
========
കട്ടിലിൽ നീണ്ട് നിവർന്ന്
കിടക്കുകയാണ് ഞാൻ,
കട്ടിലിൽ നീണ്ട് നിവർന്ന്
കിടക്കുകയാണ് ഞാൻ,
ആയുസിന്റെ അവസാനത്തെ
വിശ്രമം,
വിശ്രമം,
അതെ
മരണത്തിന്റെ കാലൊച്ചകൾക്ക്
കാതോർത്ത് കിടക്കവേ,
മരണത്തിന്റെ കാലൊച്ചകൾക്ക്
കാതോർത്ത് കിടക്കവേ,
പുറത്ത് ഒരശ്രീരി,
ജനലിലെ കർട്ടൻ കാറ്റിലൊന്നാടി,
ഒരു തണുത്ത കാറ്റ് മുറിയിലേക്ക്
അനുവാദമില്ലാതെ കടന്നു വന്നു,
അനുവാദമില്ലാതെ കടന്നു വന്നു,
അതെ,
എന്റെ ശരീരം തണുക്കാൻ തുടങ്ങി,
മരണം തന്റെ ഡ്യൂട്ടി ആരംഭിച്ചിരിക്കുന്നു,
എന്റെ ശരീരം തണുക്കാൻ തുടങ്ങി,
മരണം തന്റെ ഡ്യൂട്ടി ആരംഭിച്ചിരിക്കുന്നു,
പെട്ടന്ന് ,
മരണത്തിന്റെ കൈയ്യിൽ
ആരോ കടന്നു പിടിച്ചു ,
മരണത്തിന്റെ കൈയ്യിൽ
ആരോ കടന്നു പിടിച്ചു ,
ഡ്യൂട്ടിക്കിടയിൽ തടസം നേരിട്ട
മരണം , തന്റെ കൈയ്ക്കു പിടിച്ചവനെ
തിരിച്ചറിഞ്ഞു,
മരണം , തന്റെ കൈയ്ക്കു പിടിച്ചവനെ
തിരിച്ചറിഞ്ഞു,
ജനനം, എന്റെ ആത്മാവ്,!
അവർ പരസ്പരം നോക്കി,
'
''എനിക്ക് ഒരല്പ്പം സംസാരിക്കാനുണ്ട്,?
ജനനം പറഞ്ഞു,
''എനിക്ക് ഒരല്പ്പം സംസാരിക്കാനുണ്ട്,?
ജനനം പറഞ്ഞു,
മരണത്തിനോട് ജനനത്തിനു പറയാനുളള കാര്യം അതെന്തായിരിക്കും, !!
ഞാൻ ചെവി വട്ടം പിടിച്ചു,
മരണത്തിന്റെ തോളിലൂടെ കൈയ്യിട്ട്
ജനനം പുറത്തേക്ക് നടന്നു,
ജനനം പുറത്തേക്ക് നടന്നു,
പുറത്തെ ബഞ്ചിൽ അവരിരുന്നു,
പോക്കറ്റിൽ നിന്ന് ഒരു ബീഡി എടുത്ത്
നീട്ടി ജനനം,!!
നീട്ടി ജനനം,!!
നോ താങ്ക്സ് '' മരണം പറഞ്ഞു,
''കുടിക്കാനെന്തെങ്കിലും, ''ജനനം ചോദിച്ചു, !
''നോക്കു, മിസ്റ്റർ ഞാൻ മരണമാണ്,
വലിയില്ല, കുടിയില്ല, വിസർജ്യമില്ല
കഥയുമില്ല, !''
വലിയില്ല, കുടിയില്ല, വിസർജ്യമില്ല
കഥയുമില്ല, !''
''കഥയോ, ? ജനനത്തിന് സംശയം,?!
'അതെ, ''ലൈംഗീകത'', അതൊന്നും
ആസ്വദിക്കാത്തവരാണ് ഞാൻ, !!
ആസ്വദിക്കാത്തവരാണ് ഞാൻ, !!
''പിശുക്കൻ, !! ജനനം പരിഹസിച്ചു,!
എന്നിട്ടു പറഞ്ഞു,
എന്നിട്ടു പറഞ്ഞു,
''മിസ്റ്റർ മരണം, താങ്കളെ പറ്റി താങ്കൾ
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
മരണം തലയുയർത്തി നോക്കി
ഇല്ലെന്നു തലയാട്ടി,
ഇല്ലെന്നു തലയാട്ടി,
ബീഡി വലിച്ച് പുക ഊതി വിട്ടു കൊണ്ട്
ജനനം പറഞ്ഞു,
ജനനം പറഞ്ഞു,
ഒരുകണക്കിന്,
നിർഭാഗ്യവാനാണ് താൻ, സ്വന്തമായി ഒരഛനുണ്ടോ, അമ്മയുണ്ടോ,?
നിർഭാഗ്യവാനാണ് താൻ, സ്വന്തമായി ഒരഛനുണ്ടോ, അമ്മയുണ്ടോ,?
സ്വന്തമെന്നു പറയാൻ ആരുമില്ലാത്ത
മരണമേ,
മരണമേ,
താൻ എന്നെ നോക്കു,
ഞാൻ അനാഥനല്ല,
ഈ ലോകം എന്റേതാണ്, എന്ത് രസമാണ് ഈ ജീവിതം, ആടിയും, പാടിയും, ആനന്ദിച്ചും,
ആവോളം അടിച്ച് പൊളിച്ച് ,ഹൊ,
ജനനം അതെത്ര ഭാഗ്യമാണ്, !!
ഞാൻ അനാഥനല്ല,
ഈ ലോകം എന്റേതാണ്, എന്ത് രസമാണ് ഈ ജീവിതം, ആടിയും, പാടിയും, ആനന്ദിച്ചും,
ആവോളം അടിച്ച് പൊളിച്ച് ,ഹൊ,
ജനനം അതെത്ര ഭാഗ്യമാണ്, !!
മരണം തലക്കുനിച്ചു, പിന്നെ ഒരു നെടുവീർപ്പോടെ പറഞ്ഞു,
''ശരിയാണെടോ താൻ പറഞ്ഞത്,
ഞാൻ അനാഥനാണ്,
ഞാൻ അനാഥനാണ്,
എനിക്കഛനില്ല,
അമ്മയില്ല, സഹോദരങ്ങളില്ല
സ്നേഹിതരില്ല, അതു കൊണ്ടാണ്
ഞാൻ ക്രിമിനലായത്,
ആ ക്രിമിനിലസത്തിൽ നിന്നാണ്
മറ്റുളളവരെ അനാഥരാക്കാൻ
എന്നെ പ്രേരിപ്പിക്കുന്നത്,
അമ്മയില്ല, സഹോദരങ്ങളില്ല
സ്നേഹിതരില്ല, അതു കൊണ്ടാണ്
ഞാൻ ക്രിമിനലായത്,
ആ ക്രിമിനിലസത്തിൽ നിന്നാണ്
മറ്റുളളവരെ അനാഥരാക്കാൻ
എന്നെ പ്രേരിപ്പിക്കുന്നത്,
സ്നേഹിക്കാൻ ആരുമില്ലാത്ത
എല്ലാവരും ഭയത്തോടെ മാത്രം
നോക്കി കാണുന്ന ഈ മരണത്തിന്റെ
മനസ് ആരും അറിയുന്നില്ലല്ലോ,?
എല്ലാവരും ഭയത്തോടെ മാത്രം
നോക്കി കാണുന്ന ഈ മരണത്തിന്റെ
മനസ് ആരും അറിയുന്നില്ലല്ലോ,?
നൂറ്റാണ്ടു കളായി ,
ജനനങ്ങളെ കൊന്നൊടുക്കി ജീവിക്കുന്ന എന്റെ ഹ്യദയത്തെ അറിഞ്ഞത് നിങ്ങളാണ്,
പറയൂ, നിങ്ങൾക്കെങ്കിലും എന്നെ
സ്നേഹിച്ചൂടെ,! പ്ളീസ്,!
ജനനങ്ങളെ കൊന്നൊടുക്കി ജീവിക്കുന്ന എന്റെ ഹ്യദയത്തെ അറിഞ്ഞത് നിങ്ങളാണ്,
പറയൂ, നിങ്ങൾക്കെങ്കിലും എന്നെ
സ്നേഹിച്ചൂടെ,! പ്ളീസ്,!
ഒരല്പ്പം സ്നേഹത്തിനു വേണ്ടി
മരണം യാചിച്ചു,
മരണം യാചിച്ചു,
ജനനം തലത്താഴ്ത്തി,
''പറയൂ ജനനമേ, നിനക്കെന്നെ
ഇഷ്ടമല്ലേ, ?ഒരാത്മാവെങ്കിലും എന്നെ
സ്നേഹിക്കണം, പ്ളീസ് ,
ഇഷ്ടമല്ലേ, ?ഒരാത്മാവെങ്കിലും എന്നെ
സ്നേഹിക്കണം, പ്ളീസ് ,
പറയൂ
സ്നേഹത്തിന്റെ സ്വരം ഞാനൊന്ന് കേൾക്കട്ടെ,
ആ മാസ്മരികത ഞാനൊന്നറിയട്ടെ, സ്നേഹമെന്ന
വികാരത്തിൽ ഒരു നിമിഷമെങ്കിലും
ഞാനൊന്നലിയട്ടെ, !! പറയൂ ജനനമേ, നിനക്കെന്നെ സ്നേഹിക്കാനാകില്ലേ,!!
സ്നേഹത്തിന്റെ സ്വരം ഞാനൊന്ന് കേൾക്കട്ടെ,
ആ മാസ്മരികത ഞാനൊന്നറിയട്ടെ, സ്നേഹമെന്ന
വികാരത്തിൽ ഒരു നിമിഷമെങ്കിലും
ഞാനൊന്നലിയട്ടെ, !! പറയൂ ജനനമേ, നിനക്കെന്നെ സ്നേഹിക്കാനാകില്ലേ,!!
''ജനനം മറുപടി പറഞ്ഞില്ല,
''എനിക്കറിയാം, ദുരഭിമാനമാണ് നിനക്ക്,
ആരോരുമില്ലാത്ത എന്നെ സ്നേഹിക്കാനുളള ദുരഭിമാനം,
മരണത്തിന്റെ മുഖം വലിഞ്ഞു മുറുകി,
ആരോരുമില്ലാത്ത എന്നെ സ്നേഹിക്കാനുളള ദുരഭിമാനം,
മരണത്തിന്റെ മുഖം വലിഞ്ഞു മുറുകി,
ജനനത്തിന്റെ മുഖം വിക്യതമായി,
'അങ്ങനെ ജനനം
ഒരു ദുരഭിമാന കൊലപാതകത്തിന്റെ ഇരയായി, !!
=====
ഷൗക്കത്ത് മൈതീൻ,
കുവൈത്ത് ,!
ഒരു ദുരഭിമാന കൊലപാതകത്തിന്റെ ഇരയായി, !!
=====
ഷൗക്കത്ത് മൈതീൻ,
കുവൈത്ത് ,!
'
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക