Slider

അമ്മുവിന്റെ_ഏട്ടൻ

0
Image may contain: one or more people and indoor
വാതിലിൽ തുരു തുരാ മുട്ട് കേട്ടപ്പോഴാണ് അമ്മു ഉണർന്നത്. അവൾ ബെഡ് ലാംപ് ഓണ് ചെയ്ത് വാച്ചിൽ നോക്കി സമയം 4.30. അപ്പോഴാണ് മുട്ടൊടൊപ്പംവിളിയും വന്നത് "അമ്മു മോളെ വാതില് തുറക്ക് എട്ടാനാണ്" അമ്മു ബെഡിൽ നിന്നും എണീറ്റ്‌ തലയിൽ രണ്ട് കൈകൊണ്ട് മാന്തി ചാടി തുള്ളി ചിണുങ്ങികൊണ്ട് വാതില് തുറന്നു. അപ്പൊ മുന്നിൽ ഏട്ടൻ നിൽക്കുന്നു. എന്നും രാവിലെ 8 മണിക്ക് എണീക്കുന്ന എട്ടാനാ ഇന്ന് 4 മണിക്കൂർ നേരത്തെ എനീറ്റിരിക്കുന്നത്. അവൾ ചിണുങ്ങികൊണ്ട് ഏട്ടനോട് ചോതിച്ചു.
"എന്താ ഏട്ടാ രാവിലെതന്നെ വിളിച്ചത് .എന്നെ ഉറങ്ങാനും സമ്മതിക്കാതെ?"
അമ്മു വാതിലിൽ ചാരിനിന്ന് ഉറങ്ങികൊണ്ട് തലയും മാന്തി പറഞ്ഞു.
"എന്ത്...എന്താ ഏട്ടാ രാവിലെതന്നെ എന്നോ. ഇന്ന് എന്താ ഇവിടെ നടക്കാൻ പോകുന്നതെന്ന് ഏട്ടന്റെ കുട്ടിക്ക് അറിയില്ലേ"?
"അറിയാം..ഇന്ന് എന്റെ വിവാഹം. അതല്ലേ നടക്കാൻ പോണേ. അതിന് വെളുപ്പിന് തന്നെ എണീക്കണോ.10 മണിക്കല്ലേ മുഹൂർത്തം"
അമ്മു ഉറക്കച്ചടവോടെ പാതി കണ്ണ് തുറന്നു ഏട്ടനെ നോക്കി പറഞ്ഞു.
"അപ്പൊ അറിയാം എല്ലാംഎന്റെ അമ്മുകുട്ടിക്ക്. വേഗം കുളിച്ചു റെഡിയായിക്കെ. എന്നിട്ട് വേണം അമ്പലത്തിൽ പോകാൻ. നിന്റെ എട്ടത്തിയമ്മ കുളിക്കാൻ കയറിയിട്ടുണ്ട് അവൾ കുളിച്ചു ഇറങ്ങുന്നതിന് മുമ്പ് എന്റെ മോള് കുളിച്ചിറങ്ങണം"
"കുറിച്ചും കൂടി കഴിഞ്ഞിട്ട് പോകാം അമ്പലത്തില്..എനിക്കുറങ്ങണം" അവൾ ചിണുങ്ങികൊണ്ട് ഉറക്കച്ചടവോടെ ഉണ്ണിയുടെ നെഞ്ചിൽ ചാഞ്ഞുകൊണ്ട് പറഞ്ഞു. ഉണ്ണി അവളെ അടർത്തി മാറ്റി തിരിച്ചു പിടിച്ചു തള്ളി കൊണ്ട് ബാത്റൂമിന്റെ മുന്നിലോട്ട് കൊണ്ടുപോയി.
"അങ്ങനെ ഇപ്പൊ ഉറങ്ങേണ്ട എന്റെ മോള്. ഇന്നാ ബ്രെഷ്. ബ്രെഷ് ചെയ്ത് കുളിച്ചിട്ട് വാ പെട്ടന്ന്. അപ്പോഴാണ് ഗിരിജ (ഉണ്ണിയുടെ ഭാര്യ) അങ്ങോട്ടു വന്നത്.
"ഇതു വരെ നിങ്ങള് അവളെ കുളിക്കാൻ വിട്ടില്ലേ. നിങ്ങള് ഇന്ന് രാവിലെ എണീറ്റ്‌ അമ്മുവിനെ ഞാൻ വിളിച്ചോളാം എന്ന് പറഞ്ഞപ്പോഴേ എനിക്ക് തോന്നിയതാ. ഇന്ന് അമ്പലത്തിൽ പോക്ക് നടക്കില്ല എന്ന്. അവളെ കുളിക്കാൻ വിട് ഉണ്ണിയേട്ടാ..വിവാഹത്തിനുള്ള ആളുകളെല്ലാം ഇപ്പൊ വന്നു തുടങ്ങും"
"നീ വല്യ വാചകം ഒന്നും പറയണ്ടാ. നീ എന്റെ മോൾക്ക്‌ ഒരു കാപ്പി എടുത്തോണ്ട് വന്നെ. അപ്പോത്തിന് എന്റെ മോൾ കുളിയെല്ലാം കഴിഞ്ഞു സെറ്റ് സാരിയെല്ലാം എടുത്ത് സുന്ദരിയായി നിൽക്കുന്നുണ്ടാവും നോക്കിക്കോ. അല്ലെ മോളെ ,
ഉണ്ണി അമ്മുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
ഏട്ടന്റെ ഉഷാറോടുള്ള സംസാരം കേട്ടപ്പോ ഉറക്കമെല്ലാം മാറ്റിവെച്ച് ഏട്ടനെ പറ്റി ചേർന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു?.
"അതെ..എന്റെ ഏട്ടൻ പറഞ്ഞാ പറഞ്ഞതാ. എന്റെ ഏട്ടൻ ആരുടെ മുന്നിലും തോല്കുന്നത് എനിക്കിഷ്ടമല്ല. ഏട്ടാ ഒരു 5 മിനുട്ട് ഞാനിപ്പോ കുളിച്ചു റെഡിയായി ഉമ്മറത്തോട്ട് വരാം".
അതും പറഞ്ഞു അമ്മു കുളിമുറിയുടെ വാതിലടച്ചു . അപ്പൊ പുറത്തുനിന്നും ഉണ്ണി വിളിച്ചു പറഞ്ഞു?.
"മോളെ..ഏട്ടൻ ഇന്നലെ വാങ്ങിച്ചു തന്ന ആ സാരി ചുറ്റിയാൽ മതി കേട്ടോ. ഏട്ടന് ഇന്നും കൂടിയേ നിന്നെ അങ്ങനെ കാണാൻ പറ്റൂ".
അത് കേട്ടപ്പോ അമ്മുവിന് ചെറുതായി സങ്കടം വന്നു. അവളുടെ കണ്ണ് നിറഞ്ഞു .അവൾ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു
"ശെരി ഏട്ടാ"
(ഇനി ഞാൻ പറയാം ഇത് എന്റെ ഏട്ടന്റെ കഥയാണ്. അമ്മുവിന്റെ ഏട്ടന്റെ കഥ.)
സത്യത്തിൽ ഏട്ടൻ എന്റെ ശെരിക്കും എന്റെ ഏട്ടനല്ല. ഏട്ടന്റെ അച്ഛനും അമ്മയുംഅനിയത്തിയും ഏട്ടന് 15 വയസ്സുള്ളപ്പോഴാണ് ഒരു ആക്സിഡന്റിൽ പെട്ടു മരിച്ചത്.
അച്ഛനും അമ്മയും അനിയത്തിയും മരിച്ചതിൽ പിന്നെ ഏട്ടൻ അക്ഷരാർത്ഥത്തിൽ തനിച്ചായി. മാനസികമായി തകർന്ന ഏട്ടന്റെ മനോനില തന്നെ തെറ്റി തുടങ്ങിയിരുന്നു. പിന്നീട് ഒരുപാട് ചികിത്സക്ക് ശേഷമാണ് ഏട്ടൻ പഴയ രൂപത്തിൽ എത്തിയത്. അമ്മാവനും അമ്മായിയും ആണ് പിന്നീട് ഏട്ടനെ നോക്കിയത്.
അനാഥനായ ഏട്ടന് ആരും ഇല്ലാത്തത് കൊണ്ട് അവന് ഒരു അനിയത്തിയെ വേണമെന്ന് അവൻ വാശിപിടിച്ചു. അമ്മാവനും അമ്മായിക്കും കുട്ടികളൊന്നും ഇല്ലാത്തത് കൊണ്ട് അവന്റെ നിർബന്ധത്തിന് വഴങ്ങി ഒരു കുട്ടിയെ ദെത്തെടുക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് അനാഥരായ കുട്ടികളുടെ ഇടയിൽ നിന്നും എന്നെ ഏട്ടൻ ദെത്തെടുക്കുന്നത്. എനിക്കന്ന് 3 വയസ്സ് മാത്രമേ ഉണ്ടായിരുന്നൊള്ളു.
അമ്മാവന്റെയും അമ്മായിയുടെയും ഉത്തരവാദിത്തത്തിൽ ഓഫനേജിൽ നിന്നും എന്നെ അവർക്ക് കൈമാറി. അന്ന് മുതൽ ആരും ഇല്ലാത്ത എനിക്ക് അവിടെ ഒരു ഏട്ടനെ കിട്ടുകയായിരുന്നു.ഏട്ടൻ ഒരു പെങ്ങളെ പോലെയും മകളെ പോലെയും എന്നെ സ്നേഹിച്ചു. ഞാനില്ലാത്ത ഒരു നിമിഷം ഏട്ടന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല പിന്നീടങ്ങോട്ട്.
എന്നെ സ്കൂളിൽ കൊണ്ടാക്കാൻ എനിക്ക് ഏട്ടൻ വേണമായിരുന്നു. തിരിച്ചു സ്കൂൾ വടുമ്പോഴും ഏട്ടൻ സ്കൂൾ മുറ്റത്ത്‌ ഉണ്ടാവും. ഏട്ടനില്ലാതെ ഞാൻ ഉറങ്ങാറില്ലായിരുന്നു . ഞാൻ കുട്ടിക്കാലത്ത് എന്നും ഏട്ടന്റെ കൂടയെ ഉറങ്ങാറുണ്ടായിരുന്നോള്ളൂ. 12..മത്തെ വയസ്സിൽ എനിക്ക് വയസ്സറിയിച്ചപ്പോൾ ഏട്ടൻ എനിക്ക് ഒരുപാട് സമ്മാനങ്ങൾ വാങ്ങി തന്നു. സ്വർണമായിട്ടും ഡ്രസ്സായിട്ടും അങ്ങനെ പലതും..,എന്റെ ജീവിതത്തിൽ എനിക്കെല്ലാം വാങ്ങിതന്നിട്ടുള്ളത് എന്റെ ഏട്ടൻ തന്നെയാണ്, ...എല്ലാ സമ്മാനങ്ങളും എന്റെ കയ്യിൽ വച്ചു തന്നു എന്റെ നെറുകയിൽ തലോടികൊണ്ട് ഏട്ടൻ പറഞ്ഞു?.
"എന്റെ മോളിപ്പോ വലിയകുട്ടിയായി. ഇനി പഴയപോലെ ഓടി ചാടി നടക്കുകയൊന്നും ചെയ്യരുത്"
അതെന്താ ഏട്ടാ അങ്ങനെ നടന്നാല് " ഏട്ടൻ പറയുന്നതൊന്നുംമനസ്സിലാവാത ഞാൻ ഏട്ടന്റെ മുഖത്തു നോക്കി ചോതിച്ചു?.അപ്പൊ ഏട്ടൻ എന്റെ കവിളത്ത് കൈ ചേർത്ത് വെച്ചുകൊണ്ട് പറഞ്ഞു?.
"അതെല്ലാം മോൾക്കിന്ന് അമ്മായി പറഞ്ഞു തരും. മോളതെല്ലാം അനുസരിക്കണംകേട്ടോ.
..അനുസരിക്കില്ലെ മോള്.
ഏട്ടന്റെ വത്സല്യമേറിയ വാക്കുകൾ കേട്ടപ്പോൾ ഞാൻ.."ഊം." എന്ന് പറഞ്ഞു തലയാട്ടി,
അന്ന് രാത്രി ഉറങ്ങാൻ നേരം ഏട്ടൻ എന്നോട് പറഞ്ഞു?.
"ഇന്ന് മുതൽ മോള് അമ്മായിയുടെ കൂടെ കിടന്നാൽ മതി.. എന്ന് ".
ഞാൻ പറ്റില്ല എനിക്ക് ഏട്ടന്റെ കൂടെ കിടക്കണം എന്ന് പറഞ്ഞു കൊണ്ട് കരഞ്ഞു. എന്റെ കരച്ചിലിന് ശക്തി കൂടിയപ്പോൾ അമ്മായി എന്നെ റൂമിലേക്ക് കൊണ്ടു പോയി.ഞാൻ പിന്തിരിഞ്ഞു നോക്കിയപ്പോൾ ഏട്ടൻ എന്നെ തന്നെ നോക്കി നില്ക്കുന്നുണ്ടായിരുന്നു.സങ്കടത്താലെ.
അന്ന് ഏട്ടന്റെ കൂടെ കിടക്കാൻ പറ്റാത്തത്തിൽ ഞാൻ ഒരുപാട് കരഞ്ഞു. പിന്നീട് അവിടന്നങ്ങോട്ടുള്ള എല്ലാ രാത്രികളും എന്റെ ഉറക്കം അമ്മായിയുടെ കൂടെ ആയിരുന്നു. ഞാൻ ഉറങ്ങിയാലും ഏട്ടൻ പലവട്ടം എന്റെ അടുത്ത് വന്നിരിക്കാറുണ്ട്. എന്റെ നെറുകയിൽ തലോടാറുണ്ട് . ആ തലോടലിലെ സ്നേഹവും കരുതലും ആസ്വദിച്ചു ഞാൻ ഒരുപാട് രാത്രികൾ ഇറങ്ങിയിട്ടുണ്ട്.
ഏട്ടന്. ഒരു ജോലിയൊക്കെ ആയതിന് ശേഷം ഞങ്ങൾ ഏട്ടനെ വിവാഹം കഴിക്കാൻ നിർബന്ധിക്കാൻ തുടങ്ങി. ആദ്യമൊന്നും ഏട്ടൻ സമ്മതിച്ചില്ല . എന്റെ വിവാഹം കഴിഞ്ഞിട്ട് മതി ഏട്ടന് ഒരു ജീവിതം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ തുടങ്ങി. പിന്നെ അമ്മാവന്റെയും അമ്മായിയുടെയും എന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് ഏട്ടത്തിയമ്മയെ ഏട്ടൻ പെണ്ണനുകണ്ടതും കല്യാണം കഴിച്ചതും. സാമ്പത്തികം അധികമൊന്നും ഇല്ലാത്ത കുടുംബമായിരുന്നു ഏട്ടത്തിയമ്മയുടേത്. ഏട്ടന് അതൊന്നും പ്രശ്നമല്ലായിരുന്നു. എന്നെ നോക്കാൻ പറ്റിയ കുട്ടിയായിരിക്കണം. അത്രയേ.. ഏട്ടന് നിർബന്ധം ഉണ്ടായിരുന്നൊള്ളു. ഏട്ടന്റെ കണക്ക് കൂട്ടലുകൾ പിഴച്ചില്ല. ഏട്ടനെ പോലതന്നെ ആയിരുന്നു ഏട്ടത്തിയമ്മയും. സ്നേഹിക്കാൻ മാത്രമേ അറിയായിരുന്നോള്ളൂ. അവരുടെ വിവാഹം കഴിഞ്ഞപാടെ ഞങ്ങൾ അമ്മാവന്റെ വീട്ടിൽ നിന്നും ഞങ്ങളുടെ വീട്ടിലോട്ട്‌ പൊന്നു.
സത്യത്തിൽ ഏട്ടത്തി അമ്മെയെക്കാളും പാവമായിരുന്നു ഏട്ടൻ. ഞങ്ങൾ എന്തു പറഞ്ഞാലും അതെല്ലാം വാങ്ങിച്ചു തരും എവിടെ വേണമെങ്കിലും കൊണ്ടുപോകും. സത്യത്തിൽ ഏട്ടൻ എനിക്കും ഏട്ടത്തിയമ്മക്കും മാത്രം ജീവിക്കുന്ന ഒരാളായിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കുട്ടികളാവാത്തത് കൊണ്ട് പലരും ചോദിക്കുവായിരുന്നു. "എന്താ ഉണ്ണി വിവാഹകഴിഞ്ഞിട്ട് രണ്ട് വർഷമായല്ലോ വിശേഷമൊന്നും ഇല്ലേ എന്ന്?" .അപ്പൊ ഏട്ടൻ എന്നെ ചേർത്ത് നിർത്തി പറയും?.
"എനിക്കെന്തിനാ വേറെ കുട്ടികൾ എന്റെ അമ്മു ഇല്ലേ എനിക്ക് മോളായിട്ട് എന്ന് ".
ഞാൻ പ്ലസ്ടുവിന് ഫസ്റ്റ് ക്ലാസോടെ പാസായപ്പോൾ ഏട്ടൻ എനിക്ക്‌ അന്ന് രാത്രി ഒരു സമ്മാനം തന്നു. എന്നെ ഏട്ടന്റെ അടുത്ത് വിളിച്ചിരുത്തി . എന്റെ കയ്യിൽ ഒരു സാംസങിന്റെ സ്മാർട്ട് മൊബൈൽ ഫോണ് വെച്ചുതന്നു .എന്നിട്ട് എന്നോട് ചോദിച്ചു "ഇഷ്ടമായൊന്ന്" . ഞാൻ നിറഞ്ഞ കണ്ണാലെ ചിരിച്ചുകൊണ്ട് തലയാട്ടി . അപ്പൊ എന്നെ. ചേർത്തു പിടിച്ചു നടന്നു കൊണ്ട് പറഞ്ഞു ?.
"മോളെ മോള്പ്പൊ വലിയ കുട്ടിയായി ഒറ്റക്ക് തീരുമാനം ഒക്കെ എടുക്കാനുള്ള പക്വതയുമായി ..മോള് ഒരുപാട് കാലമായി ഏട്ടനോട് ഇതുപോലത്തെ ഒരു മുബൈൽ വാങ്ങി തരാൻ പറയുന്നു ..അന്നൊന്നും ചേട്ടന്റെ കയ്യിൽ കാഷില്ലാഞ്ഞിട്ടല്ല .. വാങ്ങിച്ചു തരാതെയിരുന്നത്.. ഇതു കൊണ്ടുള്ള ഭവിഷ്യത്തുകൾ ആലോചിച്ചിട്ടാണ് .. ഈ മൊബൈൽ ഫോണ് എന്ന് പറയുന്ന സാധനം . വളരെ ഉപകാരമുള്ള ഒരു സാധനമാണ്..നമ്മുക്ക് നല്ല അറിവുകൾ തരും. നമ്മളെ സന്തോഷിപ്പിക്കും. ചിരിപ്പിക്കും. ചിലപ്പോ കരയിപ്പിക്കുകയും ചെയ്യും.. മോൾക്കിതിൽ നെറ്റ് കണക്ഷൻ എടുക്കാം. fb .പോലത്തെ ഏത് വെബ്‌സൈറ്റ് വേണമെങ്കിലും യൂസ് ചെയ്യാം..നെറ്റ് കണക്ഷനൊക്കെ ആകുമ്പോ ഇതിൽ നല്ല കാര്യങ്ങളും കിട്ടും ചീത്ത കാര്യങ്ങളും കിട്ടും.. എന്റെ മോള് അതിൽ നല്ല കാര്യങ്ങൾ മാത്രമേ കാണാവൂ. ചെയ്യാവൂ. മനസ്സിലായോ ..മോളുടെ ജീവിതത്തിൽ ഏട്ടൻ അറിയാത്ത ഒന്നുംഇതു വരെ ഉണ്ടായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത് .. ഇനി ഇവിടന്നങ്ങോട്ടും അത് പോലെ തന്നെ ആയിരിക്കണം ..പിന്നെ ഒരു കാര്യവും കൂടി..മോള് ഇവിടന്നങ്ങോട്ട് എടുക്കുന്ന എന്ത് തീരുമാനവും കാര്യവും ഒരു ഏട്ടനോട് പറയാൻ പറ്റിയ കാര്യങ്ങളായിരിക്കണം.. എന്നോട് പറയാൻ പറ്റാത്ത ഒരു കാര്യവും മോളുടെ ജീവിതത്തിൽ മോള് ചെയ്യരുത്. മനസ്സിലായോ .
"എനിക്ക് മനസ്സിലായി ഏട്ടാ എല്ലാം.. ഞാൻ കാരണത്താലെ എന്റെ ഏട്ടന്റെ കണ്ണ് നിറയില്ല. എനിക്ക് എന്തിനെക്കാളും വലുത്.എന്റെ എട്ടാനാണ്. ഇന്ന് വരെ ഞാനെന്ത് ആവശ്യപ്പെട്ടാലും എനിക്കതെല്ലാം ഏട്ടൻ സാധിച്ചു തന്നിട്ടുണ്ട്. എനിക്ക് ഏട്ടൻ. ഏട്ടൻ മാത്രമല്ല ?.അച്ഛനും കൂടിയാണ്"
അതും പറഞ്ഞു ഒരു തേങ്ങലോടെ ഞാൻ ഏട്ടന്റെ നെഞ്ചിലോട്ട് വീണു. ഏട്ടൻ എന്നെ ആ നെഞ്ചിൽ ചേർത്തു പിടിച്ചു എന്റെ നെറുകയിൽ കണ്ണീരിൽ കുതിർന്ന ആദരം അമർത്തി.
ആ.. ഇടക്കാണ് കോളേജിലെ സയൻസ് ഗ്രൂപ്പിലെ രാഹുൽ സാറിന് എന്നോട് ഒരു ഇഷ്ട്ടം തോന്നിയത് . അദ്ദേഹം അത് മാനന്യമായി എന്നോട് അവതരിപ്പിക്കുകയും ചയ്തു. ഞാൻ അദ്ദേഹത്തോട്. എന്റെ എല്ലാ കാര്യവും .പറഞ്ഞു .എന്നെ ദെത്ത് എടുത്തതും എല്ലാം. അത് കേട്ടപ്പോൾ അദ്ദേഹത്തിന് എന്നോട് ഇഷ്ട്ടം കൂടുകയാണ് ചെയ്തത് .അപ്പൊ ഞാൻ പറഞ്ഞു .
"എന്റെ ഏട്ടന് സമ്മതമാണെങ്കിൽ മാത്രമേ ഞാൻ നിങ്ങളെ ഇഷ്ടപ്പെടുകയോള്ളൂ. എന്റെ ഏട്ടന് ഇഷ്ടമെല്ലാത്ത ഒന്നും എനിക്ക് വേണ്ട. ആ മനസ്സു വേദനിപ്പിക്കാൻ ഞാൻ തയ്യാറല്ല"
എന്റെ വിറയാർന്ന വാക്കുകൾ കേട്ടപ്പോൾ. രാഹുൽ സാർഎന്നോട് ചോതിച്ചു ?.
"നിന്റെ ഏട്ടന് സമ്മതമാണെങ്കിൽ നിനക്ക് എന്നെ ഇഷ്ടമാവുമോ?"
അപ്പൊ ഞാൻ നാണത്താലുള്ള ഒരു പുഞ്ചിരിയാലെ തല കുനിച്ചു പറഞ്ഞു?.
"എന്റെ ഏട്ടന് സമ്മതമാണെങ്കിൽ എനിക്കും സമ്മതമാണെന്ന്"
"എന്നാ ഞാൻ നിന്റെ ഏട്ടനോട് സംസാരിക്കാം. എനിക്ക് ഉറപ്പുണ്ട് നിന്റെ ഏട്ടൻ സമ്മതിക്കും എന്ന്. കാരണം എന്താണന്നറിയോ?. നിന്റെ ഏട്ടന് സ്നേഹിക്കാൻ മാത്രമേ അറിയൂ. വേദനിപ്പിക്കാൻ അറിയില്ല., അതുകൊണ്ട് ?. ഇന്നാ ഇത് എന്റെ നമ്പരാണ്.? നീ പറ്റിയാൽ ഈ കാര്യം നിന്റെ വീട്ടിൽ അവതരിപ്പിക്കുക .. എന്നിട്ട് അതിന്റെ പ്രതികരണം എന്തായാലും എന്നെ അറിയിക്കുക. നീ നോക്കിക്കോ ?.പോസറ്റിവായ ഒരു ഉത്തരമായിരിക്കും. നിനക്ക് കിട്ടുക .. ഇപ്പൊ എനിക്കും ഒരു ആഗ്രഹം തോന്നുന്നു. ആ ഏട്ടന്റെ. അനിയൻ ആകണമെന്ന് .? അല്ലങ്കിൽ തന്നെ ആരാ ആഗ്രഹിക്കാത്തത്. ഇത് പോലത്തെ ഒരു ഏട്ടനെ കിട്ടാൻ, യുവർ ലക്കി"
അവിടന്ന് കുറച്ചു ദിവസംകഴിഞ്ഞ് ഞാൻ ഈ കാര്യം ഏട്ടത്തിയമ്മയോട് സൂചിപ്പിച്ചു ഏട്ടത്തിയമ്മ .എന്നെയും കൂട്ടികൊണ്ട് നേരെ പോയി ഏട്ടനോട് കാര്യം അവതരിപ്പിച്ചു. ആദ്യം ഏട്ടൻ ഒന്നും മിണ്ടാതെ കുറച്ചുനേരം ഇരുന്നു, പിന്നെ ചിരിച്ച മുഖത്താലെ എന്നെ അടുത്തേക്ക് വിളിച്ചു . എന്നിട്ട് എന്റെ നെറുകയിൽ തലോടികൊണ്ട് ചോതിച്ചു ??
"മോൾക്ക്‌ ഇഷ്ട്ടാണോ അവനെ ?"
അപ്പൊ ഞാൻ പറഞ്ഞു,?
"ഏട്ടന് ഇഷ്ടമാണെങ്കിൽ ഈ മോൾക്കും ഇഷ്ടമാകും. ഏട്ടന് ഇഷ്ടമല്ലങ്കിൽ എനിക്കും ഇഷ്ടമല്ല. എന്റെ ഏട്ടന്റെ ഇഷ്ട്ടമാണ് എന്റെ ഇഷ്ട്ടം" ,
"എന്റെ മോൾക്ക്‌ ഇഷ്ടമാണെങ്കിൽ പിന്നെ എനിക്കെന്താ നോക്കാനുള്ളത്. മോളെ സന്തോഷമല്ലേ ഏട്ടന് ഏറ്റവും വലുത്.. മോള് നാളെ അയാളോട് ഒരു ആലോചനയുമായി നമ്മുടെ വീട്ടിലോട്ട്‌ വരാൻ പറ. അപ്പോഴത്തിന് ഞാനീ കാര്യം അമ്മാവനെ ഒന്ന് അറിയിക്കട്ടെ"
ഏട്ടന് സമ്മതമാണെന്ന് ഏട്ടൻ പറഞ്ഞതും നിറഞ്ഞ കണ്ണുകളാലും ചിരിയാലും ഏട്ടന്റെ കവിളത്ത് ഒരുമ്മ കൊടുത്തു ഞാൻ റൂമിലേക്ക് ഓടി. പോകുന്ന വഴിയിൽ ഏട്ടത്തിയമ്മക്കും കൊടുത്തു ഒരുമ്മ. എന്നിട്ട് ഒരു മൂളിപ്പാട്ടും പാടി നേരെ റൂമിൽ കയറി ബെഡിലോട്ട് ഒറ്റ ചാട്ടമാ. എന്നിട്ട് ഫോണ് എടുത്ത് രാഹുൽ അന്ന് തന്ന നമ്പറിലോട്ടു ഡയൽ ചെയ്തു. മറു തലക്കൽ ഫോണ് എടുത്തതും ഒറ്റ ശ്വാസത്തിൽ തന്നെ കാര്യങ്ങളെല്ലാം ഞാൻ അവതരിപ്പിച്ചു. അത് കേട്ടതും മറുതലക്കൽ നിന്നും ആനന്ദത്തിന്റെ ചിരിയും അട്ടഹാസവും ഞാൻ കേട്ടു . ഫോണ് വെച്ച് ഞാൻ തിരിഞ്ഞു നോക്കിയതും വാതിലിക്കൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചേട്ടനും ചേട്ടത്തി അമ്മയും നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ഒരു നാണത്താലെ മുഖം പൊത്തിപ്പിടിച്ചു ഏട്ടന്റെ മുന്നിൽ നിന്നു . അപ്പൊ ഏട്ടൻ ആ കൈകൾ പിടിച്ചു മാറ്റി എന്നെ കളിയാക്കി കൊണ്ട് ആ മാറോട് ചേർത്തു പിടിച്ചു .
പിന്നെ എല്ലാം പെട്ടന്നായിരുന്നു. രണ്ട് വീട്ടുകാരും അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പറഞ്ഞൊറപ്പിക്കലും തിയ്യതി നിശ്ചയിക്കലും എല്ലാം, എല്ലാത്തിനും ഏട്ടൻ തന്നെ ഓടിനടക്കുകയായിരുന്നു. .. പിന്നിൽ താങ്ങായി ഒരു കാരണവരുടെ സ്ഥാനത്ത് അമ്മാവനും ഉണ്ടായിരുന്നു. വിവാഹത്തിന് പന്തല് ഇടാൻ വന്നവരോടെല്ലാം ഏട്ടൻ പറയുന്നത് കേൾക്കാം. " ഇന്ന് വരെ ഈ നാട്ടിൽ ആരും കാണാത്ത ഒരു കല്യാണം ആയിരിക്കണംഎന്റെ അമ്മുവിന്റേത് എന്ന് ". മണ്ഡപമെല്ലാം പൂവ് കൊണ്ട് അലങ്കരിച്ചിരുന്നു" . എപ്പോഴും പണിക്കാരോട് ചോദിക്കുന്നത് കേൾക്കാം 'ഒന്നിനും ഓരു കുറവും വന്നിട്ടില്ലല്ലോ അല്ലെ എന്ന്"
.............
പെട്ടന്നാണ് കുളിമുറിയുടെ വാതിലിൽ മുട്ട് കേട്ടത് .പിന്നെ ഒരു ഡയലോഗും. ഏട്ടത്തിയമ്മയാണ്"?
"എന്ത് കുളിയാ അമ്മു ഇത്?. കയറിയിട്ട് എത്ര നേരമായി ?.നീ എന്താ സ്വപ്നം കാണുകയാണോ ?.പെട്ടന്ന് ഇറങ്ങു മോളെ . നീയും നിന്റെ ഏട്ടനെ പോലെ കുളിമുറിയിൽ കയറിയാൽ ഒറ്റയിരിപ്പാണ്. പെട്ടന്ന് വാ"
"ഞാനിതാ എത്തി ഏട്ടത്തിയമ്മേ . ഒരു അഞ്ച് മിനുട്ട്"
"അവളുടെ ഒരു അഞ്ച് മിനുട്ട് പെട്ടന്ന് ഇറങ്ങു കുട്ടീ "
ഏട്ടൻ ഇന്നലെ വാങ്ങിത്തന്ന സെറ്റ് സാരിയും ചുറ്റി കൊണ്ട് ഞാനും ഏട്ടത്തിയമ്മയും ഉമ്മറത്തേക്ക് വന്നു. അവിടെ അപ്പോൾ ഏട്ടനും അമ്മാവനും അമ്മായിയും ഉണ്ടായിരുന്നു. അമ്മാവനും അമ്മായിയും അപ്പൊ വന്നിട്ടെ ഉണ്ടായിരുന്നോള്ളൂ. എന്നെ കണ്ടതും ഏട്ടന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. ഞാൻ അനുഗ്രഹത്തിനായി ഏട്ടന്റെയും അമ്മാവന്റെയും കാൽ തൊട്ട് വന്ദിച്ചു . അപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ആരും കാണാതെ കണ്ണ് തുടച്ചു മുഖത്ത് ഒരു ചിരി പിടിപ്പിച്ചു., എന്റെ കണ്ണു നിറഞ്ഞത് ഏട്ടൻ കണ്ടാൽ ഏട്ടന് സങ്കടമാവും.അതു കണ്ടാൽ എനിക്കും, ഞങ്ങളുടെ കൂടെ അമ്പലത്തിലോട്ട് അമ്മായിയും വന്നു.
അമ്പലത്തിൽ നിന്നുംതൊഴുതു വന്നപ്പോഴേക്കും വിവാഹത്തിൽ പങ്കെടുക്കാനുള്ള ആളുകളെല്ലാം വന്നു തുടങ്ങിയിരുന്നു. എന്നെ ഒരുക്കാനുള്ള ബ്യൂട്ടീഷനും വന്നിരുന്നു.
അപ്പോഴൊക്കെ ഞാൻ കണ്ടു എന്റെ ഏട്ടനെ. തോളിൽ ഒരു തോർത്തുമുണ്ടും ഇട്ട് അവിടെയെല്ലാം ഓരോ കാര്യങ്ങൾക്കും വേണ്ടി ഓടിനടക്കുന്ന ഏട്ടനെ.. എനിക്ക് മുഖം തരാതെ.. ഞാൻ ഏട്ടനെ വിട്ട് പോകുന്നതിൽ ഏട്ടന് വിഷമമുണ്ട് എനിക്കും. എന്റെ സങ്കടമുള്ള മുഖം കണ്ടാൽ ഏട്ടന് പിന്നെ പിടിച്ചു നിൽക്കാൻ കഴിയില്ല. അത് കൊണ്ടാണ് ഏട്ടൻ എനിക്ക് മുഖം തരാത്തതെന്ന് എനിക്കറിയാം.
ചെറുക്കനും കൂട്ടരും വന്നപ്പോൾ ഏട്ടൻ അവരെ ആനയിച്ചു കൊണ്ടുവന്നു. രാഹുലിനെ മണ്ഡപത്തിൽ ഇരുത്തി എന്നിട്ട് എന്നെ വിളിക്കാൻ പറഞ്ഞു. അമ്മാവനും ഉണ്ട് എല്ലാത്തിനും ഏട്ടന്റെ കൂടെ. ചേട്ടത്തിയമ്മയും അമ്മായിയും കൂടി എന്നെ ഉമ്മറത്തേക്കു കൊണ്ടുവന്നു. മരിച്ചു പോയ അച്ഛന്റെയും അമ്മയുടെയും അനുജത്തിയുടെയും ഫോട്ടോക്കുമിന്നിൽ ഒരു നിമിഷം പ്രാർത്ഥനയോടെ നിന്നു. എന്നിട്ട് അമ്മായിയും ഏട്ടത്തിയമ്മയും എന്നെ മണ്ഡപത്തിലോട്ട് കൊണ്ടുപോയി. അവിടന്ന് എന്റെ മുഖത്ത് നോക്കാതെ ഏട്ടൻ എന്നെ രാഹുലിന്റെ അടുത്ത് മണ്ഡപത്തിൽ ഇരുത്തി. ഞാൻ ഇടക്ക് ഏട്ടനെ നോക്കുന്നുണ്ടായിരുന്നു അപ്പോഴെല്ലാം എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു ഏട്ടൻ.
നാഥസ്വരത്തിന്റെ കൊട്ടും പാട്ടും തുടങ്ങി. മന്ദ്രങ്ങൾ മുഴങ്ങി. മുഹൂർത്തമായി. ഞാൻ കൂപ്പ് കൈകളോടെ ഇരുന്നു. രാഹുൽ എന്റെ കഴുത്തിൽ താലികെട്ടി. നാല് സൈഡിൽ നിന്നും കുരവയും പുഷ്പാർച്ചനയും ഞങ്ങളുടെ മേൽ ചൊരിഞ്ഞു. ഞാൻ കണ്ണ് തുറന്ന് ഏട്ടനെ നോക്കി. ഏട്ടൻ അപ്പോഴും കൂപ്പ് കയ്യോടെ നിൽക്കുകയാണ് ആ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കണ്ടപ്പോൾ എനിക്കും സങ്കടമായി. അനുഗ്രഹത്തിനായി ഞാനും രാഹുലും അമ്മാവന്റെയും അമ്മായിയുടെയും ചേട്ടത്തിയമ്മയുടെയും കാൽ തൊട്ട് വന്ദിച്ചു. അവസാനം ചേട്ടന്റെ കാലിലും ഞാൻ വീണു. ഞാൻ എത്ര പിടിച്ചു നിർത്തിയിട്ടും എന്റെ സങ്കടം അണപൊട്ടിയൊഴുകി. എന്റെ കണ്ണുനീർ ഏട്ടന്റെ കാലിൽ വന്നു പതിക്കാൻ തുടങ്ങി. അപ്പോഴാണ് തല കുമ്പിട്ടിരിക്കുന്ന എന്റെ നെറുകയിൽ ശക്തിയായി രണ്ട് തുള്ളി കണ്ണുനീർ വന്നു പതിച്ചത്. ഞാൻ തല പൊക്കി നോക്കി. അപ്പോൾ ഞാൻ കണ്ടു കരച്ചിൽ അടക്കാൻ പാടുപെടുന്ന എന്റെ ഏട്ടനെ. ഏട്ടൻ എന്നെ എഴുന്നേൽപ്പിച്ചു എന്റെ നെറുകയിൽ ഉമ്മവെച്ചു ആ മാറോട് അണച്ചു പിടിച്ചു. ഞാനപ്പോൾ ആ മാറോട് ഏട്ടന്റെ കുഞ്ഞു പെങ്ങളായി അങ്ങനെ പറ്റി ചേർന്ന് നിന്നു. ഞങ്ങളുടെ സങ്കടം കണ്ടിട്ടാവും മണ്ഡപത്തിന് ചുറ്റും കൂടിയിരുന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞിരുന്നു. പിന്നെ സദ്യവെട്ടവും ഫോട്ടോ പിടുത്തവും ആരവങ്ങളുമായി കല്യാണം ഒരു ഒഴുക്കിൽ അങ്ങനെ പോയിക്കൊണ്ടിരുന്നു.
"കല്യാണത്തിന്റെ ആളും ബഹളവുമെല്ലാം കുറഞ്ഞു വന്നു. യാത്ര ചോദിക്കാൻ സമയമായി. ഞാനും രാഹുലും എല്ലാവരോടും യാത്ര ചോദിച്ചു. അവസാനം അമ്മായിയുടെയും അമ്മാവന്റെയും മുന്നിൽ എത്തി. അവരോടു യാത്ര ചോദിക്കുമ്പോൾ എന്റെ തൊണ്ട ഇടറി. അവർ എന്നെ സമാധാനിപ്പിച്ചു. ഏട്ടത്തിഅമ്മയെ ഞാൻ കെട്ടിപിടിച്ചു ഏട്ടത്തിയമ്മ കണ്ണീരോടെ എന്റെ പുറത്തു തട്ടി സമാധാനിപ്പിച്ചു. പിന്നെ ഞാൻ ഏട്ടനെ നോക്കി ഏട്ടനെ അവിടെയൊന്നും കാണാനില്ലായിരുന്നു.
ഞാൻ നിറകണ്ണുകളാലെ അമ്മാവനോട് തിരക്കി ഏട്ടൻ എവിടെ പോയി എന്ന് ??. അത് കേട്ടതും ഏട്ടത്തിയമ്മ ഏട്ടനെ തിരക്കി പോയി. ഏട്ടത്തിയമ്മ ഏട്ടനെയും കൊണ്ട് വന്നു ഏട്ടനെ കണ്ടതും അമ്മാവൻ ചോദിച്ചു .?
"മോള് ഇറങ്ങാൻ നേരത്ത് നീ എവിടെ പോയിരുന്നു"
"ഞാൻ ആ പന്തലിൽ ഓരോ കാര്യങ്ങൾ ആയി നടക്കുവായിരുന്നു".ഏട്ടൻ ആർക്കും മുഖം കൊടുക്കാതെ പറഞ്ഞു,
എനിക്കറിയാം ഞാൻ പോകുന്നത് ചേട്ടന് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണെന്നു. അത് കൊണ്ടാണ് എനിക്ക് മുഖം താരതെ നടക്കുന്നത്.
"നീ ഈ നേരത്ത് ഇവിടെ ഇല്ലങ്കിൽ മോള് വിഷമിക്കില്ലേ..നിന്റെ മോളല്ലേ അവൾ.. അങ്ങനെയല്ലേ നീ അവളെ വളർത്തിയത്..അപ്പൊ നീ വേണ്ടേ അവളെ സന്തോഷത്തോടെ യാത്രയാക്കാൻ..നീ അവളെ ചേർത്തു പിടിച്ചു ആ കാറിൽ അങ്ങ് കയറ്റിക്കെ ."
നിറഞ്ഞ കണ്ണാലെ അമ്മാവൻ ഏട്ടനോട് പടഞ്ഞു .ഞാൻ യാത്ര ചോദിക്കാൻ ഏട്ടന്റെ അടുത്തോട്ട് ചെന്നു. ഏട്ടന്റെ മുഖം ഞാൻ എന്റെ കൈകൊണ്ട് വാരിയെടുത്ത് രണ്ട് കവിളിലും ഞാൻ കണ്ണീരോടെ ഉമ്മ വെച്ചു. അപ്പൊ ഞാനറിഞ്ഞു. എന്റെ ചുണ്ടിലോട്ട് ഏട്ടന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീരിന്റെ ഉപ്പിന്റെ രസവും ചൂടും ഏട്ടൻ എന്നെ ഒരു കരച്ചിലൂടെ ആ നെഞ്ചിൽ ചേർത്തു പിടിച്ചു. അത് വരെ ഏട്ടൻ പിടിച്ചു നിർത്തിയ സങ്കടം അണപൊട്ടിയൊഴുകി ഞാനും കരഞ്ഞു കൊണ്ട് ഏട്ടന്റെ നെഞ്ചിൽ മുഖം ചേർത്തു വെച്ചു വരിഞ്ഞു പിടിച്ചു എന്റെ കാണ്ണീര്‌ കൊണ്ട് ഏട്ടന്റെ നെഞ്ചു നനഞ്ഞു കുതിർന്നിരുന്നു. ഞങ്ങളുടെ വിഷമം കണ്ടുനിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി. ഏട്ടൻ എന്നെയും ചേർത്തു പിടിച്ചു രാഹുലിന്റെ അടുത്തേക്ക് നടന്നു. എന്നിട്ട് രാഹുലിനെയും ചേർത്തു പിടിച്ചു. എന്നിട്ട് ഞങ്ങളെ വണ്ടിയിൽ കയറ്റി .ഏട്ടന്റെ ദേഹത്തുനിന്നും പിടിവിടാത്ത എന്നെ ഒരുവിതം പിടി വിടുവിച്ചു അമ്മാവൻ. ഞങ്ങൾ കയറിയ കാർ മുന്നോട്ട് നീങ്ങി ഞാൻ .. അപ്പോൾ. ഞാൻ കണ്ടു കാറിന്റെ സൈഡ് മിററിൽ കൂടി ?. കണ്ണീരോടെ ഞങ്ങൾ പോകുന്നതും നോക്കി നിൽക്കുന്ന എന്റെ ഏട്ടനെ ..... ഞാൻ കാറിലിരുന്ന് കൈ കൂപ്പി കരഞ്ഞു കൊണ്ട് ദൈവത്തിനോട് പറഞ്ഞു. കാത്തു കൊള്ളണേ.. എന്റെ ഏട്ടനെ. അത്രക്കും പാവാണ് എന്റെ ഏട്ടൻ.....,😢😢😢😢😢 😢😢😢😢😢
______________________________((ശുഭം))
#രചന....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo