നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാഗ്യമില്ലാത്തവൾ

Image may contain: 4 people, people smiling, people standing
ഭാഗ്യമില്ലാത്തവൾ
പഠിത്തമൊക്കെ കഴിഞ്ഞു നാട്ടിൽ ജോലി നോക്കുന്ന സമയം. ഞാനൊരു മാലാഖ ആകാനാണ് പഠിച്ചതെങ്കിലും ആണെങ്കിലും നാട്ടുനടപ്പ് അനുസരിച്ചു ഗൾഫിൽ പോയാലല്ലേ മാലാഖ ആകു. നാട്ടിൽ ജോലിചെയ്യുന്നവർ വെറും സാത്താന്റെ സന്തതികളാണല്ലോ. അങ്ങനെ ഒരു സന്തതിയായി ജോലി നോക്കുന്ന സമയം. കൂടെ പഠിച്ചവരെല്ലാം മാലാഖാമാരായി ഗൾഫിൽ ചേക്കേറി. ഞാൻ മാത്രം നാട്ടിൽ. എനിക്കും വീട്ടുകാർക്കും കുഴപ്പമില്ലെങ്കിലും പാവപെട്ട നാട്ടുകാരുടെ പ്രഷർ ഷുഗർ എല്ലാം ഞാൻ കാരണം കൂടി.
"ഹോ കഷ്ടം തന്നെ ആ കൊച്ചിന്റെ കാര്യം. അതിനുമാത്രം ഒരു ജോലിയായില്ല. ആഹ്ഹ് ഗൾഫിൽ പോണേലും വേണം ഒരു യോഗം "
ഇങ്ങനെയുള്ള നെടുവീർപ്പുകളും ഒക്കെയായി ദിവസവും കൂലങ്കഷമായ ചർച്ചകൾ നടക്കുന്നു. എന്നാപ്പിന്നെ എന്റെ കൊച്ചിനെ ഗൾഫിൽ വിട്ടുതന്നെ കാര്യമെന്ന് എന്റെ ഈപ്പൻ പാപ്പച്ചി (അച്ഛൻ എന്നു മലയാളത്തിൽ പറയും )
"ഗള്ഫുകാരനെകൊണ്ട് ഞാനെന്റെ കൊച്ചിനെ കെട്ടിക്കും. ഇത് സത്യം സത്യം സത്യം "
"അത്രയും വേണോ അച്ഛാ "
"വേണം "
നിപ്പ വൈറസ് പോലെ എന്നെക്കുറിച്ചുള്ള ആദി കൂടി നാട്ടിലെ അംഗസംഖ്യ കുറയണ്ടാന്നു കരുതി ഞാനും സമ്മതിച്ചു. അങ്ങനെ കല്യാണം കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ വിസ റെഡിയാകുമെന്ന കരാറിൽ നമ്മൾ ഒപ്പിട്ടു.
"ഡി നീ അറിഞ്ഞോ നമ്മുടെ ഗീതുന്റെ കല്യാണം ഉറപ്പിച്ചു. ഗള്ഫുകാരനാ. കല്യാണം കഴിഞ്ഞാൽ ഉടനെ കൊണ്ടുപോകുമെന്ന് "
"ഓഹ് പിന്നെ നമ്മളെത്ര ഗള്ഫുകാരെ കണ്ടേക്കുന്നു. ഇതൊക്കെ ചുമ്മാ പറയുന്നതല്ലേ "
"അങ്ങനയാൽ മതിയാരുന്നു "
അങ്ങനെ കല്യാണം കഴിഞ്ഞു 2മാസം, 3മാസം... Mമാസങ്ങൾ പോയ്കൊണ്ടേ ഇരുന്നു. നാട്ടുകാരുടെ ടെൻഷൻ കൂടി. എന്റെ പ്രേഷറും കൂടി. ചോദിക്കുമ്പോഴെല്ലാം അടുത്തമാസം റെഡി ആകും. ഒടുവിൽ സഹികെട്ടു ഞാനത് പറഞ്ഞു.
"മനുഷ്യ സത്യം പറ ഈ നാട്ടുകാരു പറയുന്നപോലെ നിങ്ങളെന്നെ ചതിക്കുവരുന്നില്ലേ. അടുത്തമാസം എന്റെ വിസ റെഡി ആക്കിക്കോ. അല്ലെങ്കിൽ ഞാനിപ്പോ ഡിം. "
അപ്പോഴാണ് ആ നഗ്ന സത്യം ഞാനറിഞ്ഞത്. ചതിച്ചതാ എന്നെ അറബി. കല്യാണം കഴിഞ്ഞു ചെന്ന പാവം എന്റെ കെട്യോന്റെ ketyonte ജോലി പോയി. സാമ്പത്തിക മാന്ദ്യം എന്നു ഞാൻ നാട്ടിലുള്ള മറുതകളോട് എങ്ങനെ പറഞ്ഞു മനസിലാകും. അല്ലേൽ തന്നെ കരകംബി വന്നു.
"ഞാനന്നേ പറഞ്ഞില്ലേ കല്യാണം കഴിഞ്ഞു കൊണ്ടുപോക്കൊന്നും ഉണ്ടാകില്ലെന്ന്. ഇപ്പോ എന്തായി "
"ശരിയാ ആ ചെറുക്കന്റെ ജോലി പോയെന്ന കേട്ടെ. ഭാഗ്യം ഇല്ലാത്ത പെണ്ണാണെന്നേ "
ഒടുവിൽ എല്ലാം അച്ഛനോടും അമ്മയോടും പറഞ്ഞു. അവിടെയും എന്റെ ഈപ്പൻ പാപ്പച്ചി എന്നെ ഞെട്ടിച്ചു കളഞ്ഞു. അഞ്ഞൂറാൻ വിളിക്കണപോലെ
"കേറിവാടാ മക്കളെ കേറി വാ. ഈ അച്ഛൻ ഉള്ളിടത്തോളം മക്കൾ ഒന്നുകൊണ്ടും വിഷമിക്കണ്ട. "
ഹോ ഞാൻ കൃതാര്ഥയായി അച്ഛാ. പക്ഷെ തോൽവി എന്നുള്ളത് ഞങ്ങടെ നിഖണ്ടുവിൽ ഇല്ലാത്തത്കൊണ്ട് പുതിയൊരു ജോലി കിട്ടിയിട്ടേ അച്ഛന്റെ മുൻപിൽ വരൂ എന്നു ലോകനാര്കാവിലമ്മയെ പിടിച്ചു സത്യം ചെയ്തത് കൊണ്ട് എന്റെ കണവൻ വന്നില്ല.
അങ്ങനെ നീണ്ട 8മാസത്തെ കാത്തിരിപ്പിന് ശേഷം നേരത്തേക്കാളും നല്ല ജോലിയും കിട്ടി സന്തോഷത്തോടെ നാട്ടിൽ എത്തി നമ്മുടെ ഗൾഫ് കുമാരൻ.
കുറച്ചു നാളുകളായി എനിക്ക് ഭയങ്കര ഷീണം. മാസമുറ ശരിക്കും വരില്ല. വന്നാലോ ഒന്നുകിൽ ആശാന്റെ നെഞ്ചത് അല്ലെങ്കിൽ കളരിക് പുറത്തു. ബാക്കി ടെൻഷൻ ഇടക്ക് ഇത് കാര്യമാക്കിയില്ല.
ഗൾഫ് കുമാരൻ നാട്ടിൽ വന്നപ്പോൾ അടുത്ത ചോദ്യം.
"വിശേഷം ഒന്നുമായില്ലേ.
ഇത്രയും നാൾ നമുക്കു വേണ്ടി ഉള്ളുരുകി നടന്ന പാവപെട്ട നാട്ടുകാരെ എനിക്കിനിയും വിഷമിപ്പിക്കാൻ പറ്റില്ലാന്ന് കരുതി ഞങ്ങൾ ഒരു ഗൈനക്കോളജിസ്റിനെ കണ്ടു.
"See mr. നിങ്ങളുടെ ഭാര്യയ്ക്കു pcod anu. അതായത് ഗർഭാശയത്തിൽ ചെറിയ ചെറിയ മുഴകൾ. അത് പേടിക്കണ്ട കാര്യം ഒന്നും അല്ല. പക്ഷെ ഈ കുട്ടിക് ഇത് കാരണം അണ്ഡോല്പാദനം ശരിക്കും നടക്കില്ല. കൂടാതെ തൈറോയ്ഡ് കൂടെ ഉള്ളത്കൊണ്ട് ഹോർമോൺ ഇമ്പാലൻസ് ഉണ്ട്. നമുക്ക് എന്തായാലും നോകാം. നിങ്ങൾ വന്നതല്ലേ ഉള്ളു. മിനിമം 6മാസം ഒരുമിച്ചു നില്ക്കു. എന്നിട്ടും പ്രെഗ്നന്റ് ആയില്ലെങ്കിൽ നമുക്ക് ട്രീറ്റ്മെന്റ് തുടങ്ങാം. Lets hope for the best"
അടിപൊളി. തോല്വികളേറ്റുവാങ്ങാൻ ചന്തുവിന്റെ ജന്മം ബാക്കി എന്നു മനസ്സിൽ പറഞ്ഞെങ്കിലും പുള്ളി എനിക്ക് കട്ട സപ്പോർട്ട് ആരുന്നു.
"ഓഹ് ഇതൊന്നും അത്ര വല്യ കാര്യമല്ലെന്നേ. ഡോക്ടർമാർ അങ്ങനെ പലതും പറയും. ദൈവമല്ലേ ഇതൊക്കെ തീരുമാനിക്കുന്നെ. നീ ദൈര്യമായിരിക്. "
കാറ്റുപോയ ബലൂൺ പോലിരുന്ന എനിക്ക് ആ വാക്കുകൾ കുറച്ചു ആശ്വാസം തന്നെങ്കിലും എന്നെകുറിച്ചോർത് വിഷമിച്ചിരിക്കുന്ന നാട്ടുകാരോട് എന്ത് പറയുമെന്നോർത് തകർന്നുപോയി.
അച്ഛനോട് കാര്യം പറഞ്ഞു. പതിവുപോലെ ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണ് ഈ k k ജോസഫ് എന്നു.
"നിങ്ങൾ വിഷമിക്കാതെ. സ്വർണത്തിന്റെ മറ്റരിയണേൽ അത് ഉരച്ചു നോക്കണം. നീ തനി തങ്കമല്ലെടി. അത്കൊണ്ട് ദൈവം മറ്റുനോക്കുന്നതാ. "
"എന്നാലും ഇതൊരു വല്ലാത്ത നോട്ടമായിപ്പോയി. ഒരച്‌ ഒരച്‌ ഞാൻ തീരാറായല്ലോ എന്റെ ഭഗവാനെ "
പിറ്റേന്ന് രാവിലെ അമ്പലത്തിൽ പോയി ഒരു നിവേദനം കൊടുക്കാമെന്നു കരുതി പോയി. അവിടെ ചെന്നപ്പോൾ നല്ല തക്കുടു തക്കുടു ആയ ഒരു കൊച്ചുമായി ഒരു ഫാമിലി. ഒരു ദീർഗനിശ്വാസം വിട്ടു അകത്തു പോയി.
ആ പിന്നെയും രാമൻകുട്ടി വന്നോ എന്ന രീതിയിൽ എന്നെ നോക്കുന്ന ഭഗവാനോട് ഞാൻ എന്റെ പരാതിപെട്ടി തുറന്നു.
"എന്നാലും എന്റെ ഭഗവാനെ കഴിഞ്ഞപ്രാവശ്യം ഒരച്ചപ്പോൾ ഞാൻ തനി തങ്കമാണെന്നു നിനക്ക് ബോധ്യപ്പെട്ടതല്ലേ. പിന്നേം എന്നെ എന്തിനാ ഇങ്ങനെ ഇട്ടു വിഷമിപ്പിക്കണേ. ഒരു കാര്യം ഞാൻ പറഞ്ഞേകാം ഇങ്ങനാണേൽ ഞാൻ ഇനി ഈ വഴിക്കു വരില്ലട്ടോ. എന്നുമാത്രമല്ല എല്ലാരോടും ഞാൻ പറയും സർക്കാർ ഓഫീസുപോലെയാണ്. ചെല്ലുമ്പോഴെല്ലാം പിന്നെവ ശരിയാക്കിത്തരാമെന്ന് പറയുന്നതേ ഉള്ളു എന്നും. പിന്നെ അയ്യോ എന്റെ ഫാൻസിന്റെ എണ്ണം കുറഞ്ഞെന്നു പറഞ്ഞു കരഞ്ഞിട്ട് ഒരു കാര്യവുമില്ല. "
ഇങ്ങനെ കുറെ ഭീഷണിയൊക്കെ മുഴക്കി കണ്ണുതുറന്നു നോക്കിയപ്പോൾ എന്റെമുന്നിൽ ഭഗവാന്റെ നടയിൽ നേരത്തെ കണ്ട കുഞ്ഞിനെ കിടത്തിയിരിക്കുന്നു. അവനെ അടിമ കിടത്താൻ കൊണ്ടുവന്നതാ (അതൊരു വഴിപാടാണ് )
അപ്പോ ചിരിച്ചുകൊണ്ട് തിരുമേനി പറഞ്ഞു
"ദേ ഇതൊരു നല്ല നിമിത്തമാണ്. ഇപ്രാവശ്യം ഒരുണ്ണിയുണ്ട്. അത് ഭഗവാന് തന്നെ കൊടുക്കണം കേട്ടോ "
ഹോ ഞാൻ പുളകിതയായി പോയി. തിരുമേനിയുടെ നാവു പൊന്നായിരിക്കട്ടെ എന്നു പറഞ്ഞു അവിടുന്ന് പോരുമ്പോൾ ഭഗവാനെ ഞാൻ കുറച്ചു മുൻപ് പറഞ്ഞതൊന്നും നീ മനസ്സിൽ വച്ചേക്കല്ലേ. എന്നൊരു പുതിയ നിവേദനം കൂടി കൊടുക്കാൻ മറന്നില്ല. അപ്പോ ഒരു കള്ളച്ചിരി ചിരിച്ചോ ഭഗവാൻ. ഏയ്‌ എനിക്ക് തോന്നീതാകും.
ഭഗവാൻ വാക്കുപാലിച്ചു
അടുത്ത മാസം യൂറിൻ നോക്കിയപ്പോൾ എനിക്കും കിട്ടി രണ്ടു പിങ്ക് വര.ആനന്ദ തുന്ദിലയായി ഞാനും കെട്യോനും കൂടി ഡോക്ടറെ കാണാൻ പോയി. അവിടെ ചെന്നപ്പോഴാണ് ഭഗവാന്റെ ചിരിയുടെ രഹസ്യം മനസിലായത്.
"കോൺഗ്രാറ്റ്ലഷൻസ് mr അനൂപ്. നിങ്ങളൊരു അച്ഛനാകാൻ പോകുന്നു.ഇരട്ടക്കുട്ടികളുടെ അച്ഛൻ "
പാലട പ്രതീഷിച്ചിട്ടു കൂടെ പരിപ്പുപായസം കൂടി കിട്ടിയ സന്തോഷത്തിൽ ഞങ്ങൾ പറഞ്ഞു ഭഗവാനെ നന്ദി.
അങ്ങനെ എന്റെ കെട്യോന്റെ നെഞ്ചിൽ തലവച്ചു ഞാൻ ചോദിച്ചു.
"ഇനി പറ ചേട്ടാ. "
"എന്ത് "
"ചേട്ടനെന്നെ ഇഷ്ടമാണോ. "
"അല്ല "
"ഞാൻ ഭാഗ്യമില്ലാത്തവളാണോ "
"പിന്നേ "
"ശോ അങ്ങനെ പറയല്ലേ "
"പിന്നെങ്ങനെ പറയും"
"നീയാണെന്റെ ഭാഗ്യം. നീ എന്റെ മുത്താണ് എന്നൊക്കെ പറ. എന്നാലല്ലേ ക്ലൈമാക്സ്‌ ശരിയാകു."
"ക്ലൈമാക്സ്‌ ശരിയാകാൻ അങ്ങനൊക്കെ പറയണോ "
"ആഹ്ഹ് പറയണം "
"എന്ന ശരി. നീയാണെന്റ ഭാഗ്യം. നീ മുത്താണ്, പൊന്നാണ്. പിന്നെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ
തന്നു എന്നുകൂടെ എഴുതികൊളനെ ഒരു ഒറിജിനാലിറ്റിക് "
"അമ്പട അപ്പോ എന്റെ കൂടെനടന്നു ബുദ്ധിവച്ചു. മേൽപ്രകാരം പറഞ്ഞപോലെ എല്ലാം നടന്നു എന്നു ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു. "
എന്ന്
ഗീതു
ഒപ്പ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot