്കിയത്.
പത്ത് ലിറ്റർ വീതം പാല് കറന്നു കൊണ്ടിരുന്ന നമ്മുടെ കറുമ്പിയേയും വെളുമ്പിയേയും അടിച്ചു വിറ്റാണ് സദ്യയ്ക്കും മറ്റും മാർഗ്ഗമുണ്ടാക്കിയത്.
മോളാണ് എന്നറിഞ്ഞപ്പോൾ മുതൽ ഞാൻ കൂട്ടി വച്ച ഇത്തിരി പൊന്നായിരുന്നു നിന്റെ കഴുത്തിലും കാതിലും കയ്യിലുമായി കിടന്നത് അതും കൂടി അഴിച്ചുപണിയിച്ചാണ് ആ 51 പവൻ ഞാനുണ്ടാക്കിയത്.
നാട്ടിലെ ആരുടെ കല്യാണം അറിയിച്ചാലും ആയിരവും രണ്ടായിരവുമായി കഴിഞ്ഞ 20 കൊല്ലമായി ഞാൻ കൊടുത്തു പോരുന്നുണ്ട്.
എന്റെ കുഞ്ഞിന്റെ കല്യാണത്തിന് അതെല്ലാം തിരിച്ചു കിട്ടും അത് വാങ്ങി കടം വീട്ടാം എന്നായിരുന്നു ഈ അച്ഛന്റെ കണക്കുകൂട്ടൽ.
എന്റെ കുഞ്ഞിന്റെ കല്യാണത്തിന് അതെല്ലാം തിരിച്ചു കിട്ടും അത് വാങ്ങി കടം വീട്ടാം എന്നായിരുന്നു ഈ അച്ഛന്റെ കണക്കുകൂട്ടൽ.
അതെല്ലാം തെറ്റിച്ച് കല്യാണത്തലേന്ന് ഉച്ചകഴിഞ്ഞ് ബ്യൂട്ടീപാർലറിൽ പോയ എന്റെ മകൾ അവളിഷ്ടപ്പെടുന്നവന്റെ ആട്ടോറിക്ഷയിലാണ് പോകുന്നതെന്നും ആ 51 പവൻ അവളുടെ കൈകളിൽ സുരക്ഷിതമാണെന്നും ഈ അച്ഛനറിഞ്ഞില്ലല്ലോ.
വൈകിട്ടത്തേ കാപ്പിസൽക്കാരത്തിന് വിളമ്പാനുള്ള പഴക്കുല സൈക്കിളിന്റെ പിറകിൽ വച്ചുകെട്ടി വരുന്ന അവളുടെ അച്ഛനേ അവൾ കൈ വീശിക്കാണിച്ചത് ബൈ പറയലായിരുന്നെന്ന് അറിഞ്ഞിരുന്നില്ലല്ലോ ഈ പാവം അച്ഛൻ.
ആ..... എന്തായാലും ഗുരുത്വമുളളവളാണ് രാജീ നമ്മുടെ മോൾ. പന്തലിൽ കയറി ദക്ഷിണ തരുമ്പോൾ കൈ വിറയ്ക്കും അതിനൊരു പരിശീലനമായിക്കോട്ടേ എന്നും പറഞ്ഞ് ഇന്നലെ അവൾ നമുക്ക് തന്ന ദക്ഷിണ അവളുടെ ആ ഉറച്ച തീരുമാനത്തിൽ നിന്നും പിറന്നതായിരിന്നല്ലോ രാജീ.....
ആ.... ഒരു നിമിത്തം പോലെ എന്റെ കൈകൾ അവളുടെ നെറുകയിൽ ഒന്ന് തലോടി ഞാൻ മനസ്സിൽ പറഞ്ഞിരുന്നു നന്നായി വരും മോളേ എന്ന്....
അതേ .... നീ നന്നായി വരു മകളേ.
അതേ .... നീ നന്നായി വരു മകളേ.
ഒരു കുഞ്ഞും ഒക്കെ ആയിക്കഴിയുമ്പോൾ അച്ഛന്റെയും അമ്മയുടെയും ഒക്കെ പിണക്കം മാറി ഞങ്ങളേ സ്വീകരിക്കും എന്ന് കരുതുന്ന പെൺകുട്ടികളുടെ കൂട്ടത്തിൽ നീയും പെടുമെങ്കിൽ..... മോളേ.... എപ്പോൾ വന്നാലും നിന്നേ ഞങ്ങൾക്ക് വേണം അതിന് നിനക്കൊരു കുഞ്ഞാവണമെന്നില്ല.......
അത് വരെ ഞങ്ങൾ ജീവനോട് ഉണ്ടെങ്കിൽ.........
അത് വരെ ഞങ്ങൾ ജീവനോട് ഉണ്ടെങ്കിൽ.........
നൂറനാട് ജയപ്രകാശ്......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക