Slider

കാലന്റെ ചക്രം

0


നാളെ അവൾ പിറക്കാൻ പോകുന്നു.പേടിയാണ് അവൾക്ക് , അവൾ അമ്മയോട് എത്രയോ തവണ തന്നെ കൊല്ലാൻ ആണയിട്ടു പറഞ്ഞിട്ടും അമ്മ കേൾക്കുന്നില്ല കാരണം അമ്മക്ക് മുന്നിൽ ഉള്ള വാത്സല്യം സ്നേഹം മാത്രമാണ് എന്നാൽ ഇൗ ഇരുണ്ട തടവറയിൽ നിന്നും അവൾ എല്ലാം അറിയുന്നുണ്ടായിരുന്നു. ഭക്തരെ സംരക്ഷിക്കേണ്ട ദൈവത്തിനു മുന്നിൽ ക്രൂരമായി ഇല്ലാതാക്ക പെട്ട ആസിഫ എന്ന 8 വയസ്സുകാരിയെ പറ്റി ഇന്നവൾക്ക്‌ നന്നായി അറിയാം. ഇപ്പൊൾ അവൾക്ക് ഉറപ്പാണ് ഇൗ യുഗം അവളുടെ ശരീരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എന്ന്.അവൾ അമ്മയോട് പറയാൻശ്രമിക്കുന്നുണ്ടായിരുന്നു
"മുലകാമ്പുകൾ ജനിക്കുന്നതുകണ്ടാൽ കാമം നിറയുന്ന ഇൗ നശിച്ച നരഗത്തിൽ എനിക്ക് കാണിക്കുവാൻ കഴിയും എന്നാൽ വളരുവാൻ കഴിയുകയില്ലമ്മേ " എന്ന്
പുറത്ത് അച്ഛൻ ആശുപത്രി വരാന്തയിൽ തലങ്ങും വിലങ്ങുമായി വിഭ്രാന്തിയോടെ നടക്കുന്നുണ്ട് അവൾക് അറിയാം അച്ഛൻ നല്ല വേവലാതിയിൽ ആണെന്ന്.അച്ഛൻ മനസ്സിൽ പ്രാർത്ഥിക്കുന്നത് കേട്ടത് അവൾ‌ മാത്രമാണ്.പെൺകുട്ടി വേണ്ടെന്ന അച്ഛന്റെ പ്രാർത്ഥന കേട്ടവൾ സങ്കടപെട്ടില്ല കാരണം അവൾക് വ്യക്തമായി അറിയാം തന്നെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല അച്ഛൻ എന്നെ വേണ്ടെന്ന്‌ പ്രാർത്ഥിച്ചത്.
അച്ചനറിയാം നമ്മുടെ നിയമ വ്യവസ്ഥ എന്തിനുള്ളതാണ്‌ എന്ന്.
വ്യപിച്ചാരതിന് വേണ്ടി സ്ത്രീകളെ പോറ്റുന്നത് പോലെ അവർ പെൺ കുഞ്ഞുങ്ങൾക്ക് പഠനവും മറ്റും നൽകി തീറ്റി പോറ്റും അത് കഴിഞ്ഞ് മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് നിറം പകരാൻ അവളെ തെരുവിലേക്ക് വലിച്ചെറിയും. പിന്നീട് അവളുടെ ആവശ്യം കഴിഞ്ഞാൽ അവളെ നശിപ്പിക്കാൻ കൊട്ടേഷൻ കൊടുക്കും.

എന്നിട്ടോ.........

അവളെ ഇല്ലാതാക്കിയ കുറ്റവാളികൾ നിയമത്തിന് മുന്നിൽ ഹാജരായി കഴിഞ്ഞ് അവരെ നിരപരാധിയാക്കുന്നതിന് വേണ്ടി ഇന്ത്യയിലെ തന്നെ മുന്തിയ വക്കീലും വരും അയാൾ അവരെ സമൂഹത്തിന് മുന്നിൽ നല്ലവരാക്കി മാറ്റും.അതും കഴിഞ്ഞ് ഒരാഴ്ചത്തോളം കാലം തീപന്തങ്ങൾ പോലെ നശിപ്പിക്കപ്പെട്ട പെണ്ണിനെ വാർത്തകളിലൂടെ ചുട്ടെരിക്കും.
ഇതൊക്കെ കണ്ടിട്ടും
താനും കുറ്റക്കാരനാണ് അതിനാൽ ഇവരെ സംരക്ഷിക്കേണ്ടത് തന്റെ കൂടി കടമയാണ് എന്നോർത്ത് ഭരണകൂടവും മൗനം പാലിച്ച് കണ്ണ് കാണാതിരിക്കാൻ കറുത്ത മൂടുപടം അണിഞ്ഞ് ഇരിക്കും.
അതോടെ അവളുടെ അവകാശവും നിലച്ച് കത്തി ജ്വലിച്ച തീ നാളങ്ങൾ മങ്ങി മങ്ങി കെടുന്നു അതോടെ തീരുന്നു എല്ലാം . അന്നും നഷ്ടം അവളുടെ കുടുംബത്തിനു മാത്രമായി വാർത്തകളിൽ എഴുതപ്പെടുന്നു.
പിന്നിട് വെറും പ്രഹസനമാക്കിമാറ്റാൻ രാഷ്ട്രീയ നേതാക്കന്മാർ നല്ലൊരു തുകയുമായി അവളുടെ വീട്ടു പടിക്കൽ കേറി നെരങ്ങുന്നു നഷ്ടതയുടെ വേദനകളെ അടക്കാൻ കൈക്കൂലിയായി അവരുടെ നന്മ അവരുടെമുന്നിൽ തുറന്നുകാട്ടുന്നു അന്ന് കൂടിയുണ്ടാകും പത്രങ്ങളിലെവിടെയോ സ്ഥാനം പിടിച്ച അവളുടെ വാർത്ത
പിന്നീട് വർഷാന്ത്യത്തിൽ ഉള്ള മൗനാചരണത്തിൽ മാത്രം അവളെ രാജ്യം ഓർക്കുന്നു.

By: vaisakh U
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo