മകളാണ് മറക്കരുത്
(കുറച്ചു വർഷങ്ങൾക്ക് മുൻപ് സ്വന്തം അച്ഛന്റെ പീഡനശ്രമത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ അഡ്മിറ്റായ ആ പെൺകുട്ടിയുടെ നിർവികാരമായ കണ്ണുകളിൽ നിന്നാണ് അമ്മുവിന്റെ ജനനം.)
കുളിക്കാൻ പോവാതെ അമ്മു തോർത്തും പിടിച്ചിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. അമ്മ അടുക്കളയിൽ വിനുക്കുട്ടനെ സ്ക്കൂളിൽ വിടാനുള്ള തിരക്കിലാണ്.അമ്മ അല്ലെങ്കിലും എന്നും അടുക്കളയിൽ തിരക്കിലാവും. അച്ഛന്റെ രുചിക്കൊത്ത് മേശപ്പുറത്ത് വിഭവങ്ങൾ നിരന്നില്ലെങ്കിൽ പുകിലു തന്നെ. ഇന്നലെയും ഒരു ഗ്ലാസ്സോ പാത്രമോ താഴെ വീക്കി ഉടച്ചു കളഞ്ഞു അച്ഛൻ. അമ്മയുണ്ടാക്കുന്നതെന്തിനും എന്തൊരു രുചിയാണ്. പിന്നേയും എന്താണ് അച്ഛൻ ഇങ്ങനെ? അച്ഛന് അമ്മയെ ഇഷ്ടമല്ലാതായിരിക്കുന്നു.
"എന്താണ് അമ്മുക്കുട്ടിയേ? കുളിക്കണില്ലേ? എന്താണ് ഈ കുട്ടിക്ക്?”
അമ്മയുടെ സ്വരം അമ്മുവിനെ ചിന്തകളിൽ നിന്നുണർത്തി. അമ്മു പതുക്കെ എഴുന്നേറ്റ് വരാന്തയിൽ പോയി നോക്കി. അച്ഛൻ പത്രം വായിക്കുകയാണ്.
"അമ്മേ, കുളിമുറീടെ അടുത്ത് വന്ന് നിക്കോ?”
"എനിക്കിവിടെ നൂറൂട്ടം പണിയില്ലേ കുട്ട്യേ, ഞാനെന്തിനാ അവിടെ വന്ന് നിക്കണത്?”
"ഇന്നലേം കൂടി കണ്ടു അമ്മേ ഇതിന്റുളളില് ആ എട്ടുകാലീനെ. എനിക്ക് പേടിയാന്ന് അമ്മക്കറീലേ?”
"ഇത്രേം വല്ല്യ കുട്ടിയായിട്ടും തോറ്റല്ലോ ഇതിനേക്കൊണ്ട് “
അമ്മു ഓടി കുളിക്കാൻ കയറി. പാവം അമ്മ, എട്ടുകാലിനെ അല്ല അച്ഛനെയാണ് ഭയമെന്ന് എങ്ങനെ അമ്മയോടു പറയും. അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു.

അച്ഛൻ ഇങ്ങനെയായിരുന്നില്ല പണ്ട്.ഗൾഫിലായിരുന്നു അച്ഛൻ.ഓരോ അവധിക്കു വരുമ്പോഴും കളിപ്പാട്ടങ്ങളും തിളക്കമുള്ള ഉടുപ്പുകളും കൊണ്ട് പൊതിയും അച്ഛൻ. അമ്മുക്കുട്ട്യേന്ന് വിളിച്ച് വാരിയെടുത്ത് ഉമ്മ വയ്ക്കും. ഓരോ സ്ഥലങ്ങളിൽ യാത്രകൾ കൊണ്ടു പോകും. എല്ലാം കാണിച്ചു തരും. അച്ഛൻ വരുന്നതും നോക്കി വരാന്തയിൽ പടിക്കലേക്ക് കണ്ണു നട്ടിരിക്കും. എന്റെ അച്ഛനാണ് ഈ ലോകത്തിലേക്കും വച്ച് ഏറ്റവും നല്ല അച്ഛൻ എന്ന് വാദിച്ച് കൂട്ടുകാരികളോട് തല്ലു വരെ കൂടിയിട്ടുണ്ട് ഞാൻ. അമ്മയും അച്ഛനും ഞാനും കുഞ്ഞു വിനുകുട്ടനുമുള്ള ഒരു സ്വർഗ്ഗം. അതായിരുന്നു ഞങ്ങളുടെ വീട്.
'’ എന്തിനാടീ ഇവിടെ നിക്കണത് "അച്ഛന്റെ സ്വരം പുറത്ത്
"പെണ്ണിനു പേടി, എട്ടുകാലീനെയൊ മറ്റൊ " അമ്മയുടെ സ്വരത്തിന് ഒരു വിറയൽ.
"ഞാൻ ഇവിടുണ്ട് നീ പൊയ്ക്കൊ "അച്ഛന്റെ മൂർച്ചയുള്ള സ്വരം.

അമ്മു കാതോർത്തു. അമ്മ അടുക്കളയിലേക്ക് പോയിക്കാണും. ഒരു കപ്പ് വെള്ളമെടുത്ത് ദേഹത്ത് ഒഴിച്ചതേയുള്ളു. അമ്മു വസ്ത്രങ്ങളെല്ലാം വാരിവലിച്ചുടുത്ത് കുളിമുറിയിൽ നിന്ന് പുറത്തു ചാടി.
"നീയെന്താടീ മേലൊന്നും തോർത്തിയില്ലേ?” അച്ഛന്റെ ചുഴിഞ്ഞുള്ള നോട്ടം.
അമ്മു ഒന്നും മിണ്ടാതെ അകത്തു കയറി. അച്ഛന്റെ മുഖത്തു നോക്കാൻ ധൈര്യമില്ലാതായിരിക്കുന്നു.
"നോക്കമ്മേ, അമ്മു ചേച്ചി തല തോർത്താണ്ട് പോണൂ "വിനുകുട്ടൻ ഊണുമേശയിലിരുന്ന് വിളിച്ചു പറഞ്ഞു.
" ഈ പെണ്ണിന് എന്താണാവോ ഈശ്വരാ ഒരു തല തിരിച്ചല് "അമ്മ തലമുടിയിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്ന എന്നെ നോക്കി പിറുപിറുത്തു.
ഇന്നലെയും കുളിക്കാൻ കയറിയതാണ്. വാതിലിനു മേലെക്കുടി എത്തി നോക്കുന്ന വന്യമായ രണ്ടു കണ്ണുകൾ.അതാണ് എട്ടുകാലിയുടെ രൂപത്തിൽ അമ്മക്ക് മുന്നിലെത്തിയത്. അമ്മുവിന് എന്ത് ചെയ്യണമെന്ന് ഒരു രൂപവും ഇല്ലാതായിരിക്കുന്നു. കുളിക്കാൻ വസ്ത്രം മാറാൻ എല്ലാം പേടിയായിരിക്കുന്നു. എല്ലാ വിടത്തും എത്തി നോക്കുന്ന ആ കണ്ണുകൾ. അത് തന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്ന് അമ്മു വേദനയോടെ ഓർത്തു.
കോളേജിലുള്ള ഒരാൺകുട്ടിയോട് സംസാരിച്ചത് കണ്ടു എന്നും പറഞ്ഞ് അച്ഛനുണ്ടാക്കിയ പ്രശ്നങ്ങൾ ചില്ലറയല്ല. ആ കുട്ടിയെ കാമുകനായി വരെ ചിത്രീകരിച്ചു. പഠിപ്പു നിർത്തി വീട്ടിലിരുത്തി.

എന്നാണ് അച്ഛൻ ഇങ്ങനെ മാറാൻ തുടങ്ങിയത്? ഏഴാം ക്ലാസ്സിലെ ഒരു വെക്കേഷൻ കാലം. അച്ഛൻ നാട്ടിലുണ്ട്. എല്ലാവരുമൊത്ത് ഒരു യാത്ര പോയി. ഹോട്ടൽ മുറിയിൽ അച്ഛന്റെയും അമ്മയുടെയും നടുവിൽ ഞാനും വിനു കുട്ടനും. അച്ഛന്റെ കൈകൾ അന്നാദ്യമായി ദേഹത്ത് ഇഴയുന്നത് ശ്രദ്ധിച്ചു. എന്താ അച്ഛാ? വളരെ നിഷ്കളങ്കമായിരുന്നു ആ ചോദ്യം. അച്ഛൻ പെട്ടന്ന് കൈകൾ പിൻവലിച്ചു.പിറ്റേന്ന് കാണാൻ പോകുന്ന കാഴ്ചകൾ സ്വപ്നം കണ്ട് എപ്പോഴോ ഉറങ്ങി.പിന്നീട് പതുക്കെ പതുക്കെ ലീവിന് നാട്ടിൽ വരുന്ന അച്ഛനെ പേടിയായി.
വിനു കുട്ടനാണ് ഒരാശ്വാസം. അവൻ നിർത്താതെ സംസാരിക്കും, ഉറക്കം വരുന്നതു വരെ.. അവനും ഞാനും ഒരു മുറിയിലാണ് ഉറക്കം. അവന്റെ കട്ടിലും എന്റെ കട്ടിലും മുറിയുടെ രണ്ടു വശത്തും ഇട്ടിരിക്കുന്നു. പേടിയാണ് ചെക്കന്. ഇപ്പോഴും മൂത്രമൊഴിക്കാൻ എഴുന്നേറ്റാ അമ്മു ചേച്ചീ എന്നു നീട്ടി വിളിക്കും.
അച്ഛൻ ഇന്നലെയാണ് ആ തീരുമാനമെടുത്തത്.അമ്മുവും വിനുവും ഇനി ഒരു മുറിയിൽ ഉറങ്ങണ്ട. വലിയ കുട്ടികളായ രണ്ടു മുറിയിൽ ഉറങ്ങണം. ഇത് പറയുമ്പോ അച്ഛന്റെ മുഖത്ത് ഒരു തിളക്കം അമ്മു ശ്രദ്ധിച്ചു.പെട്ടെന്നയാൾക്ക് നീളൻ ചെവികളുള്ള കറുത്ത ഒരു കുറുക്കന്റെ മുഖമാണെന്ന് തോന്നി അമ്മുവിന്.

"അമ്മു ചേച്ചി വാതിലടയ്ക്കണ്ടാട്ടോ,യ്ക്കു പേടിയാണ് തന്നെ കിടക്കാൻ " വിനു വിന്റെ സ്വരം.”
"അതെ. വാതിലടയക്കണ്ട വിനുവിന് എന്തെങ്കിലും ആവശ്യം വന്നാ എഴുന്നേക്കണം” അച്ഛൻ.

ഇരുട്ടിലേക്ക് നോക്കി അമ്മു കിടന്നു.ഇരുട്ടിനെ ഭയമായിരിക്കുന്നു. ഇരുട്ടാതിരുന്നെങ്കിൽ.എപ്പോഴോ മയങ്ങി. അമ്മുക്കുട്ട്യേ അച്ഛന്റെ കൊഞ്ചിച്ചുള്ള വിളി, വളപ്പൊട്ടുകൾ കിലുങ്ങും പോലെയുള്ള തന്റെ ചിരി.മുകളിലേക്ക് വാരിയിട്ട് പിടിക്കുന്ന അച്ഛൻ. ഉറക്കത്തിൽ അമ്മു പതുക്കെ പുഞ്ചിരിച്ചു.
മുഖത്ത് എന്തോ ഇഴയുന്ന പോലെ. ഇരുട്ടിൽ നീങ്ങുന്ന ഒരു നിഴൽ. അമ്മു ഉറക്കെ കരഞ്ഞു.കരുത്തുറ്റ ഒരു കൈ അമ്മുവിന്റെ വായ പൊത്തി.പെട്ടെന്ന് ലൈറ്റുകൾ കത്തി.അമ്മയും വിനുവും ഓടി വന്നു. മുറിയുടെ മൂലയിലേക്ക് പതുങ്ങുന്ന അച്ഛനെ അമ്മു കണ്ടു.
"എന്താ ഇവിടെ “ അമ്മ.
" ഈ പെണ്ണിന്റെ ഒച്ച കേട്ട് ഓടി വന്നതാ “ അച്ഛന്റെ പരുങ്ങൽ വ്യക്തമായിരുന്നു. അമ്മയുടെ കണ്ണിൽ അന്നാദ്യമായ് കനലുകളെരിയുന്നത് അമ്മു കണ്ടു.അമ്മയുടെ മാത്രമല്ല വിനുവിന്റെയും.

അന്നു രാത്രി അമ്മയുടെ മുറിയിൽ നിന്ന് അടിയുടെ ഒച്ചയും അമ്മയുടെ അമർത്തിപ്പിടിച്ച തേങ്ങലുകളും അമ്മു കേട്ടു.
പിറ്റേന്ന് രാവിലെ നിശബ്ദമായിരുന്ന് ഭക്ഷണം കഴിക്കുന്ന തന്നെ നോക്കി തേങ്ങുന്ന അമ്മയെ പതുക്കെ മുഖമുയർത്തി നോക്കി അമ്മു. അമ്മയുടെ കണ്ണുകൾ കലങ്ങിയിരുന്നു.കവിളുകൾ തിണർത്തിരുന്നു.
"നമുക്കിവിടന്ന് പോയാലോ അമ്മുക്കുട്ട്യേ;
"നമ്മൾ എങ്ങോട്ടു പോവും അമ്മേ, നമ്മളെങ്ങനെ ജീവിക്കും”
'’ ഒന്നു ഞാൻ നിരീച്ചിട്ടുണ്ട് കുട്ട്യേ “ അമ്മയുടെ മുഖം ഒരു ശവത്തിന്റെത് പോലെ വിളറി വെളുത്തിരുന്നു.
അന്ന് വൈകീട്ട് സ്കൂളു വിട്ട് വിനുക്കുട്ടൻ നേരത്തെ വന്നു.കൂട്ടുകാരോട് വർത്താനം പറഞ്ഞ് അമ്പലപ്പറമ്പിൽ പന്തുതട്ടി സമയം കളയുന്ന ചെക്കനാണ്. രാത്രി ഊണു കഴിക്കുമ്പോൾ വിനുക്കുട്ടന്റെ കണ്ണുകൾ അച്ഛന്റെ ചോറു പാത്രത്തിലേക്ക് പല തവണ നീളുന്നത് അമ്മു കണ്ടു. ഊണുകഴിഞ്ഞതും അച്ഛൻ വയറു തിരുമ്മി ടോയ് ലറ്റിലേക്ക് ഓടുന്നത് അമ്മു കണ്ടു.
അമ്മു വിനുക്കുട്ടനെ നോക്കി. അവൻ മുഖം താഴത്തി ചോറിൽ വിരലു കൊണ്ട് വെറുതെ വരച്ചിരുന്നു.അമ്മ പാത്രങ്ങൾ കഴുകാൻ അടുക്കളയിലേക്ക് പോയി.
"എന്താ വിനുക്കുട്ടാ ഈ കാണിച്ചെ, നമ്മുടെ അച്ഛനല്ലേ “
"അല്ല അയാളെന്റെ അച്ഛനല്ല “ വിനുക്കുട്ടന്റെ ചുണ്ടുകൾ വിതുമ്പി.
‘' അയാളെ കൊല്ലും ഞാൻ “ പോക്കറ്റിൽ നിന്നും ഒരു പേനാക്കത്തി എടുത്ത് നിവർത്തി അവൻ.
"വേണ്ട കുട്ടാ, കുട്ടന് നല്ല ഒരു ഭാവിയുണ്ട്. പഠിച്ചു നല്ല ഒരു ജോലി വാങ്ങണം ട്ടോ. അമ്മു ചേച്ചിക്കറിയാം എന്തു വേണംന്ന് “ ഇതു പറയുമ്പോ അമ്മു ചേച്ചിയുടെ സ്വരത്തിന് വല്ലാത്ത ഒരു കാഠിന്യമുള്ളതു പോലെ വിനുവിന് തോന്നി.
"അമ്മു ചേച്ചി വാതിലടച്ച് കുറ്റിയിട്ടോട്ടോ, കുട്ടന് പേടിയില്ല ഇനി തന്നെ കിടക്കാൻ "
"ശരീട്ടാ കുട്ടാ," അവന്റെ നിറുകയിൽ തലോടി അമ്മു.
പതിവിനു വിപരീതമായി ഉറങ്ങാൻ പോകുന്നതിനു മുമ്പ് അമ്മയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു അമ്മു.
"കുട്ടി വിഷമിക്കണ്ടാട്ടോ അമ്മ എന്തെങ്കിലും മാർഗ്ഗം കാണണുണ്ട് “
"ഉം " കണ്ണുകൾ നിറഞ്ഞ് അമ്മയെ കാണാൻ വയ്യാതായി അമ്മുവിന്.
അമ്മു വാതിലടച്ച് കുറ്റിയിട്ടു. വിനുവിന്റെ കൈയിൽ നിന്ന് പിടിച്ചു വാങ്ങിയ പേനാക്കത്തി എടുത്തു നിവർത്തി. ഒറ്റ കുത്തിന് നെഞ്ചു പിളർന്നാലോ.
"അമ്മുക്കുട്ട്യേ “ അച്ഛന്റെ കൊഞ്ചിക്കുന്ന സ്വരം, തന്റെ കിലുങ്ങുന്ന ചിരി. അമ്മു കാതുകൾ പൊത്തി.
അച്ഛനെ നോവിക്കാൻ തനിക്കു കഴിയില്ലല്ലോ ഈശ്വരാ. കത്തി അമ്മു താഴേക്കിട്ടു.
അച്ഛനല്ല തെറ്റ്.
ഞാൻ ഞാൻ മാത്രമാണ് തെറ്റ്.
ഞാൻ വലുതായതാണ് തെറ്റ്.
തന്റെ ശരീരമാണ് തെറ്റ്.
അമ്മു മുകളിലെ ഫാനിലേക്കു നോക്കി.
"അമ്മുക്കുട്ട്യേ “ അച്ഛന്റെ കൊഞ്ചിക്കുന്ന സ്വരം അപ്പോഴും അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

✍️ Dinda Jomon.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക