
Sign out. "
ഉച്ചകഴിഞ്ഞ് സമയം ഒരു മൂന്നരയായപ്പോഴാണ് നിരഞ്ചൻ മീരയുടെ വാട്ട്സപ്പ് സ്റ്റാറ്റസ് കാണുന്നത്.
എന്താണ് ആ സ്റ്റാറ്റസിന്റെ അർത്ഥം എന്ന് നിരഞ്ചനു മനസ്സിലായില്ല.
സ്റ്റാറ്റസിനു നേരെ ഒരു ചോദ്യചിഹ്നം നിരഞ്ചൻ അയച്ചുവെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല.
പിന്നെ അയാൾ തന്റെ ജോലിയിൽ വ്യാപ്യതനായി.
സമയം പിന്നെയും ഇഴഞ്ഞു നീങ്ങി.
വൈകുന്നേരം ഒരു ആറേമുക്കാലോടു കൂടി സിസ്റ്റം സൈനൗട്ട് ചെയ്ത് നിരഞ്ചൻ ഇറങ്ങി.
ഓഫീസിൽ അടുപ്പമുള്ള രണ്ട് സഹപ്രവർത്തകർക്കൊപ്പം എന്നു കൂടാറുള്ള തട്ട് കടയിൽ. ഈരണ്ട് തട്ട് ദോശയും ഒരു കട്ടൻ ചായയും.
കൂട്ടുകാരോടായി നിരഞ്ചൻ പറഞ്ഞു.
"വൈറ്റ് കോളർ ജോലിയാണെങ്കിലും അതിനും അദ്ധ്വാനം ഉണ്ടല്ലോ? തലച്ചോറിനും മനസ്സിനും അതിലൂടെ ശരീരത്തിനും. പക്ഷേ ആരും ആ അദ്ധ്വാനത്തെ ഒരു അദ്ധ്വാനമായി കാണുന്നില്ല. "
"സ്കിൽട് വർക്കർ അൺസ്കിൽട് വർക്കർ, ഏത് ഇഡിയറ്റ് ആണ് ഈ നിർവ്വചനങ്ങൾ ഉണ്ടാകിയതാവോ?"
അവരുടെ അന്നത്തെ പരദൂഷണവും കുറ്റം പറച്ചിലുകൾക്കുമൊടുവിൽ അവർ അവിടെ നിന്നും പിരിഞ്ഞു.
ബൈക്ക് സ്റ്റാർട്ട് ചെയ്ത്, അടുത്ത ലക്ഷ്യം വീട്. നിരഞ്ചൻ യാത്രയായി. യാത്രയിലുടനീളം ആ വാട്ട്സപ്പ് സ്റ്റാറ്റസ് ഒരു ചോദ്യചിഹ്നമായി അവന്റെ മനസ്സിൽ അങ്ങനെ കിടന്നു.
നിരഞ്ചൻ മനസ്സിൽ പറഞ്ഞു, "ബൈക്ക് ഇതു മാറ്റി ബുള്ളറ്റാക്കണം."
പലപ്പോഴും തിരക്കുകൾക്കിടയിലൂടെയുള്ള ബൈക്ക് യാത്രകൾ ഓരോന്ന് ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും.
ഇന്നലെയും മീരയുമായി വഴക്കിട്ടു. എന്തിനാണ് എന്ന് മാത്രം മനസ്സിലാകുന്നില്ല.
മീര ഭാര്യയായി വന്നപ്പോൾ എല്ലാവരും അൽപം അസൂയയോടെയാണ് അയാളെ നോക്കിയത്. എസ് പി ജേയിൻ ഇൻസ്റ്റിറ്റുട്ടിൽ നിന്നും പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞു, യൂണിലിവറിന്റെ സൗത്ത് റീജിയൺ എച്ച് ആർ ഹെഡ്. താനോ ഒരു എം എൻ സി സ്റ്റാഫ് ആണെലും മീരയുടെ പ്രൊഫഷനോളം പകിട്ട് തന്റെ ജോലിക്കില്ല എന്ന ഒരു അപകർഷതബോധം അവനിൽ എപ്പോഴും ഒരു കരടായി കിടന്നു.
കല്യാണത്തിനു ശേഷം അതായത് മൂത്തവനെ ക്യാരി ചെയ്യുമ്പോൾ അവൾ ആ ജോലി റിസൈൻ ചെയ്തു. അതിനും കാരണം തന്റെ അപകർഷതബോധം. ഇപ്പോ കാക്കനാട്ട് ഇൻഫോ പാർക്കിലെ ഒരു എം എൻ സിയിൽ.
കല്യാണത്തിനു ശേഷം അതായത് മൂത്തവനെ ക്യാരി ചെയ്യുമ്പോൾ അവൾ ആ ജോലി റിസൈൻ ചെയ്തു. അതിനും കാരണം തന്റെ അപകർഷതബോധം. ഇപ്പോ കാക്കനാട്ട് ഇൻഫോ പാർക്കിലെ ഒരു എം എൻ സിയിൽ.
ആ ഒരു അപകർഷതബോധം എപ്പോഴും ആ ദാമ്പത്യത്തിൽ കല്ലുകടിയായി നിന്നിരുന്നു.
"പെണ്ണായാൽ ആണിന്റെ ചൊൽപ്പടിക്കു നിൽക്കണം, അല്ലാതെ ഭരിക്കാൻ നിൽക്കരുത്. "
"പെണ്ണായാൽ ആണിന്റെ ചൊൽപ്പടിക്കു നിൽക്കണം, അല്ലാതെ ഭരിക്കാൻ നിൽക്കരുത്. "
"നിരഞ്ചൻ നിങ്ങളിപ്പോഴും ആ പഴഞ്ചൻ നാട്ടിൻപുറത്ത് കാരനെപ്പോലെ പെരുമാറല്ലേ. വാട്ട് കാൻ ഐ ഡൂ, ഞാൻ കഷ്ടപ്പെട്ട് പഠിച്ചത് കേവലം ഒരു ഹോം മേയ്ഡ് ആകാനല്ല. ബട്ട് ഐ ആം ഷുവർ ആ ഒരു റോളും ഞാൻ മനോഹരമായി തന്നെ ചെയ്യുന്നുണ്ട്. "
"ശരിയാണ് നിനക്ക് അത് കേവലം അലങ്കാരത്തിനുള്ള ഒരു റോൾ മാത്രമാണ്."
മീര പറഞ്ഞു, " ഞാൻ നിർത്തി, പറഞ്ഞു കാട് കയറണ്ട, രണ്ടു കുട്ടികളായി പോയി അല്ലെങ്കിൽ ഞാൻ പണ്ടേ വേണ്ടാന്നു വച്ചേനേ!"
നിരഞ്ചൻ പുഛഭാവത്തിൽ പറഞ്ഞു, "നിന്നെപോലെ വെൽ എഡ്യൂക്കേറ്റായ, ഒരു എം എൻ സിയുടെ റ്റയർ വൺ ലെവൽ എംപ്ലോയിക്ക് കിട്ടും കൊള്ളാവുന്ന ഒരുത്തനെ. "
മീര അതിനു മറുപടിയൊന്നും പറഞ്ഞില്ല. ഒരു പരിഹാസ ഭാവം അവളുടെ മുഖത്ത് വിരിഞ്ഞു.
മക്കൾ രണ്ടും ഈ വാക്ക് തർക്കം ശ്രദ്ധിച്ചു നിൽക്കുന്നു എന്ന് കണ്ടപ്പോൾ നിരഞ്ചൻ നിറുത്തി.
"സമയമൊത്തിരിയായി പോയി കിടന്നുറങ്ങട".
"സമയമൊത്തിരിയായി പോയി കിടന്നുറങ്ങട".
ബൈക്ക് പെട്ടെന്ന് വളവ് തിരിച്ചപ്പോഴാണ് വീടെത്തി എന്ന് നിരഞ്ചൻ തിരിച്ചറിഞ്ഞത്.
സിറ്റൗട്ടിൽ ലൈറ്റ് ഉണ്ട്. മീര എത്തിയിട്ടുണ്ടെന്ന് തോന്നുന്നു. ബൈക്ക് പോർച്ചിൽ വച്ച് ഗേറ്റ് അടച്ച് വീടിനകത്ത് കയറിയപ്പോൾ ഇളയ മകൻ അവിടിരുന്നു അവന്റെ ഹോം വർക്ക് എന്തോ ചെയ്യുന്നുണ്ട്.
നിരഞ്ചനെ കണ്ടതും അവൻ , മമ്മ അപ്പ വന്നു.
മീരയെ കണ്ടതും അയാൾ ചോദിച്ചു, "ഞാനൊരു മെസ്സേജ് അയച്ചിരുന്നു,റിപ്ലൈ തന്നില്ല".
മീര വളരെ ലാഘവത്തോടെ പറഞ്ഞു. " ടുഡേ ഈസ് മൈ ലാസ്റ്റ് വർക്കിംഗ് ഡേ!"
വാട്ട് ? ആശ്ചര്യ ചകിതനായി നിരഞ്ചൻ.
"മീര വാട്ട് യു മീൻ? "
മീര പറഞ്ഞു "വാറ്റ് ഐ സെഡ്. "
"പെട്ടെന്ന് ഇങ്ങനെ ഒരു മൂവ്‌മെന്റെ."
മീര പറഞ്ഞു,
"പെട്ടെന്നല്ല കുറച്ചു നാളായി ഞാൻ ആലോചിക്കുന്നു. ലാസ്റ്റ് മന്ത് ലെറ്റർ ഫോർവ്വേഡ് ചെയ്തു. "
"മീര നിനക്ക് എന്തു പറ്റി? "
"നിരഞ്ചൻ പ്ലീസ് ഇതിൽ ഇനിയൊരു പോസ് മോർട്ടം വേണ്ട. ദിസ് ഇസ് മൈ ഡിസിഷൻ. "
"കുഞ്ഞുങ്ങൾ വളരുകയല്ലേ? സോ അവർക്ക് ഇനി അമ്മയുടെ കരുതൽ വേണ്ട സമയങ്ങളാ വരുന്നേ. "
നിരഞ്ചൻ പറഞ്ഞു "അവർ ആൺകുട്ടികളാ. അവർക്ക് എന്തിനു അമ്മയുടെ കരുതൽ".
"ആണോ പെണോ അവർ എന്റെ കുഞ്ഞുങ്ങളല്ലേ അവർക്ക് വേണ്ടി ഒരു അമ്മ എന്ന നിലയിൽ സമയം സ്പെന്റ് ചെയണ്ടേ. മാത്രമല്ല ഒരു ഭാര്യ എന്ന പദവിക്ക് ഈ ജോലി ഇല്ലേലും വലിയ കുഴപ്പമൊന്നുമില്ല. "
ഒന്ന് നിർത്തിയിട്ട് അവൾ പറഞ്ഞു,
"നിരഞ്ചനും അങ്ങനെയൊരു ഭാര്യയിലല്ലേ സാറ്റിസ്ഫൈഡ് ആകാനൊക്കു. "
"നോക്കു നിരഞ്ചൻ ഇതിനേ പറ്റി ഒരു ഡിസ്ക്കഷൻ വേണ്ട. കുളിച്ചിട്ട് വരു, ഞാൻ അത്താഴം വിളമ്പാം. "
നിരഞ്ചന്റെ മനസ്സിൽ ഒരു വലിയ ഭാരം കടന്നു കൂടി.
തന്റെ പരുഷമായ വാക്കുകളാണ് അവളുടെ ഈ തീരുമാനത്തിനു പിന്നിൽ.
കുളി കഴിഞ്ഞു അവൾ വിളമ്പിയ ചപ്പാത്തിയും ഉരുളകിഴങ്ങു കറിയും കഴിച്ചു. അവളോട് വീണ്ടും ഇതിനേ പറ്റി ചോദിക്കാൻ തുനിഞ്ഞെങ്കിലും അവൾ ഒഴിഞ്ഞു മാറി.
അത്താഴം എല്ലാം കഴിഞ്ഞു കുട്ടികൾ ഒക്കെ കിടന്നു. കുറച്ചു നേരം ടി വി യിലെ ചർച്ചകൾഒക്കെ കണ്ടിരുന്നു. സമയം രാത്രി പതിനൊന്നാകാറായപ്പോൾ ടി വി ഓഫ് ചെയ്ത് ബെഡ് റുമിൽ കയറി ലൈറ്റ് ഇട്ടു.
മീര കിടന്നു എന്ന് മനസ്സിലാക്കിയ്യപ്പോൾ ലൈറ്റ് ഓഫാക്കി വാതിൽ കുറ്റിയിട്ട് വന്ന് കിടന്നു.
കുറ്റബ്ബോധം മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നപോലെ നിരഞ്ചനു തോന്നി. ദിനം പ്രതിയുള്ള പരുഷ വാക്കുകളും കുറ്റപ്പെടുത്തലുകളും. ഒന്നും വേണ്ടിയിരുന്നില്ല എന്ന തോന്നൽ അയാളെ വല്ലാത്ത ഒരവസ്ഥയിലാക്കി. അവളോട് എന്തേലും ചോദിക്കാം എന്ന് വച്ചാൽ ശബ്ദം എവിടെയോ തടഞ്ഞു നിൽകുന്നപോലെ.
അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു.
അപ്പോഴും ഒരു ചോദ്യം ബാക്കി. ആരാണ് അഡ്ജസ്റ്റ് ചെയ്തത്. " ഞാനോ അതോ മീരയോ? "
നിസ്സംശയം പറയാം അത് അവളാണ്. മീര.
ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യാൻ ഇവൾക്ക് ഇതെങ്ങനെ സാധിക്കുന്നു.
സാധിക്കും കാരണം അവൾ പെണ്ണാണ്, ഭാര്യയാണ്.
നിരഞ്ചൻ മെല്ലെ അവളെ വട്ടം ചേർത്ത് പിടിച്ചു.
ഉറക്കത്തിലേക്ക് പോയ അവൾ മെല്ലെ ഉണർന്നു. പുറത്തെ നിലാവ് ചില്ലു ജാലകത്തിലൂടെ കടത്തി വിടുന്ന ചെറിയ പ്രകാശം ആ മുറിയിൽ പരന്നൊഴുകുന്നുണ്ട്.
അവൾ പറഞ്ഞു, "ഞാനീ ഡ്രസ്സ് ഒന്ന് അഴിച്ചു മാറ്റട്ടെ".
പെട്ടെന്ന് ഷോക്കടിച്ചപോലെ നിരഞ്ചൻ കൈകൾ എടുത്ത് മാറ്റി. " മീര ഞാൻ അതിനു വന്നതല്ല. "
ഒരൽപം ജാള്യത അവന്റെ മുഖത്തും ശബ്ദത്തിലും പ്രതിഭലിച്ചു.
അവൾ പറഞ്ഞു, സോറി. ഐ തിങ്ക്, സാധാരണ ഇങ്ങനെയ്യാണല്ലോ, ദാറ്റ്സ് വൈ ഐ ആം...
അഡ്ജസ്റ്റ്‌മന്റ്, ഇവിടെ ഈ രൂപത്തിലും.
അവളെ കുറ്റം പറയുന്നില്ല സാധാരാണ ഇങ്ങനെയാണ്.
നിരഞ്ചൻ ചോദിച്ചു," മീര എന്തിനാ നീ റിസൈൻ ചെയ്തേ?"
"ഹേ മാൻ ലീവ് ഇറ്റ്. അതിനെ പറ്റി ചിന്തിച്ചു കൂട്ടണ്ട. "
"എന്താ ഇപ്പോ പറയുക, അങ്ങനെ വേണമെന്ന് തോന്നി. "
“രണ്ടു പേരും ജോലിയും തിരക്കുകളുമായി നടന്നാൽ കുട്ടികളെ ശ്രദ്ധിക്കാൻ പറ്റോ? കുട്ടികളേക്കാൾ വലിയ ഇംപോർട്ടൻസ് ഒന്നും ഞാൻ പ്രൊഫഷനു കൊടുക്കുന്നില്ല. “
ആ മറുപടി നിരഞ്ചനെ ത്യപ്തനാക്കിയില്ല.
അയാളുടെ മനസ്സിൽ തന്റെ അമ്മയെപോലെ കുടുംബിനിയായ ഒരു ഭാര്യ സങ്കൽപം ആയിരുന്നു.
പക്ഷേ പ്രൊഫഷൻ ഒരിക്കലും മീരയ്ക്ക് തടസ്സമായിരുന്നില്ല. കുടുംബിനി എന്ന നിലയിലും അവൾ സക്സ്സസ് ആയിരുന്നു.
ചിലപ്പോഴൊക്കെ തനിക്ക് അവളോട് തോന്നിയിട്ടുള്ള കുശുംമ്പ്, അത് തന്നെകൊണ്ട് പറയിച്ചിരുന്ന കുത്തുവാക്കുകൾ, എല്ലാം അവൾ അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു.
സത്യത്തിൽ താനല്ല അവളാണ് അഡ്ജസ്റ്റ് ചെയ്തിരുന്നത്.
സ്ത്രീകൾക്ക് ഇന്ന് ഓപ്പർച്ച്യൂനിറ്റീസ് അധികമാണ്. എന്നിട്ടും അവർ എല്ലാം ഹാൽഡിൽ ചെയ്യുന്നു, അഡ്ജസ്റ്റ് ചെയ്യുന്നു.
കുറ്റബോധം അവന്റെ കണ്ണുകളെ താഴോട്ട് നോക്കിച്ചു.
ചിന്തകൾ കാടുകയറി അവന്റെ കണ്ണുകൾ നിദ്രയ്ക്ക് കീഴടങ്ങി.
"നിരഞ്ചൻ എഴുന്നേൽക്കു.... "ആ വിളി കേട്ടാണ് രാവിലെ ഉറക്കമുണർന്നത്.
എന്നത്തേയും പോലെ ബെഡ്‌കോഫിയുമായി മീര.
ഇന്നുമുതൽ അവൾ സ്വതന്ത്ര്യയാണ്. ജോലിയുടെ പ്രഷറും തിരക്കുകളും ഒന്നുമില്ലാതെ തികച്ചും കുടുംബിനിയായി.
ഇന്നുമുതൽ അവൾ സ്വതന്ത്ര്യയാണ്. ജോലിയുടെ പ്രഷറും തിരക്കുകളും ഒന്നുമില്ലാതെ തികച്ചും കുടുംബിനിയായി.
ജോലിക്കു പോകേണ്ട തിരക്കുകൾ ഉള്ളപ്പോഴും വീട്ടുജോലിക്കും മറ്റും ഒരു കോട്ടവുമില്ലാതെ നടന്നിരുന്നു. ഇന്നും അതുപോലെ തന്നെ.
അവന്റെ മനസ്സിൽ ആശ്ചര്യം നിറഞ്ഞു എങ്ങനെയാണ് ഇവൾ ഇതു കൈകാര്യം ചെയ്തിരുന്നത്. വേണമെങ്കിൽ തനിക്കും പലതിലും സഹായിക്കാം പക്ഷേ ചെയ്തിട്ടില്ല. ഉണ്ണാൻ നേരം ക്യത്യമായി മേശയ്ക്കരികിൽ വരും, വയറു നിറയെ കഴിച്ചു എന്തേലും കുറ്റം പറയും.
ഒരിക്കൽ പോലും ഒരു നല്ല വാക്ക്. അപകർഷതാ ബോധം ആയിരുന്നു. തന്നെക്കാൾ കോളിഫൈഡും പോരാത്തതിനു ബെറ്റർ ജോബും.
വീട്ടിലെത്തുമ്പോൾ ഭർത്താവിന്റെ അധികാരപ്രയോഗം. ഒരു തരം ചീപ്പ് ഷോ. സത്യത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതല്ല, എല്ലാം സ്യഷ്ടിക്കപ്പെട്ടവയാണ്.
ഓഫിസിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ എല്ലാം തയ്യാർ. ഡ്രസ് അയൺ ചെയ്തിട്ടുണ്ട്. ഊണ് എല്ലാം.
ഒന്നിനും മുൻപും ഒരു കോട്ടവും വന്നിട്ടില്ല ഇന്നും അതുപോലെ തന്നെ.
ഒരു പരിധി വരെ തന്റെ കോംപ്ലെക്സ് ആണു യൂണിലിവറിലേ ജോബ് വേണ്ടെന്ന് വച്ച് ഇവിടെയുള്ള ഒരു കമ്പനിയിൽ ചെയ്തതിനു പിന്നിലെ കാരണം.
ഇടയ്ക്ക് വഴക്ക് കൂടുമ്പോൾ അത് പറയുമെങ്കിലും ഒരു പരാതിയായി ഇതുവരെ ഈ കാര്യങ്ങളൊന്നും അവൾ പറഞ്ഞിട്ടില്ല.
തന്റെ സാറ്റിസ്ഫാക്ഷൻ അല്ലാതെ അവളെപറ്റി അവളുടെ ആഗ്രഹങ്ങളേപറ്റി ചിന്തിച്ചിട്ടേയില്ല.
സത്യത്തിൽ എന്തായിരുന്നു അവളുടെ പോരായ്മ. ഒന്നുമില്ല. പോരായ്മകൾ ഉള്ള തന്നെ ഉപേക്ഷിക്കാഞ്ഞതാണ് അവളുടെ ഏറ്റവും വലിയ പോരായ്മ.
പതിവുപോലെ ഓഫിസിലേക്ക്. യാത്രയിലുടനീളം അവളുടെ മുഖം അവനെ അലട്ടികൊണ്ടിരുന്നു.
ഭാര്യ എന്നാൽ ഭരിക്കപ്പെടേണ്ടവളല്ല. ഒരു കുടുംബജീവിതത്തിൽ തുല്യ പങ്കാളികളാണ് ഇരുവരും.
അംഗീകരിക്കാനാവാത്തത് തന്റെ തെറ്റ് അല്ലെങ്കിൽ പോരായ്മ, എന്തു പേരിട്ടു വേണമെങ്കിലും വിളിക്കാം.
അസ്വസ്ഥത നിറഞ്ഞ കുറ്റബോധം ആ ദിവസത്തെ ആകെ അലോസരപ്പെടുത്തി. ഒന്നിലും ശ്രദ്ധ നിൽക്കുന്നില്ല.
അവളെ തിരികേ കൊണ്ടുവരണം. അവളുടെ വളർച്ചയിൽ ആത്മാഭിമാനം കൊള്ളുന്ന ഭർത്താവാകണം, പങ്കാളിയാകണം.
അമ്മയ്ക്കായിരുന്നു നിർബ്ബന്ദം വിദ്യാഭ്യാസമുള്ള കുട്ടിയെ വിവാഹം കഴിക്കണമെന്ന്. കാരണം പത്താം ക്ലാസ് പാസായപ്പോൾ താലി അമ്മയുടെ കഴുത്തിൽ ഒരു ബാധ്യതയായി വീണിരുന്നു.
അമ്മ ഒരു നല്ല കുടുംബിനിയായിരുന്നെങ്കിലും തങ്ങളുടെ പഠനകാര്യങ്ങളിൽ ഒന്നും കാര്യമായി സഹായിക്കാൻ സാധിച്ചിരുന്നില്ല.
അമ്മ എപ്പോഴും പറയും "പ്രീ ഡിഗ്രി കഴിഞ്ഞു നേഴ്സിങ്ങിനു പോണം എന്നുണ്ടായിരുന്നു, ങാ .. അപ്പോഴേക്കും താലി കഴുത്തേൽ വീണില്ലേ, പിന്നെ ഇതു തന്നെ പിഡിസിയും നേഴ്‌സിങ്ങും."
താലി ഒരിക്കലും ഒരു കുരുക്കാകരുത് അതൊരു പിടിവള്ളിയാകണം.
അമ്മയേപോലല്ല മീര, നല്ല ഡിസിഷൻ മേക്കിംഗ് കപ്പാസിറ്റിയുണ്ടവൾക്ക്.
തിരികേ കൊണ്ടുവരണം അവളെ. അവളുടെ ആഗ്രഹങ്ങളുടെ അതിർവ്വരമ്പുകളിൽ ഓരോ കവാടങ്ങൾ മലർക്കേ തുറന്നിടണം.
അവൻ മനസ്സിൽ ഒരു നൂറാവർത്തി പറഞ്ഞു,
" ഐ ലൗ യു മീര."
Danish John Menacherry
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക