നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു ബർഗർ കഥ

 Image may contain: 2 people, people smiling, people standing
ഒരു ബർഗർ കഥ😂
പ്ലസ്ടു വരെ വീട്ടിൽ നിന്ന് 8 മിനിറ്റു മാത്രം ദൂരമുള്ള സ്കൂളിൽ പോയി പഠിച്ച വിദ്യാർത്ഥിക്ക് കോളേജിൽ പഠിക്കാൻ അവസരം കിട്ടിയതു അങ്ങു കൊച്ചിയിൽ ആയിരുന്നു.....
അവിടെ നിന്നാണ് ബാംഗ്ലൂര് എന്ന മഹാ സംഭവ നഗരത്തെ പറ്റി ആദ്യം കേട്ടു തുടങ്ങുന്നത്......
മെൻസ് ഹോസ്റ്റലിലെ ചുമരുകൾ പോലും പുളകം കൊള്ളുന്ന ബാംഗ്ലൂര് കഥകൾ വാരി വിതറുന്ന, മുൻപ് അവിടെ പോയി താമസിച്ചിട്ടുള്ള കൂട്ടുകാർ......
പല ദേശക്കാർ പല ഭാഷക്കാർ എല്ലാം ഒത്തു കൂടുന്ന നാട്.....
അന്ന് നാട്ടിൽ ഇന്നത്തെ അത്രയും നോർത്ത് ഇന്ത്യക്കാർ ഒന്നുമില്ല......
അതോണ്ട് നോർത്തിന്ത്യ എന്നൊക്കെ പറയുമ്പോ ഒരു ബോളിവുഡ് ലൈൻ ആണ് ഓർമ വരുക......
കൂട്ടുകാർ പറഞ്ഞു തന്ന കഥകളിൽ പലതരം വ്യത്യസ്ത വിഭവങ്ങളും .......
ഗോതമ്പ് മണിയുടെ നിറമുള്ള it പ്രൊഫെഷണൽ ആയ സുന്ദരി മാരും ........
ഷൊർട്സ് ഇടുന്ന പെമ്പിള്ളേരും ഒക്കെ നിറഞ്ഞു നിന്നു.........😱😱😍😍
എന്തു വന്നാലും ബാംഗ്ലൂര് പോണം മനസിൽ കരുതി.....
.അങ്ങനെ കാത്തിരുന്നു.......
പഠനം തുടങ്ങി അധികം വൈകാതെ തന്നെ
ഒരു ദിവസം അങ്ങനെ അവസരം കിട്ടി......ഒരു സൗത്തിന്ത്യൻ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത് എന്നെ......😎
അടിച്ചുമോനെ😂😂
അത് ഒരു സംഭവം ആയിരുന്നു.........ആഘോഷ പൂര്വമായിട്ടുള്ള യാത്രയയപ്പ്.......അവസരം കിട്ടാത്ത ചങ്ക്‌സ് ന്റെ സങ്കടം .........😂😂
അങ്ങനെ ഞാൻ ബാംഗ്ലൂര് വന്നേറങ്ങി.......
സ്വപ്ന നഗരം......
ആകെ അറിയാവുന്നത് മുറി ഇംഗ്ലീഷ്.....എങ്ങനെ യൊക്കെയോ സ്ഥലം കണ്ടുപിടിച്ചു ......
ഒരു മാളിന്റെ സൈഡിൽ ആണ് മീറ്റിംഗ് പോയിന്റ്.....
ബസിൽ വന്നേറങ്ങി......
വിശപ്പുണ്ട് എന്തെങ്കിലും കഴിക്കണം......
ഞാൻ ആണെങ്കിൽ ജീവിതത്തിൽ അന്ന് വരെ ഒരു മാള് കണ്ടിട്ടില്ല.......
വല്യ കൊറേ കട ഒക്കെ ഉള്ള സംഭവം ആണ് എന്ന് മാത്രം അറിയാം.......
അകത്തു കയറി ......
ഹെന്റമ്മോ എന്ന ഒരു സെറ്റപ്പ് അണപ്പ......
എങ്ങോട്ടു തിരിഞ്ഞാലും തരുണി മണികൾ........
ഹൈ ക്ലാസ് .......
ആയിന്റെ ഇടയിൽ ഈ പാവം ഞാൻ.....
ഞാൻ അന്ന് വരെ tv ഇലും സിനിമ യിലും ഒക്കെ മാത്രമേ ഇങ്ങനെ മുടി ഒക്കെ ഫാഷൻ ട്രെൻഡ് ആക്കി കളർ ചെയ്ത , ഷൊർട്സ് ഒക്കെ ഇട്ട് നടക്കുന്ന പെമ്പിള്ളേരെ കണ്ടിട്ടുള്ളു.....😂😂
അതോണ്ട് തന്നെ കുറച്ചു നേരം വിശപ്പിനെ മറന്നു പോയി.......
എങ്കിലും കുറച്ചു കഴിഞ്ഞപ്പോ വയർ ഓർമിപ്പിച്ചു....വിശക്കുന്നു.....
അങ്ങനെ നടന്നു നടന്നു എത്തി പെട്ടത് മക്ഡൊണാൾഡ്‌സ് ന്റെ മുന്നിൽ.........
ആവശ്യം അറിയിച്ചപ്പോ അവര് ദക്ഷിണ വെക്കാൻ പറഞ്ഞു.......
എന്നിട്ടു മെനു നോക്കി പറയാൻ പറഞ്ഞു......
അന്ന് വരെ ഞാൻ ഈ ബർഗർ , പിസ്സ ഒന്നും കഴിച്ചിട്ടില്ലായിരുന്നു........😁😊
എന്റെ നിസ്സഹായത കണ്ടപ്പോ കൗണ്ടർ അറ്റൻഡ് ചെയ്ത പെങ്കൊച്ചു സഹായിച്ചു......
ഉപ്പിട്ട നാരങ്ങ വെള്ളോം, 5 രൂപ പെപ്സിയും ഒക്കെ കുടിച്ചു നടന്ന എന്നോട് എന്തൊക്കെയോ അവള് ചോദിച്ചു ......അവസാനം പരിചയമുള്ള ഒരെണ്ണം കോള.....ഹോ രക്ഷപെട്ടു ....അതു മതി....
അങ്ങനെ ഇതൊക്കെ ഒരു ട്രേയിൽ അവൾ കൊണ്ടു തന്നു.....
ഞാൻ പതിയെ പൊതി തുറന്നു തിന്നാൻ തുടങ്ങി.....ആദ്യം ബണ്.... പിന്നെ എന്തൊക്കെയോ പച്ച കറി ....
കുറച്ചു കഴിഞ്ഞപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.......അടുത്തിരുന്നവർ ഒക്കെ എന്നെ തന്നെ നോക്കുന്നു......എനിക്കാണെങ്കിൽ സംഭവം അത്ര പന്തി അല്ല എന്ന് മാത്രം മനസിലായി .......ഞാൻ ആരേം മൈൻഡ് ആക്കാതെ മൊത്തം തിന്നു തീർന്നു എഴുന്നേറ്റു പോകുകയും ചെയ്തു .......
അപ്പോഴാണ് ഞാൻ ശ്രദിച്ചത്‌ അവർ ആ പൊതിഞ്ഞു തരുന്ന ബർഗർ അപ്പാടെ ആണ് കഴിക്കുന്നത്.........ഞാൻ ആണെങ്കിൽ ഓരോന്നോരോന്നായി ആദ്യം ബണ് പിന്നെ വെജി പിന്നെ ചിക്കൻ അങ്ങനെ പെറുക്കി പെറുക്കി ആണ് കഴിച്ചത്........
ശേ അയ്യേ......
അതാ അവര് അങ്ങനെ നോക്കിയത്......
ആകെ നാറി......
അവിടുന്നു പിന്നെ ഓടെട ഓട്ടം ആയിരുന്നു.....
അവസാനം മീറ്റിംഗ് പോയിന്റിൽ എത്തിയപ്പോ തൊട്ടടുത്ത ടേബിളിൽ ഇരുന്നു കഴിച്ച ഒരു പെങ്കൊച്ചു.......
അവൾ ഒരുമാതിരി ആക്കി ചിരിക്കുന്നു......പോരാത്തതിന് അവളുടെ കൂട്ടുകാരി യോട് അടക്കം പറഞ്ഞു രണ്ടു പേരും കൂടെ നിന്നു ചിരിക്കുന്നു.......
ഞാൻ ആണെങ്കിൽ വന്നു പെടുകയും ചെയ്തു......ഈശ്വര ശത്രുക്കൾക്കു പോലും ഈ അവസ്ഥ വരുത്തല്ലേ.....എന്ന ലൈൻ
ഒടുവിൽ അവൾ വന്നു ചോദിക്കുകയാണ് ....മലയാളി ആണല്ലേ......നാട്ടിൽ എവിടെ യ ?
തീർന്നു ......
ശുഭം ......😤🤐
ഈശ്വര നിന്ന നിൽപ്പിൽ താണ് പോയ മതി ആയിരുന്നു എന്ന് തോന്നിപ്പോയി.........😞😑
മലയാളി പെണ്പിള്ളേരും ട്രൗസേഴ്‌സ് ഒക്കെ ഇടുമോ എന്നു ചോദിക്കണം എന്നു ഉണ്ടായിരുന്നു ബട് അവളുടെ ചിരിയിൽ എല്ലാം തീർന്നു.........🙄😭
അവിടുന്നിങ്ങോട്ടു എപ്പോ ബർഗർ കഴിച്ചാലും കഥ ഓർമ വരും ..........😞😋
അവിടുന്നിങ്ങോട്ടു ഇത്ര അധികം വെറൈറ്റി കൾ ദൈവം കരുതി വച്ചിട്ടുണ്ടെന്നു അന്ന് അറിയുലല്ലോ........😂😂
Life is beautiful 😂

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot