നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മംഗളം
പതിവുപോലെ രാവിലെ ഉമ്മറത്തിരുന്നു പത്രം വായിക്കുമ്പോഴാണ് ഗേറ്റ് കടന്ന് ഒരു കാർ വരുന്നത് കണ്ടത് .അതിലെ മംഗളം എന്ന ലോഗോ കണ്ടപ്പോൾ ആരാണെന്ന് പിടികിട്ടി.

\\\"മാളൂ,അമ്മയോട് പറ കുറച്ചധികം പ്രാതൽ തയ്യാറാക്കാൻ,നമുക്ക് കുറച്ച വിരുന്നുകാരുണ്ട്\\\"

\\\"നമസ്കാരം സർ ഞാൻ അഞ്ജന ഞാൻ സർ നെ ഇന്നലെ വിളിച്ചിരുന്നു.മംഗളം പത്രത്തിൽ നിന്നുമാണ്.ഇത് ഞങ്ങളുടെ ക്യാമറമാൻ രോഹിത് \\\"

\\\"\\'നമസ്കാരം നമസ്കാരം ...ആഹ് അഞ്ജന ,പിന്നെ ഓർമയുണ്ട് ഞാൻ നിങ്ങളെ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു.വരൂ അകത്തേക്ക് കയറി ഇരിക്കൂ.\\\"

\\\"വേണ്ട സർ,സർ നു വിരോധമില്ലെങ്കിൽ നമുക്ക് പുറത്തിരുന്നു സംസാരിക്കാം.പുറത്തു അതിനു പറ്റിയ ആമ്പിയൻസ് ഉണ്ട് . സർ നു ഇപ്പോൾ വേറെ തിരക്കുകൾ എന്തെങ്കിലും ഉണ്ടായിരുന്നോ? ഇന്നലെ വിളിച്ചപ്പോൾ സമയം പറയാൻ പറ്റിയില്ലായിരുന്നു.\\\"

\\\"ഏയ്,എനിക്കെന്തു തിരക്ക്? റിട്ടയർ ആയ വെറും സാധാരണ ഗവൺമെന്റ് ജീവനക്കാരന് എന്ത് തിരക്ക് വരാനാ ? നിങ്ങളിരിക്കൂ ട്ടോ,ഞാൻ ഇപ്പോൾ വരാം. മാളൂ,പുറത്തേക്ക് 3 -4 കസേര പിടിച്ചിടാമോ മോളെ?\\\"

\\\"രോഹിത്,നീ ആ മാവിന്റെ ചുവട്ടിലായി ക്യാമറ സെറ്റ് ചെയ്യ്\\\"

\\\"മാളു, എന്ത് ചെയ്യുന്നു?\\\"

\\\"ഞാൻ കെമിസ്ട്രി പ്രൊഫസർ ആണ്.സെന്റ് ആന്റണിസ് കോളേജിൽ\\\"

\\\"എവിടെയോ കണ്ടു നല്ല മുഖപരിചയം.ഈയിടക്ക്,നെഹ്‌റു ഫെലോഷിപ്പിനു അർഹയായ നന്ദന ഹരിഹർ കുട്ടിയാണോ?\\\"

\\\"അതെ.ഞാൻ തന്നെയാണ് .3 മാസത്തിനകം യു എസിൽ പോകും\\\"

\\\"അതാണ് .ഞാൻ ആയിരുന്നു അന്ന് ആ പേജ് സെറ്റ് ചെയ്തത്.അങ്ങനെ ഫോട്ടോ കണ്ടതാണ്.ഹരിഹർ ഹസ്ബൻഡ് ആണോ?\\\"

\\\"അല്ല,അച്ഛൻ ആണ്\\\"

\\\"പക്ഷെ,അച്ഛന്റ്റെ പേര് ശ്രീധ ര് ര്...\\\"

എന്റെ വരവ് ആ ചോദ്യം മുഴുമിപിച്ചില്ല.

\\\"സർ അപ്പോൾ നമുക്ക് തുടങ്ങാലെ .ആദ്യം സർ ന്റെ കുറച്ചു സ്റ്റിൽസ് എടുത്താലോ? \\\"

\\\"ഓ,ആയിക്കോട്ടെ\\\"

അങ്ങനെ \\'മാരകമായ\\' ഫോട്ടോ ഷൂട്ട് നു ശേഷം ഞങ്ങൾ മാവിന്റ ചുവട്ടിലായി ഇരുന്നു

\\\"സർ നെ പറ്റിയുള്ള ഷെരീഫ് ഷാന്റെ \\\"ഇങ്ങനെയും ചിലരുണ്ട്\\\" എന്ന ഷോർട് ഫിലിം ഞാൻ കണ്ടിരുന്നു.അത് കണ്ടപ്പോഴാണ് ഞായർ ആഴ്ചവട്ടത്തിലേക്ക് ഒരു ഫീച്ചർ സർ നെ കുറിച്ചു എഴുതിയാലോ എന്ന ആശയം മനസ്സിൽ ഉദിച്ചത്.അപ്പോൾ തന്നെ ഷെരീഫിനെ കോണ്ടാക്ട് ചെയ്തു.അങ്ങനെയാണ് സർ ലേക്ക് എത്തിചേർന്നത്.\\\"

ഞാൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു .ഈ ഷെരീഫ് എന്റെ മകന്റെ കൂട്ടുകാരനാണ്.ഈ ഷോർട് ഫിലിം അവനു കുറെ നേട്ടങ്ങൾ ഉണ്ടാക്കി കൊടുത്തു .തൻറെ പാഴ് ജന്മം കൊണ്ട് ഇവർക്കുകൂടി എന്തെങ്കിലും പ്രയോജനം ഉണ്ടാവുകയാണെങ്കിൽ ഉണ്ടാവട്ടെ എന്ന് കരുതി .

\\\"നമുക്ക് അപ്പോൾ ,സർ നെ ഒരു ലോക്കോ പൈലറ്റ് ആകാൻ പ്രേരിപ്പിച്ച ആ കഥയിൽ നിന്നു തന്നെ തുടങ്ങാമല്ലേ?\\\"

ബെന്യാമീൻ പറഞ്ഞതു വാസ്തവം \\\"നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് വെറും കെട്ടുകഥകൾ ആണ് \\\". അത് കഥയല്ല കുട്ടി ജീവിതമാണ് എന്ന് എനിക്ക് തിരുത്തണം എന്നുണ്ടായിരുന്നു.പക്ഷെ അതൊന്നും അവർക്ക് ആവശ്യമില്ലല്ലോ എന്നോർത്തപ്പോൾ വേണ്ടെന്ന് വെച്ചു.

ഒരു നെടുവീർപ്പോടെ ഞാൻ തുടങ്ങി :

\\\"ഞാൻ ചെറുപ്പത്തിൽ താമസിച്ച വീടിന്റെ മുന്നിലൂടെ ഒരു റെയിൽ പാളം കടന്നു പോകുന്നുണ്ടായിരുന്നു.അത് മുറിച്ചു കടന്നു നേരെ ചെല്ലുന്നത് ഞങ്ങളുടെ സ്കൂളിലേക്കാണ്.പക്ഷെ അങ്ങനെ പോകാൻ അച്ഛൻ ഞങ്ങളെ സമ്മതിക്കില്ലായിരുന്നു.അപകടം സംഭവിക്കും എന്ന് പേടിയായതുകൊണ്ടാണ്.അങ്ങനെയൊരു ദിവസം ഞാൻ സ്കൂൾ കഴിഞ്ഞു വരുമ്പോൾ ഞങ്ങളുടെ വീടിന്റ മുൻപിൽ ഒരാൾക്കൂട്ടം.അവിടവിടെയായി രക്തവും കാണാമായിരുന്നു .സംഭവം എന്താണെന്ന് നോക്കാൻ ഞാൻ അവർക്കിടയിലേക്ക് ഇടിച്ചു കേറി.ഒരു മനുഷ്യൻ ട്രെയിൻ തട്ടി മരിച്ചു കിടക്കുകയാണ്.കൈകാലുകൾ വേർപെട്ടു കിടക്കുന്നു .തലച്ചോർ പുറത്തു വന്നിട്ടുണ്ട്.ആ കൈകൾ എനിക്ക് സുപരിചിതമായിരുന്നു.അതെന്റെ അച്ഛൻ ആയിരുന്നു.ട്രെയിൻ വരുന്നത് കണ്ടു പെട്ടെന്ന് മുറിച്ചു കടക്കാനായി ഓടിയപ്പോൾ കാൽ തട്ടി വീണതാണ്.എഴുനേൽക്കുന്നതിനു മുന്നേ എല്ലാം കഴിഞ്ഞു,കണ്ടുനിന്നവർ പറഞ്ഞു.


കുറെ പേര് മാറി നിന്ന് നിർത്താതെ പോയതിനു ട്രെയിൻ \\'ഡ്രൈവറി\\' നെ കുറ്റം പറയുന്നത് കേട്ടപ്പോൾ മുതലാണ് ഈ തൊഴിലിനെ കുറിച്ചു ഞാൻ അന്വേഷിക്കാൻ തുടങ്ങിയത്.ഇനി ഒരാൾ പോലും എന്റെ അച്ഛനെ പോലെ ട്രെയിൻ തട്ടി മരിക്കാൻ ഇടവരരുത് എന്ന ചിന്തയാണ് എന്റെ മനസ്സിൽ അതിനോടുള്ള കമ്പമായി മാറിയത്. അച്ഛന്റെ മരണശേഷം അമ്മ ഞങ്ങളെയും കൊണ്ട് വേറെ വീട്ടിലേക്കു താമസം മാറി.അങ്ങനെയെങ്കിലും എന്റെ ഈ ഭ്രമം ഒന്ന് മാറുമെന്ന് അമ്മ വിചാരിച്ചു.പക്ഷെ ഞാൻ വളർന്നതിനൊപ്പം എന്റെ ആഗ്രഹവും വളർന്നു.


അങ്ങനെ പ്രീഡിഗ്രി കഴിഞ്ഞിട്ട് ഐടിഐ പഠിച്ചിട്ട് ഞാൻ ഒഴിവു വരുന്നതും കാത്തിരുന്നു.അങ്ങനെ ജോലി കിട്ടി.പരിശീലനം നേടി.ജോലിയിൽ പ്രവേശിച്ചു.പക്ഷെ ആ സ്ഥാനത്തു എത്തിയപ്പോൾ, എന്റെ കൈകൾ കൊണ്ട് ഒരു ജീവനും പാള ത്തിൽ പൊലിയരുത് എന്ന എന്റെ പ്രതിജ്ഞ ഒരിക്കലും നടക്കാത്ത ഒരു മോഹം മാത്രമാണെന്ന് എനിക്ക് ബോധ്യമായി.ഒരു ലോക്കോ പൈലറ്റും മനഃപൂർവം ചെയ്യുന്നതല്ല ഒന്നമെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.ട്രെയിൻ ശരിക്കും ഒരു \\'തീ\\'വണ്ടി തന്നെയാണ് ഞങ്ങളുടെ മനസ്സിലെ തീ കൊണ്ടാണ് അതോടുന്നത്.

ലോകത്തു ഏറ്റവും സുഖമുള്ള മരണം ട്രെയിൻ തട്ടി മരണപ്പെടുന്നതാണ്.ആ ഒരു നിമിഷത്തേക്ക് വേണ്ട ധൈര്യം മാത്രം മതി.ഒരു നിമിഷം...... എല്ലാം തീർന്നു.മരണവേദന അനുഭവിക്കാനുള്ള സമയം പോലും കിട്ടില്ല .പിന്നീട് ആ മൃതശരീരം കാണുന്ന ആളുകൾക്കാണ് പ്രാണവേദന മുഴുവൻ.\\\"


ഇത്രെയും പറഞ്ഞിട്ട് ഞാൻ ആ കുട്ടിയെ വെറുതെ ഒന്ന് നോക്കി.ഹൃദയത്തിൽ തട്ടി പറയുന്നതൊന്നും ഇവർക്ക് വേണ്ടെന്നു തോന്നുന്നു.ഒരു ഭാവമാറ്റവുമില്ലാതെ അവരെന്നെയും നോക്കി .

\\\"സർ,ഈ ജോലിയുടെ സവിശേഷതകൾ ഒന്ന് വിവരിക്കാമോ?\\\"

\\\"വളരെ നല്ല ചോദ്യം.

ഒരിക്കൽ എന്റെ മകന്റെ സ്കൂളിൽ ഞാൻ പി ടി എ മീറ്റിംഗിന് പോയി .അവിടെവെച്ചു അവന്റെ കൂട്ടുകാരൻ വന്നെന്നെ പരിചയപ്പെട്ടിട്ടു ഞാൻ എന്താണ് ചെയ്യുന്നതെന്നു ചോദിച്ചു.ഞാൻ ലോക്കോ പൈലറ്റ് ആണെന്ന് പറഞ്ഞപ്പോൾ അവനു മനസിലായില്ല.ട്രെയിൻ ഓടിക്കുന്ന ആൾ എന്നാക്കിയപ്പോൾ അവൻ \\\"അയ്യേ ട്രെയിൻ ന്റെ ഡ്രൈവർ ആയിരുന്നോ \\\".അത്രേയുള്ളു ഞങ്ങളുടെ വില.ഒരു ഓട്ടോ ഡ്രൈവറിനു പോലും ഇതിൽ കൂടുതൽ ബഹുമാനം കൊടുക്കാറുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.കേന്ദ്ര സർക്കാർ ജോലിയായതു കൊണ്ട് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.അത് കൊണ്ട് എന്റെ വീട്ടിൽ ഇതുവരെ വില പോയിട്ടില്ല എന്ന് പറയാം .എന്റെ സഹോദരങ്ങൾക്ക് എന്നോട് എന്നും പുച്ഛം മാത്രമേയുള്ളു. അവരൊക്കെ വലിയ ഉദ്യോഗസ്ഥരാണ്.ഭാര്യക്കും കൂടി ജോലിയുള്ളതു കൊണ്ട് വീട്ടിൽ ഇതുവരെ ഒരു ബുദ്ധിമുട്ടും വന്നിട്ടില്ല.അത് മാത്രമാണ് ആകെയുള്ള ആശ്വാസം.


ഭാര്യ ചിലപ്പോഴൊക്കെ എന്നെ ഹൃദയമില്ലാത്തവൻ എന്ന് വിശേഷിപ്പിക്കാറുണ്ട്.ശരിയാണ്.എനിക്ക് എങ്ങും കൃത്യ സമയത്തിന് എത്താൻ സാധിച്ചിട്ടില്ല.ഒന്നാം പിറന്നാളിന് ഞാൻ നേരത്തെ വരുമെന്ന് പറഞ്ഞതിനു എന്നെ നോക്കിയിരുന്ന് ഉറങ്ങി പോയത് കൊണ്ട് പിറ്റേന്നു കേക്ക് മുറിക്കേണ്ടി വന്നു എന്റെ മകന്.പോകാൻ കൃത്യമായി ഒരു സമയം ഉണ്ടെങ്കിലും ജോലി കഴിഞ്ഞു തിരിച്ചു മടങ്ങി വരാൻ അതൊന്നും ബാധകമല്ലാത്ത ഒരു പ്രത്ത്യേകത കൂടി ഈ ജോലിക്കുണ്ട്.അതുകൊണ്ട് തന്നെ ഒരാഘോഷങ്ങൾക്കും എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല.പൊതു അവധികൾക്ക് പോലും ഞങ്ങൾക്ക് ഡ്യൂട്ടിയുണ്ട്.എന്റെ മകളുടെ കല്യാണത്തിന് രണ്ടാഴ്ച്ച ലീവ് എടുത്തതിനു ഓവർ ഡ്യൂട്ടി ചെയ്യേണ്ടി വന്നെനിക്ക്. ജോലിക്കിടയിൽ ഒരു കോൾ വന്നാൽ എടുക്കാനോ തിരിച്ചു വിളിക്കാനോ ഞങ്ങൾക്ക് സാധിക്കില്ല.തീവണ്ടിയുടെ അതിശക്തമായ ശബ്ദം മൂലം കേൾവിക്കുറവ് വന്നു.ആഹാരവും വെള്ളവുമൊന്നും സമയത്തിനു കഴിക്കാൻ കഴിയാഞ്ഞത് കൊണ്ട് കുറെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. വൃക്കയും തകരാറിലായി.

ഇതൊക്കെയാണ് ഈ ജോലിയുടെ പ്രധാന സവിശേഷതകൾ. ഇത്രെയും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടിയാണ് ഞങ്ങൾ കഷ്ടപ്പെടുന്നത് എന്നോർക്കുമ്പോൾ തോന്നുന്ന അഭിമാനമാണ് ഞങ്ങൾ ലോക്കോ പൈലറ്റുമാർക്കു ജോലി ചെയ്യാനുള്ള ഊർജ്യം തരുന്നത്.ഓരോ ലോക്കോ പൈലറ്റിന്റെ ഉള്ളിലും ഒരു രാജ്യസ്‌നേഹിയുണ്ട് .\\\"

ഇത് പറഞ്ഞപ്പോൾ എനിക്കെന്തെന്നില്ലാത്ത ഒരു അഭിമാനം എന്നോട് തന്നെ തോന്നി.ഒരു നിമിഷം ഞാൻ ക്യാബിനിൽ ഇരിക്കുന്നത് ഒന്നോർത്തുനോക്കി. ആ ചിന്തയിൽ നിന്നും എന്നെ ഉണർത്തിയത് ആ കുട്ടിയുടെ അടുത്ത ചോദ്യമായിരുന്നു .

\\\"ഇത്രേയും ഭീമമായ ഒരു വണ്ടിയുടെ അമരക്കാരനായി ഇരിക്കുമ്പോൾ സർ നു തോന്നിയിട്ടുള്ളതു

എന്തൊക്കെയാണ് ?\\\"

അപ്പോൾ മാളു ചായയുമായി വന്നു.അന്നേരം മാളുവിനെയും എന്നെയും ആ റിപ്പോർട്ടർ കുട്ടി മാറി മാറി നോക്കുന്നുണ്ടായിരുന്നു.

ചായ കുടിച്ചുകൊണ്ടിരിക്കെ അവൾ എന്നോടായി ,\\\"സർ നു എത്ര മക്കളാണ് ?\\\"

\\\"മൂന്ന്,രണ്ടു പെൺകുട്ടികളും ഒരു മകനും. മൂത്തവർ രണ്ടു പേരും വിവാഹം കഴിഞ്ഞു,വിദേശത്തു താമസമാക്കി.3 കൊച്ചുമക്കളുണ്ട്.പിന്നെ ഇളയവൾ മാളു.അവൾ പ്രൊഫസറാണ്.ഒരു ഫെല്ലോഷിപ്പ് കിട്ടിയത് കൊണ്ട് അവളും വിദേശത്തു പോവുകയാണ്.മറ്റവരൊന്നും പോയപ്പോൾ എനിക്കിത്രേം സങ്കടം വന്നിട്ടില്ല.ഇവള് പോകുവാണെന്നു പറഞ്ഞപ്പോൾ എനിക്ക് ....\\\" ഞാൻ ആകെ വികാരീധനായി.

\\\"ഞങ്ങൾ പരിചെയ്യപ്പെട്ടിരുന്നു.\\\"

കുറച്ച്‌ സമയത്തിന് ശേഷം അവൾ തുടർന്നു:

\\\"സർ അപ്പോൾ ഞാൻ ചോദിച്ചത് സർ ന്റെ ..\\\"

\\\"ആ ഓർമയുണ്ട് ഓർമയുണ്ട്.

ചുരുക്കത്തിൽ പറഞ്ഞാൽ മറ്റുള്ളവരുടെ ജീവനെടുക്കാൻ ആരും നിയോഗിക്കാത്ത ആരാച്ചാർ മാർ ആണ് ഞങ്ങൾ ലോക്കോ പൈലറ്റ് മാർ.ഓരോ ജീവനെടുക്കുമ്പോഴും എന്റെ ഹൃദയം വിങ്ങി പൊട്ടാറുണ്ട്.ഒരു ജീവനെടുക്കും മുൻപ് എനിക്കോർമ്മ വരുന്നത് എന്റച്ഛന്റെ മുഖമാണ് .അവരുടെ കുടുംബത്തിന് ഇത് താങ്ങാനുള്ള ശക്തി കൊടുക്കണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കും.

എല്ലാവരും വിചാരിക്കുന്നത് ഞങ്ങൾക്ക് ഹൃദയമില്ല എന്നാണു .പക്ഷെ ഒരു ഹൃദയം ഉള്ളത് കൊണ്ടാണ് ആ ഒരു നിമിഷത്തെ ഞങ്ങൾക്ക് അതിജീവിക്കാൻ കഴിയുന്നത് എന്ന് ഞാൻ പറയും .പാളത്തിൽ ഒരാളുണ്ടെന്ന് അയാളുടെ അടുത്തെത്തിയാൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ .ചുരുക്കം ചില സാഹചര്യങ്ങളിൽ മാത്രമേ എനിക്ക് ദൂരെ നിന്ന് കാണാൻ സാധിച്ചിട്ടുള്ളൂ .വളരെ വേഗതയിൽ പാഞ്ഞു വരുന്ന ട്രെയിൻ ഞാൻ പെട്ടെന്ന് ബ്രേക്കിട്ടാൽ ആ ശക്തികൊണ്ട് പുറകിലുള്ള ബോഗികൾ മുന്നോട്ടു ആഞ്ഞു പൊങ്ങി പോയി അപകടം സംഭവിക്കും.ആ ഒരു നിമിഷം.പ്രതീക്ഷകൾ അറ്റ് ,ജീവിതം മടുത്ത് ,അത് അവസാനിപ്പിക്കാനായി പോകുന്ന ഒരു മനുഷ്യനെ രക്ഷിക്കണമോ അതോ തങ്ങളുടെ ഉറ്റവരുടെ അടുക്കൽ അൽപ സമയത്തിനകം എത്താമെന്ന പ്രതീക്ഷയോടെ അതിൽ യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകളേ രക്ഷിക്കണമോ?

ഇടിയുടെ ആഘാതത്തിൽ ചിന്നിച്ചിതറുന്ന ശരീരഭാഗങ്ങൾ കാണുമ്പോൾ അച്ഛന്റ്റെ കൈകാലുകൾ എന്റെ മനസ്സിൽ തെളിഞ്ഞു വരും.പലപ്പോഴും ജനാലവഴി ക്യാബിനുള്ളിലേക്ക് രക്ത തുള്ളികൾ തെറിച്ചു വീണിട്ടുണ്ട്.

എന്നൊരു അപകടം നടന്നാലും അന്ന് രാത്രിയിൽ ഞാൻ ഉറങ്ങാറില്ല. നന്നായി മദ്യപിച്ചിട്ട് വെറുതെ പുറത്തിറങ്ങി നടക്കും.പിറ്റേന്ന് പാത്രത്തിൽ ആദ്യം നോക്കുന്നത് ആ വാർത്തയായിരിക്കും.തിരിച്ചറിഞ്ഞവരുടെ അഡ്രെസ്സ് എഴുതിവെച്ചു അവർക്കു ഊമ കത്തും പൈസയുമൊക്കെ അയച്ചു കൊടുക്കും.അങ്ങനെയെങ്കിലും മനസ്സിനു ഒരാശ്വാസം കിട്ടുമെങ്കിൽ കിട്ടട്ടെയെന്ന് ഓർത്താണ് അങ്ങനെ ചെയ്യുന്നത്.ഒരിക്കൽ ഇതുപോലെ ഭർത്താവ് മരിച്ചുപോയ ഒരു യുവതി എന്റെ ട്രെയിൻ തട്ടി മരണപ്പെട്ടു.ആരും ഏറ്റെടുക്കാനില്ലാതെ അവരുടെ മൃതദേഹം ആശുപത്രിക്കാർ പൊതുശ്മശാനത്തിൽ അടക്കി.അപ്പോഴാണ് അനാഥയായ അവരുടെ മകളെ കുറിച്ച് ഞാനറിയുന്നത്.ഒന്നും നോക്കിയില്ല ഇങ്ങു കൊണ്ട് പോന്നു എന്റെ കൂടെ.....\\\"

ഇത്രെയും പറഞ്ഞപ്പോഴേക്കും എന്റെ തൊണ്ട വറ്റിവരണ്ടതുപോലെ എനിക്ക് തോന്നി. എനിക്ക് തുടരാൻ വാക്കുകൾ കിട്ടാത്തത് പോലെ...കുറെ നേരം ഞാൻ മൗനമായിരുന്നത് കൊണ്ടായിരിക്കാം പെട്ടെന്നു ആ ചോദ്യം അവൾ ചോദിച്ചത്.

\\\"എന്നിട്ട് ആ കുട്ടിയിപ്പോൾ എവിടെയാണ്?\\\"

\\\"അവൾ വളരെ സുരക്ഷിതയായി ഇരിക്കുന്നു.വലിയ നിലയിലൊക്കെയെത്തി.കൂടുതലൊന്നും പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല\\\"

\\\"സർ ന്റെ ഒഫീഷ്യൽ നെയിം ശ്രീധരൻ പിള്ള എന്നല്ലേ?\\\"

\\\"അപ്പോൾ ഇത്രെയും നേരം സംസാരിച്ചത് എന്റെ പേരറിയാതെ ആണോ?\\\"

\\\"അല്ല സർ,ഒന്ന് കൂടി ഉറപ്പു വരുത്തിയതാണ്\\\"

വീണ്ടും കുറച്ചു സമയം ഞാൻ മൗനമായി ഇരുന്നു.പഴയ ഓർമകളിലേക്ക് മനസ്സ് വീണ്ടും ആണ്ടു പോവുകയാണ്.

\\\"സർ,അടുത്ത ചോദ്യത്തിലേക്ക് കടക്കാം?\\\"

\\\"ആഹ്....,തീർച്ചയായും\\\"

\\\"ഇത്രെയും നാളത്തെ ജോലിക്കിടയിൽ സർനു നേരിടേണ്ടി വന്ന ദുരവസ്ഥകൾ എന്തൊക്കെയാണ്?

\\\"അങ്ങനെയൊക്കെ ചോദിച്ചാൽ ഒരുപാടുണ്ട്.

ഒരിക്കൽ മുംബൈ യിലെ ഒരു സ്ഥലത്തു കൂടി പോകുമ്പോൾ പാളത്തിനു കുറുകെയായി ഒരു മനുഷ്യൻ കിടക്കുന്നത് കണ്ടു.ദൂരെ നിന്ന് തന്നെ ഞാൻ കണ്ടത് കൊണ്ട് രക്ഷപെടുന്നെങ്കിൽ പെടട്ടെ എന്ന് കരുതി ട്രയിൻ നിർത്തി.എന്നിട്ടും അയാൾ എഴുന്നേറ്റു പോകുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ ചെന്ന് നോക്കി.ജീർണിച്ചു തുടങ്ങിയ ഒരു മൃതദേഹമായിരുന്നത്.ആരോ കൊന്നു കൊണ്ടിട്ടതാണ്.ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അതൊരു പെണ്ണാണ്.ഞാൻ വേഗം അവിടുത്തെ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.അവർ വരാൻ വൈകുന്നു എന്ന് കണ്ടപ്പോൾ ഞാൻ തന്നെ മൃതശരീരം മാറ്റിയിട്ടു. പിന്നീട് പത്രങ്ങളിൽ വാർത്ത കണ്ടപ്പോഴാണ് അതൊരു മറാത്തി നടി ആയിരുന്നുവെന്നു മനസ്സിലായത്.മൃതദേഹത്തിൽ എന്റെ വിരലടയാളം കണ്ടു എന്നും പറഞ്ഞു എന്നെ കുറെ നാൾ പോലീസ് സ്റ്റേഷൻ കയറ്റിയിറക്കി.അവർ പ്രശസ്ത ആയതു കൊണ്ട് പോലീസിന് ആരെയെങ്കിലും പ്രതിയാക്കിയാലെ പറ്റുവുള്ളായിരുന്നു.ഞാൻ വളരെ കഷ്ടപെട്ടിടാണ് അതിൽ നിന്നും തലയൂരിയത്.

ഒരിടത്തും ഒരിക്കലും സമയത്തിനു എത്തില്ല എന്ന പഴി ദശാബ്ദങ്ങളായി തലയിൽ ചുമന്നു നടക്കുന്ന ഒരു വിഭാഗാമാണ് ഇന്ത്യൻ റെയിൽവേ ഡിപ്പാർട്മെന്റ് .അതിനു ഒരുപാട് കാരണങ്ങളുണ്ട് .ചില സമയങ്ങളിൽ എൻജിൻ മാറ്റിയിടുമ്പോൾ കുറെ സമയമെടുക്കും .അല്ലെങ്കിൽ എവിടെയെങ്കിലും അപായ സൂചന ലഭിച്ചാൽ കുറെ നേരം ട്രെയിൻ നിർത്തിയിടേണ്ടി വരും.അങ്ങനെ കുറെ കാരണങ്ങൾ. ചില സമയങ്ങളിൽ ഉൾപ്രദേശങ്ങളിൽ സ്റ്റേഷൻ ഇല്ലാത്തിടത്തു ഇറങ്ങാൻ വേണ്ടി ചില വിരുതന്മാർ ചെയിൻ വലിക്കാറുണ്ട്.ആ സാഹചര്യത്തിൽ ,കാര്യം എന്താണെന്ന് അറിയാതെ 1 -2 മണിക്കൂർ വരെ നിർത്തിയിടേണ്ടി വന്നിട്ടുണ്ട് .അങ്ങനെ നിർത്തിയിടേണ്ടി വന്നപ്പോൾ ഒരിക്കൽ വളരെ താമസിച്ചു,അടുത്ത സ്റ്റേഷനിൽലെത്താൻ.അക്ഷമരായ കുറെ യാത്രക്കാർ അന്ന് എന്നെ വളഞ്ഞിട്ടു തല്ലി .കാലിനു പൊട്ടലും തലയ്ക്കു നാല് സ്റ്റിറ്റിച്ചും ഫലം .ഇങ്ങനെ കുറെയേറെ ദുരവസ്ഥകൾ നേരിടേണ്ടി വന്നിട്ടുണ്ടെനിക്ക്. എന്നിട്ടും മറ്റുള്ളവരുടെ പുച്ഛം മാത്രം ബാക്കി.

ഈ ഒരു തൊഴിലിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് പറയാനുള്ളത് എന്തെന്നാൽ ഇത്രേയുമൊക്കെ സഹിക്കാനുള്ള മനോബലം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾക്ക് ധൈര്യമായി ഈ മേഖലയിലേക്ക് വരാം .ആരെയും പറഞ്ഞു പിന്തിരിപ്പിക്കുകയല്ല .ആരും അതുകൊണ്ടു പോകരുത് എന്നുമല്ല.പക്ഷെ യാഥാർഥ്യം ഇതാണ്. ഇങ്ങനെ തന്നെയായിരിക്കും എല്ലാ ലോക്കോ പൈലറ്റ് മാരുടെയും ജീവിതം.എല്ലാവര്ക്കും കാണും ഇതുപോലെ ഒരുപാട് അനുഭവങ്ങൾ പറയാൻ .\\\"

ആദ്യമായി ജീവിതത്തിൽ ഒരുപദേശം കൊടുക്കുന്നതിന്റെ അഭിമാനം എന്റെയുള്ളിൽ തുളുമ്പി നിന്നു.മക്കളെ പോലും ഇത് വരെ ഉപദേശിച്ചിട്ടില്ല.എല്ലാവരും എന്നെ ഉപദേശിക്കാറാണ് പതിവ് .മനഃപൂർവ്വമല്ല,അവർക്കാർക്കും എന്റെ ഉപദേശം ആവശ്യയമില്ലായിരുന്നു.അവർ ഉറങ്ങിയ ശേഷം വീട്ടിലേക്ക് വരുകയും ഉണരും മുൻപേ പോവുകയും ചെയ്ത എന്റെ വാക്കിനു അവർ അത്രെയും വില കല്പിക്കേണ്ട കാര്യമേയുള്ളൂ.

\\\"സർ,അവസാനമായി ഒരു ചോദ്യം കൂടി.സർ നു ഒരിക്കലും മറക്കാനാവാത്ത എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ?\\\"

ഉണ്ടെന്ന് അവർക്ക് വ്യക്തമായി അറിയാം.അത് കൊണ്ടാണല്ലോ ഇവിടെ വരെ കഷ്ടപ്പെട്ട് വന്നത്.എങ്കിലും ചോദിക്കണ്ടത് അവരുടെ \\'മാധ്യമ ധർമം\\' ആണല്ലോ .

\\\"ഞാൻ ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത എന്നാൽ മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ് ഷൊർണൂർ ദുരന്തം.അ ....അ....അ..ന്..ന്...\\\"

എനിക്ക് വാക്കുകൾ മുറിഞ്ഞു പോകുന്നത് പോലെ....ഒരുപാട് നാൾ മുൻപ് മറന്ന് കളഞ്ഞതാണു.

\\\"ക്ഷമിക്കണം,എനിക്കിത് പറയാൻ പറ്റുമെന്ന് തോന്നുന്നില്ല.\\\"

\\\"അങ്ങനെ പറയരുത് സർ,വായനാക്കാരുടെ മനസ്സിൽ ഒരു നോവ് ഉണ്ടാക്കാൻ ഇതൊക്കെ ആവശ്യമാണ്.സർ കുറച്ചു സമയമെടുത്തിട്ട് ആണെങ്കിലും പറയാൻ ശ്രമിക്കണം\\\"

\\\"കുട്ടി,ഇതൊരു കഥയല്ല.എന്റെ ജീവിതമാണ് .. ഒരു യാഥാർഥ്യമാണ്\\\" ഇങ്ങനെയൊക്കെ പറയണം എന്നുണ്ടായിരുന്നു.പക്ഷെ വാക്കുകൾ പുറത്തു വന്നില്ല.

\\\"ഞാൻ ശ്രമിക്കാം കുട്ടി...\\\"

ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ തുടർന്നു :

\\\" അന്ന് പാളത്തിൽ വിള്ളൽ വീണ കാര്യം ഡിപ്പാർട്മെന്റിൽ അറിഞ്ഞെങ്കിലും ഞങ്ങൾക്കു ആരും സൂചന തന്നിരുന്നില്ല.വളരെ വേഗതയിലാണ് വണ്ടി പൊയ്ക്കൊണ്ടിരുന്നത്.

പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുന്നത് പോലെ എനിക്ക് തോന്നി.പിന്നെ മനസ്സിലായി തോന്നലല്ല സത്യമാണെന്ന്...ക്യാബിൻ എല്ലാം പെട്ടെന്നു കീഴ്മേൽ മറിഞ്ഞു.എന്റെ കൂടെയുണ്ടായിരുന്ന അസിസ്റ്റന്റ് ജനലിൽ കൂടി പുറത്തേക്ക് തെറിച്ചു വീണു.അത് കൂടി കണ്ടപ്പോൾ എന്റെ കൈകൾ തരിച്ചുപോയി.എങ്ങനെയെങ്കിലും എൻജിൻ ഓഫ് ആക്കാൻ ശ്രമിച്ചു.പക്ഷെ കൈകൾ അനങ്ങുന്നില്ല.എങ്ങനൊക്കെയോ ലിവർ വലിക്കാനായി കൈ എടുത്തതും തല മേലോട്ട് ചെന്നിടിച്ചു.രക്തം വാർന്നൊഴുകി.പതിയെ കണ്ണുകൾ അടഞ്ഞു പോയി.


പിന്നീട് കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിലാണെന്ന് മനസ്സിലായി.ഭാര്യ പറഞ്ഞപ്പോഴാണ് ഞാൻ ആ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് രണ്ടു മാസമായെന്ന്.നാട്ടുകാർ എന്നെ അപകട സ്ഥലത്തു നിന്ന് കണ്ടെടുത്തപ്പോൾ മരിച്ചെന്നാണ് വിചാരിച്ചിരുന്നത്.ആശുപത്രയിൽ എത്തിച്ചപ്പോഴാണ് ജീവനുണ്ടെന്ന് അറിഞ്ഞത്‌.എന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു എന്നും ഭാര്യ പറഞ്ഞു. കാലുകൾ ഒടിഞ്ഞു തൂങ്ങി.എൻജിനിൽ കൊണ്ട് കൈകളും മുഖവും പൊള്ളിപ്പോയി .തലയ്ക്കു ക്ഷതമേറ്റു .കുറെ ശാസ്ത്രക്രീയകൾ നടത്തി .പിന്നെ കോമ സ്റ്റേജിൽ .

എത്ര പേർ മരണപ്പെട്ടെന്ന് ചോദിച്ചിട്ട് ആരും പറഞ്ഞില്ല .പിന്നെ പഴയ പത്രങ്ങളെല്ലാം തപ്പിയെടുത്തു.56 പേര് മരണമടഞ്ഞു.അസിസ്റ്റന്റ് ഉം മരിച്ചു.അവൻ ഒരു കൊച്ചു പയ്യനായിരുന്നു.സർവീസിൽ കയറീയിട്ട് 3 മാസമായിട്ടേ ഉള്ളായിരുന്നു.ആദ്യമായി ക്യാബിനിൽ കയറിയപ്പോൾ ചേട്ടാ ഇതൊന്നും എന്നെ കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല എന്നാണ് അവൻ പറഞ്ഞത് .അവന്റെ വീട്ടിൽ കുറെ പ്രാരാബ്ധങ്ങൾ ഉള്ളതുകൊണ്ടാണ് അവനു ഈ ജോലിക്ക് വരേണ്ടി വന്നത്.അവൻ മരിച്ചെന്നു കൂടി അറിഞ്ഞപ്പോൾ എന്റെ മാനസിക നില ആകെ തകർന്നു.കുറെ നാളുകൾ ഞാൻ ഉറങ്ങിയിട്ടില്ല.കണ്ണടക്കുമ്പോൾ അവന്റെ മുഖവും 56 പേരുടെയും മുഖം ഇങ്ങനെ തെളിഞ്ഞു വരും. മദ്യപാനം ആയിരുന്നു ഏക ആശ്രയം.പിന്നെ മാനസികമായി തളർന്നപ്പോൾ ചികിത്സ തേടി.ഇത് കൊണ്ടെല്ലാം ഇനി ജോലിക്കു പോകുന്നില്ല എന്നു തീരുമാനിച്ചു.പക്ഷെ ഭാര്യയുടെ വരുമാനം കൊണ്ട് വീട്ടുചിലവുകൾ നിയന്ത്രിക്കാൻ കഴിയില്ലാന്ന് മനസ്സിലായപ്പോൾ പിന്നെയും പോകേണ്ടി വന്നു.എന്റെ പേരിൽ കേസ് ഒക്കെ വന്നിരുന്നു.പിന്നെ റെയിൽവേ\\'ഡിപ്പാർട്മെന്റിന്റ തെറ്റാണെന്ന് മനസ്സിലായപ്പോൾ വെറുതെ വിട്ടു...\\\"


പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാൻ കരയുകയായിരുന്നു വെന്ന് മനസ്സിലായത് .

\\\"സർ,കുറച്ചുകൂടി വിശദമായി പറയാൻ കഴിയുമോ?\\\"

\\\"ക്ഷമിക്കണം,ഇതിൽ കൂടുതലൊന്നും എനിക്ക് വിശദീകരിക്കാൻ കഴിയില്ല.എന്നെ നിര്ബന്ധിക്കണ്ട\\\"

\\\"ശരി സർ,സർ ന്റെ അവസ്ഥ എനിക്ക്\\'മനസ്സിലായി.അപ്പോൾ നമുക്ക് ഈ അഭിമുഖം അവസാനിപ്പിക്കാം അല്ലെ?സർ നു വേറെ എന്തെങ്കിലും പറയാനായിട്ട് ഉണ്ടോ?\\\"

\\\"എന്നെ പോലെ ഒരു സാധാരണക്കാരന്റെ ജീവിതം മറ്റുള്ളവർക്ക് അറിയാൻ ഒരവസരം ഒരുക്കി തന്നതിന് മംഗളം പത്രത്തോടും ഇത്രെയും നേരം എന്നെ ക്ഷമയോടെ കേട്ടിരുന്നതിനു കുട്ടിയോടും ക്യാമറാമാനോടും ഉള്ള നന്ദി രേഖപെടുത്തുന്നു.ഒരുപാട് സന്തോഷമുണ്ട് .എല്ലാ ലോക്കോ പൈലറ്റ് മാരുടെയും ജീവിതം ഇത് പോലൊക്കെ തന്നെയായിരിക്കും.അതുകൊണ്ടു അവരെ പുച്ഛിക്കരുത് എന്ന് മാത്രമാണ് എന്റെ അഭ്യർത്ഥന.അവരും ബഹുമാനം അർഹിക്കുന്നുണ്ട്.

പിന്നെ, നിങ്ങൾക്കുള്ള പ്രാതൽ തായറിക്കിയിട്ടുണ്ട് .വരൂ കഴിക്കാം \\\"
\\"അയ്യോ വേണ്ട സർ.ഞങ്ങൾ കഴിച്ചതാണ് .അതിനുള്ള സമയമില്ല ഇനിയും രണ്ടു മൂന്നിടത് കൂടി കയറാനുണ്ട്.സർ ന്റെ ഒരു കുടുംബ ഫോട്ടോ ഉണ്ടെങ്കിൽ തരുമോ? ഇപ്പോൾ ഇല്ലെങ്കിൽ ഓഫീസിൽ ഏല്പിച്ചാലും മതി\\\"

\\\"ഞാൻ ഏൽപിച്ചേക്കാം.തപ്പിയെടുക്കണം.

മാളൂ ,അമ്മേം കൊണ്ടിങ്ങു വന്നേ ,ഇവര് ഇറങ്ങുകെയാണ് .\\\"

ഒരു കള്ളചിരിയോടെ റിപ്പോർട്ടർ അഞ്ജന മാളുവിനോട് പറഞ്ഞു \\\" നന്ദന ഹരിഹർ നു എന്റെ എല്ലാ വിധ ആശംസകളും നേരുന്നു. \\\"

\\\"അച്ഛാ,അവർക്കു മനസ്സിലായി ഞാനാരാണെന്ന് .\\\"അവർ പോയപ്പോൾ മാളു പറഞ്ഞു .

ചെറുതായിട്ട് ഒന്ന് ഞെട്ടിയെങ്കിലും ഞാൻ അത് പുറത്തുകാണിച്ചില്ല.

\\\"നീ എന്തായാലും പോയി ഒരു കുടുംബ ഫോട്ടോ തപ്പിയെടുക്കെടി മോളെ...

_____ഉത്തര തോമസ്___

By: 
Name:Uthara Thomas
Email:utharapthomas@gmail.com

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot