Slider

ഉണരു... നീയ്യിനിയെങ്കിലും

0


കന്മഷം പടർന്ന നിൻ കവിൾത്തടം തുടയ്ക്കുക
മിഴിക്കോണിലുദിക്കട്ടെ രൗദ്രഭാവം
വളയിട്ട കൈകളിലേന്തണമായുധം
വെട്ടിയെറിയണമധമർ തൻ ശിരസ്സുകൾ

കുട്ടണം കൂട്ടരെ കൂട്ടിനായൊപ്പം
ഒന്നിച്ചാെരുമിച്ചു നീങ്ങിടാനായ്
കാമാതുരതയാലുഴലുന്ന നോട്ടങ്ങൾ
വെട്ടിയൊഴിഞ്ഞു നീ മുന്നേറുക

ചപലയല്ലബലയല്ലിന്നൊരു പെണ്ണ-
വളേന്തണം കൈകളിൽ പോർച്ചട്ടകൾ
ഗർഭപാത്രത്തിലവളിപ്പോൾ പേറും പെൺ
കുരുന്നിനു പോലും കാവലാളാകണം

പെണ്ണുടലിനെ വെറും ഭോഗയന്ത്രമായ്ക്കാണും
ആണിനോടും ക്ഷമിച്ചിടാനുള്ള വാഞ്ച
ആഴക്കടലിൽ നീയ്യൊഴിക്കിടേണം
വെട്ടരിവാളിനിയേന്തുക കൈകളിൽ നീ

മതത്തിന്റെ മറവിൽ മദം പൊട്ടി നില്ക്കുന്ന
കാമാന്ധതയാൽ പൈതങ്ങളെപ്പോലും
ഇരകളായ്ത്തീർക്കും നപുംസകങ്ങളെ
ഉന്മൂലനം ചെയ്യാനുണരട്ടെ സ്ത്രീശക്തി

ജോയ് താണിക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo