നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൂന്നാമത്തേതും പെണ്ണാ....


മൂന്നാമത്തേതും പെണ്ണാ....
ദല്ലാൾ ഹൈദറിന്റെ കൂടെ ഇറങ്ങി പോവുന്ന വാപ്പാനെ നോക്കി
കണ്ണീർ തൂകുന്ന ഉമ്മ
ഉമ്മറപ്പടിയിൽ തൂണും ചാരി നിന്ന് കരയുന്ന ഉമ്മയുടെ മുഖത്തേക്കും
പിന്നെ പാടവരമ്പിലൂടെ നടന്നകന്ന് പോകുന്ന വാപ്പയേയും നോക്കി
പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുമക്കളും
അവരുടെ മുഖങ്ങളിൽ നിന്നും പ്രകാശം പോയി മറഞ്ഞിരിക്കുന്നു.
പതിനെട്ടും എട്ടും ഏഴും വയസ്സുള്ള പെൺകുഞ്ഞുങ്ങൾ
ചെറിയവൾ പല്ല് കൊഴിഞ്ഞ മോണകാട്ടി ചിരിച്ച് കൊണ്ട് പാടത്തേക്ക് നോക്കി കൈ വെറുതേ വിശുന്നുണ്ടായിരുന്നു.
പക്ഷെ കാണാൻ അവളുടെ വാപ്പ തിരിഞ്ഞ് നോക്കിയില്ല .
ഉമ്മ എന്തിന് കരയുന്നു. വാപ്പ എവിടെ പോകുന്നു എന്നൊന്നും അവർക്കറിയില്ല.
എന്നാൽ ഉമ്മാന്റെ മനസ്സ് നോവുന്നത് കണ്ട് ആ കഞ്ഞു പൈതങ്ങൾക്ക് ഉള്ളം നീറുന്നുണ്ട്
എന്നും പരുക്കൻ ശബ്ദത്തിൽ ഒച്ചയിടുന്ന ചുവന്ന കണ്ണുകളുള്ള വാപ്പ
അവർക്കൊരു പേടി സ്വപനം മാത്രമാകുന്നു..
അവരുടെ എല്ലാം ഉമ്മയാണ്.
അയാൾക്ക് അവരെ കാണുന്നതും ലാളിക്കുന്നതും ഇഷ്ടമായിരുന്നില്ല
ഒരു തരം അവജ്ഞയായിരുന്നു അവരോട്.
കാരണം അവരെല്ലാം പെൺകുട്ടികളായത് കൊണ്ടാണത്രെ.
അയാളുടെ മോഹങ്ങളുടെ കലവറകൾ നിറക്കാൻ ആൺകുട്ടികൾ വിദേശങ്ങളിൽ പോയി സംബാധിക്കണമത്രെ.
ഒരാൺകുട്ടിയെ പ്രസവിക്കാത്ത ഭാര്യ അയാൾക്ക് വെറുക്കപ്പെട്ടവൾ
കൂടെയുള്ളവൻമാർ പെൺകുട്ടികളുടെ അച്ഛൻ എന്ന് പറഞ്ഞ് അയാളെ കളിയാക്കുമത്രെ..
അതുൾക്കൊള്ളാൻഅയാൾക്കാവുന്നില്ല
പോലും
മൂന്നാമത്തെ കുട്ടിയും പെണ്ണെന്നറിഞ്
നൊന്ത് പെറ്റ വേദനയോടെ തളർന്ന് കിടക്കുന്ന അവളുടെ മുഖത്ത് കാർക്കിച്ച് തുപ്പി കലി തുള്ളി ഇറങ്ങിപ്പോയ ജന്മമാണയാളുടേത്.
ഇന്ന് അയാൾ പോവുകയാണ് ഒരാൺകുഞ്ഞിന് വേണ്ടി .അതും കല്ലും മുള്ളും നിറഞ്ഞ പാതിവഴിയിൽ അവരെ ഉപേക്ഷിച്ച് .
എന്തൊരു വിചിത്രമായ തീരുമാനം .
വേറൊരു വിവാഹം കഴിക്കാൻ
ഇറങ്ങി പോകുന്ന ഭർത്താവിനെ നോക്കി നിന്ന് കരയേണ്ടി വരുന്ന ഭാര്യയുടെ വിധിക്ക് ആർക്കാണ് സമാദാനം പറയാൻ കഴിയുക.
കേട്ടുകേൾവിക്കുമപ്പുറം പല സ്ഥലങ്ങളിലും ഇത്തരം അനിഷ്ടങ്ങൾ നടക്കുന്നു എന്നത് വെളിച്ചം കാണാത്ത സത്യങ്ങളാണ്.
പറക്കമുറ്റാത്ത തന്റെ പൈതങ്ങളെ അണച്ച് പിടിച്ചവൾ ഒന്ന് പൊട്ടിക്കരഞ്ഞു.
ഒരിക്കൽ മാത്രം .
പിന്നെ ദൃഢമായ മനസ്സോടെ കുട്ടികളുടെ കയ്യും പിടിച്ച് അകത്തേക്ക് പോയി.
ഓതിയ ഗ്രന്ഥങ്ങളേയും വിശ്വസിച്ച ദൈവത്തേയും അപ്പോഴും അവൾ തള്ളിപ്പറഞ്ഞില്ല
ഒരു സ്ത്രീ ജന്മത്തിനും ഇത്തരത്തിൽ ഒരു ഗതി വരുത്തരുതേ എന്ന പ്രാർത്ഥനയായിരുന്നു ഉള്ള് നിറയെ
ഒരിക്കലും കരുതിയതല്ല ഇങ്ങനെയൊക്കെ ആവുമെന്ന് .
എന്തൊക്കെയാണെങ്കിലും സ്നേഹിച്ചിരുന്നു അയാളെ ഒരു പാട്
ചീട്ടുകളിയും കൂലിത്തല്ലും ഭർത്താവ് പ്രധാന തൊഴിലാക്കിയപ്പോൾ
മോശം സ്വഭാവത്തിന് അടി വാങ്ങി തല പൊട്ടി ചോര വാർന്ന് വഴിയിൽ തിരിഞ്ഞ് നോക്കാൻ മറ്റാരുമില്ലാതെ കിടന്നപ്പോൾ
വഴിച്ചെലവിന് അവളുടെ കയ്യിൽ നിന്ന് തട്ടിപ്പറിക്കുന്ന പണം തികയാതെ വരുമ്പോൾ
കുട്ടികളുടെ മുമ്പിൽ വെച്ച് കരണത്ത് അടി കിട്ടിയപ്പോഴും
വെറുത്തില്ല വല്ലാതെ കണ്ട്
ഇത്രക്കൊക്കെ സഹിച്ചിട്ടും പ്രതികരിക്കാൻ പഠിക്കാത്ത ജന്മം നൽകിയ സഹന ശേഷി കൊണ്ടാവാം
എല്ലാം നിശബ്ദമായി അനുഭവിച്ചു.
പട്ടിണിയും പ്രാരാബധങ്ങളും. ചെറിയ വീടിന്റെ നാല് ചുവരുകൾക്കപ്പുറം പോകാതെ നോക്കി.
ബന്ധുക്കളുടെ കുത്തുവാക്കുകൾ വകവെക്കാതെ അന്യ വീടുകളിൽ
അടുക്കളപ്പണിയെടുത്തു.
വീട്ടിലുള്ള കറവപ്പശുവിനെ പരിചരിച്ച് പാല് വിറ്റ് നടന്നുമാണ് വീട്ട് ചെലവ് നടത്തിപ്പോരുന്നത്.
അടുക്കള വേലക്ക് അന്യവീടുകളിൽ കേറുന്നത് അയാൾക്കിഷ്ടമല്ല
അയാളുടെ അഭിമാനത്തിന് ക്ഷതമേൽക്കുമത്രെ .
കുട്ടികളെ കൂട്ടി തെണ്ടാൻ പോയിക്കൂടെ നിനക്ക് എന്ന് പോലും പറഞ്ഞ നികൃഷ്ഠനാണയാൾ
എന്നിട്ടും അവളയാളെ തള്ളിപ്പറഞ്ഞില്ല.
കാരണം വളർന്ന് വരുന്ന മക്കൾക്ക് നാളെ ചൂണ്ടി കാണിക്കാൻ ഒരു വാപ്പ വേണം
അതിലുപരി നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയിൽ ഭർത്താവില്ലാത്ത സ്ത്രീ അഭിമുഖീകരിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥയോടുള്ള ഭയം.
പക്ഷെ ഒന്ന് പറയുക പോലും ചെയ്യാതെയാണല്ലൊ പോകുന്നത്.
അവളുടെ സങ്കടങ്ങൾ ഇഴപിരിഞ്ഞ് ആടാൻ തുടങ്ങി.
വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു സാധാരണ സത്രീയുടെ നിസ്സഹായതയുടെ നെഞ്ചിടിപ്പായിരുന്നു അത്.
ഇന്നലെ രാത്രി പോലും മുളക് പൊടിയും അര മുറി തേങ്ങയും അയൽപക്കത്ത് നിന്ന് കടം വാങ്ങി കൊണ്ട് വന്ന് മീൻ കറി വെച്ച് കൊടുത്തതാണ്.
പലചരക്ക് കടയിൽ സാധനം വാങ്ങുമ്പോൾ
" പറ്റേറെയായി ഇനിയും പണം തന്നില്ലെങ്കിൽ സാധനങ്ങൾ ഇല്ല
എന്ന് പറഞ്ഞ കടക്കാരനോട് ഇരക്കേണ്ടി വന്നതാണ്
ചായക്കടക്കാരന്റെ കാല് പിടിച്ച് ഒരാഴ്ചത്തെ പാലിന്റെ പണം മുൻ കൂറ് വാങ്ങി അയാളുടെ ഉമ്മാക്ക് കഷായം വാങ്ങിക്കൊടുത്തു.
ചെറിയ കുട്ടിക്ക് ജലദോഷം വന്നപ്പോൾ ഉറങ്ങിക്കിടക്കുന്ന അയാളെ വിളിക്കാതെ തൊടിയിലെ തുളസിയില
പറിച്ച് കൊണ്ട് വന്ന് കഷായം ഉണ്ടാക്കി
കൊടുത്തു.
അങ്ങനെഒരുതരത്തിലും ഒന്നിനും അയാളെ ബുദ്ധിമുട്ടിച്ചില്ല.
എന്നിട്ടും ഒരിക്കലും കരുതിയില്ല ഇങ്ങനെ വിട്ടിട്ട് പോകുമെന്ന്
കാര്യമായ പണിക്കൊന്നും പോകാതെ കാലം തള്ളി നീക്കുന്ന ഭർത്താവ്
ഒന്ന് പുറത്തിറങ്ങിയാൽ തല്ലായി വഴക്കായി.
ഒരു സന്ദർഭത്തിലും അവൾ വീട്ടിലെ പ്രശ്നങ്ങൾ അയാളെ അറിയിച്ചില്ല.
അതിനുള്ള ദൈര്യം മാത്രം അവൾക്കില്ലാതെ പോയി
അങ്ങനെയൊക്കെ ആയിരുന്നിട്ടും ഭിഷണി തന്നെയായിരുന്നു. ഫലം.
നിനക്ക് ആൺകുട്ടികളുണ്ടാവില്ല. ....
ഒരാണിന് വേണ്ടി ഞാൻ വേറെ കെട്ടണോ ടീ എന്ന കരൾ കീറി മുറിക്കുന്ന ചോദ്യങ്ങൾ മാത്രമാണ് തിരികെ കിട്ടിയത്.
കുട്ടികളെ ഓർത്ത് എല്ലാം സഹിച്ചപ്പോഴും.
ഭർത്താവിന്റെ ഉമ്മയെ ഒന്നിനും കുറവ് വരുത്താതെ ശുശ്രുഷിച്ചു.
അവസാനം എല്ലാം മടുത്തു എന്ന് പറഞ്ഞ് ഇന്നിപ്പോ അതാ ദല്ലാളിന്റെ കൂടെ ഇറങ്ങി പോകുന്നു .
എന്റെ ദൈവങ്ങൾക്ക് കണ്ണില്ലാതെ പോയോ
ഉറുമ്പ് അരി കൂട്ടുന്ന പോലെ നുളളിപ്പെറുക്കി ഉണ്ടാക്കിയ ഒരു പവന്റെ വളയാണ് ആകെ ഉണ്ടായിരുന്ന സമ്പാദ്യം അതും അയാൾ എടുത്തു
പോകുമ്പോൾ ഒന്ന് തിരിഞ്ഞ് നോക്കിയില്ല.
അകത്ത് നിന്ന് അയാളുടെ പ്രായമായ ഉമ്മ അർധ പ്രാണനായ ശരീരരം കൊണ്ട് കിടന്ന് ഞെളിപിരി കൊള്ളുന്നുണ്ട്
" പടച്ചോനെ ഓർത്തെങ്കിലും ആ പെണ്ണിനേം കുട്വാളേം ഇട്ട് പോകല്ലേ മോനേ...
ഉമ്മയുടെ വരണ്ടതൊണ്ടയിലെ വിറയാർന്ന രോദനം അയാളുടെ മനസ്സ് മാറ്റിയില്ല.
എട്ടും പൊട്ടും തിരിയാത്ത കുഞ്ഞു മക്കളുടെ പാൽ പുഞ്ചിരിയിൽ അയാൾ തളർന്നില്ല.
ഇരുപത്തിരണ്ട് വർഷം കൂടെ ജീവിച്ച ജീവന്റെ പാതിയായ ഭാര്യയെ അയാൾ വകവെച്ചില്ല
ഇന്ന് ദല്ലാൾ കൊണ്ട് വന്ന സൗഭാഗ്യങ്ങൾ കണ്ട് അയാളുടെ കണ്ണഞ്ചിപ്പോയിരിക്കുന്നു.
പട്ടണത്തിലെ രത്നവ്യാപാരിയുടെ രണ്ടാം കെട്ട്കാരി മകൾക്ക് വേണ്ടി അയാൾ എല്ലാം സൗകര്യപൂർവം മറന്നിരിന്നു. .
ഇന്ന് നാപ്പ തോടടുക്കുമ്പോൾ തന്നെ അവൾ വിധവയാകാതെ വൈധവ്യം ചുമക്കേണ്ടി വരുന്നു.
പക്ഷെ കരയാൻ സമയമുണ്ടായിരുന്നില്ല. അവൾക്ക് . കയ്യ് നീട്ടാനും പിരിവെടുക്കാനും മെനക്കെട്ടില്ല
അറിയാവുന്ന ബിസിനസ്സ് തുടങ്ങി നോക്കി.
പാല് വിറ്റ് കിട്ടുന്ന കാശിൽ മിച്ചം വരുന്നത് കൊണ്ട് കുടുംബ ശ്രീയിൽ
കുറി ചേർന്ന് വീണ്ടും ഒരു പശുവിനെ വാങ്ങി
ഒര് പെണ്ണ് പാക്കറ്റ് പാല് കച്ചവടം നടത്തിട്ട് എങ്ങനെ കടുബം പോറ്റാനാ
പലരും കുശലന്യേഷണത്തിൽ ബിസിനസ്സിനെ പറ്റി ചോദിക്കുമ്പോൾ
മെച്ചമില്ല എന്ന് കേൾക്കാനാണ് അവർ ആഗ്രഹിച്ചത് .
തന്റെ പരാജയത്തിൽ സംതൃപിതി തേടാനാണ് അവർ ശ്രമിച്ചത്.
പക്ഷെ കുടുംബ ശ്രീ പ്രവർത്തകരുടെ അകമൊഴിഞ്ഞ പിന്തുണയും മക്കളുടെ കൈതാങ്ങും കിട്ടിയപ്പോൾ വിജയം അവളടെ കൈ പിടിയിൽ ഒതുങ്ങുകയായിരുന്നു.
കാലത്തിന്റെ ഗതി വിഗതികളിൽ സമയത്തിന്റെ പ്രയാണം അനുസ്യൂതം തുടർന്ന് കൊണ്ടിരിന്നു.
നിതാന്തമായ എട്ട് വർഷം അങ്ങനെ കടന്ന് പോയി
ഇഷ്ടങ്ങളും അനിഷ്ടങ്ങളും തോൽവിയും പരാജയവും ജീവിതത്തിന്റെ ഉലയിൽ കച്ചിയെടുത്ത് തേച്ച് മിനുക്കി
കഠിന പരിശ്രമത്തിനൊടുവിൽ ഇന്ന് പട്ടണത്തിൽ തല ഉയർത്തി നിൽക്കുന്ന മിൽക്ക് പ്രൊഡക്ട് കമ്പനിയുടെ ഡയരക്ടറായി എ സി റൂമിൽ ഇരിക്കുമ്പോഴും
മെഡിസിന് പഠിച്ച മൂത്തമകൾ തൊട്ടടുത്ത മൾട്ടിസ്പ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുമ്പോൾ
അവർ മനസ്സിൽ കാണുകയായിരുന്നു. കഷ്ടപ്പാടുകളുടെ കഴിഞ്ഞ നാളുകൾ
മറ്റ് രണ്ട് കുട്ടികളും നല്ല നിലയിൽ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നു
ഇതെല്ലാം നേടിയെടുക്കാൻ ഒരു സ്ത്രീക്ക് കഴിയും എന്ന വിളമ്പരമറിയിക്കലായിരുന്നു അവരുടെ ജീവതം
ഇന്ന് ഈ സൗഭാഗ്യങ്ങളുടെ നടുവിൽ ഇരിക്കമ്പോഴും
പെൺ കുട്ടികൾ തീർത്ത സ്വർഗത്തിൽ നിർവൃതിയോടെ പരിലയിക്കുമ്പോഴും
അന്ന് പാട വരമ്പിൽ ദല്ലാളിന്റെ കൂടെ നടന്നകലുന്ന പ്രിയതമന്റെ രൂപം അവരുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു.
എന്നെങ്കിലും തിരിച്ച് വരുമെന്ന പ്രതീക്ഷകളോടെ തനിക്കരികിൽ അയാൾക്കായി ഒരു കസേരയും ഒഴിച്ചിട്ടിരിക്കുന്നു...
അപ്പോഴും അവളുടെ സ്ത്രീയിലെ നല്ല മനസ്സ് പറയുന്നുണ്ടായിരുന്നു. പാവം അയാൾ കഷ്ടപ്പെടുന്നുണ്ടോന്നാവോ....
....
സക്കീർ കാര്യവട്ടം.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot