ഗ്രാമത്തിൽ പിറന്ന ഞാൻ സന്തോഷത്തിൻ കാമ്പ് നുണഞ്ഞ കാലം പ്രകൃതിയോടുള്ള ഇണചേരലും ,പച്ചപ്പും ,കിളികളുടെ ഇമ്പമാർന്ന നാദവും ആർപ്പു വിളികളും മണ്ണിന്റെ അടിത്തട്ടിൽ വാണ കാലം.
ദിവസവും ഞാൻ എൻ്റെ ദൈവത്തെ കാണാറുണ്ട് എൻ്നിലേക്ക് അറിവിൻറെ വിത്തു പാകിയ എൻ്റെ അമ്മ ആദ്യാക്ഷരങ്ങൾ ചൊല്ലിപഠിപ്പിച്ച എൻ ആദ്യ ഗുരുനാഥ.എന്നിലേക്ക് സ്ത്രീ യെ അമ്മയായീ കാണുവാനും ബഹുമാനിക്കുവാനും പിന്നെ മറ്റു പലരെയും സ്നേഹിക്കിവാനും പറഞ്ഞു തരാൻ മറന്നില്ല എന്റെ നാഥാ.ഞാൻ മനസിലാഴ്ത്തിയ എന്റെ ആദ്യ അറിവ്....
പക്ഷെ
നാട്ടിൻ അക്ഷരമെഴുതാനറിയാത്തോർ അവരുടെ ലോകം ബാസുരമാക്കാൻ പോരാടാം സാക്ഷരതക്കു വേണ്ടി
പണ്ടു,പണ്ട് തലമുറക്കാർ മെയ്യൊരുക്കി വേല ചെയ്തോർ വയ്യ,വയ്യന്നായീ.....
എന്ത് കൊണ്ട് ,എന്ത് കൊണ്ട് , ഞാൻ എന്നോട് തന്നെ ചോദിച്ചു പോയ്
നിരക്ഷരായീ നിന്നതിൻ നേരമൊട്ടും വൈകിയില്ല ഒത്തു ചേരാം നമുക്കൊരുമിച്ചു അറിവിൻ ലോകത്തേക്ക്.... കളവു കൊലയും ഇല്ലാത്ത പൂർണ്ണ സാക്ഷരതാ നാടിൻ മോചനത്തിനു വേണ്ടി അറിവിൻ നാളമുയർത്തീടാൻ കൂട്ട് ചേരു.....
അടിപതറാതെ നിവർന്നു നിന്ന് ഏറ്റു പറയാം നമുക്കൊന്നിച് സാക്ഷരതാ കേരളം
ദൈവത്തിന്റെ സ്വന്തം നാട് കാത്തിരിക്കാം ആ നല്ലൊരു നാട്
ഷാഹുൽദാസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക