നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യാത്ര..

Image may contain: 1 person, glasses and close-up
സ്മരണ സർവ്വീസ് നിറുത്തിയ റൂട്ടിൽ നീ
മറവി തൻ ഷെഡ്ഡിലൊറ്റയ്ക്കിരിക്കയോ?
പകുതി വായിച്ച പുസ്തകം നീർത്തി നീ
യിനി മറിക്കേണ്ട പേജു തേടുന്നുവോ?
വെയിലു മൊത്തം കവർന്ന പാഴ്ക്കുപ്പിയിൽ
വെറുതെ വീണ്ടും കുഴിച്ചു നോക്കുന്നുവോ?
പലതിലേക്കും തുറന്നടഞ്ഞാധി തൻ -
നികടബിന്ദുവിൽ കാഴ്ച കോർക്കുന്നുവോ?
മുതുകിലാടും ഡെനിം ബാഗെടുത്തതിൻ-
കതകു വീണ്ടും തുറന്നു നോക്കുന്നുവോ?
"അവിടെയെത്തിയാലപ്പോൾ വിളിക്കണേ"
അവളിലേക്കടി തെറ്റി വീഴുന്നുവോ?
ഒടുവിലേതോ കിനാവിന്റെ രണ്ടുരുൾ -
ക്കനിവി,ലോർക്കാതെ ലിഫ്റ്റ് കിട്ടുന്നുവോ?
ശ്രീനിവാസൻ തൂണേരി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot