Slider

വിശപ്പ്

0

"സർ, പത്രത്തിന്റെ ബിൽ...
" ഈ കൊച്ചു വെളുപ്പാൻ നേരത്തെ നീ കൈ നീട്ടാൻ എത്തിയോ...എത്രയായി ടൊ?, "
" 520 രൂപ സർ... " -മുഖത്ത് ദേഷ്യം കാണിക്കാതെ അവൻ പറഞ്ഞു
ഉം.. നിൽക്ക്... ഞാൻ എടുത്തിട്ട് വരാം.
ഉള്ളിൽ ചെന്ന് പേർസ് തുറന്നപ്പോളാണ് അതിലെ 2000 രൂപ നോട്ട് കാണാനിലെന്ന് വിനോദ് മനസ്സിലാക്കിയത്.... ഇത്ര പെട്ടെന്ന് എവിടെ പോയി ഇന്ന് രാവിലെ കൂടി അത് അവിടെ ഉണ്ടായിരുന്നല്ലൊ.. റൂമിലെങ്ങാനും... അപ്പൊഴാണ് അടുക്കളയിൽ നിന്നും ആ പതിഞ്ഞ ഫോൺ സംഭാഷണത്തിന്റെ സ്വരം കേട്ടത്...
"ആരും അറിയാതെ ഞാൻ എടുത്തിട്ടുണ്ട്.. ഇവിടുത്തെ സർ പുറത്തു പോയിക്കഴിയുമ്പോ ഞാനും ഇറങ്ങിയേക്കാം, നീ വേറെ ആരോടും ഇപ്പൊ പറയണ്ട.. ഞാൻ വേഗം വരാം.. ശരി.. "
അത് കേട്ട് ദേഷ്യം കൊണ്ടവൻ കലി തുള്ളി...
"അത് ശരി... കള്ളി.. പെരുങ്കളി.. നീ ഇത്തരക്കാരിയായിരുന്നല്ലേ...
ഞെട്ടിത്തിരിഞ്ഞു കൊണ്ട്... ഫോണിന്റെ ചുവപ്പ് ബട്ടൻ രണ്ടു മൂന്നു പ്രാവശ്യം വെപ്രാളത്തോടെ അമർത്തി അവൾ ചോദിച്ചു.
എന്നാ സർ.. എന്ത് പറ്റി...?
" എന്ത് പറ്റീ ന്നോ... എവിടേടി എന്റെ പർസ്സിൽ നിന്നുമെടുത്ത പൈസ..?
"അയ്യോ സർ ഞാനെടുത്തില്ല.. "
" നീ ആരേയാടി പൊട്ടനാക്കാൻ നോക്കുന്നത്? നീ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടതാണ്..."
സർ അത്.....
" ച്ചീ... നിർത്തടി.. നീ ഒറ്റക്കല്ലെന്ന് മനസ്സിലായി സംഘം ചേർന്നുള്ള കവർച്ച നടത്തുന്നവർടെ കൂട്ടത്തിലുള്ളതല്ലേ നീയും.. പന്ന കഴുവേറിടെ മോളേ നിനക്ക് പൈസക്ക് അത്ര ആവശ്യമാണെങ്കിൽ നീരാത്രി ഇങ്ങോട്ട് വാ... വെളുപ്പിന് പോകുമ്പോ പത്തോ രണ്ടായിരമോ തരാം..."
"കുറച്ച് കൂടി മാന്യമായി സംസാരിക്കണം സർ.. "
"മോഷണം പിന്നേ മാന്യമായതാണല്ലേ..പ്ഫ നായിന്റെ മോളേ നീ എന്നേ മാന്യത പഠിപ്പിക്കുന്നോ... എവിടേ ടി... നീ പൈസ ഒളിപ്പിച്ചിരിക്കണത്? നീ എടുത്തു തരുന്നോ അതോ ഞാൻ എടുക്കണോ.എവിടേഡി നിന്റെ സഞ്ചി..?
അവന്റെ കണ്ണുകൾ ചുറ്റിലും പരതിയപ്പോൾ ഫ്രിഡ്ജിന് മുകളിൽ വച്ചിരുന്ന കവറിലേക്ക് അവന്റെ ശ്രദ്ധ പതിഞ്ഞെന്ന് ഉറപ്പായപ്പോൾ അവൾ ഓടി ചെന്ന് ആ കവറ് എടുത്ത് പിന്നിലേക്ക് മറച്ചു വച്ചു.
" ആഹാ... കള്ളി... നീ അത് തരുന്നോ.. അതോ ഞാൻ ...."
"വേണ്ട സർ... ഞാൻ പൈസ എടുത്തിട്ടില്ല..."
"ഞാൻ എന്താ പൊട്ടനാണെന്നാണോ നിന്റെ വിചാരം... ഇനി ഇത് ഇങ്ങനെ വിട്ടാൽ ശരിയാവില്ല.. പോലിസിനെ തന്നെ വിളിക്കാം.. "
അയ്യോ വേണ്ട സർ.... ഞാൻ പൈസ എടുത്തിട്ടില്ല... അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
ഇനി ഇതിനൊരു മാറ്റമില്ല... വിളിക്കുക തന്നെ പോലിസിനെ.. അവൻ മനസ്സിലുറപ്പിച്ചു
പാന്റസിന്റെ പോക്കറ്റിൽ കിടന്ന ഫോൺ എടുക്കുമ്പോഴാണ് രാവിലെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് പാന്റിന്റ പോക്കറ്റിലേക്കിടുമ്പോൾ കൂടെ 2000 രൂപയും കൈയിൽ ചേർന്നു കിടന്നെന്ന വിവരം അവൻ മനസ്സിലാക്കിയത്...
" നഷ്ട്ടപ്പെട്ടെന്ന് കരുതിയ പൈസ ഇവടെ തന്നെ ഉണ്ട്. അപ്പൊ ആ കവറിലെന്താ? വില പിടിപ്പുള്ള മറ്റെന്തോ ആണത്.. ഇനി പോലീസിന്റെ ആവശ്യമില്ല... ഞാൻ മതി... "
അവൻ അവളുടെ അടുത്തേക്ക് നീങ്ങി.. അവളുടെ കൈ പിടിച്ച് വലത്തോട്ട് തള്ളി ഇട്ടു.. പെട്ടെന്നുള്ള ആഘാതത്തിൽ നില തെറ്റി അവൾ വീണു. മാറിൽ ചേർത്ത് വച്ച ആ കവറ് അവൻ തട്ടിപ്പറിച്ച് വാങ്ങി.പെട്ടെന്ന് ഉള്ളിൽ നിന്നും ഒരു കടലാസ് പൊതി നിലത്ത് വീണു. അവൻ പതിയേ തുറന്നു... പതിയേ അവളേ നോക്കി...
" ഇന്നലെ രാത്രി നിങ്ങൾ വാങ്ങിയ ബിരിയാണി ടെ ബാക്കി ആണ് സർ... ഇന്ന് ജോലിക്കു പോകാൻ നേരം കൊച്ചമ്മ കഴുകാൻ ഇട്ട പാത്രത്തിൽ നിന്ന് എടുത്തതാണ്.. മക്കൾക്ക് വലിയ ഇഷ്ട്ടമാണ്. കണ്ടപ്പൊ ഒരു മോഹം തോന്നിപ്പോയി... ചെറുതായി ഉറുമ്പരിച്ചു തുടങ്ങിരിക്കുന്നു എന്നാലും ചൂടാക്കി കൊടുത്താൽ ഇഷ്ട്ടപ്പെടും എന്ന് കരുതി. "
വീണിടത്തു നിന്നും എഴുന്നേറ്റ് തുടങ്ങുമ്പോൾ അവൾ തുടർന്നു..
"സാറേ ദാരിദ്ര്യം ഒക്കെ ഉണ്ട്.. പക്ഷേ വല്ലവന്റേയും കൂടെ കിടന്ന് പൈസ ഉണ്ടാക്കേണ്ട ഗതികേട് ദൈവം വരുത്തിയിട്ടില്ല... നേരായി മക്കള് കാത്തിരിക്കുന്നുണ്ടാവും."
നിറഞ്ഞ കണ്ണുകളോടെ ഭക്ഷണം കാത്തിരിക്കുന്ന മക്കൾ ടെ മുഖമോർത്ത് ഇനി ഈ ഫ്ലാറ്റിലേക്കില്ലെന്ന് ഉറപ്പിച്ച് അവൾ നടന്നകന്നു.....
"വിശപ്പ് "
.....................
കൃഷ്ണനുണ്ണി സീ കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo