നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot
Image may contain: 1 person, standing and outdoor
ചേട്ട എനിക്കൊരു... എനിക്കൊരു പഫ് തരുമോ..."
ടൂറിസ്റ്റുകൾ വന്നു പോകുന്ന ചെങ്കൽ കോട്ടയുടെ ഇടിഞ്ഞു പൊളിഞ്ഞു കാട് കയറിയ എന്റെ സ്ഥിരം ഇരിപ്പടത്തിലിരിന്നു വലിച്ച് വിടുന്ന കഞ്ചാവിൻ്റെ പുകചുരുൾ ശൂന്യതയിൽ തീർക്കുന്ന ചിത്രങ്ങളിൽ ലയിച്ചിരിക്കുമ്പോഴാണ് ആ ചോദ്യം പിന്നിൽ നിന്ന് വന്നത്.....ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ടീഷർട്ടും ജീൻസും ധരിച്ച സാമാന്യം തടിച്ച ഒരു പെൺകുട്ടി ,
ഒറ്റനോട്ടത്തിൽ കാമം തോന്നുന്ന ആകാരവടിവ് പക്ഷെ പാതി മയങ്ങിയ അവളുടെ കണ്ണുകളിൽ നിസംഗത.....
"നീ ഏതാണ്.." അവൾ വീണ്ടും പുലമ്പി കൊണ്ടിരുന്നു..,
''ഒരു പഫ് തരൂ..''
ഇപ്പോൾ ആ കണ്ണുകൾക്ക് ഒരു തരംതാഴ്ന്നൊരു യാചനാഭാവമായിരിന്നു....
''പകരം നിങ്ങൾക്ക് എന്ത് വേണേലും തരാം .. പകരമായി എന്ത് കൊടുക്കും .." അവൾ സ്വയം ഒരു ഭ്രാന്തിയെ പോലെ പുലമ്പുന്നുണ്ടായിരിന്നു ...
പെട്ടന്ന് ആ കണ്ണുകളിൽ ഒരു തിളക്കം ...
വശ്യമായ നോട്ടം കണ്ണുകളിലേക്ക് നിറക്കാൻ ശ്രമിച്ചെങ്കിലും, അത് പരാചയപ്പെട്ടത് അവൾ പോലുമറിഞ്ഞില്ല...
എന്താണ് അവളുടെ ഉദ്ദേശമെന്ന് ഊഹിക്കാൻ ശ്രമിക്കും മുന്നേ അവൾ പിന്നെയും പറഞ്ഞു തുടങ്ങി...
"പകരം ഞാൻ ഏറ്റവും വെറുക്കുന്ന ഈ ശരീരം നിങ്ങൾക്ക് തരാം..."
എന്റെ ചുറ്റും നിറഞ്ഞു നിന്ന ഇടുക്കി മലനിരകളിൽ എങ്ങോ പൂത്ത കഞ്ചാവിന്റെ ഗന്ധം അവൾ വലിച്ചെടുത്തു എന്റെ അരുകിൽ വന്നിരുന്നു...ചുണ്ടിൽ എരിഞ്ഞ സിഗരറ്റ് അവൾക്കു നൽകി...
വളരെ ആർത്തിയോടെയാണ് അവൾ ഓരോ പുകയുമെടുത്തത്.... അവളുടെ മുഖത്തു ഒരു ചിരി നിറഞ്ഞു വശ്യമായ ചിരി ഇപ്പോൾ അവൾ വിജയിച്ചു...
സിഗരറ്റ് തിരിക തന്നു കൊണ്ടു എന്റെ കവിളിൽ അമർത്തി ചുംബിച്ചതും ,ഞാൻ അവളെ പിടിച്ചു തള്ളിയതും ഒന്നിച്ചായിരുന്നു..അവൾ ചിരിച്ചു കൊണ്ടു എണീറ്റിരുന്നു..
ചേട്ടൻ എത്ര നാളായി സ്റ്റഫ് ഉപയോഗിക്കാൻ തുടങ്ങിട്ടു..."ഓൾമോസ്റ്റു ഫോർ ഇയർ ആയിട്ടുണ്ടാകും..നീയോ...
" ഞാൻ സിക്സ് മന്തസ്‌ ..."
ഇപ്പോൾ ഈ ലഹരിയെ ഞാൻ വല്ലാതെ ഇഷ്ട്ടപ്പെടുന്നു ....ആരുമില്ലാത്തവരുടെ കൂട്ടുകാരൻ....
മനസ്സിനെ മരവിപ്പിക്കുന്ന ഓർമ്മകളുടെ വേലിയേറ്റമില്ലാതെ,
ലഹരിയുടെ ലോകം , ഒറ്റപ്പെട്ട് പോകുന്ന ഈ ലോകത്ത് നിന്ന് എൻ്റെ കൈപിടിച്ച കൂട്ടുകാരനാണ് ഈ ലഹരി....,
അവൾ ചിരിച്ചു..
അവളോടൊപ്പം കോട്ടക്കുള്ളിലേക്കു നടന്നു മനോഹരമയി ഒരുക്കിയ ഗാർഡനിൽ ഒരു ചാരുബെഞ്ചിൽ ഞങ്ങൾ ഇരുന്നു..സന്ധ്യയായി തുടങ്ങിയിരിക്കുന്നു ആളുകളുടെ തിരക്ക് കുറഞ്ഞു വരുന്നു..അവളുടെ ജീവിതം അറിയാൻ ശ്രമിച്ചു .
നാട്ടിൻ പുറത്തിന്റെ ശാലിനതയിൽ നിന്നു ജോലിക്കായി നഗരത്തിലേക്ക് പറിച്ചു നട്ടവൾ .കുടുംബ പ്രാരാബ്ധങ്ങൾ തോളിൽ ചുമന്നു അവൾ അനിയത്തിമാർ അച്ഛൻ അമ്മ എല്ലാവരുടെയും അത്താണി അവളായിരുന്നു..
ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജർ അവളെ ചതിച്ചു താനറിയാതെ തൻ്റെ ശരീരത്തിൻ്റെ നഗ്നത പകർത്തിയെടുത്തു ഭീഷണിപ്പെടുത്താൻ തുടങ്ങി...
ഒടുവിൽ അയാളുടെ ഇഷ്ടത്തിന് വഴങ്ങേണ്ടി വന്നു.....വലിയ വലിയ ബിസ്നസ്സ് ഇടപാടുകൾക്കായ് അയാളുടെ പല കുട്ടുകാർക്കും പ്രമുഖൻമാർക്കും ഒപ്പം കിടക്ക പങ്കിടുകമാത്രമല്ല അതി ക്രൂരമായ പീഡനങ്ങൽ അനുഭവിക്കേണ്ടിയും വന്നു ....
ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ അവശയായപ്പോഴും അവർ അവളേ മാറി മാറി ഉപയോഗിച്ചു...അവിടെ നിന്നും പോലീസ് പിടിച്ചപ്പോൾ അയാൾ വീഡിയോ യുടെ കാര്യം പറഞ്ഞു ഭീഷണിപ്പെടുത്തി പോലീസിന് മുൻപിൽ അവളെ വേശ്യയാക്കി..പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ പൊലീസികാർ ഇനിയും കാണണം എന്ന് പറഞ്ഞതിന്റെ പൊരുൾ മൊബൈലിൽ കോൾ വന്നപ്പോൾ ആണ് അറിഞ്ഞത്..രാത്രികൾ പിന്നെ അവരോടൊപ്പം മായി....
പിന്നെ പിന്നെ രാഷ്ട്രീയക്കാർ വാക്കീലന്മാർ അങ്ങനെ അവസാനമാണ് അവൾ കഞ്ചാവു ഗ്യാങിൽ എത്തപ്പെട്ടത്....പോലീസ് പിടിച്ച വാർത്ത അറിഞ്ഞതിൽ പിന്നെ വീട്ടുകാർക്ക് വേണ്ടതായി...കഞ്ചാവ് സംഘത്തിൽ പരസ്പരം ഉള്ള ഒറ്റിൽ എല്ലാവരും ജയിലിൽ ആയി.."ആദ്യം അവളെ തേടി വന്ന പോലീസ്കാരന്റെ സഹായത്താൽ അവൾ രക്ഷപെട്ടു..." പണമില്ലാതെ അലഞ്ഞു വന്നപ്പോളാണ് എന്റെ അടുത്തു എത്തുന്നത്...
നേരം ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു കോട്ടയുടെ കാവൽക്കാരൻ ഗേറ്റ് അടക്കുവാൻ സൈറൻ മുഴക്കി..ഞങ്ങൾ ഇറങ്ങി നടന്നു..
ദൂരെ മലമുകളിൽ നിന്നും കുറുക്കൻ ഒരിയിടുന്നുണ്ടായിരുന്നു..
അവൾ കൂടുതൽ ചേർന്നു നടന്നു..
ആ വലിയ കൃഷിയിടത്തിന്റെ നടുക്കുള്ള എന്റെ കാവൽ പുരയിലേക്ക് നടന്നു..
ഞാൻ ശരറാന്തൽ കൊളുത്തി വച്ചു... ഞങ്ങൾ ഒരുമിച്ചിരിന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞു , അവളെ കാവൽ പുരയുടെ അകത്തു കിടന്നു കൊള്ളാൻ പറഞ്ഞു ഞാൻ പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് അവൾ എന്റെ കഥ ചോദിച്ചത്....
കാവൽ പുരയുടെ പുറത്തെ മൺതിട്ടയിൽ ചാരിയിരിുന്ന ഞാൻ അടുത്ത സിഗരറ്റിന് തീ പിടിപ്പിക്കുമ്പോഴേക്കും അവളും അടുത്തേക്ക് വന്നു സ്വാതന്ത്ര്യത്തോടെ ആ സിഗ്ററ്റ് വാങ്ങിഒരു പഫ് എടുത്തു..
ആ രാവിലേക്കു നോക്കുമ്പോൾ പോയ കാലം ഒരു നിലാ വെളിച്ചമായ് ഇരുൾ നീക്കി മനസ്സിലേക്ക് വന്നു ഞാൻ മറ്റാരോടും പങ്ക് വെയ്ക്കാനാഗ്രഹിക്കാത്ത
എന്റെ കഥ....
ആ കഥ കേൾക്കാനായ് ആ ചുറ്റുപാടുകളും നിശബ്ദമായി കാതോർക്കുന്നപോലെ തോന്നി...അവൾ ഒരു പഫ് കൂടി വാങ്ങി..ചന്ദ്രബിംബം കൂടുതൽ പ്രശോഭിതമായി..
ഒരു നിധി പോലെ ഞാൻ സ്നേഹിച്ച ഞാൻ മറക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഭാനുവിന്റെ ഓർമ്മകൾ വീണ്ടും ഈ ലഹരിക്ക് കൂട്ടായി വന്നു..
എന്റെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ അച്ഛൻ നടത്തിക്കൊണ്ടിരുന്ന പൂജസാധനങ്ങൾ വിൽക്കുന്ന കടയിൽ ഇടസമയങ്ങളിൽ ജോലിക്ക് കയറി തുടങ്ങിയപ്പോൾ മുതലാണ് ഭാനുവിനെ കണ്ടു തുടങ്ങിയത്... ക്ഷേത്രത്തിൽ മാല കെട്ടാൻ വരുന്ന അച്ഛന്റെ ഒപ്പം എത്താറുള്ള ഭാനു.. നേരിയ ചുവപ്പു കലർന്നു നീണ്ട തലമുടി...
വിളഞ്ഞ ഗോതമ്പിൻ്റെ നിറമുള്ള കൊലുന്നനെ ഒരു പെണ്ണ് , കണ്ണുകളിലിനിയും കുട്ടിത്തം വിട്ടു മാറാത്ത അവൾ വളരെ പെട്ടന്ന് തന്നെ തന്റെ ശ്രദ്ധ പിടിച്ചുപറ്റി ,
പിന്നെയെപ്പെഴോ ഞങ്ങൾ നല്ല സുഹൃത്തുക്കളായ് മെല്ലെ മെല്ലെ അവൾ എൻ്റെ കാമുകിയുമായി മാറുകയായിരുന്നു.. ദീപാരാധന തൊഴുന്നതിൽ എന്നും മുന്നിലുണ്ടാവുമായിരുന്നു ഞങ്ങൾ .ഭജനയും ഉത്സവും ഒക്കെ ഒന്നിച്ചു എത്ര സന്തോഷത്തോടെയാണ് പങ്കെടുത്തിരുന്നു..ഒരിക്കലും പിരിയില്ലന്ന് ആരും കാണാതെ ശ്രീകോവിലിന്റെ മുന്നിൽ നിന്നും സത്യം ചെയ്തിട്ടും..
മരണത്തിനും പോലും പിരിക്കാൻ കഴിയില്ലന്നു എത്രവട്ടം പറഞ്ഞിരുന്നിട്ടും ...അവളെ എനിക്ക് നഷ്ട്ടമായി ..
പല സാഹചര്യത്തിലും ഒറ്റയ്ക്ക് കണ്ടിരിന്നെങ്കിലും ഒന്നു തൊട്ടുപോലും ആശുദ്ധമാക്കാത്ത എന്റെ മനസാണ് പുണ്യം എന്നവൾ പറഞ്ഞിരുന്നു..എന്നിട്ടും .....പണക്കാരനും തറവാടിയുമായ ആളെ കണ്ടപ്പോൾ എല്ലാം മറന്നു ആ അഗ്രഹാര സുന്ദരി എന്റെ ഹൃദയവും മുറിച്ച് പോയി.... അന്ന് ഞാൻ സത്യം ചെയ്തതാണ് കാമം തീർക്കാൻ പോലും ഒരു പെണ്ണെനിക്കു വേണ്ട എന്നു.....
മറ്റുള്ളവർ എന്തൊക്കെ പറഞ്ഞാലും സഹിക്കാൻ കഴിയുമെങ്കിൽ ഒരു സഹോദരനായി നിനക്കെന്നെ കാണാം
എൻ്റെ കുഞ്ഞി പെങ്ങളായിരിക്കും നീയെനിക്ക്...ഈ കൊച്ചു വീട്ടിൽ എൻ്റെ പെങ്ങളായ് കഴിയാം വഴി തെറ്റി പോയ രണ്ട് ജീവിതങ്ങൾ തിരിച്ച് പിടിക്കാനായേക്കാം...
അവൾ അന്ന് ഒന്നു പറയാതെ വാതിൽ ചേർത്തടച്ചു ....
രാവിലെ എൻ്റെ നിറ കണ്ണുകളുമായ് നിൽക്കുന്ന അവളെയാണ് കണ്ടത് ,
"ഏട്ടാ.... എന്ന വിളിയുമൊയ് അവൾ എൻ്റെ കാൽക്കലേക്കിരിന്നു ... ഇന്നലെ ഞാൻ പറഞ്ഞ പോയ അവിവേകത്തിന് മാപ്പ്
ഈ പെങ്ങളോട പൊറുക്കണം ...."
(ചിലപ്പോൾ നിങ്ങൾക്ക് തോന്നാം ഇങ്ങനെ ഒരു അന്യപുരുഷനും സ്ത്രീക്കും ജീവിക്കാൻ സാധിക്കുമോ എന്നു അതു നമ്മുടെ കുഴപ്പമല്ല നമ്മളെ വളർത്തിയ സമൂഹത്തിന്റെ കുഴപ്പമാണ്)
മനു ശങ്കർ പാതാമ്പുഴ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot