പ്രിയതേ.. നിനക്കായ് തുറന്നിടാം ഞാനെൻ
പ്രണയ സാമ്രാജ്യത്തിൻ വാതിലുകൾ,
നീയാം പുഴയിലെ കുഞ്ഞോളങ്ങളെ..
തൊട്ടുണർത്താൻവെമ്പുംമാരുതനാവാം.
നിൻ നീല മിഴികളെ ചുംബിച്ചുണർത്തിടാം..
നിൻ നുണക്കുഴികളെ കവിതകളാക്കാം....
നിൻ ഗളമാല്യത്തിൻ മുത്തുകളെണ്ണിടാം.....
നിൻ മാറിൽ വിരിയും പൂവിനെ തലോടിടാം.
നിന്നണിവയറിൽ ഞാനരഞ്ഞാണമാവാം...
നിൻമോഹസ്വപ്നത്തിൻചെറുതേൻനുകരാം
ജാനു ദ്വയങ്ങളെ തഴുകിയുണർത്തിടാം...
നിൻപാദപത്മത്തിൽ മൃദു മന്ത്രമോതാം...
മധുമാസരാവിൽ ഒരു മെയ്യായിത്തീരാം
മറവികൾ പുൽകാത്ത തീരത്തണഞ്ഞിടാം
മണിവാതിൽ പഴുതിലൂടൊഴുകിയിറങ്ങും
ഗ്രീഷ്മത്തിൻ ചൂടുള്ളരോർമ്മകൾ നൽകാം
നീ വരും നാളിനായ് നോമ്പു നോറ്റിരിക്കാം
നിന്നിൽ നിറയ്ക്കാനായൂർജ്ജം കരുതാം
ഒരു നൂറു ജന്മത്തിൻ പുണ്യവും പേറി നീ ...
എൻ ജീവതാളമായ് എന്നിലലിയുമോ.....?
ശ്രീധർ.ആർ.എൻ......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക