Slider

മൃതാക്ഷരങ്ങൾ

0
Image may contain: 1 person
മൃതാക്ഷരങ്ങൾ .
വായിക്കപ്പെടാത്ത വാക്കുകൾ
ചില വരികൾക്കിടയിൽ
അസ്വസ്ഥമായി നെടുവീർപ്പോടെയിരിക്കും.
വായിക്കപ്പെട്ടാലും തിരിച്ചറിയാതെ വേദനയോടെ മരിച്ചു പോകുന്ന ചില അർത്ഥമേറെയുള്ള വാക്കുകൾ.
ചില കവിതകളിൽ ചില കഥകളിൽ
കാണാം നമുക്കവയെ.
പിറക്കാതെ പോയ കുഞ്ഞുങ്ങളെപ്പോലെ
അർത്ഥമറിഞ്ഞു വായിക്കപ്പെടാത്ത രചനയും
എഴുത്തുകാരന് വേദന നൽകുന്നു.
ചിന്തയിൽ രൂപം കൊണ്ട്
മനസ്സിലിട്ടു കടഞ്ഞ്
ഹൃദയത്തിൽ ശുദ്ധി വരുത്തി, തൂലികയിലൂടൊഴുകുമ്പോൾ.
പലപ്പോഴും പുതിയ ആശയങ്ങളും പുതിയ വാക്കുകളും പുതിയ അർത്ഥങ്ങളുമായി
താളുകളിൽ ഇടം പിടിക്കുമ്പോൾ.
എഴുത്തുകാരനുദ്ദേശിച്ചതിലേക്ക്
വായനക്കാരനെത്താതെ വരുമ്പോൾ
വിശദീകരണക്കുറിപ്പുമായി വരുന്ന
എഴുത്തുകാരനോളം പരാജയം
മറ്റാർക്കാണ്.
ഓടിച്ചു പോകുന്ന വായനക്കിടയിൽ
മുഖമൊളിപ്പിച്ചിരിക്കുന്നവയെ ഉണർത്താതെ.
അവസാനം തേടിപ്പോകുന്ന വായനകളിൽ
മരിച്ചു ജീർണ്ണിച്ചു പോകുന്ന
ആഴിക്കടിയിലെ മുത്തുചിപ്പികൾക്കുള്ളിലെ
ആരും കാണാത്ത മുത്തുകൾ.
മെൻഷനുകളും ലിങ്കുകളുമായി
ഉപകാരസ്മരണ ഓർമ്മിപ്പിച്ചെത്തുന്ന
വായനകൾക്കിടയിൽ നഷ്ടപ്പെടുന്ന
കാഴ്ചകൾ.
ബാബു തുയ്യം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo