* * * * * *
നാലഞ്ചു വയറുകളെ ഊട്ടി അവർ തൻ സ്വപ്നങ്ങൾക്കു ചിറകുകൾ നൽകാൻ
ചോര നീരാക്കി സ്വയം
ജീവിതം മറന്നൊരാ
തണൽ വൃക്ഷമായിരുന്നച്ഛൻ...
ചിരിച്ചില്ല പക്ഷേ നിൻ പുഞ്ചിരിക്കായ്
അച്ഛൻ കാത്തു നിന്നപ്പോഴും
സ്നേഹം പൊഴിച്ചില്ല എങ്കിലും
സ്നേഹം നിറഞ്ഞൊരു
ഹൃദയമായിരുന്നെന്നും...
മധുര വാക്കുകൾ മൊഴിഞ്ഞതില്ലെങ്കിലും
മധുരമായിരുന്നു നിറയെ
കൈകളിൽ നിനക്കുള്ള
മധുര മായിരുന്നെന്നും....
മുണ്ടുമടക്കി ഉടുത്തും മഴയും
വെയിലും മില്ലാതെ
രാവന്തിയോളം പണിയെടുക്കുമ്പോഴും
നിന്റെ മുഖമായിരുന്നുള്ളിലെന്നും...
അമ്മ ഗർഭപാത്രത്തിൽ
ചുമന്നെങ്കിലും അച്ഛനും
ചുമന്നിരുന്നെൻ മക്കളെ
ഹൃദയാഴങ്ങളിൾ എപ്പോഴും.....
നിന്മുഖമൊന്നു വാടിയാൽ
അറിയാതെ തേങ്ങുമൊരു
ഹൃദയമാണു നിൻ അച്ഛൻ
കാവാലാളാണു അച്ഛനെന്നും
നിന്റെ വിശപ്പറിയുന്ന
താങ്ങുവടി യാണെപ്പോഴും
നിനക്കു മുൻപേ നടന്നച്ഛൻ
നിന്റെ കാലടികൾ ഇടറാതിരിക്കാൻ
നിൻ വഴിയിലെ കനലുകൾ മാറ്റാൻ
കൈവിരലുകൾ പിടിച്ചെപ്പോഴും
അറിയുക നി ഇനിയെങ്കിലും അച്ഛനെ
നിന്നെ ധരണിയിലേയ്ക്കു ക്ഷണിച്ച
പുണ്യത്തെ തണലാകുക
ആ മനം തളരാതിരിക്കാൻ...
By:
രമ്യ, മംത്തിൽ തൊടി |
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക