നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സംശയം "ഒരു മികച്ച സംശയം "

Image may contain: 1 person, selfie and close-up
സംശയം "ഒരു മികച്ച സംശയം "
കല്യാണം കഴിഞ്ഞു രണ്ടു ദിവസം ആയി ഷുക്കൂറിനു തന്റെ ബീവിയോട് എന്തൊക്കെയോ ചോദിക്കാനുണ്ട്
പക്ഷെ അവളതു ഏതു രീതിയിൽ എടുക്കുമെന്ന് അറിഞ്ഞുട !
വേറൊന്നുമല്ല പണ്ട് പ്രേമം വെല്ലോം ഉണ്ടായിരുന്നോ എന്നാണ്
ചോദിക്കേണ്ട സമയത്തു ചോദിക്കാതെ വന്നപ്പോൾ കൂട്ടുകാരുടെ പ്രഷർ ഈ കാര്യത്തിൽ വന്നു അവര് പറയണത് ചോദിക്കണം എന്നാണ് !
എന്താ ചെയ്ക ?
ക്ലബിൽ കൂട്ടുകാർ ഓരോ ദിവസവും ചില ജാര കഥകൾ അവിടെ നടന്നു ഇവിടെ നടന്നു എന്നൊക്കെ പറയാറുണ്ട് പണ്ട് ഇതൊക്കെ ആകാംഷയോടെ കേട്ടിരുന്നു ഇപ്പോൾ കേൾക്കുമ്പോൾ ഉള്ളിൽ ഒരാന്തലാണ്
അവരുടെ കഥകളിൽ ആണുങ്ങളില്ലാത്തപ്പോൾ വരുന്ന പിച്ചക്കാര് മുതൽ പലിശക്കാര് വരെ വില്ലന്മാരായിരിക്കും.
എന്തായാലും ഞാനില്ല ഇതൊന്നും ചോദിക്കാൻ നാളെ പിന്നെ ഇത് വല്യ പ്രേശ്നത്തിൽ കൊണ്ട് നിർത്തും വേണ്ട അവന്മാര് ചോദിച്ചാൽ അവൾ അങ്ങനെയൊന്നും ഇല്ല എന്ന് പറഞ്ഞെന്നു പറയാം
കാര്യം സോൾവ് !
പതിവ് പോലെ ജോലികഴിഞ്ഞ് വൈകിട്ട് ക്ലബ്ബിൽ പോയി
കാരംബോട് കളിക്കിടയിൽ ഞാൻ അടിച്ച വെള്ള കട്ട കറുപ്പിനൊപ്പം ഒരുമിച്ചു കുഴിയിൽ വീണു
അപ്പൊ ദേ തുടങ്ങി
ഒരുത്തൻ ഇപ്പൊ വെളുത്ത പെണ്ണുങ്ങൾക്ക്‌ കറുത്ത പയ്യന്മാരെയാണ് കൂടുതൽ ഇഷ്ടം
അതെന്താ മനാഫെ അങ്ങനെ? ആകാംഷയോടെ കറുത്ത നമ്മുടെ ചങ്ക് ചോദിച്ചു
വടക്കേല സുറുമിത്ത എങ്ങനെ ഇരിക്കണേ നല്ല വെളുത്തു തുടുത്തു എന്നിട്ട് ഗൾഫിൽ കിടക്കണ കെട്ടിയോനെയും കളഞ്ഞു പോയത് ആരുടെ കൂടെയാ ആ കറുത്ത മരിപ്പിനൊക്കെ ബിരിയാണി വെക്കണ ഇസ്മായിൽ ഇക്കയോട് കൂടെ മനാഫ് അങ്ങനെ കഥകളുടെ കെട്ടഴിച്ചു
അവന്മാരുടെ ജാര കഥകൾ നെഞ്ചിൽ തീകോരിയിട്ട്ടതും
എടാ ഞാൻ കളി നിര്ത്തേണ് വീട് വരെ പോകണം ഞാൻ പറഞ്ഞു
ഒരു സെറ്റ് കൂടെ കളിക്കട
ഹേയ് ഞാനില്ല നാളെ കാണാം
തെണ്ടികൾ വെറുതെ ഓരോന്ന് പറഞ്ഞു ടെൻഷൻ അടിപ്പിക്കാൻ
വീട്ടിലേക്കു പോകുന്ന വഴി അവന്റെ ജാരകഥകൾ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു
നടന്നു നടന്നു വീടിനു മുറ്റത്തെത്തിയപ്പോൾ സൈക്കിളിൽ ആരോ ബീവിയോട് സംസാരിച്ചോണ്ടിരിക്കുന്നു
ആരാണ് ഈ സന്ധ്യ നേരത്തു ?
ഷുക്കൂർ അടുത്ത് ചെന്നതും ബീവി അകത്തേക്ക് കയറി
പത്രം ഇടുന്ന ചേട്ടനാണ് ജോർജ്
എന്താ ചേട്ട
ഏയ്‌ കാശ് മേടിക്കാൻ വന്നതാണ്
എന്നിട്ട് കിട്ടിയോ
കിട്ടി
പിന്നെ വേറെ എന്താണ് ?
ഇല്ല നിന്റെ ബീവിടെ തൊട്ടടുത്താണ് എന്റെ ഭാര്യവീടെ അപ്പോ പറഞ്ഞു വന്നപ്പോൾ അയൽക്കാരാണ് അതൊക്കെ സംസാരിച്ചോണ്ടിരുന്നതാ !
എന്നാൽ ശെരി ചേട്ടൻ പൊയ്ക്കോ
ജോർജേട്ടൻ സൈക്കിളുമായി പോയി
ശുകൂർ അകത്തു കയറി അടുക്കളയിൽ ഇരിക്കുന്ന ബീവിയോട്
മോളെ ഒന്നിങ്ങു വരോ
ദേ വരുന്നു ഇക്ക *അടുക്കളയിൽ നിന്ന് ബീവിയുടെ കിളിനാദം
ഭാര്യ വന്നതും മെല്ലെ ശുകൂർ ബീവിയുടെ കയ്യിൽ പിടിച്ച് ഒരു കൊഞ്ചലോടെ
അതെ മോളെ
ഇവിടെ വരുന്ന പാൽകാരനും പത്രകാരനും കേബിൾ കാരനും ഗ്യാസ് കൊണ്ടുവരുന്നവനും അത്ര നല്ല ആൾകാരല്ല സൂക്ഷിക്കണം
മോളു അവര് വരുമ്പോൾ ഇക്ക വന്നിട്ട് ക്യാഷ് തരാമെന്നു പറഞ്ഞാൽ മതി കേട്ടോ !
ഉം ബീവി മൂളി
പിന്നെ പുറത്തിറിങ്ങിയിട്ടു പറയണം എന്ന് നിർബന്ധവുമില്ല ദേ ആ കാണുന്ന ജനലിൽകൂടി പറഞ്ഞാൽ മതി
ഷുക്കൂർ പറയുന്നത് കേട്ട് കൊണ്ട് ബീവി അകത്തേയ്ക്ക് എന്തോ ആലോചനയിൽ നടന്നു
അവൾ എല്ലാം ഞാൻ പറഞ്ഞപോലെ മനസ്സിലാക്കുന്നുണ്ട്
ഇത് പറഞ്ഞു തീരലും
സർ നമസ്കാരം ഞാൻ GMS ഇന്ടസ്ട്രിസിൽ നിന്നും വരുന്നതാണ്
എനിക്കൊരു പോയിന്റും കൂടി കിട്ടാൻ ഒരു പ്രോഡക്റ്റ് കൂടി വിൽക്കണം സർ പ്ലീസ് ഒരു ചായപ്പൊടി പാക്കറ്റ് എങ്കിലും എടുക്കണം പ്ലീസ്
പാവം ചെക്കൻ ഷുക്കൂറിനു അലിവ് തോന്നി
പെട്ടെന്നാണ് വീട്ടിൽ സാധനം വിൽക്കാൻ വന്നു വന്നു അവിടെത്തെ പെണ്ണുമായി പോയ ജാരകഥ കൂട്ടുകാർ പറഞ്ഞത് മനസ്സിലേക്ക് വന്നത്
പോരാത്തതിന് ഇവൻ കറുത്തിട്ടുമാണ് ഞാൻ എന്തെങ്കിലും ഇന്ന് വാങ്ങിച്ചാൽ ഇതും പറഞ്ഞു ഞാൻ ഇല്ലാത്തപ്പോൾ പുതിയ പ്രോഡക്റ്റ് ആയിട്ട് വരും
ഒന്നും നോക്കിയില്ല തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാൻ വന്ന ചെക്കനെ ഷുക്കൂർ കണക്കിന് കൊടുത്തു
രാത്രിയാണോടാ നിന്റെ ചായക്കച്ചോടം പൊയ്ക്കോണം ഇവിടുന്നു ശേയ്താനെ
ഷുക്കൂർ കലിതുള്ളി കണ്ടതും ചെക്കൻ ബാഗും പൊക്കി കണ്ടം വഴി ഓടി
പിന്നീട് അങ്ങോട്ട്‌ ഷുക്കൂറിനു സംശയം
അതങ്ങട് ശീലമായി
ഉറക്കം കഴിഞ്ഞാൽ മൂന്ന് വട്ടം ഭാര്യ അടുത്തുണ്ടോ എന്നെണീറ്റു നോക്കും
ഓഫീസിൽ ഇരിക്കാൻ നേരം വെറുതെ ഇടയ്ക്കിടയ്ക്ക് മിസ്സ്‌ കോൾ അടിക്കും ഇനി എങ്ങാനും അവൾ ബിസി ആണെങ്കിൽ ആരോടായിരിക്കും സംസാരിക്കുന്നതെന്നറിയാൻ രാത്രി മൊബൈൽ എടുത്തു നോക്കും
ജോലിക്ക് പോണെന്നു പറഞ്ഞിറങ്ങും പിന്നെ എന്തെങ്കിലും മറന്നെന്ന ഭാവേന വീണ്ടും വരും
എപ്പോഴും വീടിനകം ഒന്ന് സെർച് ചെയ്യും
അങ്ങനെ അങ്ങനെ പലതും തുടർന്നു കൊണ്ടേയിരുന്നു
ബീവിക്ക് കാര്യം പിടികിട്ടി തന്റെ പുയ്യാപ്ല ഇങ്ങനെ സംശയം മൂത്ത് നടക്കേണ്
ഇതെങ്ങനെ മാറ്റും അവൾ ആലോചനയിൽ ആയി
അങ്ങനെ രണ്ടു മാസം കടന്നു
ഒരുദിവസം എന്നത്തേയുംപോലെ വൈകിട്ട് ഷുക്കൂർ ജോലികഴിഞ്ഞു വന്നപ്പോൾ കേട്ട വാർത്ത
ഷുക്കൂറിന്റെ സംശയങ്ങൾക്കു ആക്കം കൂട്ടി
കേട്ട കാര്യം വലതു ചെവിയിൽ കൂടി കേട്ട് ഇടതു ചെവിയിൽ കൂടി പോകേണ്ടതിന് പകരം തന്റെ തച്ചോറിനകത്തു വട്ടം ചുറ്റി കളിക്കുന്നു
ഓള് "പ്രെഗ്നന്റ് "ആണെന്ന്
മുണ്ട് കൂട്ടിപ്പിടിച്ചു ഷുക്കൂർ ഉമ്മറത്തെ പടിയിൽ ഒന്നിരിന്നു
അതിനു! എങ്ങനെ !ഞാൻ ! എപ്പളാണ്! പടച്ചോനെ
(തുടരും )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot