"എന്തെങ്കിലും ഒന്ന് പറയെടാ പ്ലീസ്,, എത്ര നേരമായി, എത്ര വട്ടമായി, ഒരു വാക്ക്, ഒരേ ഒരു വാക്ക്.. ഒന്ന് മിണ്ടിക്കൂടെ നിനക്ക്.. ""
'അനാമിക ശെരിക്കും കരച്ചിലിന്റെ വക്കിൽ ആയിരുന്നു. ഫോണിന്റെ ഡിസ്പ്ലേ യിൽ വീണു ചിതറിയ ഒരു തുള്ളി കണ്ണുനീർ അവൾ തുടച്ചു കളഞ്ഞു.. നോക്കിയിരുന്നു വെളിച്ചം മങ്ങുമ്പോൾ ഒക്കെയും അവൾ അതിൽ തൊട്ടുണർത്തി..
എന്നിട്ടും പച്ചവെളിച്ചം തെളിഞ്ഞു കിടക്കുന്ന ''അമൽ അരവിന്ദന്റെ '' അകൗണ്ടിൽ നിന്നും ഒരു മറുപടി പോലും 'അനാമികയ്ക്കു ' വന്നില്ല..
വോയിസ് മെസ്സേജ് ഓപ്ഷൻ എടുത്തിട്ട് അനാമിക വീണ്ടും അമലിനോട് യാചിച്ചു..
""ഒന്ന് കാണാൻ, ഒരുമിച്ചു ജീവിക്കാൻ ഉള്ള കൊതി കൊണ്ടാ അമലു ഞാൻ ചോയ്ക്കണേ.. ഒരു വട്ടമെങ്കിലും വരില്ലേ നീ എന്നെ കാണാൻ, എന്റെ വീട്ടുകാർക്ക് നിന്നെ ഒന്ന് കണ്ടാൽ മാത്രം മതി.. ബാക്കി ഒക്കെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം ""
മെസ്സേജ് സെന്റ് ചെയ്തിട്ട് അനാമിക വീണ്ടും പ്രതീക്ഷയോടെ ഫോണിലേക്ക് മിഴികൾ നട്ടു.. ഡിസ്പ്ലേയിൽ അമലിന്റെ സുന്ദരമുഖം അവളെ നോക്കി ചിരിച്ചു..
"ഒരു വർഷത്തിൽ ഏറെ ആയില്ലേ അമലു, നമ്മൾ ഇങ്ങനെ ഹൃദയത്തിൽ ഹൃദയം കൊരുത്തു സ്നേഹിക്കുന്നത് ??
ഒക്കെയും പരസ്പരം അറിയുന്നവർ അല്ലേ നമ്മൾ, പാദസരത്തിന്റെ ഒരു മുത്ത് അടർന്നു പോയാൽ,,
കയ്യിലെ ഒരു കുപ്പിവള ഉടഞ്ഞാൽ,,
ഈവൻ ഒന്ന് നെയിൽ കട്ട് ചെയ്താൽ പോലും ഞാൻ പറയാറില്ലേ നിന്നോട് ??
കയ്യിലെ ഒരു കുപ്പിവള ഉടഞ്ഞാൽ,,
ഈവൻ ഒന്ന് നെയിൽ കട്ട് ചെയ്താൽ പോലും ഞാൻ പറയാറില്ലേ നിന്നോട് ??
നീയല്ലാതെ എനിക്ക് വേറെ ആരാ ഉള്ളത് അമലു.. ശ്വാസവും ജീവനും ഹൃദയമിടിപ്പും നീയല്ലേടാ.. ഇപ്പോൾ എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്
ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തേ ""??
എത്ര നിയന്ത്രിച്ചിട്ടും അനാമികയുടെ മിഴികൾ പൊട്ടിയൊഴുകി..
കൈകളിൽ മുഖം പൊത്തി അഞ്ചു നിമിഷം ഇരുന്നവൾ.. പുറത്തു നിന്നും അമ്മയുടെ വിളിയൊച്ച അവൾ കേൾക്കുണ്ടായിരുന്നു..
കൈകളിൽ മുഖം പൊത്തി അഞ്ചു നിമിഷം ഇരുന്നവൾ.. പുറത്തു നിന്നും അമ്മയുടെ വിളിയൊച്ച അവൾ കേൾക്കുണ്ടായിരുന്നു..
ഒരിക്കൽ കൂടെ ഫോൺ എടുത്തു അവൾ.. അമൽ അവിടെ തന്നെ ഉണ്ട്. ഓൺലൈനിൽ..
"നാളെ വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു ഞാൻ പാസഞ്ചറിനു കുമ്പളത്തു ഇറങ്ങും.. ആറു മണി വരെ ഞാൻ നിന്നെ കാത്ത് അവിടെ ഇരിക്കും അമലു,, ""
"നാളെയും എന്നെ കാണാൻ നീ വരുന്നില്ല എങ്കിൽ നാളത്തെ സൂര്യാസ്തമയം എന്റെ ജീവിതത്തിന്റെയും അവസാനം ആവും.
അനാമിക വെറുതെ പറയുവല്ല അമലു,, നീയില്ലാതെ ഇനി വയ്യ,, ആത്മഹത്യ ഭീഷണി ഒന്നും അല്ലാട്ടോ,,
ഇത് മരണം കൊണ്ട് ഞാൻ നിന്റെ ഹൃദയത്തിൽ ഒരൊപ്പ് വയ്ക്കുന്നതാ,, ഇനിയൊരിക്കലും നീയെന്നെ മറക്കാതെ ഇരിക്കാൻ ""
അനാമിക വെറുതെ പറയുവല്ല അമലു,, നീയില്ലാതെ ഇനി വയ്യ,, ആത്മഹത്യ ഭീഷണി ഒന്നും അല്ലാട്ടോ,,
ഇത് മരണം കൊണ്ട് ഞാൻ നിന്റെ ഹൃദയത്തിൽ ഒരൊപ്പ് വയ്ക്കുന്നതാ,, ഇനിയൊരിക്കലും നീയെന്നെ മറക്കാതെ ഇരിക്കാൻ ""
ഒരു ദീർഘ നിശ്വാസത്തോടെ അനാമിക ആ വോയിസ് ക്ലിപ്പും സെന്റ് ചെയ്തു.. എന്നിട്ട് നെറ്റ് ഓഫ് ആക്കി ഫോൺ അവിടെ വച്ചിട്ട് മുഖം അമർത്തി തുടച്ചു അമ്മയുടെ അടുത്തേക്ക് നടന്നു....
******* ********* *********
******* ********* *********
കുമ്പളത്തു അനാമിക പാസെഞ്ചറിൽ നിന്നും ഇറങ്ങുമ്പോൾ നാലര ആയിരുന്നു സമയം.. സ്റ്റേഷനിൽ നാലോ അഞ്ചോ ആൾക്കാരെ ഉണ്ടായിരുന്നുള്ളൂ.
പാസെഞ്ചറിൽ നിന്നും ഇറങ്ങിയവർ വളരെ വേഗം പുറത്തേക്കു അപ്രത്യക്ഷരായി... മരത്തിന്റെ തണലിൽ ഉള്ള സിമന്റ് ബെഞ്ചിൽ ചെന്നിരുന്നു അനാമിക..
നെഞ്ചകം അതിദ്രുതം മിടിക്കുന്നുണ്ടെങ്കിലും അവളുടെ മുഖം ശാന്തം ആയിരുന്നു... തീരുമാനങ്ങളുടെ ഉറച്ച ശാന്തത ആയിരുന്നു അവളുടെ മുഖത്തു..
"എന്താ ഇവിടെ ഇരിക്കുന്നെ ""
ചോദ്യം കേട്ട് അനാമിക മുഖം ഉയർത്തി.
മുന്നിൽ ഗാങ് മാൻ നാരായണേട്ടൻ.. അച്ഛന്റെ സുഹൃത്ത് ആണ്..
മുന്നിൽ ഗാങ് മാൻ നാരായണേട്ടൻ.. അച്ഛന്റെ സുഹൃത്ത് ആണ്..
"ഒന്നൂല്ല മാമാ, ഒരാളെ കാത്തിരുന്നതാ ""
"ഇനിയേതാ ട്രെയിൻ വേണാടോ അതോ മെമുവോ "?
"അറിയില്ല"
അനാമിക ഒന്ന് നെടുവീർപ്പിട്ടു. സത്യത്തിൽ അവൾക്കു അറിയില്ലായിരുന്നു ഏത് ട്രെയിൻ എവിടെ നിന്നും ആര് വരുന്നു എന്ന്.
വേണാട് വരുന്നതിന്റെ അറിയിപ്പ് കേട്ടപ്പോൾ അവൾ ആകാംഷയോടെ പ്ലാറ്റ് ഫോമിലേക്ക് നോക്കി. പരിചയക്കാർ അല്ലാതെ ആ കൊച്ചു സ്റ്റേഷനിൽ ഇറങ്ങാൻ ആരും ഇല്ലായിരുന്നു. അവസാനത്തെ കമ്പാർട്മെന്റിൽ നിന്നും "വിവേക് " ഇറങ്ങുന്നത് കണ്ടപ്പോൾ അനാമിക മെല്ലെ പുറകോട്ടു മാറി.
അയല്പക്കത്തെ ഗിരിജാന്റിയുടെ മകൻ ആണ്, കാണുമ്പോൾ ഒക്കെ കണ്ണെടുക്കാതെ നോക്കി നില്കും, ഇവിടെ കണ്ടാൽ ഇപ്പോൾ വരും വർത്താനം പറഞ്ഞു,
അനാമിക അത് ചിന്തിച്ച നിമിഷംതന്നെ വിവേക് അവളെ നോക്കി കയ്യുയർത്തി..
അനാമിക അത് ചിന്തിച്ച നിമിഷംതന്നെ വിവേക് അവളെ നോക്കി കയ്യുയർത്തി..
"എന്താടോ ഇവിടെ,വീട്ടിൽ പോവാറായില്ലേ "
"ഒരു ഫ്രണ്ട് വരാനുണ്ട് വിവേകേ, റെക്കോർഡ് ബുക്ക് വാങ്ങാനുണ്ട്, അവൾക്കു പാസ്സന്ജർ മിസ്സ് ആയി "
"" ഇനി ഇപ്പോൾ മെമു വരണ്ടേ അഞ്ചര ആകുമല്ലോ "
"ഉം, അത് വരെ ഇവിടെ ഇരിക്കാം ""
"ഞാൻ ഇരിക്കണോ കൂട്ടിനു, നീ പറഞ്ഞാൽ ഞാൻ കൂടെ ഇരിക്കും "
ചിരിയോടെ വിവേക് പറഞ്ഞപ്പോൾ അനാമികയ്ക്കു ദേഷ്യം വന്നു, തുടങ്ങി ഒലിപ്പിക്കാൻ, ഒന്ന് മിണ്ടിയാൽ ഒന്ന് അടുത്ത് പെരുമാറിയാൽ അപ്പോൾ തുടങ്ങും...
"വിവേക് പൊക്കോ, ഞാൻ വന്നേക്കാം "
"എങ്കിൽ ഓക്കേ, ബൈ അമ്പലത്തിൽ കാണാം ദീപാരാധനയ്ക്കു.. ""
അനാമിക ചിരിച്ചു കയ്യുയർത്തി,, ഒരിക്കൽ കൂടി അവൾ ഫോൺ തുറന്നു. ഒരു മെസ്സേജ് പോലും ഇല്ല അമലിന്റെ, വിറയാർന്ന കൈകൾ കൊണ്ട് അവൾ ഒന്ന് ഒന്ന്കൂടി ടൈപ്പ് ചെയ്തു.
"ബൈ അമലു.. ഞാൻ കാത്തിരിപ്പിന്റെ അവസാന നിമിഷങ്ങളിൽ ആണ്, ഒരു റിപ്ലൈ ഇനി ഞാൻ പ്രതീക്ഷിക്കുന്നില്ല, നീ വരും എന്ന വിശ്വാസം ഇനിയും അര മണിക്കൂർ കൂടി ഞാൻ കാക്കും, പിന്നെ ഈ ഭൂമിയിൽ അനാമിക ഇല്ല ""
മെസ്സേജ് സെന്റ് ചെയ്തിട്ട് അനാമിക ചാറ്റ് ഫുൾ ഡിലീറ്റ് ആക്കി, fb ലോഗൗട്ട് ചെയ്തു,
അനാമികയുടെ മരണം ഒരു ആക്‌സിഡന്റ് ആയി മാത്രം ലോകം അറിഞ്ഞാൽ മതി.. അമൽ മാത്രം അറിഞ്ഞാൽ മതി അവന്റെ കാൽച്ചുവട്ടിൽ വീണുടഞ്ഞ ചില്ല് പാത്രം ആയിരുന്നു അനാമികയെന്നു...
ആറു മണിയിലേക്ക് ആറു മണിക്കൂറിന്റെ ദൈർഘ്യം തോന്നി അവൾക്കു..
ആറേകാലിന്റ കായംകുളം പാസെൻജർ കടന്നു പോയപ്പോൾ അവൾ സ്ഥല കാല ബോധം നഷ്ടമായ പോലേ എഴുന്നേറ്റു.
ബാംഗ്ലൂർ മെയിൽ ന്റെ അനൗൺസ്‌മെന്റ് ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു, അതിനു ഇവിടെ സ്റ്റോപ്പ് ഇല്ല, അനാമിക ഒന്ന് ചിരിച്ചു. നന്നായി,
ചീറി പാഞ്ഞു വരട്ടെ മെയിൽ, ഒന്ന് ചേർന്ന് നിന്നാൽ മതി ആ കാറ്റിൽ ഉലഞ്ഞു താഴെ വീണുകൊള്ളും,

അവൾ ട്രാക്കിന്റെ അറ്റത്തേക്ക് മിഴികൾ നട്ടു, നെറ്റിയും നീണ്ടുയർന്ന നാസികത്തുമ്പും വിയർപ്പിൽ മുങ്ങുന്നത് അവൾ അറിഞ്ഞു,
കൈവെള്ള തണുത്തു ഉറഞ്ഞ പോലെ, കാലുകൾ ചലിപ്പിക്കാൻ കഴിയാത്ത പോലെ .
കൈവെള്ള തണുത്തു ഉറഞ്ഞ പോലെ, കാലുകൾ ചലിപ്പിക്കാൻ കഴിയാത്ത പോലെ .
അവൾ ദീർഘമായി ശ്വാസം എടുത്തു.. ദൂരെ ട്രാക്കിന്റെ അറ്റത്തു ബാംഗ്ലൂർ മെയിൽന്റെ ഒറ്റക്കണ്ണ് തെളിഞ്ഞു വന്നു..
"താൻ ഇതുവരെ പോയില്ലേ, കിട്ടിയോ റെക്കോർഡ് ബുക്ക് ""??
അനാമിക ഞെട്ടിത്തിരിഞ്ഞു നോക്കി,
വിവേക് ആണ്,,
വിവേക് ആണ്,,
"ഈശ്വരാ, ഇവൻ എന്താ ഈ നേരത്തു പിന്നെയും,,
അനാമിക ഒരടി കൂടി നീങ്ങി ട്രാക്കിലേക്ക്, വിറച്ചു വിറച്ചു ഒരു അടി കൂടി.
മെയിലിന്റെ സ്വരം അടുത്ത് വരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു, കാതു തുളയ്ക്കുന്ന ചൂളം വിളിയും..
അനാമിക ഒരടി കൂടി നീങ്ങി ട്രാക്കിലേക്ക്, വിറച്ചു വിറച്ചു ഒരു അടി കൂടി.
മെയിലിന്റെ സ്വരം അടുത്ത് വരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു, കാതു തുളയ്ക്കുന്ന ചൂളം വിളിയും..
"ഡോ, തന്നോടാ ചോദിച്ചേ, ഇനി കിട്ടിയില്ലേൽ സാരമില്ല വാ വീട്ടി പോവാ, ""
അനാമിക കണ്ണ് തുറന്നു വിവേകിനെ നോക്കി, പിന്നേ മെയിലിന് നേരെയും, രണ്ടു മൂന്നു നിമിഷങ്ങൾ മതി അത് അരികിൽ എത്താൻ.. അവൾ കണ്ണുകൾ ഇറുക്കി അടച്ചു..
"പൂമ്പാറ്റേ.. ഇങ്ങട് മാറി നിന്നോളൂ, വെറുതെ അബദ്ധം ഒന്നും കാട്ടണ്ട. "
ട്രെയിനിന്റെ ഹുങ്കാരത്തിനു മീതെ ആ സ്വരം അവൾ വ്യക്തമായി കേട്ടു.
"പൂമ്പാറ്റേ "എന്ന വിളിയൊച്ചയും.
"പൂമ്പാറ്റേ "എന്ന വിളിയൊച്ചയും.
"അമലൂ "
ശബ്ദം ഇല്ലാത്ത ഒരു വിളിയോടെ അവൾ ഞെട്ടിതിരിഞ്ഞു, ആ നിമിഷം വിവേക് അവളുടെ കയ്യിൽ പിടിച്ചു പിറകോട്ടു നീക്കി. ബാംഗ്ലൂർ മെയിൽ അവളെ തൊട്ടു തൊടാതെ പാഞ്ഞു പോയി.
ശബ്ദം ഇല്ലാത്ത ഒരു വിളിയോടെ അവൾ ഞെട്ടിതിരിഞ്ഞു, ആ നിമിഷം വിവേക് അവളുടെ കയ്യിൽ പിടിച്ചു പിറകോട്ടു നീക്കി. ബാംഗ്ലൂർ മെയിൽ അവളെ തൊട്ടു തൊടാതെ പാഞ്ഞു പോയി.
വിവേകിന്റെ കൈ വിടുവിച്ചു അവൾ ചുറ്റും നോക്കി, നരച്ച ഇരുൾ വന്നു മൂടുന്ന സ്റ്റേഷനിൽ അവളും വിവേകും മാത്രമേ ഉണ്ടായിരുന്നുള്ളു.
അവൾ വിവേകിന്റെ മുഖത്തു തറപ്പിച്ചു നോക്കി,
തെറ്റ് ചെയ്ത സ്കൂൾ കുട്ടിയെ പോൽ വിവേക് തല കുനിച്ചു നിന്നു.. എന്നിട്ട് മെല്ലെ പറഞ്ഞു..
അവൾ വിവേകിന്റെ മുഖത്തു തറപ്പിച്ചു നോക്കി,
തെറ്റ് ചെയ്ത സ്കൂൾ കുട്ടിയെ പോൽ വിവേക് തല കുനിച്ചു നിന്നു.. എന്നിട്ട് മെല്ലെ പറഞ്ഞു..
"പൂമ്പാറ്റ ആരെയാണോ തേടുന്നത് അയാൾ തന്നെ ആണ് ഞാൻ, അമൽ അരവിന്ദ് ""
കേട്ടത് വിശ്വസിക്കാൻ ആവാതെ അനാമിക താഴേക്കു തളർന്നിരുന്നു.
അവളുടെ അരികിൽ ഒന്നും മിണ്ടാതെ വിവേകും.
അവളുടെ അരികിൽ ഒന്നും മിണ്ടാതെ വിവേകും.
"വാ പുറത്തേക്കു, നടന്നു കൊണ്ട് സംസാരിക്കാം ""
അനാമികയുടെ കൈ പിടിച്ചു എഴുന്നേറ്റു വിവേക്, കീ കൊടുത്തു വിട്ട ഒരു ബാർബി ഡോൾ പോലെ അനാമിക അവന്റെ പിറകെ നടന്നു..
"യു ചീറ്റ് -വൈ യൂ പ്ലേ ദിസ് ഡേർട്ടി ഗെയിം "??
സ്റ്റേഷൻ നിന്നും പുറത്തു കടന്നതും വിവേകിന്റെ ഷർട്ട് പിടിച്ചു ഉലച്ചുകൊണ്ട് അവൾ ചീറി.
"എന്നും മുന്നിൽ കണ്ടു കൊണ്ട്, എന്തൊക്കെ കള്ളം പറഞ്ഞു നീയെന്നെ ചതിച്ചു, നീ പറഞ്ഞതൊക്കെ വിശ്വസിച്ചു നിന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ചു ഞാൻ ഇറങ്ങി വന്നപ്പോൾ ഇങ്ങനെ എന്നെ ഇല്ലാതെ ആക്കാൻ എന്ത് തെറ്റാണു ഞാൻ നിന്നോട് ചെയ്തത്.. പറയെടാ പട്ടീ.. ""
അനാമിക സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും വിറച്ചു..
"കൂൾ.. അനു കൂൾ "
വിവേക് സംയമനത്തോടെ അവളുടെ കൈ എടുത്തു മാറ്റി.
"നീയെന്തു തെറ്റ് ആണ് ചെയ്തതെന്ന് അല്ലേ നിനക്ക് അറിയേണ്ടത് പറയാം, നീയും നിന്നെ പോലുള്ള ആയിരക്കണക്കിന് പെൺകുട്ടികളും ചെയ്യുന്ന തെറ്റേ നീയും ചെയ്തുള്ളൂ..
ഞാൻ ചെയ്ത തെറ്റ് ന്യായീകരിക്കാൻ ഇല്ല ഞാനും, എങ്കിലും നീ ഒന്നറിയണം പൂമ്പാറ്റേ ""
അനാമിക പൊട്ടി ഒഴുകുന്ന മിഴികളോടെ അവനെ നോക്കി, മാഞ്ഞു പോകുന്ന സന്ധ്യയുടെ പശ്ചാത്തലത്തിൽ അവന്റെ മുഖം വ്യക്തമായിരുന്നില്ല.
അനാമിക പൊട്ടി ഒഴുകുന്ന മിഴികളോടെ അവനെ നോക്കി, മാഞ്ഞു പോകുന്ന സന്ധ്യയുടെ പശ്ചാത്തലത്തിൽ അവന്റെ മുഖം വ്യക്തമായിരുന്നില്ല.
"നീയും നിന്റെ ഫ്രണ്ട്‌സ് ഉം ഈ ലോകത്തു അല്ല ജീവിക്കുന്നത്, ചുറ്റുമുള്ള ഒന്നും കാണാതെ, ആരെയും അറിയാതെ നിങ്ങൾ സ്വയം തീർക്കുന്ന ഒരു ലോകത്തു ഒറ്റപ്പെട്ടു പോവാ,,
ഞാനും ഈ അമൽ അരവിന്ദനും നിന്നോട് പറഞ്ഞത് ഒരേ കാര്യമാണ്.. നിന്നെ ഇഷ്ടം ആണെന്ന്,
അമൽ പറഞ്ഞ അവന്റെ വെയർ എബൌട്ട്‌സും എന്റെയും തമ്മിൽ പേരുകൾ മാത്രമേ മാറ്റമുള്ളൂ.
സ്റ്റാറ്റസ് ഒക്കെ ഒന്ന് തന്നെ "
അമൽ പറഞ്ഞ അവന്റെ വെയർ എബൌട്ട്‌സും എന്റെയും തമ്മിൽ പേരുകൾ മാത്രമേ മാറ്റമുള്ളൂ.
സ്റ്റാറ്റസ് ഒക്കെ ഒന്ന് തന്നെ "
"എന്നിട്ടും മുഖം പോലും യഥാർത്ഥമാണോ എന്നുറപ്പില്ലാത്ത അമലിനെ നീ സ്നേഹിച്ചു, അവനു വേണ്ടി മരിക്കാൻ വരെ തയ്യാറായി,
നിന്റെ കണ്മുന്നിൽ ഉള്ള എന്നെയും എന്റെ സ്നേഹത്തെയും നീ കണ്ടില്ല. ""
നിന്റെ കണ്മുന്നിൽ ഉള്ള എന്നെയും എന്റെ സ്നേഹത്തെയും നീ കണ്ടില്ല. ""
അനാമികയുടെ ശബ്ദവും ശ്വാസവും നഷ്ടപ്പെട്ടിരുന്നു. അവളുടെ കണ്ണിൽ നീർ വറ്റിയിരുന്നു, ദൂരെ എവിടെ നിന്നോ കേൾക്കും പോലെ അവന്റെ സ്വരം കാറ്റിൽ ഒഴുകി വന്നു.
"അത് നിന്റെ കുഴപ്പമല്ല പൂമ്പാറ്റേ, നിങ്ങൾ സൃഷ്ടിക്കുന്ന ഈ മായാലോകം, പോസ്റ്റുകൾ, ചാറ്റിങ്, കമെന്റ്സ്,
കാണാത്ത അറിയാത്ത ആളുകൾ സൗഹൃദങ്ങൾ, നിനക്ക് ഒരാവശ്യം വന്നാൽ ഇതിൽ ആരൊക്കെ ഉണ്ടാവും പൂമ്പാറ്റേ ?
കാണാത്ത അറിയാത്ത ആളുകൾ സൗഹൃദങ്ങൾ, നിനക്ക് ഒരാവശ്യം വന്നാൽ ഇതിൽ ആരൊക്കെ ഉണ്ടാവും പൂമ്പാറ്റേ ?
ഹൃദയം തുറന്നു ഞാൻ നിന്റെ മുന്നിൽ നിന്നതാണ്. നീ അറിഞ്ഞില്ല, കണ്ടില്ല, കേട്ടില്ല,
റോഡിൽ നിന്റെ മുന്നിൽ വീണു ഒരാൾ പിടഞ്ഞാൽ നീ നോക്കാതെ പോകും,
നിങ്ങളുടെ മായാലോകത്തു ലോകത്തിലെ എല്ലാ അനീതിക്കെതിരെയും നിങ്ങൾ കമ്മ്യൂണിസ്റ് കാരെ പോലെ പൊരുതി കൊണ്ടിരിക്കും വീറോടെ വാശിയോടെ ""
റോഡിൽ നിന്റെ മുന്നിൽ വീണു ഒരാൾ പിടഞ്ഞാൽ നീ നോക്കാതെ പോകും,
നിങ്ങളുടെ മായാലോകത്തു ലോകത്തിലെ എല്ലാ അനീതിക്കെതിരെയും നിങ്ങൾ കമ്മ്യൂണിസ്റ് കാരെ പോലെ പൊരുതി കൊണ്ടിരിക്കും വീറോടെ വാശിയോടെ ""
"പൂമ്പാറ്റേ റോഡിൽ കാത്തു നിന്ന് ഞാനും, ഇൻബോക്സിൽ വന്നു അമൽ പറഞ്ഞതും ഒരു ഗുഡ് മോർണിംഗ് തന്നെ.
കഴിച്ചോയെന്നും, സുഖമാണോ എന്നും എന്താ വിശേഷമെന്നും നേരിൽ കാണുമ്പോൾ ഞാൻ ചോദിച്ചാൽ, അല്ലെങ്കിൽ ഇവിടെ വേറെ ഏതെങ്കിലും ആണ്പിള്ളേര് ചോദിച്ചാൽ അത് വെറുപ്പിക്കൽ,
അമ്പലത്തിൽ, ബസ്റ്റോപ്പിൽ ഞങ്ങൾ കാത്തുനിന്നാൽ അത് ഒലിപ്പീരു ""
അമ്പലത്തിൽ, ബസ്റ്റോപ്പിൽ ഞങ്ങൾ കാത്തുനിന്നാൽ അത് ഒലിപ്പീരു ""
ഒരു നിമിഷം നിർത്തി വിവേക്. അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
"ഈ ലോകത്തു ഞാൻ നിന്നോട് ചോദിച്ച ചോദ്യങ്ങളേക്കാൾ കൂടുതലൊന്നും അമൽ നിന്നോട് ചോദിച്ചിട്ടില്ല. .....
ഞാൻ കാത്തു നിന്ന അത്രയും അമൽ നിന്നെ കാത്തു നിന്നിട്ടില്ല, ,എന്നിട്ടും ""
ഞാൻ കാത്തു നിന്ന അത്രയും അമൽ നിന്നെ കാത്തു നിന്നിട്ടില്ല, ,എന്നിട്ടും ""
അനാമികയ്ക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു,
വിവേകിന്റെ വിറയ്ക്കുന്ന, വിതുമ്പുന്ന സ്വരം അവളുടെ ചുറ്റും മുഴങ്ങികൊണ്ടിരുന്നു..
വിവേകിന്റെ വിറയ്ക്കുന്ന, വിതുമ്പുന്ന സ്വരം അവളുടെ ചുറ്റും മുഴങ്ങികൊണ്ടിരുന്നു..
"നിങ്ങളെന്താ ഇങ്ങനെ ഈ മായാലോകത്തു, അവിടെ നല്ല സൗഹൃദങ്ങൾ ഇല്ലെന്നല്ല, എങ്കിലും ആ കാല്പനിക ലോകത്തേക്കാൾ കൂടുതൽ ആളുകൾ, സ്നേഹം ഒക്കെ നിന്റെ ചുറ്റുമില്ലെ,
.
എന്തെ നിങ്ങൾ പെൺകുട്ടികൾ ഞങ്ങളെ കാണാതെ പോകുന്നു ??
എവിടെയോ ഒരു ഫോണും കൊണ്ടിരിക്കുന്ന ആരോടൊക്കെയോ നിങ്ങൾ എന്തൊക്കെ എത്ര നേരം സംസാരിക്കുന്നു. ??
.
എന്തെ നിങ്ങൾ പെൺകുട്ടികൾ ഞങ്ങളെ കാണാതെ പോകുന്നു ??
എവിടെയോ ഒരു ഫോണും കൊണ്ടിരിക്കുന്ന ആരോടൊക്കെയോ നിങ്ങൾ എന്തൊക്കെ എത്ര നേരം സംസാരിക്കുന്നു. ??
അയല്പക്കത്തെ നിന്നെ പെങ്ങളെ പോലെ കാണുന്നവർ ഉണ്ടിവിടെ, ആരെയും നീ അറിയില്ല, ,
നിന്റെ വീട്ടിൽ ഒരാവശ്യം വന്നാൽ പന്തൽ ഇടാനും, പാത്രം കഴുകാനും, കസേര നിരത്താനും വിളമ്പാനും വരുന്നവർ
ആരെയും നീയറിയില്ല. ..
ആരെയും നീയറിയില്ല. ..
അതിന്റെ ഒക്കെ ഫോട്ടോ നീയെടുത്തു fbയിൽ ഇടുമ്പോൾ ലൈക്ക്, കമന്റ് ഇടുന്ന ചങ്കിനെയും, bro മാരെയും മാത്രം നീ അറിയും. Bul shit. ...."
"നേരിൽ പലവട്ടം പറഞ്ഞു കിട്ടാതെ പോയ സ്നേഹം ഞാൻ അവിടെ വന്നു വാങ്ങി, ,
തന്നെ എനിക്ക് അത്രയും ഇഷ്ടം ആണ് പൂമ്പാറ്റേ, അതു കൊണ്ട് മാത്രം. .
അമൽ പറഞ്ഞതും ഞാൻ പറഞ്ഞതും ഒരേ നെഞ്ചിൽ ഉള്ള സ്നേഹം തന്നാ,
എന്റെ ഹൃദയം തന്നെയാണ് ഞാൻ തന്നത്
എന്റെ ഹൃദയം തന്നെയാണ് ഞാൻ തന്നത്
ഭ്രമകല്പനകളുടെ ആ ലോകം മതി നിനക്കെങ്ങിൽ നമുക്ക് ഇവിടെ വച്ച് പിരിയാം.
നീ കൊതിച്ച ആ സ്നേഹം ആണ് നിനക്ക് വേണ്ടതെങ്കിൽ ഒന്നു കൺ തുറക്കുക, ദാ ഈ പുറംലോകത്തു നിന്റെ ഒപ്പം ഉണ്ട്
നിന്നെ അറിയുന്ന, നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേർ.
നിന്നെ അറിയുന്ന, നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേർ.
വീട്ടിൽ ചെന്ന് നന്നായി ഒന്നാലോചിച്ചു നോക്കു. .ഞാൻ പോട്ടെ, അനു കേറിക്കോ വീടെത്തി,,
അനാമികയുടെ വീട്ടു പടിക്കൽ എത്തിയിരുന്നു അവർ. കനത്തു വരുന്ന ഇരുട്ടിൽ അമ്മ പടിപ്പുരയിൽ കൊളുത്തി വച്ച ദീപനാളപ്രഭ അവളുടെ മിഴികളിൽ തെളിഞ്ഞു.
"ബൈ പൂമ്പാറ്റേ "
ഇരുളിൽ വിവേക് നടന്നു മറയുമ്പോൾ അമ്പലത്തിൽ സോപാന സംഗീതം ഉയർന്നു, കർപ്പൂരവും ചന്ദനവും മണക്കുന്ന ഒരു കാറ്റ് അവളെ തഴുകി കടന്നു പോയി..
ഹൃദയം നിറഞ്ഞു തുളുമ്പുന്നത് സ്നേഹം ആണോ വേദന ആണോ എന്നവൾക്ക് മനസിലായില്ല,
കണ്ണുകൾ പെയ്തു കൊണ്ട് തന്നെ അവൾ ചിരിച്ചു.. മഴയിൽ തെളിയും മഴവില്ല് പോലെ..
**സച്ചു സജീവ് **
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക