Slider

അച്ഛൻ (കവിത )

0


ഒരു ചതുര പെട്ടിയുണ്ട് 
അതിൽ നിന്നും ഒരു നീളൻ വാല്... 
അതിന്റെ അറ്റം അമ്മയുടെ ചെവിക്കുള്ളിൽ... 
അമ്മ നിർത്താതെ സംസാരിക്കുന്നത് കാണാം... 
ആ നീളൻ വാല് ഊരി അമ്മ 
പെട്ടി തിരിച്ചു പിടിക്കും 
അതിൽ നിന്നും ആരോ വിളിക്കുന്നുണ്ട്... 
നിറഞ്ഞ ചിരിയോടെ... 
കണ്ണീരണിഞ്ഞ മുഖത്തോടെ...
അടങ്ങാത്ത സന്തോഷത്തോടെ
അമ്മ പറയും.....
അച്ഛൻ ആണെന്ന്....

BY: AjeshEdavana
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo