
"മോള് ഒളിച്ചോടി പോകും.. അതെനിക്ക് ഉറപ്പാണ്.. "
കൺസൾട്ടിങ് റൂമിൽ ആ അമ്മ വാക്കുകൾ കിട്ടാതെ കിതച്ചു.. പിന്നെ പൊട്ടി കരയാൻ തുടങ്ങി.
ഞാൻ അവരുടെ കൂടെ ആളെ നോക്കി.. ഭർത്താവ് ആയിരിക്കും.. നര കയറിയ ചിതറി തെറിച്ചിരിക്കുന്ന മുടിയിഴകൾ അയാളുടെ അവസ്ഥ വിളിച്ചോതുന്നുണ്ടായിരുന്നു
കരയാതെ.. ഞാൻ കൈകൾ രണ്ടും മേശപ്പുറത്ത് വെച്ച്.. കസേര അല്പം കൂടി മേശയോട് വലിച്ചടുപ്പിച്ചു
നിങ്ങൾ ഇങ്ങനെ കരഞ്ഞാൽ എനിക്ക് കാര്യങ്ങൾ എങ്ങനെ മനസ്സിലാവും
ഞാൻ രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി
"സർ എനിക്ക് ഒരു മോളാണ്.. എംബിബിസ് സിന് പഠിക്കുന്നു . സെക്കന്റ് ഇയർ ആണ്." അയാൾ സംസാരം പാതിവഴിയിൽ നിർത്തി.. നിറകണ്ണുകൾ തുടച്ചു
"അവൾക്ക് ഒരാളോട് ഇഷ്ടം ഉണ്ട്.. ഇന്നലെ അയാൾ വിളിച്ചപ്പോൾ ഇറങ്ങി പോയി.. "
"മം "
"ഞങ്ങൾ പോലീസിൽ പരാതി പെട്ടു . അവർ അവളെ തത്കാലം ഞങ്ങളുടെ കൂടെ വിട്ടു . "
അയാൾ . പിന്നെയും എന്തൊക്കയോ എവിടെനിന്നോക്കയോ പറഞ്ഞു.. എനിക്ക് ചില കാര്യങ്ങൾ മാത്രം മനസ്സിലായി
അയാളുടെ മകൾക്കു ഒരു പ്രണയം ഉണ്ടെന്നും അത് വേറെ ഒരു മതക്കാരൻ ആണെന്നും . സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ അവർ തയ്യാറെടുക്കുന്ന വേളയിൽ ആണ് ബന്ധം വീട്ടിൽ അറിഞ്ഞതും..വീട്ടിൽ വലിയ പ്രശ്നം ആവുന്നതും അവൾ ഇറങ്ങി പോയതുമെന്നും.
"ശരി... എനിക്ക് ഇതിൽ എന്ത് ചെയ്യാൻ പറ്റും "ഞാൻ അയാളുടെ കണ്ണുകളിൽ നോക്കികൊണ്ട് ചോദിച്ചു
സർ അവളെ പറഞ്ഞു മനസ്സിലാക്കണം ഞങ്ങൾക്ക് അവൾ അല്ലാതെ വേറെയാരുമില്ല.. അയാൾ എന്നെ തൊഴുതു കൊണ്ട് പറഞ്ഞു..
" എനിക്ക് ഇതിൽ നിങ്ങളെ സഹായിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.. മകൾക്ക് പ്രായപൂർത്തി ആയതല്ലേ.. നമ്മുടെ നിയമം അനുസരിച്ചു.. ജീവിതപങ്കാളിയെ അവർക്ക് തീരുമാനിക്കാം "
അവർ ഒന്നും പറഞ്ഞില്ല.. നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയിരുന്നു..
"ഇപ്പോൾ ഒരു സൈക്കോളജിസ്റ് ന്റെ അടുത്ത് വന്നിട്ട് എന്ത് കാര്യം..കുറച്ചു തെറ്റ് നിങ്ങളുടെ കയ്യിലും ഉണ്ടാവും..ഒരു മകൾ അല്ലെ അവളുടെ നല്ലൊരു സുഹൃത്ത് ആവാൻ നിങ്ങൾ ഒരാൾക്ക് സാധിച്ചിരുന്നെങ്കിൽ.. അവൾ എല്ലാം നിങ്ങളോട് പറയുമായിരുന്നു.. നിങ്ങൾ തമ്മിലുള്ള സ്നേഹം അവൾ കണ്ട് വളരുകയാണെങ്കിൽ അവൾക്ക് സ്നേഹം ശരിയായ അർത്ഥത്തിൽ മനസ്സിലാകുമായിരുന്നു.. നിങ്ങളുമായി നല്ലൊരു ബന്ധം ഉണ്ടെങ്കിൽ.. ഇറങ്ങി പോകുമ്പോൾ അവളുടെ നെഞ്ചോന്നു ഇടിക്കുമായിരുന്നു "
അവർ തലകുനിച്ചു ഇരുന്നു കൊണ്ട് വിങ്ങി വിങ്ങി കരയാൻ തുടങ്ങി..
"അവളെ ഉപദേശിച്ചു നേരെയാക്കാൻ പറ്റുമോന്നു എനിക്ക് അറിയില്ല.. അല്ലെങ്കിൽ തന്നെ ഇതിൽ നേര് എന്താണ്.. ജീവിക്കേണ്ടത് അവരാണ്.. നിങ്ങളുടെ നിർബന്ധത്തിന് വഴങ്ങി ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിതം തള്ളി നിക്കേണ്ടി വരുന്നത് ഒന്നാലോചിച്ചു നോക്കു.. "
"അതുമല്ല.. നിങ്ങൾ എന്നും അവൾക്ക് ശത്രുക്കൾ ആയിരിക്കും.. "
അമ്മ എഴുനേറ്റ് ..നിറകണ്ണുകളോടെ എന്നെ നോക്കി..പിന്നെ എന്റെ മുന്നിലെ ടേബിളിന്റെ അരികിലൂടെ വന്നു..എന്റെ കാലിൽ വീണു..
"എന്തായിത് '
"ഞാൻ അവരെ എഴുന്നേൽപ്പിച്ചു ചെയറിൽ കൊണ്ടിരുത്തി.. "
"എനിക്ക് നിങ്ങളുടെ വികാരം മനസ്സിലാവും എന്നാലും ചോദിക്കുകയാണ്..ആ പയ്യനെ സ്വികരിച്ചാൽ എന്താണ് കുഴപ്പം. മതം ഇന്നത്തെ കാലത്ത് ഒരു പ്രശ്നം ആണോ "
"സർ..ഞങ്ങൾക്കും അതൊന്നും പ്രശ്നം അല്ല.. ഞാൻ അന്വേഷിച്ചു അവനെ പറ്റി...നല്ല ജോലി ഇല്ല.. വീടില്ല . നന്നായി മദ്യപിക്കുകയും ചെയ്യും.. "
അയാൾ വിങ്ങലോടെ പറഞ്ഞു നിർത്തി
"അല്ല ജോലി നല്ലത് കിട്ടില്ലേ "
"ഇല്ല സർ അവൻ അധികം പഠിക്കാൻ പോയിട്ടില്ല. പത്താം ക്ലാസ്സ് ആണ്.. പിന്നെ. ബസിൽ പോയി..ഡ്രൈവർ ആയി.. ഇപ്പോൾ ജോലിക്ക് പോകുന്നുമില്ല "
ഡ്രൈവർ ജോലി മോശം ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല.. ശരി എന്തായാലും മോളോട് ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ..
ഞാൻ അവരെ പുറത്തേക്കു നിർത്തി.. മകളോട് അകത്തേക്ക് കയറുവാൻ നിർദേശം കൊടുത്തു
അല്പം കഴിഞ്ഞപ്പോൾ ഒരു വെളുത്തു മെലിഞ്ഞ കുട്ടി അകത്തേക്ക് കടന്നു വന്നു
കസേര വലിച്ചിട്ട്...ഇരുന്ന ശേഷം മൊബൈലിൽ നോക്കി ഇരുന്നു..
"ഹലോ " ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
അവൾ തലയുയർത്തി നോക്കിയശേഷം വീണ്ടും മൊബൈലിൽ തന്നെ നോക്കിയിരുന്നു
"നന്ദിത അല്ലേ.. പേര് നല്ല പേരാണ്.. "
ഞാൻ സംസാരത്തിനു തുടക്കമിട്ടു
"എനിക്ക് ഒന്നും സംസാരിക്കാൻ താല്പര്യം ഇല്ല.. ദയവു ചെയ്തു.. ഉപദേശിച്ചു കൊല്ലരുത്.. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒരു മാറ്റവും ഉണ്ടാവില്ല . "
അല്പം ധാർഷ്ട്യത്തോടെ അവൾ പറഞ്ഞു
ഞാൻ ചെറു ചിരിയോടെ അവളെ നോക്കി
"ആര് പറഞ്ഞു ഞാൻ ഇയാളെ ഉപദേശിക്കാൻ പോവുകയാണെന്ന്.
ഞാൻ പ്രണയിച്ചു വിവാഹം കഴിച്ചു ആളാണ്. അതും വേറെ ഒരു മതത്തിൽ പെട്ട കുട്ടിയെ അങ്ങനെ ഉള്ള ഞാൻ ഇയാളെ എങ്ങനെ ഉപദേശിച്ചു നേരെയാക്കും. അങ്ങനെ ചെയ്താൽ ഭാര്യ എന്നെ വീട്ടിൽ കയറ്റുമോ "
ഞാൻ പ്രണയിച്ചു വിവാഹം കഴിച്ചു ആളാണ്. അതും വേറെ ഒരു മതത്തിൽ പെട്ട കുട്ടിയെ അങ്ങനെ ഉള്ള ഞാൻ ഇയാളെ എങ്ങനെ ഉപദേശിച്ചു നേരെയാക്കും. അങ്ങനെ ചെയ്താൽ ഭാര്യ എന്നെ വീട്ടിൽ കയറ്റുമോ "
അവളുടെ മുഖം തെളിഞ്ഞു..
"പിന്നെ അമ്മയും അച്ഛനും വന്ന് പറഞ്ഞപ്പോൾ എന്തെങ്കിലും ചെയ്യണ്ടേ . കുറച്ചു സമയം നമുക്ക് എന്തെങ്കിലും സംസാരിച്ചിരിക്കാം. എന്നിട്ട് ഇയാൾ പോയ്കൊള്ളു.. സ്വന്തം ഇഷ്ടം പോലെ അയാളെ തന്നെ വിവാഹം കഴിച്ചോളൂ "
അതിൽ അവൾ സന്തോഷവതിയായി
ഞാൻ ഇയാൾക്ക് എന്റെ പ്രണയ കഥ പറഞ്ഞു തരാം.. അതിന് മുൻപ് ഒന്ന് രണ്ടു കാര്യങ്ങൾ ചോദിച്ചോട്ടെ..
അവൾ തലയാട്ടി..
നിങ്ങളുടെ പ്രണയം തുടങ്ങിയിട്ട് ഇപ്പോൾ എത്രയായി
"മൂന്ന് വർഷം "
"ഇപ്പോൾ ഇരുപത്തിയൊന്നു വയസ്സല്ലേ "
"എം "
"ഇയാൾ സ്നേഹിക്കുന്ന വ്യക്തി . ഇയാളെ വേണ്ട എന്ന് പറഞ്ഞു പോയാൽ സങ്കടം വരുമോ. "
അവളുടെ മുഖത്തു പല ഭാവങ്ങൾ മിന്നിമറഞ്ഞു..
"ഞാൻ മരിച്ചു കളയും "
അവൾ കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് പറഞ്ഞു
ഹോ.. ഞാൻ അവളെ നോക്കി
അപ്പോൾ .മൂന്ന് വർഷം കൊണ്ട് ഉള്ള പ്രണയം കൊണ്ട് മരിക്കാൻ തോന്നിയെങ്കിൽ ഇരുപത്തിയൊന്ന് വർഷം സ്നേഹിച്ച അച്ഛനും അമ്മയും.. എത്ര വട്ടം മരിക്കേണ്ടി വരും
അത് അവളുടെ അവിടെയോ കൊണ്ടിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി,അത് കാണിക്കാതെ ഞാൻ പറഞ്ഞു
"ചുമ്മാ ഒരു കണക്ക് പറഞ്ഞതാണ് ട്ടോ. ജസ്റ്റ് ഫോർ ഫൺ.. "
ഞാൻ എൻറെ പ്രണയത്തിലേക്ക് വരാം..
ഞാൻ പ്രണയിച്ചത് വായനാടുള്ള ഒരു പെൺകുട്ടിയെ ആണ്..നല്ല അസ്ഥിക്ക് പിടിച്ച പ്രണയം..
അവൾ ആണെങ്കിൽ..ഒറ്റ മകൾ..വലിയ കുടുബം പിന്നെ വേറെ മതം. ഉണ്ടായ പ്രശ്നങ്ങൾ ഒന്നും പറയണ്ട
"എന്നിട്ട് " അവൾ..ആകാംഷ നിറഞ്ഞ മുഖത്തോടെ എന്നെ നോക്കി
ഞങ്ങൾക്ക് തോന്നി.. ഒരു കുട്ടി ഉണ്ടായാൽ വീട്ടുകാർ വാശിയെല്ലാം വിടുമെന്ന്..
അങ്ങനെ ഞങ്ങൾ ഒളിച്ചോടി പോയി രജിസ്റ്റർ മാര്യേജ് ചെയ്തു..
അവളുടെ കണ്ണുകൾ കൂടുതൽ തിളങ്ങി..
"ഇപ്പോൾ സർ ഹാപ്പി അല്ലേ.. "
ഞാൻ അവളെ നോക്കി.. മെല്ലെ പറഞ്ഞു.. "കഥ കഴിഞ്ഞില്ല "
വിവാഹം കൊണ്ട് ഞങ്ങളുടെ കഥയുടെ ഭാഗം മാത്രം പൂർത്തിയായത്.
അവൾക്ക് ഒരു ഉമ്മയുണ്ടായിരുന്നു.. അവളെ ഒത്തിരി സ്നേഹിച്ച ഒരു ഉമ്മ.. എന്റെ കൂടെ ഇറങ്ങി വന്ന ആ ദിവസം.. ആ പാവം കുഴഞ്ഞു വീണു.. തലയുടെ ഒരു ഭാഗം ഇടിച്ചാണ് വീണത്. സ്‌പൈനൽ കോഡ് ഇഞ്ചുറി.. അരക്കു താഴെ തളർന്നു പോയി
ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ല.ഞങ്ങൾ ബാംഗ്ലൂർ ആയിരുന്നു ഹണി മൂൺ ആഘോഷിക്കാൻ..ഒളിച്ചോട്ടം ആയത് കൊണ്ട് നാടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല . ഒരു മാസം കഴിഞ്ഞാണ് എല്ലാം അറിയുന്നത്
ജയിച്ചോ തോറ്റോ എന്ന് എനിക്കിപ്പോഴും അറിയില്ല.. അതിനു ശേഷം അവൾ വീട്ടിൽ പോയിട്ടില്ല..
കാലത്തിനൊപ്പം ഞങ്ങളുടെ പ്രണയവും മങ്ങി തുടങ്ങി.. അത് അങ്ങനെ ആണ്.. പണ്ട് കുട്ടികാലത്ത് എന്റെ ടോയ് പൊട്ടിയപ്പോൾ ഞാൻ കുറെ ദിവസം കരച്ചിൽ ആയിരുന്നു.. അതായിരുന്നു എന്റെ ലോകം ഓരോ പ്രായത്തിലും ഓരോ കാര്യങ്ങൾ ആയിരിക്കും പ്രിയപ്പെട്ടത്
പണ്ട് ഇന്ത്യ വേൾഡ് കപ്പ് ഫൈനൽ തോറ്റപ്പോൾ. സങ്കടം സഹിക്കാതെ ഒരു പയ്യൻ ആത്മഹത്യ ചെയ്തു.. അന്ന് തോറ്റ ഇന്ത്യ പിന്നെ അത് നേടി. അപ്പോൾ പയ്യൻ ആരായി..നഷ്ടം അവനും അവന്റെ പ്രിയപ്പെട്ടവർക്കും മാത്രം..
ജീവിതത്തിൽ എല്ലാം നേടുന്നത് മാത്രം അല്ല വിജയം. വിജയത്തിൽ ആരുടെയും കണ്ണുനീർ കലരാതിരിക്കുമ്പോൾ ആണ് അതിന് ഒരു അർത്ഥമുണ്ടാവുക
ഇന്നത്തെ ഞങ്ങളുടെ സന്തോഷത്തിനു. കണ്ണുനീരിന്റെ പുളിപ്പുണ്ടെന്നു ഭാര്യ ഇടക്ക് പറയും. ശരിയായിരിക്കും
"ശരി കുട്ടി പോയ്കൊള്ളു . "
ഞാൻ ഒരു നെടുവീർപ്പോടെ കസേരയിലേക്ക് ചാഞ്ഞു
നാലഞ്ചു മാസത്തിനു ശേഷം ആ കുട്ടിയുടെ അച്ഛൻ വീണ്ടും വന്നു ..
"സർ.. നന്ദി എങ്ങനെ പറയണം എന്നറിയില്ല.. ഇവിടെ വന്നതിനു ശേഷം അവൾ ആകെ മാറി. അമ്മയോട് വലിയ അടുപ്പം കാണിക്കുന്നു..പിന്നെ ആ പ്രണയം ഇല്ലെന്നാണ് തോന്നുന്നത്.. പഠിക്കണം ഡോക്ടർ ആവണം.. എന്നൊക്കെ ഇടക്ക് എന്നോട് പറയും.. മോള് ഇപ്പോൾ ആണ് എന്നോട് വീണ്ടും അടുത്തത് "അയാളുടെ കണ്ണുകൾ നിറഞ്ഞു
" സന്തോഷം. "
"പിന്നെ അടുത്ത പത്തിന് എന്റെ വിവാഹം ആണ്.. വരണം.. പിന്നെ മോളോട് പറയണ്ട ട്ടോ.. അവളുടെ മുന്നിൽ എന്റെ വിവാഹം കഴിഞ്ഞതാണ് "
സ്നേഹപൂർവം സഞ്ജു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക