ഇതിനൊരു തലക്കെട്ട് കൊടുക്കണമെന്നൊക്കെ ഉണ്ട്. പക്ഷെ ഉപ്പാക്കും ഉമ്മാക്കും മക്കളോടുള്ള സ്നേഹം എന്ത് തലക്കെട്ട് കൊട്ത്താലാണ് പൂർത്തിയാകുക.
കൊറച്ചതികം പഴയ സംഭവമാണ്. മാമന്റെ കല്യാണ ദിവസം. മാമനെന്നുവെച്ചാൽ ഉപ്പാപ്പാന്റെ ജേഷ്ഠന്റെ മകൻ. എനിക്കൊരു ആറു വയസ്സുകാണും. ഉമ്മ രാവിലെന്നെ എന്നേം എന്റേട്ടനേം ഒരുക്കാൻ തുടങ്ങി . ആ ഒരുക്കം കണ്ടപോൾ ഏതൊരു പരുപാടിയെക്കാളും ഇതിന് ഒരു പ്രത്യേകത ഉള്ളപോലെ തോന്നി. ഉപ്പാന്റെ ജേഷ്ഠൻ ഗൾഫിന്നു വരുമ്പോൾ കൊണ്ടത്തന്ന പൗഡർ ഒക്കെ ഇട്ടു എന്നെ നല്ലോണം വെളുപ്പിക്കുന്നുണ്ട.
"രാവിലെന്നെ മദിച് കളിച് മേലൊട്ടാകെ ചളിയാക്കണ്ട. ഇന്ന് കല്യാണത്തിന് രാവിലെ ഫോട്ടോ എടുക്കാനുള്ളതാ ".. ഉമ്മ അൽപം ഗൗരവത്തിൽ പറഞ്ഞു.. ഇതെന്ത് പോട്ടോ... അതിപോ എല്ലാ മംഗലത്തിനും എടക്കണെല്ലേ??... ഇത് പോലൊരു ചോദ്യം എന്റെ മനസ്സിലും പൊങ്ങിക്കാണും....
.
.
.
ഉമ്മാന്റെ കയ്യും പിടിച്ച് മെല്ലെ ... കല്യാണ വീട്ടിൽ എത്താനായപോൾ ഉമ്മാന്റെ കൈ മെല്ലെ ഊരി മാറ്റി ഉമ്മറത്തേക് ഓടി. കുട്ടിയാണെങ്കിലും ആണായതുകൊണ്ടാകാം വീടിന്റെ മുൻപിലൂടെ കയറാൻ എന്നെ പ്രേരിപ്പിച്ചത്. കയറിയ ഉടനെ മുന്നിൽ ഇട്ട ടേബിളിൽ നിന്നും ഒരു ഗ്ലാസ് ജ്യൂസ് എടുത്തു കുടിച്ചു. അപോഴാണ് മേലെ ബാൽക്കണിയിൽ ഒരാൾക്കൂട്ടം. ഞാൻ മെല്ലെ അവിടേക്ക് നീങ്ങി. അവിടെ മൂത്ത മാമന്റെ മകനും ഉമ്മാന്റെ അനുജത്തിടെ മകനൊക്കെ തിമിർക്കുകയാണ്.
.
..
.
.
ഞാനും അതിലേക്ക് ലഹിക്കാൻ നോക്കുമ്പോഴാണ് പിന്നിൽ നിന്നൊരു വിളി. "ഷാനീ..... " അല്ലാഹ് ഉമ്മ... "തൊടങ്ങിയ ഇജ്ജ് " ഒരു കയ്യിൽ ഇക്കാക്കാനേം പിടിച് നല്ല ദേഷ്യത്തിലാണ് നിൽപ്.. കുറേ തേടി നടന്ന് എന്നെ കാണാത്തതിലുള്ള കലിപ്പാണ്. "ബേം ബാ " വലം കയ്യിൽ എന്റെ ഇടം കയ്യും കൂട്ടി പിടിച് ഉമ്മ നടക്കാൻ തുടങ്ങി. പിന്നിൽ ഇക്കകാക്കേം ഇണ്ട്. പുയ്യാപ്ലയുടെ റൂമിന്റെ മുന്നിൽ എത്തിയതും ഉമ്മ ഒന്ന് നിന്നു. മെല്ലെ റൂമിലേക്ക് നോക്കി. അവിടെ മൂപരുടെ ഫോട്ടോ എടുത്തു കൊണ്ടിരിക്കുകയാണ്.
.
.
.
"ഫൈസലേ... ഇജ്ജ് ഒന്ന് ഇങ്ങോട്ട് ബാ ".. "എന്താ സൗദെച്ചാ? """ ഫൈസൽക അടുത്ത വന്നുകൊണ്ടു ചോദിച്ചു. "ഇജ്ജ് ഇവരെ രണ്ട പേരേം ഫോട്ടോ ഒന്ന് എടുത്തു തരാൻ പറ.. അസീസ്‌കാക് അയച്ചോടക്കാനാ "".. "അതിനെന്താ
ഇപ്പൊത്തന്നെ എടക്കാലോ " ന്നും പറഞ്ഞു മെല്ലെ ഫോട്ടോഗ്രാഫറെ കൂട്ടി ഞങ്ങൾ ബാൽക്കണിയിലേക് നടന്നു. ഞാനും ഇകാക്കേം ഭിത്തിയിലേക് ചാരി നിന്നു. രണ്ട് ക്ലിക്ക്
.
.
.
മേലെ പറഞ്ഞ അസീസ്‌കാനെ നിങ്ങൾക്ക് മനസ്സിലായോ?. അതാണെന്റെ ഉപ്പ. കുറച്ച് ദിവസങ്ങൾക്കു മുൻപ് ഞാൻ നാട്ടിലുള്ളപ്പോൾ ഇപൊ ഉപയോഗിക്കാത്ത അത്യാവശ്യം പഴയ സാധനങ്ങളൊക്കെ ഇട്ട ഒരു റൂം ഒന്ന് വൃത്തിയാക്കി. അപ്പോഴാണ് മുൻപ് ഉപ്പ ദുബൈയിൽ ഉള്ളപ്പോൾ ഉമ്മാക് അയച്ച കുറച്ച് കത്തുകൾ കിട്ടുന്നത്. അതിൽ ഒരു കത്തിന്റെ കുറച്ചു ഭാഗം.
"അടുത്താഴ്ച ഫൈസലിന്റെ കല്യാണമല്ലേ. ഷാജിക്കും ഷാനിലിനും ഡ്രസ്സ് ഒക്കെ എടുത്തു എന്ന് വിചാരിക്കുന്നു. കല്യാണത്തിന് വരണമെന്നൊക്കെ ഉണ്ട്. പക്ഷെ കടങ്ങളൊന്നും വീട്ടിത്തീർക്കാതെ ഇപ്പോ അങ് വന്നിട്ടെന്താ.. ഫൈസലിനോട് പറഞ്ഞു കല്യാണത്തിന് ഷാജിന്റേം ഷാനിലിന്റേം ഒരു ഫോട്ടോ എടുത്തു തരാൻ പറയണം. അടുത്ത മാസം ഇക്കാക്ക ഇങ്ങോട്ട് വരുമ്പോൾ കൊടുത്തു വിട്ടാൽ മതി. ഒന്നര വർഷായില്ലേ നിന്നേം മക്കളെയൊക്കെ കണ്ടിട്ട്........ "
അപ്പോഴാണ് എനിക്ക് മനസ്സിലായത്, അന്നെടുത്ത ഫോട്ടോ വെറും പേപ്പറിൽ ആയിരുന്നില്ല, സ്വർണ ഫലകത്തിൽ കൊത്തിവെക്കുകയായിരുന്നെന്ന്.......
By:
ഷാനിൽ, എടത്തിൽ |
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക