നിങ്ങളെന്തിനെൻ കാട്ടുപൂവിനെ ആറ്റിലെറിയുന്നു
എന്തിനവനുടെ കൃഷ്ണമണികൾ ചൂഴ്ന്നെടുക്കുന്നു
നിങ്ങളെന്തിനെൻ കുഞ്ഞുമക്കളെ വരിഞ്ഞു പുണരുന്നു
എന്തിനവരുടെ കുഞ്ഞുമാനം ചവിട്ടി അരയ്ക്കുന്നു
നിങ്ങളെന്തിനു താലിമാലകൾ അറുത്തുകളയുന്നു
എന്തിനവളെ വിധവയെന്ന് ചൊല്ലി അകറ്റുന്നു
നിങ്ങളെന്തിനു കറുത്ത ദേഹം കണ്ടുചിരിക്കുന്നു
എന്തിനിന്നീ കാട്ടുചെന്നായ് കൂട്ടം അലറുന്നു
ആത്മദാഹ കുരുതി കഴിഞ്ഞിനി വിശ്രമകാലം
കാരിരുമ്പിൻ വാതിൽ നിനക്കായ് കാത്തിരിക്കുന്നു
By: Santhosh yohannan, Anchal

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക