****************
"ഞാൻ വരാൻ വൈകും..."
ഫോണിന്റെ മറുതലക്കൽ മീരയുടെ സ്വരം .
ഫോണിന്റെ മറുതലക്കൽ മീരയുടെ സ്വരം .
മറുപടിക്ക് കാക്കാതെ സ്വരം മുറിഞ്ഞു..
ഒരു നെടുവീർപ്പോടെ ഫോൺ കട്ട് ചെയ്യുമ്പോൾ പിന്നിൽ നിന്നും സ്വരം കേട്ടു.
ഒരു നെടുവീർപ്പോടെ ഫോൺ കട്ട് ചെയ്യുമ്പോൾ പിന്നിൽ നിന്നും സ്വരം കേട്ടു.
"സർ ചായ..." പീയൂണായ അമ്മിണിചേച്ചിയാണ്
അവരുടെ കയ്യിൽ നിന്നും ചായ വാങ്ങികുടിക്കുമ്പോൾ അവരവിടെ തന്നെ നിന്നു.
അവരുടെ കയ്യിൽ നിന്നും ചായ വാങ്ങികുടിക്കുമ്പോൾ അവരവിടെ തന്നെ നിന്നു.
ചായ നല്ലതാണോ എന്ന ചോദ്യം അവരുടെ നിൽപ്പിൽ നിന്നുയരുന്നുണ്ടായിരുന്നു..
"ചായ കൊള്ളാം..." കള്ളമാണ് പറഞ്ഞതെങ്കിലും അവരുടെ മുഖത്തു വിടരുന്ന സന്തോഷത്തിനു തന്റെ ചെറിയ കള്ളം നല്ലതെന്നു അപ്പോഴയാൾക്ക് തോന്നി...
"ചായ കൊള്ളാം..." കള്ളമാണ് പറഞ്ഞതെങ്കിലും അവരുടെ മുഖത്തു വിടരുന്ന സന്തോഷത്തിനു തന്റെ ചെറിയ കള്ളം നല്ലതെന്നു അപ്പോഴയാൾക്ക് തോന്നി...
ഈ കള്ളം പറച്ചിൽ അച്ഛനിൽ നിന്നോ തനിക്കു കിട്ടിയത് .അയാൾ പലപ്പോഴും അതേ കുറിച്ചാലോചിച്ചു.ഓർമകളിൽ എപ്പോഴും അച്ഛനും അമ്മയും തേരോട്ടം നടത്തികൊണ്ടിരുന്നു..
അച്ഛനു ചായ കൊടുത്തു അച്ഛന്റെ മുഖത്തു നോക്കി നിലയുറപ്പിക്കുന്ന അമ്മ.
ചൂടുള്ള ചായ ഒരു കവിൾ മൊത്തി അമ്മയുടെ മുഖത്തു നോക്കാതെ അച്ഛൻ വല്ലപ്പോഴും മൊഴിയും.
"കൊള്ളാം..."
അച്ഛന്റെ കൊള്ളാം എന്ന വാക്കിനു ഒരുനൂറു കൊല്ലം അടുക്കളയിൽ പണിയെടുക്കാനുള്ള ഊർജ്ജം അമ്മ കൈവരിക്കുന്നതുപോലെ തോന്നിയിട്ടുണ്ട് പലപ്പോഴും.

അച്ഛന്റെ നിഴലായി അമ്മ എന്നും..
ഊണിലും ഉറക്കത്തിലും....
കഞ്ഞിപശ മുക്കി ഉണങ്ങും മുന്നേ ചിരട്ടയിട്ട ഇസ്തിരിപ്പെട്ടി കൊണ്ട് മുണ്ടും ഷർട്ടും തേച്ചുമടക്കി...അലമാരയിൽ ഒതുക്കി.കുളി കഴിഞ്ഞു വരുന്ന അച്ഛനെ നോക്കി ഊണുമേശമേൽ കാത്തിരുന്നു വിളമ്പി.അച്ഛന് കിടക്കാൻ വിരിപ്പ് ഒരുക്കി പാതിരാ വരെ ഉറക്കമൊഴിച്ചു കാത്തിരുന്ന അമ്മ.
ഒരിക്കലും ചുണ്ടിൽ നിന്നും മായാത്ത പുഞ്ചിരിയോടെ അമ്മ വീടുനിറയെ ഓടി നടന്നു.
ഒരു ഭാര്യയുടെ പൂർണ രൂപം....
അതായിരുന്നു അയാൾക്കു അമ്മ..
ഇരൂപതാം വയസ്സിൽ നഷ്ടമായ അമ്മയെ അയാൾ ഭാര്യയിൽ തിരഞ്ഞു.ശാന്തമായ അച്ഛന്റേം അമ്മയുടെയും ലോകത്തു നിന്നു ഒരിക്കൽ പോലും അപശ്രുതി കേട്ടതായി ഓർക്കുന്നില്ല.കൊഴിഞ്ഞു പോയ പഴയ സ്വർഗത്തിന്റെ പുനരാവിഷ്‌ക്കാരം അയാളുടെ ജീവിതത്തിൽ ഒപ്പിയെടുക്കാൻ ഉള്ള ശ്രമം അയാൾ വീണ്ടും നടത്തി.
ദാമ്പത്യത്തിന്റെ മധുരം പൊഴിയുന്ന നാളുകൾ പിന്നിട്ടപ്പോൾ അയാളവളിൽ അമ്മയെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചു..
"പൂമുഖവാതിൽക്കിൽ സ്നേഹം
തുളുമ്പുന്ന പൂന്തിങ്കളാകുന്നു ഭാര്യ...."
അയാളുടെ ഫോണിന്റെ റിങ്ടോണായി ആ ഗാനം മുഴങ്ങി കൊണ്ടിരുന്നു..
തുളുമ്പുന്ന പൂന്തിങ്കളാകുന്നു ഭാര്യ...."
അയാളുടെ ഫോണിന്റെ റിങ്ടോണായി ആ ഗാനം മുഴങ്ങി കൊണ്ടിരുന്നു..
കഷ്ടപ്പാടിൻ ലോകത്ത്, നിറം പിടിപ്പിച്ച ഭാവി സ്വപ്നങ്ങൾ കൊരുത്തുണ്ടാക്കിയ മീര , ചിറകരിഞ്ഞ കിളിയെപോൽ അയാൾക്കു ചുറ്റും വർഷങ്ങളോളം ഭ്രമണം ചെയ്‌തു..
പതിയെ പതിയെ അവളിൽ അടിച്ചേൽപ്പിച്ച അമ്മയുടെ പ്രതിരൂപം അവളിൽ നിന്നും മാഞ്ഞു തുടങ്ങുന്നത് അയാൾ കണ്ടു..അമ്മയുടെ പോലെ എന്നയാൾ കരുതിയിരുന്ന മീരയുടെ ചിരി അവളുടെ ചുണ്ടിൽ നിന്നും മാഞ്ഞു.. ഭാര്യ , ഏതോ ഒരു അപരിചിതയെന്ന പോലെ അയാൾക്കു ചുറ്റും വട്ടം കറങ്ങി..
"എനിക്ക് ജോലിക്കു പോണം ശ്യാം.
ഈ വീട്ടിൽ എത്ര നാളിങ്ങനെ..?
സ്വന്തമായി അധ്വാനിച്ചു ജീവിക്കാനാണ് കഷ്ടപ്പെട്ടു എന്റെ വീട്ടുകാർ എന്നെ പഠിപ്പിച്ചത്...മക്കളിപ്പോ സ്കൂളിൽ പോകാൻ തുടങ്ങിയില്ലേ..ഞാൻ ഇനി ജോലിക്കു പൊയ്ക്കോട്ടെ.?"
ഈ വീട്ടിൽ എത്ര നാളിങ്ങനെ..?
സ്വന്തമായി അധ്വാനിച്ചു ജീവിക്കാനാണ് കഷ്ടപ്പെട്ടു എന്റെ വീട്ടുകാർ എന്നെ പഠിപ്പിച്ചത്...മക്കളിപ്പോ സ്കൂളിൽ പോകാൻ തുടങ്ങിയില്ലേ..ഞാൻ ഇനി ജോലിക്കു പൊയ്ക്കോട്ടെ.?"
ഒരു ദിവസം അവിചാരിതമായി മീര പൊട്ടിത്തെറിച്ചു..
"ഈ തറവാട്ടിൽ പെണ്ണുങ്ങൾ പണിക്കു പോയി ജീവിക്കേണ്ട ഗതികേടില്ല."അയാൾ തിരിച്ചടിച്ചു.
"ഗതികേടു കൊണ്ടാണോ ഇന്ന് പെണ്ണുങ്ങൾ ജോലിക്കു പോകുന്നത്..ഇതൊരു ആത്മ സംതൃപ്ത്തിയാണ് "
"ഹൃദയം നിറയെ വാഴ്ത്തി പാടുന്ന നിങ്ങളും നിങ്ങളുടെ അച്ഛനും എന്നെങ്കിലും അമ്മയെ അറിഞ്ഞിട്ടുണ്ടോ..നിങ്ങളുടെ ഇഷ്ടങ്ങൾ ആയിരുന്നു അവരുടെ ലോകം..ആ ലോകത്തിൽ അവർ സ്വമേധയാ എത്തപ്പെട്ടതല്ല..അവരെ വലിച്ചിഴച്ചതാണ്..
നിങ്ങൾക്കു വേണ്ടി ഉരുകി തീർന്ന ജീവിതം.ഈ നാലു ചുമരുകളിൽ തളച്ചിട്ട അവരുടെ ജീവിതം...നന്നായി പാടുമായിരുന്നു അമ്മ..എത്രയോ വളരാനുള്ള അവസരങ്ങൾ ..
അമ്മയുടെ സ്വരം അച്ഛന്റേതുമാത്രമാക്കി വെച്ച സ്വാർഥത. അടുക്കളയിലെ ചായ്പ്പിൽ അടുക്കി പെറുക്കി വെച്ച നിറം മങ്ങിയ താളുകളിൽ കുത്തിക്കുറിച്ചിട്ട അമ്മയുടെ മനസ്സ്.."

"ഇന്ന് അമ്മയെ ഓർത്തു നിങ്ങൾ തേങ്ങുന്നു..അവർക്ക് വേണ്ടി ബലിയിടുന്നു.. നാളെ എനിക്ക് വേണ്ടിയും ബലിയിടും.. നേർച്ച നൽകും എന്റെ ചിത്രങ്ങൾ നോക്കി സർവം സഹയായ ഭാര്യയെന്ന ലേബൽ തന്നു നിങ്ങളും നിർവൃതി പൂകും.. വർത്തമാനകാലത്തിൽ തരാത്ത പരിഗണന നാളെ നിങ്ങളെനിക്കു കല്പിച്ചു തരും.."
"പല ഭാര്യമാരും സ്വപ്നങ്ങൾ കുടുംബത്തിനു വേണ്ടി കുഴിച്ചിടുന്നത് കെട്ടുറപ്പുള്ള..സമാധാനമുള്ള ഒരു കുടുംബം ഈ സമൂഹത്തിൽ തീർക്കാനാണ്..അവരെ അറിയുക എന്നതാണ് നിങ്ങൾക്കു അവർക്ക് കൊടുക്കാനുള്ള ഏറ്റവും വലിയ സമ്മാനം..
പക്ഷെ നിങ്ങൾ ഭാര്യമാർക്ക് നല്കുന്നതെന്താണ്..?"
പക്ഷെ നിങ്ങൾ ഭാര്യമാർക്ക് നല്കുന്നതെന്താണ്..?"
മുന്നിലേക്ക് അവൾ വലിച്ചെറിഞ്ഞ കുറെ മുഷിഞ്ഞ താളുകൾ പഴകിയ സ്വപ്നങ്ങളുമായി അയാൾക്ക് മുന്നിൽ ചിതറി കിടന്നു..അടച്ചിട്ട മനസിന്റെ വാതിലുകൾ അക്ഷരകുഞ്ഞുങ്ങളായി മുന്നിൽ..
അമ്മയുടെ ഹൃദയം..
അമ്മയുടെ ഹൃദയം..
മീരയുടെ മുന്നിൽ നിശബ്ദനായി കടലാസുകൾ പെറുക്കി അടുക്കുമ്പോൾ കണ്ണുനീർ ചാലിച്ച അക്ഷരങ്ങളിൽ നിന്നും മഷി പടർന്നു തന്റെ കയ്യിൽ കറ പുരണ്ടുവോ..
ചുമരിൽ തൂങ്ങിയ അമ്മയുടെ ചിത്രം അപ്പോഴും പുഞ്ചിരി തൂകി നിന്നു.പുഞ്ചിരിക്കുന്ന മുഖത്തു നിഴലിച്ചു നിന്ന നിരാശയുടെ കണ്ണുകൾ എന്തേ താനും കണ്ടില്ല..
"ഇറങ്ങുന്നില്ലേ സർ.." ചിന്തകളെ മുറിച്ചു കൊണ്ടു അമ്മിണി വീണ്ടുമെത്തി.
"അമ്മിണി ചേച്ചിക്ക് വീട്ടിൽ ചെന്നാൽ ഇനി പണിയില്ലേ..?"
"പിന്നില്ലെ സാറേ..ഇഷ്ടം പോലെ..
വെളുപ്പിനെ പണിയെല്ലാം ഒതുക്കിയിട്ടല്ലേ ഞങ്ങൾ പെണ്ണുങ്ങൾ ഓഫീസിൽ ഓടിവരുന്നത്..വീടും ഓഫീസും കുട്ടികളുടെ കാര്യവും ഒക്കെ ഭംഗിയായി കൊണ്ട് പോകാൻ ഇച്ചിരി പാടാ..എന്നാലും ഇതിനും ഒരു മനസ്സുഖമുണ്ട് സാറേ.."
അവർ ചിരിച്ചു കൊണ്ട് നടന്നകന്നു..

"ശ്യാം..ഇറങ്ങിയോ ഞാൻ താഴെയുണ്ട്..ഇന്ന് ശ്യാമിനു ഡോക്ട്ടറെ കാണണ്ടേ ? നമുക്കു ഒരുമിച്ച് പോകാം." മീരയുടെ സ്വരം വീണ്ടും ഫോണിൽ മുഴങ്ങി..
അയാൾ ജനാലക്കലേക്ക് നീങ്ങി നിന്നു താഴെ നിരത്തിൽ മീരയെ തിരഞ്ഞു
താഴെ.. ജനത സ്ട്രീറ്റിൽ ഒഴുകുന്ന ജന സമുദ്രത്തിന്റെ ഇടയിൽ ..ഇളം മഞ്ഞ ചുരിദാറിൽ .. ഇടം തോളിൽ ബാഗും തൂക്കി മീര.
താഴെ.. ജനത സ്ട്രീറ്റിൽ ഒഴുകുന്ന ജന സമുദ്രത്തിന്റെ ഇടയിൽ ..ഇളം മഞ്ഞ ചുരിദാറിൽ .. ഇടം തോളിൽ ബാഗും തൂക്കി മീര.
ഓഫീസിൽ നിന്നിറങ്ങി അയാൾ അവളുടെ അരികിലേക്കു ചെല്ലുമ്പോൾ അവളുടെ മുഖത്തെ ചിരിക്കു അമ്മയുടെ ചിരിയുടെ ഭംഗിയുണ്ടായിരുന്നു..
അവർക്കു ചുറ്റും ഓഫീസിൽ നിന്നും ഭവനങ്ങളിലിലേക്കു ചേക്കേറാൻ വെമ്പുന്ന സ്ത്രീകൾക്കെല്ലാം അമ്മയുടെ ഛായയുണ്ടായിരുന്നു..
Shabna felix
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക