Slider

ഒരു ആനിവേഴ്സറി സമ്മാനംഇന്നും രാവിലെ ആദ്യം എഴുന്നേറ്റത് ഞാൻ തന്നെപാവം കരു  ( ഭാര്യ കരോളിനെ  ഞാൻ അങ്ങിനെയാണ് വിളിക്കുന്നത്)  കുറച്ചു നേരം കൂടെ കിടന്നോട്ടെ. ഈയ്യിടെയായി എന്താണെന്നറിയില്ല അവളെ കുറിച്ച് ഓർക്കുമ്പോൾ എപ്പോഴും  മനസ്സിൽ പാവം എന്ന ഒരു സംബോധന കടന്നുകൂടുന്നു . പാവം ഭാര്യ എന്ന വാക്കിന്റെ അർത്ഥം ചെറുപ്പത്തിൽ 
കേട്ടതും കണ്ടതും , ഭർത്താവു പറയുന്നതിന് ഒരു മറുവാക്ക് പോലും  പറയാതെ എല്ലാം ശെരിവെക്കുന്ന ഒരു ഭാര്യ അല്ലെങ്കിൽ  ഓരോ ചെറിയകാര്യത്തിന് പോലും ഞാൻ ചെയ്താൽ അത് ശെരിയാകില്ല ഇച്ചായൻ ചെയ്താലേ അതിനു ഭംഗി വരൂ എന്ന് പറഞ്ഞു ഒരു ഗ്യാസ് സിലിണ്ടര് പോലും സ്റ്റവ്വിൽ പിടിപ്പിക്കാൻ എന്റെ കൈകളെ ആശ്രയിക്കുന്ന ഒരാൾ , ഇനി അതുമല്ലെങ്കിൽ വീട്ടിൽ ബന്ധുമിത്രാദികൾ വരുമ്പോൾ അടുക്കളയിൽ നിന്ന് തിരിയാൻ സമയമില്ലാതെ അവരുടെ ചെറിയ ചെറിയ  നീരസങ്ങൾ കണ്ടില്ലെന്നു നടിയ്ക്കുകയും , അവരുടെ കളിയാക്കലുകൾക്കു ഒരു ചിരിയിൽ മറുപടി കൊടുക്കുകയും , സ്വന്തം അബദ്ധങ്ങൾ യാതൊരു മടിയും കൂടാതെ തുറന്നു കാട്ടുകയും ചെയ്യുന്ന  ഒരാൾ  . ഇതൊക്കെയായിരുന്നു കുട്ടിക്കാലത്തു കണ്ടുവളർന്ന പാവങ്ങൾ. ഇതിനൊക്കെ വിപരീതമായിരുന്നിട്ടു പോലും , ഇന്ന് കരുവിനെ  പാവം എന്ന് വിളിക്കാൻ മനസ്സിൽ നിന്നും നാവിൻ തുമ്പിലേക്ക് രണ്ടക്ഷരത്തിന്റെ ഒരു കടന്നുകയറ്റം വല്ലാതെ കൂടിയിരിക്കുന്നു . കണ്ടില്ലെന്നു നടിച്ചാലും ഒന്നുകൂടെ എത്തിനോക്കാൻ മനസ്സ് പറയുന്ന ചെറിയ വാക്ക് .

7 വര്ഷങ്ങള്ക്കു മുൻപ് , outstanding performer  എന്ന് company യിൽ അറിയപ്പെട്ടിരുന്ന ഞാൻ  Power Grids ഇൽ Senior Associate Engineer ആയിരുന്നു . അവിടുന്ന്  Goltens Engineering ലേക്കുള്ള appointment കാത്തിരുന്ന സമയത്തായിരുന്നു കല്യാണം.വീട്ടുകാരോട് ഒത്തിരി തവണ പറഞ്ഞു നോക്കി , കുറഞ്ഞത് ഒരു വർഷം കൂടി വേണം പുതിയ കമ്പനിയിൽ ഒന്ന് settle ആവാൻ . പക്ഷെ മമ്മയും, പെങ്ങൾ ടെസ്സിയും ചെവിക്കൊള്ളാതെ വന്നപ്പോൾ പിന്നെ സമ്മതിക്കുക അല്ലാതെ നിവർത്തിയില്ലായിരുന്നുപപ്പ ഞങ്ങളെ വിട്ടുപിരിഞ്ഞതിൽ പിന്നെ മമ്മക്ക് എല്ലാത്തിനും ഒരു വ്യഗ്രത പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് . പപ്പ ഇല്ലാത്ത കുട്ടികളെ എത്രയും പെട്ടന്ന് settle ആക്കാനുള്ള വ്യഗ്രതയായിരുന്നോ അതോ ,ആൺ പെൺ ഭേദമില്ലാതെ എനിക്ക് ഉള്ള സുഹൃത്വലയങ്ങളുംlate night party കളും,ഇടക്കിടക്കുള്ള ട്രിപ്പുകളും ആണൊ ധൃതിക്കു പിന്നിൽ എന്നും  പലവട്ടം ആലോചിച്ചിട്ടുണ്ട് .

 Chennai  
യിൽ നിന്നു IT Software ഇൽ  Master degree  കഴിഞ്ഞ Carolin Ann Maria   എനിക്ക് ചേരുന്ന കുട്ടിയാണെന്ന് ആദ്യം വീട്ടുകാർക്കും പിന്നീട് എനിക്കും തോന്നിയപ്പോൾ അൾത്താരയുടെ മുന്നിൽ കുന്നേപ്പള്ളി അച്ഛൻ എന്ന് വിളിക്കുന്ന Rev .Fr .Scaria Jacob കുന്നേപ്പള്ളിയുടെ കാർമ്മികത്വത്തിൽ ഞാൻ കാരോളിന്റെ കഴുത്തിൽ മിന്നു ചാർത്തി . എനിക്കുള്ളത് പോലെ തന്നെ അവൾക്കും നല്ലൊരു സുഹൃത് വലയം ഉണ്ടായിരുന്നു .അതുകൊണ്ടു തന്നെ ഞങ്ങൾക്ക് 2 പേർക്കും സുഹൃത്തുക്കളുമായി ഇടപഴകുന്നതിനോ അവരുമായിട്ടുള്ള ഒത്തുചേരലിനോ പരസ്പരം അതിർവരമ്പുകൾ ഉണ്ടായിരുന്നില്ല
  .
അതിനോടകം എനിക്ക് Goltens  ഇൽ നിന്നും Business development manger ആയി അപ്പോയ്ന്റ്മെന്റ് വന്നു. ജോലി സംബന്ധമായ ഉത്തരവാദിത്വങ്ങൾ കൂടി വന്നുBusiness meeting കളുംClient Meeting കളും ,Presentations Development Plans ഇവയെല്ലാം കൂടെ എന്നെവശത്തുനിന്നും പൊതിയാൻ തുടങ്ങിയപ്പോൾ കരു അവളുടെ Project കളും മറ്റുമായി അതിനോടകം തന്നെ തിരക്കിലായി കഴിഞ്ഞിരുന്നു. സമയത്തു ഞങ്ങൾക്ക് അധികം താമസിയാതെ ഒരു കുട്ടികൂടി  വേണമെന്നുള്ള  മമ്മയുടെ കൂടെ കൂടെ ഉള്ള ഓർമ്മ പെടുത്തൽ ഞാനും കരുവും തീർത്തും അവഗണിച്ചു. വളരെ വേഗതയിൽ ഓടിക്കൊണ്ടിരുന്ന ദിനങ്ങളിൽ ഒരു കുട്ടിയെ കുറിച്ച് ചിന്തിക്കാനേ തോന്നിയില്ല എന്ന് മാത്രമല്ല ലോകം തന്നെ അവസാനിക്കുകയാണെങ്കിലും അതറിയാതെ നിഷ്കളങ്കമായ പുഞ്ചിരിക്കുന്ന ഒരു കുഞ്ഞു മുഖത്തിന്റെ ഓമനത്തം മനസ്സിലാക്കാൻ എനിക്കോ അവൾക്കോ കഴിയാതെ പോയി .  അധികം താമസിയാതെ പുതിയ company യിൽ ഞാൻ adjust  ആയി വന്നപ്പോൾ കരുവിനുHamburg ഇൽ ഒരു on  sight  പ്രൊജക്റ്റ് കിട്ടി ഒരു വർഷത്തേക്ക് , പോകണ്ട എന്ന് പറയാൻ പലപ്പോഴും മനസ്സ് വെമ്പിയെങ്കിലും , മറ്റെന്തിനേക്കാളും എന്റെ Profession നു വിലകൽപ്പിക്കുന്ന എനിക്ക് അയാളെ  വിലക്കാൻ സാധിച്ചില്ല. അങ്ങനെ ഞങ്ങൾ താൽക്കാലികമായി ഒറ്റക്കായി .

ഒരു വർഷം കഴിഞ്ഞു കരു തിരിച്ചു വരുമ്പോഴേക്കും Middle East ലെ recession  Goltens  ന്റെ  Business നെ കാര്യമായി ബാധിച്ചതിനാൽ ,പുതിയ Development plans ഉം ,Business Strategies ഉം , Business Trip  കളുമായി ഞാൻ വീണ്ടും തിരക്കായി. ആകെക്കൂടെ ഒരുമിച്ചു പോകുന്നത് വല്ലപ്പോഴും കിട്ടുന്ന ഞായറാഴ്ച്ചകളിൽ  കുർബാന കൂടാൻ പള്ളിയിലേക്ക് മാത്രമായി. ഒരുവേള കരു ചോദിക്കുക കൂടി ചെയ്തു , ഒരു  തവണ കൂടെ Hamburg  ലേക്ക് പോയാലോ എന്ന്. On sight ജോലി ചെയ്തിരുന്നപ്പോൾ  ഉണ്ടാക്കിയെടുത്ത ഊഷ്മള  ബദ്ധങ്ങൾ  വീണ്ടും ഒരു trip ന്  അനായാസേന കരുവിന് സാധിക്കുമായിരുന്നു. മാസത്തിൽ ശരാശരി 20/ 22 ദിവസം ബിസിനസ് ടൂർലായിരിക്കുന്ന ഞാൻ  കരുവിൽ നിന്നും ഒത്തിരി അകന്നപോലെ അയാൾക്ക് തോന്നിയത് കൊണ്ടാവണം വീണ്ടും ഒരു താൽക്കാലിക  പറിച്ചു നടലിനെക്കുറിച്ചു അയാൾ ചിന്തിച്ചത്പ്രത്യേകിച്ചൊരു മറുപടി പറയാതെ എല്ലാം തന്റെ ഇഷ്ടം എന്ന് പറഞ്ഞു ഞാനും  ഒഴിഞ്ഞു മാറി.

അതിനോടകം മമ്മയുടെ മുറുമുറുക്കൽ ബലപ്പെട്ടു വന്നു .
കെട്ട് കഴിഞ്ഞു 3 വർഷമായിട്ടും , ബിനോയ് ക്കു കുട്ടികളില്ല എന്ന പരാതി.
തന്റെ മകനു യാതൊരു തകരാറുമില്ലെന്നും മരുമകൾക്കായിരിക്കും കുഴപ്പം എന്ന് മമ്മ  സ്വയം വിശ്വസിച്ചു ,. പക്ഷെ സത്യം അതൊന്നുമല്ലായിരുന്നു.ഞങ്ങൾ അതിനായി ശ്രമിച്ചിട്ടില്ല എന്നതായിരുന്നു പരമാർത്ഥം. കാരണം തിരക്കുകൾ കൂടിയ Professional ലൈഫിൽ കുട്ടി ഒരു ബാധ്യത ആകുമോ എന്നായിരുന്നു ചിന്ത. മമ്മയുടെ നോട്ടങ്ങളിൽ നിന്നും , അർഥം വച്ചുള്ള സംസാരത്തിൽ നിന്നും എനിക്കും കരുവിനും അധികനാൾ രക്ഷപെടാനായില്ല

 
മനസ്സില്ലാമനസ്സോടെ ഒരു ദിവസം ഞാൻ ഇതിനെ കുറിച്ച് കരുവിനോട് സംസാരിക്കാൻ തീരുമാനിച്ചു .പരസ്പരം പഴിപറയാൻ വേണ്ടുവോളം കാരണങ്ങൾ ഞങ്ങൾ  2 പേരുടെയും കയ്യിൽ ഉണ്ടായിരുന്നിട്ടും ഒരാൾ  മറ്റൊരാളെ ഒരിക്കലും കുറ്റപെടുത്തിയില്ല. പക്ഷെ കരു പെട്ടന്ന് ഒരു ഉത്തരം തരാതേ ഒഴിഞ്ഞുമാറിആരുടെയും മുൻപിൽ തലകുനിക്കാൻ  താല്പര്യമില്ലാത്ത ഞാൻ ഒരു ഉത്തരത്തിനായി പുറകെ കൂടുകയോ ,അല്ലെങ്കിൽ വീണ്ടും വിഷയം സംസാരങ്ങളിൽ ഉൾപ്പെടുത്താനോ താല്പര്യപ്പെട്ടില്ല.

അങ്ങനെ ഒരു വര്ഷം കൂടി കഴിഞ്ഞു. ഞങ്ങളുടെ വിവാഹ വാർഷികങ്ങൾ സാധാരണ ദിവസങ്ങൾ  പോലെ കടന്നുപോയി. മിക്കവാറും ഒരു Dinner വിത്ത് Ghazal അല്ലെങ്കിൽ ഒരു Blackforest ഉം ഏതെങ്കിലും ഒരു വൈനും . പക്ഷെ കരു Hamburg ഇൽ ആയിരുന്നപ്പോൾ ഞങ്ങളുടെ വിവാഹ വാർഷിക ദിനം ജോലി സംബന്ധമായ തിരക്കുകൾ ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു ദിവസം ആയിരുന്നു എനിക്ക് . അന്ന് എന്തോ ഒരു അപൂർണ്ണത എന്നെ വരിഞ്ഞുമുറുക്കി , കല്യാണ ദിവസം കസിൻസ് ആയ  Ivan ന്റെയും Sehra യുടെയും കയ്യ് പിടിച്ചു പള്ളിയിലേക്ക് നടന്നു വന്ന കരോളിനെ എനിക്ക് എത്ര കണ്ടിട്ടും മതിവരുന്നില്ലായിരുന്നു. ചുണ്ടത്തു വിരിഞ്ഞ പുഞ്ചിരിയും, ഇടക്കിടക്ക് എന്നിലേക്കുള്ള നോട്ടവും, മിന്നുകെട്ടാനായി അടുത്തേക്ക് ചേർന്ന് നിന്നപ്പോൾ ഞാൻ അറിഞ്ഞ Burberry perfume ന്റെ സുഗന്ധവും,ഏതു തെറ്റിനെയും തന്റെ സുഗന്ധം കൊണ്ട് അലിയിച്ചു കളയാൻ കെൽപ്പുള്ള വിലകൂടിയ സുഗന്ധങ്ങളിൽ ഒന്ന് Burberry.... കഴുത്തിൽ മിന്നു കെട്ടുമ്പോൾ അവളുടെ കഴുത്തിൽ ഞാൻ കണ്ട ചെമ്പൻ രോമങ്ങൾ , ഇതെല്ലം അന്ന് എന്റെ മനസ്സിലൂടെ വീണ്ടും വീണ്ടും അലയടിച്ചു കൊണ്ടേയിരുന്നു.പക്ഷെ പിന്നീടുള്ള ഒരു വാർഷികത്തിനും വിവാഹ ദിന ചിന്തകൾ എന്നെ പുണർന്നിട്ടില്ല. ഈയ്യിടെ facebook  ഇൽ  തന്റെ വിവാഹവാർഷികത്തിനു ഒരു സുഹൃത്ത് , ഭാര്യയും കുട്ടിയുമൊത്തുള്ള തന്റെ photo post ചെയ്തിട്ട് caption കൊടുത്തിരിക്കുന്നത് . "I may feel a wedding anniversary, when I miss you ,till then its a common day." അത് തീർത്തും ശെരിയാണെന്നു തോന്നുന്നു , കണ്ണുള്ളപ്പോൾ കണ്ണിന്റെ വില നമ്മൾ അറിയുന്നില്ല എന്ന് സാരം.

ഞങ്ങളുടെ ഇടയിലുള്ള ശൂന്യത കൂടി വരുന്നത് ഒരു കുട്ടി യുടെ അഭാവം മൂലമാണെന്ന് മനസ്സിലാക്കാൻ പിന്നീട് അധികം വൈകിയില്ല . സന്തോഷത്തേക്കാൾ ആൾക്കാരെ പരസ്പരം അടുപ്പിക്കുന്നത് ദുഖമായതിനാൽ, മറ്റെല്ലാ തിരക്കുകളും പരസ്പരം വെട്ടികുറച്ചു ഒരു കുഞ്ഞിനു വേണ്ടി ഞങ്ങളുടെ മനസ്സും ശരീരവും ഒന്നായി അലിഞ്ഞു . നഷ്ടപ്പെട്ടു എന്ന് കരുതിയ വിവാഹനാളുകൾ പയ്യെ പയ്യെ എന്റെ ജീവിതത്തിലേക്ക് തിരിച്ചു വന്നുഇതിനോടകം മമ്മയുടെ വ്യാകുലത കൂടി കൂടി വന്നു .അത് തൊട്ടതിനും പിടിച്ചതിനുമൊക്കെ കരുവിനെ കുറ്റപ്പെടുത്തൽ ആയി മാറി കൊണ്ടേയിരുന്നു . മമ്മയെ തിരുത്താൻ ശ്രമിക്കാതെ പലപ്പോഴും ഒരു നിർവികാരമായ നോട്ടത്തിൽ കൂടെ കരു അതിനുള്ള  മറുപടികൾ പറഞ്ഞു.

ഇന്നേക്ക് , വിവാഹ വാർഷികത്തിന് 7 വർഷം തികയാൻ ഇനി ദിവസങ്ങൾ മാത്രമുള്ളപ്പോൾ , ബിനോയിക്കും ,കരോളിനും കുട്ടികൾ ഉണ്ടാവില്ല എന്ന വാർത്ത ബന്ധുമിത്രാദികളുടെ ഇടയിൽ പോലും പരക്കെ അറിയപ്പെട്ടു കഴിഞ്ഞു.ഒരു ന്യൂജൻ സ്റ്റൈലിൽ ഉണ്ടായിരുന്ന എന്റെ ഫ്ലാറ്റിനു നിശബ്ദതെ എന്ന മാറാ വ്യാധി പിടിപെട്ടു.വെക്കേഷനുകളിൽ മുടങ്ങാതെ വരുന്ന ടെസ്സിയും കുട്ടികളും ആയിരുന്നു , അതിനൊരു തിരുത്തൽ വരുത്തിയിരുന്നത്. മമ്മക്ക് കുട്ടികളോടുള്ള വാത്സല്യം കാണുമ്പോൾ കണ്ണ് നിറയരുതെന്നു മനസ്സ് പറയുമായിരിക്കുമെങ്കിലും ,അറിയാതെ പിടിവിട്ടു പോകുന്ന അശ്രു കണങ്ങൾ ഞാൻ കരുവിൽ പലപ്പോഴായി കണ്ടു.
ഇതിനോടകം കാണാത്തതായി Doctors ഇല്ല. എല്ലാവര്ക്കും ഒരുത്തരം മാത്രം 2 പേർക്കും കുഴപ്പമില്ല.പിന്നെ എവിടെയാണ് കുഴപ്പം. 2 പേർക്കും കുഴപ്പമില്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് മാത്രം എന്തു കൊണ്ട് കുട്ടികൾ ഉണ്ടാവുന്നില്ല എന്ന് ചോദിച്ചുകൊണ്ട് കേരളത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയിലെ സുഹൃത്തിന്റെ ഭാര്യയായ Gynaecologist ന്റെ  അടുത്ത് ഞാൻ ഒച്ചയിട്ടപ്പോൾ പുറത്തു അവരെ കാണാൻ കാത്തിരുന്ന  ഗർഭിണികളായ സ്ത്രീകളും അവരുടെ ഭർത്താക്കന്മാരും ,ഞങ്ങളെ ദയനീയമായി നോക്കുന്നത് ഞാൻ കണ്ടു. അതിലൊരാൾ തന്റെ ഭാര്യയോട് , കുട്ടികൾ ഉണ്ടാവാത്തതിന് Doctor  ടെ മെക്കിട്ടു കയറിയിട്ട് എന്തുകാര്യം എന്ന് തന്റെ ഭാര്യയോട് കുശുകുശുക്കുന്നതും ഞങ്ങൾ മുറിവിട്ട് പുറത്തിറങ്ങിയപ്പോൾ കേട്ടു .

നേർച്ചകൾ നേരാൻ ബാക്കിയുള്ള പള്ളികളുടെ എണ്ണം ക്രമേണ കുറഞ്ഞു വന്നു എന്ന് മാത്രമല്ല സത്യക്രിസ്താനി ആയ ഞാൻ ശബരിമല ദർശനം വരെ നടത്തി ഞങ്ങൾക്ക്  ഒരു കുട്ടിയെ കിട്ടാൻ. എന്റെ വൈകിയ വേളയിലുള്ള ഭ്രാന്തമായ ഓട്ടങ്ങൾ കരുവിനെ എന്നിലേക്ക്കൂടുതൽ അടുപ്പിച്ചു .   
ഇന്ന് അവളുടെ നിർജീവമായ മുഖം എന്തിനോ വേണ്ടി കാത്തിരിക്കുന്ന ഒരു ദുഃഖപുത്രിയുടേതായി തോന്നി.

പതിവുപോലെ ഓഫീസിൽ ഒരു ദിവസം Tea break കഴിഞ്ഞു മെയിലുകൾ ഒന്നൊന്നായി reply  കൊടുത്തുകൊണ്ടിരുന്നപ്പോൾ  whatsapp notification icon  മൊബൈൽ സ്ക്രീനിൽ തെളിഞ്ഞു. നോക്കിയപ്പോൾ  കരു .

Hi Binu..
Yes baby ..
Could you please come early today If possible ?
Whats up ?
Today is our 7th wedding anniversary.....
OOps.. Sorry I forgot it .but SURE I will .
See u then.

വൈകിട്ട് നേരത്തെ വീട്ടിലേക്കു തിരിച്ചു .പോകുന്ന വഴിയിൽ ഒരു  Silver -Gold Mix Ring വാങ്ങി ഗിഫ്റ്റ് പാക്ക് ചെയ്തു . ഒരു  Red velvet cake ഉം വാങ്ങി.
ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്ന സന്ധ്യയിൽ Window glass താഴ്ത്തി ഡ്രൈവ് ചെയ്തപ്പോൾ , നേരിയ കാറ്റിനോടൊപ്പം കുറച്ചു വെള്ളത്തുള്ളികൾ എന്റെ വലതു കൈയ്ക്കും മുഖത്തിനും തണുത്ത ചുംബനങ്ങൾ തന്നു കൊണ്ടേയിരുന്നു ചുംബനങ്ങൾ എന്നിലെ പ്രണയിതാവിനെ ഉണർത്തി . ഗസൽ Maestro, Jagjeeth Singh ന്റെ ഹൃദയത്തെ തൊട്ടുണർത്തുന്ന ഗസലുകൾ ഒന്നൊന്നായി കാർ സ്റ്റീരിയോയിൽ ഒഴുകി കൊണ്ടേയിരുന്നു. ഇളം നീല  നിറത്തിൽ കറുപ്പ് ബോർഡർ ഉള്ള സാരിയും ഉടുത്തുകൊണ്ടു കരു വന്നു കതകു തുറന്നു . സാരിയിൽ എന്തെന്നില്ലാത്ത ഒരു ആകർഷണം കരുവിൽ തോന്നിപ്പിച്ചു . പോയ്മറഞ്ഞ അവളുടെ പഴയ ചിരി തിരിച്ചു വന്നതുപോലെ. എന്തായിത് ??? , ഇന്നൊരു സ്പെഷ്യൽ Day ആയതുകൊണ്ടായിരിക്കും ചിലപ്പോൾ  . അവളുടെ പ്രസന്നത എന്നിലും എന്തെന്നില്ലാത്ത ഒരുണർവ് പ്രദാനം ചെയ്തു. കേക്ക് കട്ടിങ് കഴിഞ്ഞു പരസ്പരം വിവാഹാശംസകൾ നേർന്നതിനു ശേഷം അവൾക്കായി കൊണ്ടുവന്ന ഗിഫ്റ്റ് ഞാൻ കൊടുത്തു.തുറന്നു നോക്കിയപ്പോൾ കരുവിന്റെ മുഖത്തെ സന്തോഷം ,അവളെ ഒരു കൊച്ചുകുട്ടിയായി മാറ്റിയത് പോലെ തോന്നി എനിക്ക്.
സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ചു് നന്ദി പറഞ്ഞുകൊണ്ട് എനിക്കും അവൾ ഒരു ഗിഫ്റ്റ് പാക്ക് തന്നു. തുറക്കാനായി തുനിഞ്ഞപ്പോൾ എന്റെ മൊബൈൽ ശബ്ദിച്ചു.നോക്കിയപ്പോൾ Regional Sales Manager വിശ്വനാഥൻ ആയിരുന്നു . മറ്റൊന്നുമല്ല നാളെ ഉച്ചക്കുള്ള ഫ്ലൈറ്റിൽ ഒരുമിച്ചൊരു ഡൽഹി യാത്രയെക്കുറിച്ചു പറയാനായിരുന്നു വിളിച്ചത്. ഓഫീസിലെ PRO ഫ്ലൈറ്റ് ടിക്കറ്റ്ഇന്ന് രാത്രി തന്നെ മെയിൽ ചെയ്തു തരും എന്ന് പറഞ്ഞു.ട്രിപ്പിന് മുൻപുള്ള ഒരുക്കങ്ങളുടെ ഭാഗമായി രാവിലെ കുറച്ചു നേരത്തെ ഓഫീസിൽ എത്തണം എന്നും പറഞ്ഞു. നാളെ ഒരുദിവസത്തെ ട്രിപ്പ് ഉണ്ട് ഡൽഹിക്കു എന്നുമാത്രം കരുവിനോട് പറഞ്ഞു ഞാൻ കിടക്കാനുള്ള തയ്യാറെടുപ്പിലായി

Business 
ട്രിപ്പ് വിജയകരമായിരുന്നതിന്റെ സന്തോഷത്തിൽ വിശ്വവും ഞാനും വളരെ relax  ചെയ്താണ് തിരിച്ചു വന്നത്. കാർ എയർപോർട്ടിൽ തന്നെ പാർക്ക് ചെയ്തിരുന്നതിനാൽ വിശ്വത്തിനെയും ഡ്രോപ്പ് ചെയ്തു രാത്രി ഏകദേശം പതിനൊന്നേമുക്കാലോടെ ഞാൻ വീട്ടിൽ എത്തി ചേർന്നുമമ്മ വന്നു കതകു തുറന്നു .കരുവിനെ തിരക്കിയപ്പോൾ തലവേദനയായി നേരത്തെ കിടന്നു എന്ന് പറഞ്ഞു. ഒന്ന് fresh  ആയതിനുശേഷം ഞാൻ ഭക്ഷണം എടുത്തു കഴിച്ചോളാം മമ്മ പോയി കിടന്നോളൂ എന്ന് ഞാൻ പറഞ്ഞു.
 ബെഡ്റൂമിലെ കബോർഡിൽ നിന്നും വോഡ്ക യുടെ ബോട്ടിൽ തുറന്നു ഒരു പെഗ് സിപ്പ് ചെയ്തപ്പോൾ ഞാൻ വന്നെന്നു കരു  അറിഞ്ഞു . കിടന്നു കൊണ്ട്  തന്നെ അവൾ എന്നെ കൈ വീശി കാണിച്ചു.തിരിച്ച് ഒരു ചിരി കൊടുത്ത്  കണ്ണുകൾ കൊണ്ട് ഉറങ്ങിക്കൊള്ളാൻ ഞാൻ അവളോട്  ആംഗ്യം കാണിച്ചു.
ഏകദേശം ഒരു മണിക്കൂർ കൊണ്ട് 2 പെഗ് അകത്താക്കി, ബോട്ടിൽ തിരിച്ചു കബോർഡിൽ വയ്ക്കുമ്പോഴായിരുന്നു ആനിവേഴ്സറിയ്ക്ക് അയാൾ തന്ന   ഗിഫ്റ്റ് പാക്കറ്റ് കണ്ണിൽ തടഞ്ഞത് . ചെറിയ ഒരു പാക്കറ്റ്. എന്തായിരിക്കാം ഇതിൽ ?? ചെറിയൊരു കൗതുകം മനസ്സിൽ കടന്നു കൂടി .ഒരു വാച്ച് അല്ലെങ്കിൽ ഒരു Ring അതുമല്ലെങ്കിൽ ചെറിയ  എന്തെങ്കിലും Portraite. വിധ ചിന്തകളുമായി തുറന്നു നോക്കിയപ്പോൾ കണ്ടത് 4 ആയിട്ട് മടക്കിയ ഒരു പേപ്പർ ആയിരുന്നു .പയ്യെ അതെടുത്തു നിവർത്തി നോക്കി .
Lab test report...Mrs.Carolin Binoy .. Female..29Yrs
Blood sample for HCG ... Pregnancy positive ..... പെട്ടന്ന്  എവിടെനിന്നോ പപ്പാ എന്ന ഒരു വിളി ഞെട്ടലോടെ ഞാൻ കേട്ടു  ...കയ്യിലിരുന്ന കടലാസുകഷണം വിറക്കാൻ തുടങ്ങി .നെഞ്ചിൽ എന്തോ ഒരു ഭാരം കയറ്റി വച്ചതുപോലെ  , വാക്കുകൾ കിട്ടാതെ പേപ്പറിലേക്കു നോക്കിയപ്പോൾ അതിലെ അക്ഷരങ്ങൾ ഒന്നൊന്നായി മറഞ്ഞു പോകുന്നു. സർവ്വശക്തിയുമെടുത്തു അവസാനത്തെ വരി ഒന്ന് കൂടെ വായിക്കാൻ ശ്രമിച്ചു , സ്പെല്ലിങ് കറക്റ്റ് ആണോ എന്നറിയാൻ . അതെ ശരി തന്നെP r e g n a n c y   P o s i t i v e.... കർത്താവെ ..കരച്ചിലാണോ എന്നറിയില്ല എന്തോ ഒരു ശബ്ദം എന്നിൽ നിന്നുണ്ടായി.ഒരനക്കം കേട്ട ഞാൻ കട്ടിലിലേക്ക് നോക്കിയപ്പോൾ കരു ബെഡ്ഷീറ്റിൽ മുഖം പൊത്തി കരയുകയായിരുന്നു. തലയിണയുടെ അടിയിൽനിന്നും എന്തോ എടുത്തു എന്റെ നേരെ നീട്ടി .കണ്ണുനീർ ധാരധാരയായി ഒഴുകിയിരുന്നതിനാൽ പെട്ടന്ന് എന്താണെന്നു മനസ്സിലായില്ല .കണ്ണ് തുടച്ചു നോക്കിയപ്പോൾ അത്  ഒരു Pregnancy test strip ആയിരുന്നു . അതിലെ 2 വരകൾ .....വർഷങ്ങളായി കാത്തിരുന്ന 2 വരകൾയു ട്യൂബിൽ മാത്രം കണ്ടുപരിചയമുള്ള  വരകൾ ഇന്നിതാ  എനെറെ മുൻപിൽ. അതെന്നെ നോക്കി പുഞ്ചിരിക്കുകയാണോ..... കൈത്തലം കരുവിന്റെ കാലിലേക്ക് തൊട്ടുകൊണ്ടു ഞാൻ കട്ടിലിലേക്ക് അമർന്നിരുന്നു. കഴിഞ്ഞ 2 ദിവസം എന്നെ ഇതറിയിക്കാനായി പാവം കരു ....എനിക്ക് വാക്കുകൾ കിട്ടുന്നില്ല ....

കിടക്കാൻ ഒരുങ്ങുമ്പോളായിരുന്നു വിശ്വനാഥന്റെ whatsapp ചിലച്ചത് .. നോക്കിയപ്പോൾ ബിനോയിയുടെ മെസ്സേജ് ..ഇയാൾക്കിതെന്തു പറ്റി രാത്രിയിൽ ? വിശ്വനാഥൻ സ്വയം ചോദിച്ചു .

Hi Boss , I have handed over all data sheets for tomorrow's board meeting to sales manager Nambiar and he will attend the presentation for me. I won't be able to attend .. Reason will let you know when I will meet all our team with family at Crowne Plaza , Banquet Hall, Ground floor at 2000 Hrs tomorrow. Please be there for us.See u then... Good Night.    

മുറിയിൽ വീണ്ടും Burberry യുടെ സുഗന്ധം എവിടെനിന്നോ ഒഴുകിയെത്തി  എവിടേക്കും പോകാതെ തങ്ങി നിന്ന സുഗന്ധത്തിൽ പങ്കുചേരാനായി Jagjeetji യുടെ ഗസലും  അതിനോടൊപ്പം സുഖമുള്ള 2 തേങ്ങലുകളും മുറിയെ ആനന്ദ -ആശ്രു മുഖരിതമാക്കി  ..... ..Tumko dekha to yeh khayaal aaya..........

രാജേഷ്   അവിട്ടം ...


both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo