നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൗഹൃദംസുഹൃത്തുക്കളോടൊപ്പമുള്ള യാത്ര നിരഞ്ജന് എന്നും ഒരു ഹരമായിരുന്നു. 

എന്തിനേറെ ഒരൽപ്പം സമയം കിട്ടിയാൽ പോലും തന്റെ ബൈക്കുമായി കൂട്ടുകാരോടൊപ്പം കറങ്ങുക പതിവായിരുന്നൂ. 

എന്തിനും ഏതിനും കൂട്ടുകാർ അതായിരുന്നു അവന്റെ ജീവിതം. 
അവൻ കണ്ട സ്വപ്നങ്ങളും അത് തന്നെയായിരുന്നു. 
കളികളാലും ചിരികളാലും അവന്റെ ജീവിതത്തെ മനോഹരമാക്കി. 

കാലങ്ങൾ പിന്നിട്ടപ്പോൾ അവരിൽ ഉരുത്തിരിഞ്ഞ ഒരാശയമായിരുന്നൂ കുറച്ചു ദൂരെ ഒന്നിച്ചുള്ള കുറെ കാലം ഉപരിപഠനത്തിനായി ചെന്നൈയിലേക്ക് കുതിച്ചു. 
നിയന്ത്രണങ്ങളും വിലക്കുകളും ഇല്ലാത്ത അവരുടെ ലോകത്തേക്ക്... 

ആ യാത്രയിൽ നിരഞ്ജൻ അറിഞ്ഞിരുന്നില്ല അവന്റെ ജീവിതം മാറ്റങ്ങൾക്ക് വഴിതെളിക്കുകയാണെന്ന്... 
യാദൃശ്ചികമെന്ന് പറയട്ടെ അവിടെ വച്ചു പരിചയപെട്ടു മാളവിക എന്ന തന്റെ ഭാവിസ്വപ്നത്തെ....
അലസനായ അവനെന്നും തന്റെ അലസതയിൽ കൂട്ടിരിക്കാൻ, ഇടയ്ക്കിടെ പിണങ്ങാൻ, തമ്മിൽ സ്നേഹിക്കാൻ അവനാഗ്രഹിച്ചതെന്തോ അതാണ് മാളവികയെന്നവന് മനസ്സിലായി.. 
തമ്മിൽ പരിചയപ്പെടുമ്പോഴും നൂറുജന്മങ്ങളുടെ അടുപ്പം അവരെ ബന്ധിപ്പിക്കുന്നതായി അവർ മനസ്സിലാക്കി... 

അവന്റെ സ്നേഹം തുറന്നു പറയാൻ ശ്രമിച്ചപ്പോഴെല്ലാം അവനറിയാതെ ധൈര്യം ചോർന്നുകൊണ്ടിരുന്നൂ... അവന്റെ ചിന്തകളിൽ ഒരു പൂമ്പാറ്റയായി പാറിപറന്നു.. 
അവിടെ കൂട്ടുകാർ ധൈര്യം നൽകി ആ സ്നേഹത്തെ മാളവികയ്ക്ക് ബോധ്യമാക്കി..
നിരഞ്ജൻ അവളുടെ അഗ്രഹത്തിനൊത്ത ഒരു സങ്കല്പ പുരുഷനാണ് എന്നൂ മനസ്സിലാക്കിയ നാൾ മാളവിക സ്വർണലിപിയാൽ ഹൃദയത്തിൽ കുറിച്ചിരുന്നു. 

അതിവേഗമെന്നോണം ആ പ്രണയം പടർന്നു പന്തലിച്ചു, പരിശുദ്ധ പ്രണയത്തിന്റെ ഉദാഹരണങ്ങളായി മാറി.. . 
വർഷങ്ങൾ മുൻപോട്ടു കുതിച്ചപ്പോഴും അവരുടെ കല്യാണം, കുടുoബം എന്ന സ്വപ്നത്തെ യാഥാർഥ്യമാക്കുമ്പോഴും അക്ഷരാർത്ഥത്തിൽ അവിടെയും തന്റെ സുഹൃത്തുക്കൾ... 
നമ്മുക്കുമില്ലേ ഇങ്ങനെ കുറെ കൂട്ടുകാർ? ദേഷ്യപെട്ടാലും പിണങ്ങിയാലും ചീത്ത പറഞ്ഞാലും വിട്ടുമാറാത്ത കുറെ ജന്മങ്ങൾ... നമ്മെ എറെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുo ആയുസ്സിന്റെ ദൈർഘ്യം കൂട്ടിയവർ... ധൈര്യം ചോർന്നു പോയപ്പോൾ തോളിലെ ഒരു കരസ്പർഷം കൊണ്ട് മാത്രം സീറോയിൽ നിന്നും നമ്മെ ഹീറോ ആക്കിയവർ....

By: 

JERIN, MANOJ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot