നമുക്കൊരിക്കൽ കൂടി ചെല്ലണം,
ഓർമ്മകളുതിരുന്ന സ്നേഹമരത്തിന്റെ ചോട്ടിൽ..
അന്നും നമ്മുടെ കൈകൾ ബന്ദിതമായിരിക്കും-
എന്റേത് എന്റെ പ്രിയനാലും,
നിന്റെ കൈകളിൽ നിന്റെ പ്രിയസഖിയുടെ കൈകളും..
അവിടെ ചെന്നിരിക്കണം..
ഇന്നലെകളിലെന്ന പോലെ നാളെയും പരസ്പരം മിണ്ടാതെ..
താടികുള്ളിൽ നീ ഒളിപ്പിച്ച നുണക്കുഴികളിൽ ആരും കാണാതെ കണ്ണുകളോടിക്കണം..
പൂക്കൾ നമ്മുടെ മേൽ വീണു നിലം പതിക്കും..
കൂടെയുള്ളവർ വെറും കാഴ്ച്ചക്കാർ..
അവർക്കത് പൂക്കൾ മാത്രമാണ്..
പറയാത്ത പ്രണയമുണ്ട്..
കൈചേർന്ന് നടന്ന സൗഹൃദമുണ്ട്..
കണ്ണുനീരിന്റെ നനവുണ്ട്..
കാതിരിപ്പിന്റെ സുഖവും...
ആ പൂക്കളിലൊന്ന് പെറുക്കിയെടുത്ത് തലയിൽ ചൂടണം..
കാണുന്നവർക്കത് പൂക്കളാണ് ..
വെറും പൂക്കൾ.
By: Neethu Raghavan
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക