Slider

എന്റെ സ്നേഹം

1


ഏകാന്തതയിലെ എന്റെ കൂട്ടിനു 
ആടിന്റെ മുഖം ആയിരുന്നു. 
എന്റെ കുഞ്ഞു പൊന്നോമന !
കെട്ടിപിടിച്ചുമ്മവച്ചും 
കൊഞ്ചിച്ചു താരാട്ടിയുറക്കിയും 
മുഖം അമർത്തി കരഞ്ഞും 
രാപകലുകൾ മാഞ്ഞു പോയി. 
പപ്പടം കൂട്ടി ചോറുരുളനൽകിയപ്പോൾ
എന്റെ കൈ നീ നക്കി തുടച്ചു. 
അന്നേരം വന്ന ചോരക്കണ്ണനെ 
നീ കണ്ടുവോ??? 
ഉറങ്ങുമ്പോൾ കണ്ട സ്വപ്നം 
സത്യമാകല്ലേയെന്ന് കൈകൂപ്പി തൊഴുതുവെങ്കിലും
നിൻ കുഞ്ഞിളം മേനി തഴുകി 
പതുപതുത്ത വെളുത്ത കഴുത്തിൽ 
ചുവന്ന കയറിൻ കുരുക്കുമിട്ട് 
അയാൾ നിന്നെ വലിച്ചു കൊണ്ടുപോയി, കാലന്റെ കയർ. 
ആരും നിന്റെ കരച്ചിൽ കേട്ടില്ല, 
എന്റെ നെഞ്ചിലെ പിടച്ചിലും. 
പക്ഷെ അന്നത്തെ എന്റെ കഞ്ഞിയിൽ 
അവന്റെ കണ്ണീരിന്റെ ഉപ്പുണ്ടായിരുന്നു 
പിന്നെ ഒരത്താഴ വിരുന്നിനു
ഞാൻ പോയ നേരം 
മേശ മേലെ മുന്തിയ പാത്രത്തിൽ 
കണ്ട തലയ്ക്കു നിന്റെ ഛയയായി രുന്നു. 
നിന്റെ മുഖത്തു കണ്ടത് 
ഞാനെഴുതിച്ച കണ്മഷിയും 
തൊടുവിച്ച ചുവന്ന വട്ടപൊട്ടുമായിരുന്നു. 
പിന്നെ മാഞ്ഞിട്ടും മായാത്ത 
കുറെ ഉമ്മകളും !!!!

By: Indu Manoj
1
( Hide )
  1. കൊള്ളാം, നല്ല കവിത.
    വീട്ടിൽ വളർത്തിയിരുന്ന ആടിനെ ഓർത്തു പോയി.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo