**** ഒരു ചുവന്ന കഥയിൽ നിന്ന് ****
ഉള്ളിൽ പെറ്റുപെരുകുന്ന തണുത്ത വീർപ്പുമുട്ടലുകളിൽ ഊളിയിട്ട് , ചുറ്റും ചിതറിത്തെറിച്ച മഴയ്ക്ക് നേരെ വെറുപ്പാലൊരു നോട്ടം തൊടുത്തുകൊണ്ട് അവൾ കണ്ണുകൾ അടച്ചു. അവളുടെ മനസ്സ് നിറയെ ആ മനുഷ്യനായിരുന്നു. നരച്ച മുടികളേക്കാൾ നരപൂണ്ട ദൈന്യത പേറുന്ന കണ്ണുകളുള്ള ആ മനുഷ്യൻ.
അവളുടെ ഹൃദയമിടിപ്പിന് വേഗത കൂടി. അഭൗമമായ ഏതോ ഒരു വികാരത്താൽ അവൾ മൂടപ്പെടുകയായിരുന്നു. അവൾക്ക് മുന്നിൽ തെളിഞ്ഞ ഒരു ജലാശയം രൂപംകൊണ്ടു. അതിൽ നിറയെ ചുവന്ന മത്സ്യങ്ങൾ നീന്തിത്തുടിക്കുന്നു. ആകാശം ഇരുണ്ടുകൂടി ചുവന്ന മഴ വർഷിച്ചു തുടങ്ങി. അവൾ ധരിച്ച വസ്ത്രത്തിനും നിറം ചുവപ്പാണെന്ന് അവൾ മനസ്സിലാക്കി.ഇടത് വശത്തായി ഒരു ചെറിമരം പൂത്തുനിൽക്കുന്നു. പെട്ടെന്ന് തന്നെ അത് കായ്ക്കുകയും അതിൽ ചുവന്ന ചെറിപ്പഴങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. പിന്നിൽ ഒരു വിറയാർന്ന ശ്വാസം നിഴലിക്കുന്നതായി അവൾക്ക് തോന്നി. ആ ശ്വാസത്തിന് നരച്ച മണമായിരുന്നു.
പടിഞ്ഞാറ് നിന്നും പൊടിക്കാറ്റിനൊപ്പം ഒഴുകിവന്ന ആരുടെയോ പതിഞ്ഞ സ്വരങ്ങൾ അവളുടെ കാതുകളെ അലോസരപ്പെടുത്തിക്കൊണ്ട് കടന്നുപോയി.
അവൾ പതിയെ പുറകോട്ട് തിരിഞ്ഞുനിന്ന് അവ്യക്തമായ ആ രൂപത്തെ നോക്കി നിന്നു. ആ രൂപം തന്റെ അടുക്കലേക്ക് നീങ്ങുന്നതായും കിതയ്ക്കുന്ന ശ്വാസത്തിൽ നിന്നും വമിക്കുന്ന മണം അവൾക്ക് പരിചിതമായതാണെന്നും അവൾക്ക് തോന്നി.
താൻ അന്വേഷിക്കുന്ന , എന്നും തന്റെ ഓർമ്മകളിൽ കോട പോൽ വന്ന് മാഞ്ഞുപോകുന്ന രൂപമാണോ തനിക്ക് മുന്നിൽ കടന്നുവരുന്നത് എന്ന് അറിയാൻ അവൾ ശ്വാസം അടക്കിവെച്ച് അയാളുടെ ചലനങ്ങളിൽ ശ്രദ്ധയൂന്നി നിന്നു.
അയാളുടെ മുടികൾ വെള്ളിപോലെ തിളങ്ങുന്നതും വെളിവില്ലാതെ പാറുന്നതുമായിരുന്നു. അയാളുടെ മുഖം ചുളിവുകൾ വീണതും ചുണ്ടുകൾ മരവിച്ച് വീർത്തതുമായിരുന്നു.
അയാൾ അവളോട് ചേർന്ന് നിന്നു. അവൾ അപ്പോൾ ഭയപ്പാട് ഏതുമില്ലാതെ അയാളിൽ പരന്നുകിടക്കുന്ന രഹസ്യങ്ങളിലേക്ക് കാതോർക്കുകയായിരുന്നു.
പൊടുന്നനെ അവൾക്ക് മുന്നിൽ ചുവന്ന ഒരു കടൽ ആർത്തിരമ്പി വന്നു. അവൾ അത്ഭുതത്തോടെ തിരകളെ ചേർത്തുപിടിച്ചു. കടലാഴങ്ങളിൽ ആരുടെയൊക്കെയോ ശബ്ദം നിഴലിക്കുന്നതായി അവൾക്ക് തോന്നി.അവൾ കടലിന്നടിയിലേക്ക് ഊർന്ന് നോക്കി.
കടൽഭിത്തിയിൽ ലോകാവസാനം എന്ന് ചുവന്ന മഷിയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അതിനു താഴെയായി അവൾക്ക് അപരിചിതമായ നിറത്തിൽ ഒരു വാചകം ചേർക്കപ്പെട്ടിരിക്കുന്നു.
അത് ഇപ്രകാരം ആയിരുന്നു:
അത് ഇപ്രകാരം ആയിരുന്നു:
" ഇത് നമുക്കിടയിലെ ലോകാവസാനമാകുന്നു. ഇതുമായി നാം അല്ലാതെ മറ്റാർക്കും യാതൊരു ബന്ധവുമില്ല."
അതിന് ചുറ്റും ചുവന്ന മത്സ്യങ്ങൾ പറ്റിച്ചേർന്നിരിക്കുന്നു. അവൾക്ക് ആശ്ചര്യം തോന്നി. അവൾ ഇതുവരെയും കണ്ട കാഴ്ചകൾ ചുവപ്പിനാൽ മൂടപ്പെട്ടതാണ്. ചുവപ്പിന്റെ ആധിപത്യത്താൽ മറ്റു നിറങ്ങൾ അടിമപ്പെട്ട് ഒതുങ്ങിനിൽക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു.
അവൾ മത്സ്യങ്ങളെ ഓരോന്നായി അടർത്തിയെടുത്തു. ഓരോ മത്സ്യത്തിന്റെ ചുവടെയും ഓരോ അക്ഷരങ്ങൾ കൊത്തിവച്ചിരുന്നു.
അവൾ അവയെ ചേർത്ത് വച്ചു വായിച്ചു.
അവൾ അവയെ ചേർത്ത് വച്ചു വായിച്ചു.
'ആ' 'ൻ' 'മേ' 'രി'
അവളുടെ കൗതുകം ഏറി വന്നു. അവൾ പെട്ടെന്ന് തന്നെ ബാക്കിവന്ന മൽസ്യങ്ങളെയും പറിച്ചെടുത്തുതുടങ്ങി.
'ദീ' 'പ' 'ക്'
കൂടെ വേറെയും ചില അക്ഷരങ്ങൾ. അവയിൽ തേഞ്ഞുതീർന്നതും അരികുകൾ പൊട്ടിയതും ദ്രവിച്ച് തുടങ്ങിയതും ആയിരുന്നു.
ഇടിവെട്ടിലെ കൂൺ എന്നപോലെ അവളുടെ മുന്നിൽ ഒരു വലിയ മതിൽ ഉയർന്നു വന്നു. അതിൽ ഉരുണ്ട അക്ഷരങ്ങളിൽ എഴുതപ്പെട്ട ആൻമേരിയുടെയും ദീപകിന്റെയും പേരുകൾ അവളെ നോക്കി ചോദിച്ചു.
"ഓർക്കുന്നുവോ ആൻ?"
തനിക്ക് ചുറ്റും സംഭവിക്കുന്നതിനെ കുറിച്ച് അവൾ ബോധവതിയായി. താൻ ഏതോ നിഗൂഢത പെരുക്കുന്ന തുരുത്തിൽ അകപ്പെട്ടിരിക്കുകയാണ് എന്ന തോന്നൽ അവളെ വല്ലാതെ ഉലച്ചു. മതിലിൽ ചേർക്കപ്പെട്ട അക്ഷരങ്ങൾ തനിക്ക് നേരെ പാഞ്ഞടുക്കുന്നതായി അവൾക്ക് തോന്നി. അവൾ സർവശക്തിയുമെടുത്ത്
തിരിഞ്ഞോടി. ഓടി ഓടി ഒടുക്കം ഒരു മരുപ്രദേശത്ത് അവൾ കമഴ്ന്നുവീണു.
തിരിഞ്ഞോടി. ഓടി ഓടി ഒടുക്കം ഒരു മരുപ്രദേശത്ത് അവൾ കമഴ്ന്നുവീണു.
അവൾ ചുറ്റിലും നോക്കി. തികഞ്ഞ ഏകാന്തത. പുറകിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി അവളുടെ നിറഞ്ഞുചുവന്ന കണ്ണുകൾ ആകാശത്തേയ്ക്ക് ഉയർന്നു. അവിടമാകെ ചുവപ്പ് വ്യാപിച്ചിരിക്കുന്നു. എന്നാൽ ഭൂമി ചുവപ്പിനെ വെടിഞ്ഞിരിക്കുന്നു. ഭൂമി ആകാശത്തെ തിരസ്കരിച്ചിരിക്കുന്നു.
പെട്ടെന്ന് അടിവയറ്റിൽ ഒരു അഗാധമായ നീറ്റൽ അവൾക്ക് അനുഭവപ്പെട്ടു. അവിടെ നിന്നും രക്തംപൊടിയുകയും അത് ആ മണൽപ്പരപ്പിൽ ഒരു കൊടുങ്കാറ്റിന്റെ രൂപം കൈക്കൊള്ളുകയും ചെയ്തു.
അപ്പോൾ ഭൂമി ആകാശത്തിന് നേരെ കൈകൾ വീശി. ഒരിറ്റ് ജലകണം ഭൂമിയുടെ പൊള്ളുന്ന നെഞ്ചിൽ പതിഞ്ഞു. അവിടം ഒരു വലിയ ഗർത്തം നിർമ്മിക്കപ്പെട്ടു. അത് നിമിഷങ്ങൾക്കുള്ളിൽ ഒരു ജലാശയമായി രൂപപ്പെട്ടു.
പൊടികയറിയ കണ്ണുകൾ വളരെ പ്രയാസത്തോടുകൂടി തുറന്നുകൊണ്ട് അവൾ വീണ്ടും ചുറ്റിലും കാഴ്ച്ച തിരഞ്ഞു. അവൾ നിൽക്കുന്നത് അവിടെ തന്നെയാണ്. അവൾ ഒരു വെള്ളവസ്ത്രമാണ് അപ്പോൾ ധരിച്ചിരിരുന്നത്. അവളുടെ ശരീരത്തിൽ മുറിവുകൾ ഒന്നുമുണ്ടായിരുന്നില്ല.
ആകാശം തെളിഞ്ഞിരിക്കുന്നു. ഭൂമി ആകാശത്തെ നോക്കി പുഞ്ചിരിക്കുകയും ആകാശം ആനന്ദത്താൽ പുളകിതനാവുകയും ചെയ്തു. അകാരണമായ എന്തോ തന്നെ അലട്ടുന്നതായി അവൾക്ക് തോന്നി.
പെട്ടെന്ന് മരുഭൂമിയിൽ മഴ പെയ്യുവാൻ തുടങ്ങി. അവളുടെ ഉള്ളം കൂടുതൽ പരിഭ്രമിക്കുകയും അവളിൽ വീണ്ടും ആ മനുഷ്യന്റെ വിചാരം നിറയുകയും തനിക്ക് അന്യമായ ആ രൂപത്തെ ഇനി കാണരുതെന്ന് അവൾ ആശിക്കുകയും ചെയ്തു. അവൾക്ക് പിന്നിൽ ഒരു നരച്ച ശ്വാസം കിതച്ചുകൊണ്ടിരുന്നു.
അവൾ പിന്നിലെ ശ്വാസഗതിയിൽ കാതോർത്തുകൊണ്ട് തിരിഞ്ഞു നിന്നു. ആ രൂപം തന്റെ നിറഞ്ഞ കണ്ണുകളാൽ അവളിലെ അമ്പരപ്പിനെ ഒപ്പിയെടുത്തു. അയാളുടെ കൈയ്യിൽ ഒരു ചിത്രമുണ്ടായിരുന്നു. അവൾക്ക് നേരെ ചിത്രം നീട്ടിപ്പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു.
" ആൻ, ഇതിലേക്ക് നോക്കൂ... "
ചിത്രത്തിലേക്ക് നോക്കിയ അവൾ അത്ഭുതപ്പെട്ടു. ആ ഇരുണ്ട ചിത്രത്തിന്റെ സിംഹഭാഗവും ചുവപ്പാൽ പൂരിതമായിരുന്നു. ഒരു വശത്ത് ചുവന്ന ചെറിപ്പഴങ്ങൾ കായ്ച്ചുനിൽക്കുന്ന മരവും അതിനുകീഴിലായി തെളിഞ്ഞ ജലാശയത്തിൽ ചുവന്ന മത്സ്യങ്ങളും അതിനരികിലായി ചുവന്ന ഉടുപ്പണിഞ്ഞ സ്ത്രീരൂപവും. എന്നാൽ ആ രൂപത്തിന് രണ്ടു നിഴലുകൾ. ഒന്ന് ആ സ്ത്രീയുടേത് തന്നെ. അവൾ ചിത്രത്തിലേക്ക് ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു.
" ഈ ചിത്രം നീ വരച്ചതാണ് ആൻ. വർഷങ്ങൾക്ക് മുൻപ് ഒരു സുന്ദരമായ സായാഹ്നത്തിൽ. നമ്മുടേത് മാത്രമായ നിമിഷങ്ങളിൽ നീ സന്തോഷിച്ചിരുന്നത് ചായങ്ങൾ കോറിയിട്ടായിരുന്നു. അന്ന് നീ പറഞ്ഞു, അതിലെ പെണ്ണ് നീയും അവിടെ ഒറ്റപ്പെട്ട നിഴൽ ഞാനും ആണെന്ന്..
ഓർക്കുന്നുവോ നീ?"
ഓർക്കുന്നുവോ നീ?"
അയാളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. അപ്പോഴാണ് അവൾ അയാളുടെ മുഖത്തെ ചുളിവുകൾ ശ്രദ്ധിച്ചത്. പരുത്ത കവിൾത്തടങ്ങളിലൂടെ ചാലുകളിലെ നീരൊഴുക്കെന്ന പോലെ കണ്ണീർ വാർന്നൊഴുകുന്നു. ആ കണ്ണീർ വീണ് മണൽത്തരികൾ ഗർത്തങ്ങളായി രൂപപ്പെട്ട് താൻ മുൻപ് കണ്ട കാഴ്ച്ച പോലെ , ഭൂമിയുടെയും ആകാശത്തിന്റെയും ചാഞ്ചല്യം പോലെ മാറ്റങ്ങൾ സംഭവിക്കുമോ എന്ന് ഒരുവേള അവൾക്ക് തോന്നി.എന്നാൽ അപ്പോൾ തന്നെ തന്റെ ഭ്രാന്തമായ വിചാരങ്ങളെ അവൾ വെറുക്കുകയും സംശയഭാവത്തിൽ ആ വൃദ്ധരൂപത്തിലേക്ക് ശ്രദ്ധ കൊടുക്കുകയും ചെയ്തു.
അയാളുടെ കണ്ണുകളിലെ ആ അസാധാരണഭാവം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല.
അയാളുടെ കണ്ണുകളിലെ ആ അസാധാരണഭാവം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല.
" ആൻ.. ആൻ മേരി... അത് ഞാൻ ആണെന്നോ ? അവിടെ ഞാൻ വായിച്ച പേര് എന്റേതായിരുന്നോ? ഒരു ഗാഢ നിദ്രയിൽ നിന്നും ഉണർന്നത് പോലെ എനിക്ക് അനുഭവപ്പെടുന്നു. നിങ്ങൾ ആരാണ് ? എന്നെ എങ്ങനെ അറിയാം ? എനിക്ക് അറിയില്ല ഞാൻ ആരെന്ന്... ഞാൻ എവിടുന്ന് വന്നെന്ന്... ഞാൻ വരച്ചെന്ന് പറയുന്ന ഈ ചിത്രം .."
ചിത്രത്തിന് നേരെ വിരൽ ചൂണ്ടിയ അവൾ നിശ്ശബ്ദയായി. അയാളുടെ കൈകൾ ശൂന്യമായിരുന്നു. വിടർന്ന കണ്ണുകളിൽ വിരിഞ്ഞ ആകാംക്ഷയെ തടഞ്ഞുനിർത്താൻ കഴിയാതെ അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കുകയും ആ കണ്ണുകളിലെ വികാരത്തെ തൽക്ഷണം നിരസിച്ചുകൊണ്ട് ഇമകൾ വെട്ടിച്ചുകൊണ്ടിരിക്കുകയും ചെയ്തു.
അയാൾ പതിയെ പുഞ്ചിരിച്ചു. അപ്പോൾ അയാളുടെ വീർത്ത ചുണ്ടുകൾ കൂടുതൽ കനം വയ്ക്കുകയും കണ്ണുകൾ നൂലുപോലെ നേർക്കുകയും ചെയ്തു. അയാളിൽ യൗവനം വിരിയുന്നതായി അവൾക്ക് തോന്നി. തനിക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന വിചിത്രക്കാഴ്ചകളിൽ നിന്ന് മനസ്സിനെ ഇടറാതെ ചേർത്തുപിടിച്ചുകൊണ്ട് അവൾ കിതപ്പുകളെ നിയന്ത്രിച്ചു.
" ആൻ, നീ ആ ചിത്രം വരച്ചത് എന്റെ ഹൃദയത്തിലായിരുന്നു. നീ എനിക്ക് ആദ്യമായി സമ്മാനിച്ച പ്രേമോപഹാരം.നിന്റെ പ്രിയപ്പെട്ട ചായങ്ങളിൽ തീർത്ത എനിക്ക് എന്നും അന്യമായിരുന്ന അർത്ഥതലങ്ങളുള്ള ആ ചിത്രം. നിന്റെ ഓർമ്മകളെ ഞാൻ ആ വാഹിച്ചിരുത്തിയിരിക്കുന്നത് അവിടെയാണ്. നിന്നരികിൽ നീ ചേർത്തു വച്ച എന്റെ നിഴൽ പോലെ നിന്റെ സങ്കൽപ്പങ്ങളെ ഞാൻ എന്നരികിൽ ഭദ്രമാക്കി വച്ചിരിക്കുകയാണ്. എന്റെ നിഴൽ എനിക്ക് അന്യമായത് പോലെ നിന്റെ സങ്കൽപ്പങ്ങൾ നിനക്കും അന്യമായിരിക്കുന്നു.. പ്രിയമുള്ളവളെ, നീ കണ്ടവയെല്ലാം നിന്റെ സങ്കൽപ്പങ്ങൾ ആയിരുന്നു. നിന്നിൽ നിന്നും എന്റെ നിഴലിനെ വീണ്ടെടുക്കാൻ ഞാൻ ശ്രമിച്ചപ്പോൾ എന്നിൽ നിന്നും നിന്നിലേക്ക് ഒഴുകിയ നിന്റെ മാത്രം സങ്കൽപ്പങ്ങൾ."
ഒരു നീണ്ട നിശ്ശബ്ദതയ്ക്കൊടുവിൽ അയാൾ തുടർന്നു.
" ആൻ, നീയിപ്പോൾ കണ്ടത് എന്റെ ഹൃദയമായിരുന്നു."
തന്റെ മുന്നിൽ നിൽക്കുന്നത് ഒരു ഭ്രാന്തനാണെന്ന ചിന്ത അവളിൽ മുളപൊട്ടി. എന്നാൽ താൻ കണ്ട കാഴ്ചകളിലെ വിശ്വാസ്യതയെക്കുറിച്ചും അവൾ ചിന്തിതയായി. മരവിച്ചപോലുള്ള കാലുകൾ പതുക്കെ പുറകോട്ട് നീക്കിക്കൊണ്ടിരുന്ന അവൾക്ക് നേരെ ആ രൂപം നീണ്ടുവരികയാണ് എന്നും ഇപ്പോൾ തന്റെ കാലുകൾ മണലാഴങ്ങളിൽ ആണ്ടുകിടക്കുകയാണ് എന്നും അവൾ മനസ്സിലാക്കി. തന്റെ അരികിലായി രണ്ടു നിഴലുകളും മുന്നിലെ രൂപം ഒറ്റയായും
കാണപ്പെട്ടപ്പോൾ ഉരുകുന്ന ധൈര്യത്തെയും ആഴ്‌ന്നടയുന്ന കണ്ണുകളെയും പിടിച്ചുനിർത്താൻ കഴിയാതെ അവൾ പ്രയാസപ്പെട്ടു.
കാണപ്പെട്ടപ്പോൾ ഉരുകുന്ന ധൈര്യത്തെയും ആഴ്‌ന്നടയുന്ന കണ്ണുകളെയും പിടിച്ചുനിർത്താൻ കഴിയാതെ അവൾ പ്രയാസപ്പെട്ടു.
അയാൾ തന്റെ ദുർബലമായ കരങ്ങൾ അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
"എന്റെ കാത്തിരിപ്പ് വെറുതെയായില്ല. ആൻ, ഒടുവിൽ നാം കണ്ടുമുട്ടിയിരിക്കുന്നു. നിന്റെ ഭയത്തെ ഞാൻ മനസ്സിലാക്കുന്നു. നിന്റെ വ്യാകുലതകൾ എന്നോട് പങ്കുവെക്കൂ..എന്റെ നഷ്ടയൗവനത്തിന്റെ രഹസ്യം ഞാൻ നിനക്കും പറഞ്ഞു തരാം. ആൻ , നാമിപ്പോൾ നിൽക്കുന്നിടത്ത് ജീവിതവും മരണവും ഇല്ല. ഉദയാസ്തമയങ്ങളില്ല. ശരിയും തെറ്റുമില്ല. ഇവിടെ നാം മാത്രം. നിന്റെ ചോദ്യങ്ങളും എന്റെ ഉത്തരങ്ങളും മാത്രം."

അയാളുടെ വാക്കുകൾ അവളിൽ കൗതുകം ജനിപ്പിച്ചു. ഒരു കൊച്ചുകുട്ടിയെന്ന പോലെ അവൾ അയാളുടെ നേരെ അടഞ്ഞുകൂമ്പിയ മിഴികൾ തുറന്നുപിടിച്ചു. അയാൾ ഒരു യുവാവായി മാറിയിരിക്കുന്നു. അയാളുടെ കരങ്ങൾ ബലിഷ്ഠവും മുഖം ദൃഢവും മുടികൾ ഭംഗിയിൽ മാടിയൊതുക്കിയതുമായിരുന്നു.
അയാൾ പറഞ്ഞു.
" ആൻ, നീ ജീവിച്ചിരിപ്പില്ല."
" ആൻ, നീ ജീവിച്ചിരിപ്പില്ല."
അവൾ സ്തബ്ധയായി അയാളുടെ നേർക്ക് നോക്കി. അയാൾ തുടർന്നു.
" നീ കൊല്ലപ്പെടുകയായിരുന്നു ആൻ. നീ കണ്ട കാഴ്ചകൾ ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്കൂ. നിന്റെ സ്വപ്നങ്ങളും സങ്കല്പങ്ങളുമാണവ. നീ ചുവപ്പിനെ ഗാഢമായി ആഗ്രഹിച്ചിരുന്നു. നീ എന്തിലും തിരഞ്ഞിരുന്നത് ചുവപ്പായിരുന്നു. നിന്നെ ഞങ്ങൾ കളിയായി റെഡ് ഗേൾ എന്ന് വിളിച്ചിരുന്നു. ഓർക്കാൻ ശ്രമിക്കൂ ആൻ.. "
അപ്പോൾ അവിടം ചുവന്ന സൂര്യരശ്മികൾ പരക്കുന്നതായി അവൾക്ക് തോന്നി. അവ തന്നിലൂടെ കടന്നുപോകുന്നതും തന്റെ ശരീരം ഒരു ചാലകം പോലെ വർത്തിക്കുന്നതും അവൾ അറിഞ്ഞു.
അപ്പോൾ അവിടം ചുവന്ന സൂര്യരശ്മികൾ പരക്കുന്നതായി അവൾക്ക് തോന്നി. അവ തന്നിലൂടെ കടന്നുപോകുന്നതും തന്റെ ശരീരം ഒരു ചാലകം പോലെ വർത്തിക്കുന്നതും അവൾ അറിഞ്ഞു.
"ആൻ, നീയെന്നെ ഓർക്കുന്നുവോ?'
മുന്നിലെ രൂപം തൊടുത്ത ചോദ്യത്തിൽ അവൾ പരവശയായി. പതിയെ അവൾ അയാളുടെ കൈകൾ ചേർത്തുപിടിച്ചു.
മുന്നിലെ രൂപം തൊടുത്ത ചോദ്യത്തിൽ അവൾ പരവശയായി. പതിയെ അവൾ അയാളുടെ കൈകൾ ചേർത്തുപിടിച്ചു.
"ഞാൻ കൊല്ലപ്പെട്ടുവെങ്കിൽ ആരാണ് അത് ചെയ്തത്? ഞാൻ ശ്വസിക്കുന്നുണ്ട്. എന്നിൽ ഹൃദയം തുടിക്കുന്നുണ്ട്. എനിക്ക് താങ്കളെ സ്പര്ശിക്കാം.. അതേ എന്നിൽ ജീവനുണ്ട്. നിങ്ങൾക്ക് ഭ്രാന്താണ്."
ഇത്രയും പറഞ്ഞുകൊണ്ട് അവൾ അയാളുടെ കൈകൾ ശക്തിയായി തന്റെ കൈകളിൽ നിന്നും വേർപെടുത്തി, പുച്ഛഭാവത്തോടെ അയാൾക്ക് നേരെ നോക്കി.
ഇത്രയും പറഞ്ഞുകൊണ്ട് അവൾ അയാളുടെ കൈകൾ ശക്തിയായി തന്റെ കൈകളിൽ നിന്നും വേർപെടുത്തി, പുച്ഛഭാവത്തോടെ അയാൾക്ക് നേരെ നോക്കി.
ഇടറിയ വാക്കുകളാൽ അയാൾ പറഞ്ഞു,
"ആൻ, ശ്വസിക്കാൻ ശ്രമിക്കൂ.."
"ആൻ, ശ്വസിക്കാൻ ശ്രമിക്കൂ.."
അടുത്ത നിമിഷം അവൾ ശ്വാസം വലിക്കുകയും തുടരെത്തുടരെയുള്ള പരാജയത്താൽ അവളുടെ മുഖത്ത് ഭീതി നിഴലിക്കുകയും ചെയ്തു. തന്റെ ശരീരം വായുവിനെ തിരസ്കരിച്ചിരിക്കുകയാണെന്നും തന്റെ ശരീരത്തിൽ ജീവയോട്ടം നിലച്ചിരിക്കുകയാണെന്നും അവൾ അറിഞ്ഞു. ഒപ്പം താൻ വഹിക്കുന്നത് ശരീരമല്ലെന്നും ശരീരത്തെ ഉപേക്ഷിച്ച ദേഹി മാത്രമാണ് താൻ എന്നും അവൾക്ക് മനസ്സിലായി. എന്നാൽ ആകെ പരിഭ്രമിച്ചതിനാലാകണം അവൾ വീണ്ടും വീണ്ടും ശ്വാസം എടുക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അപ്പോൾ അവളുടെ മുഖം നീലിയ്ക്കുകയും പച്ച ഞെരമ്പുകൾ എഴുന്നുനിൽക്കുകയും ചെയ്തു. അവളുടെ കണ്ണുകൾ വരണ്ടഭൂമിയെ പോൽ ഈർപ്പം തൊടാതെ ഇളകിക്കൊണ്ടിരുന്നു. അയാൾ അപ്പോൾ അവളെ ആശ്ലേഷിക്കുകയും അവളുടെ വിളറിയ ചുണ്ടുകളിൽ ചുവപ്പ് വ്യാപിച്ച് അതിനിടയിൽ നിന്നും വന്ന 'ദീപക്' എന്ന ശബ്ദം കേട്ട് അയാൾ പുളകിതനാവുകയും ചെയ്തു.
"ആൻ, നീ എന്നെ അറിഞ്ഞിരിക്കുന്നു."
അയാളുടെ കണ്ണുകളിൽ തീക്ഷ്ണമായൊരു പ്രകാശം നിറയുകയും അത് അവളിലേക്ക് വ്യാപിച്ച് അവളിലെ പരിഭ്രാന്തിയെ തുടച്ചുമാറ്റുകയും ചെയ്തു.
അവൾ അയാളിൽ നിന്നും അകന്ന് കുറച്ചകലെ മാറി നിന്നു. ഒരു നിമിഷത്തെ ഇടവേളയ്ക്ക് ശേഷം അവൾ ചോദിച്ചു.
"നാം ഇപ്പോൾ എവിടെയാണ് ദീപക്?"
"മരണത്തിനും ജീവിതത്തിനും ഇടയിലെ അരണ്ട പാതയിൽ." അയാൾ ഉത്തരം നൽകി.
അവൾ വീണ്ടും ചോദിച്ചു.
അവൾ വീണ്ടും ചോദിച്ചു.
"താങ്കളുടെ പേര് ദീപക് ആണെന്ന് എനിക്ക് അറിയുമായിരുന്നില്ല. ഞാൻ കണ്ട കാഴ്ചകളിൽ ഞാൻ നമ്മുടെ പേരുകൾ വായിച്ചിരുന്നു..പക്ഷെ.. "
അവൾ തികഞ്ഞ സങ്കോചത്തോടെ അയാളെ നോക്കി നിന്നു.
അവൾ തികഞ്ഞ സങ്കോചത്തോടെ അയാളെ നോക്കി നിന്നു.
"പറയൂ ആൻ.."
"താങ്കൾ എന്നെ ആശ്ലേഷിച്ചപ്പോൾ എനിക്ക് തീർത്തും അപരിചിതത്വം അനുഭവപ്പെട്ടില്ല. ഈ വിചിത്രലോകത്ത് ഞാൻ എത്തിപ്പെട്ടത് എന്റെ മരണശേഷം ആണെങ്കിൽ താങ്കൾ ഇവിടെ എങ്ങനെയെത്തി? താങ്കളും മരണപ്പെട്ടുവോ? ഞാൻ താങ്കൾക്ക് ആരായിരുന്നു? ഞാൻ വരച്ചതാണെന്ന് താങ്കൾ പറഞ്ഞ ആ ചിത്രത്തിലേത് പോലെ താങ്കൾ ..."
തന്റെ ഇരുവശവും മുഴച്ചു നിൽക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും ഇരട്ട നിഴലുകളെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു.
"അപ്പോൾ നാം?"
തന്റെ ഇരുവശവും മുഴച്ചു നിൽക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും ഇരട്ട നിഴലുകളെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു.
"അപ്പോൾ നാം?"
അവളുടെ വാക്കുകൾ ഒരേ സമയം അയാളിൽ തുളഞ്ഞുകയറുകയും മാർദ്ദവമേകുകയും ചെയ്തു. അയാൾ പറഞ്ഞു തുടങ്ങി.
" ആൻ , നീ എനിക്ക് ഏറെ പ്രിയപ്പെട്ടവളാകുന്നു. നീ എന്റെ നഷ്ടപ്രണയമാകുന്നു."
അത് പറയുമ്പോൾ അയാൾ അത്യധികം ആനന്ദം അനുഭവിക്കുകയും അയാളുടെ മുഖമാകെ പുഞ്ചിരിയുടെ വശ്യതയെ പുണർന്നു ചുവക്കുകയും ചെയ്തു.
അയാൾ തുടർന്നു.
"നീ നിരസിച്ച എന്റെ പ്രണയം... നിന്നെ ഇന്നും ഞാൻ അഗാധമായി പ്രണയിക്കുന്നു ആൻ... നീ എന്റെ ഉള്ളിൽ നഷ്ടപ്രണയമായി ജീവിച്ചിരുന്നു. നിന്നിലേക്ക് എന്നെ എത്തിച്ചതും അതേ തുടിപ്പുകളാണ്. നോക്കൂ ആൻ, എനിക്ക് ശ്വസിക്കാം. അപ്പോൾ ഞാൻ മരണപ്പെട്ടിട്ടില്ല.. "

ഒരു ദീർഘനിശ്വാസത്തിന് ശേഷം അയാൾ തുടർന്നു.
"എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഒരിക്കൽ എന്റെ പ്രണയം ജയിക്കുമെന്ന്. എന്റെ പ്രണയം മരിച്ചിട്ടില്ലല്ലോ... നീ എനിക്ക് നിഷേധിച്ചതല്ലേ .. നിന്റെ നോട്ടുപുസ്തകത്തിലെ അവസാന പേജിൽ നിന്റെ കൈയ്യക്ഷരത്താൽ എഴുതിചേർത്ത ആ വരികൾ...

'ആത്മാവിലൊളിച്ച
ചുവന്ന
പൂക്കളുടെ
നിശബ്ദത
എന്റേതാകുന്നു.
ചുവന്ന
പൂക്കളുടെ
നിശബ്ദത
എന്റേതാകുന്നു.
ആത്മാവിലൊളിച്ച
മഴുവിന്റെ മൂർച്ചയാണ്
ഞാൻ എറിഞ്ഞ
വാക്കുകൾ.
മഴുവിന്റെ മൂർച്ചയാണ്
ഞാൻ എറിഞ്ഞ
വാക്കുകൾ.
ആത്മാവിലൊളിച്ച
സംഗീതമാണ്
എന്നിലെ കടലാഴങ്ങൾ.
സംഗീതമാണ്
എന്നിലെ കടലാഴങ്ങൾ.
ആത്മാവിനാൽ കൊരുത്ത
ഋതുക്കളുടെ കൈപിടിച്ചത്രേ
നഷ്ടപ്രണയം
ഒരൊറ്റപദമായത്.'
ഋതുക്കളുടെ കൈപിടിച്ചത്രേ
നഷ്ടപ്രണയം
ഒരൊറ്റപദമായത്.'
അത് വായിച്ചപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. നീ എനിക്ക് സമ്മാനിച്ചത നിരാശയായിരുന്നില്ല, മറിച്ച് നീ കണ്ടെത്തിയ ഏറ്റവും സുന്ദരമായ അനുഭൂതിയെ ആയിരു..."
അയാൾ പറഞ്ഞു മുഴുവിക്കും മുൻപേ അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
"എന്റെ പേര് ആൻ എന്നാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല."
"എന്റെ പേര് ആൻ എന്നാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല."
ചോർന്നുപോയ ആവേശത്തെ അരികിൽ നിർത്തി, അയാൾ അവളോട് പറഞ്ഞു.
"അപ്പോൾ നീ നിന്നെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു." അയാളുടെ കണ്ണുകളിൽ വീണ്ടും ആഹ്ലാദം നിറഞ്ഞു.
"അപ്പോൾ നീ നിന്നെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു." അയാളുടെ കണ്ണുകളിൽ വീണ്ടും ആഹ്ലാദം നിറഞ്ഞു.
"അല്ല. ഞാൻ താങ്കളിൽ എത്തിച്ചേരും മുൻപ് ഒരുതരം ദൈന്യത നിഴലിച്ച നോട്ടവുമായി ഒരു മനുഷ്യൻ എന്നെ പിന്തുടർന്നിരുന്നു.വഴിയിൽ എവിടെയോ അയാൾ മറഞ്ഞു. അയാൾ എന്നെ അലീന എന്ന് വിളിച്ചു. താങ്കൾ ആൻ എന്നും. പിന്നെ, പിന്നെ ഞാൻ കണ്ട പേയിളകിയ കാഴ്ചകൾ... ആൻ മേരി, ദീപക് ... പിന്നെ കൃത്യതയില്ലാത്ത വേറെയും വാക്കുകൾ... ഹോ... എനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത്."
അയാൾ ദൂരെ നിഴൽ വ്യാപിച്ച മണൽക്കൂനകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
"അപ്പോൾ അവൻ നിന്നിൽ എത്തിച്ചേർന്നിരിക്കുന്നു. എനിക്ക് മുൻപേ.."
"അപ്പോൾ അവൻ നിന്നിൽ എത്തിച്ചേർന്നിരിക്കുന്നു. എനിക്ക് മുൻപേ.."
അയാൾ ഒരു നെടുവീർപ്പോടെ തിരിഞ്ഞു നടന്നു.അവൾ അതീവ ശാന്തതയോടെ അയാളുടെ കാല്പാടുകളിൽ നോട്ടമയച്ചു. അദ്‌ഭുതം! മണലിലാഴന്ന ഓരോ കാലടയാളവും മാഞ്ഞുകൊണ്ടേയിരുന്നു.
"അലീന." ഒരു കനത്ത ശബ്ദം അവളെ വിളിച്ചു.
താൻ മുൻപ് കണ്ടുഭയന്ന അതേ മനുഷ്യരൂപം. അയാൾ മുൻപത്തേക്കാൾ ക്ഷീണിതനാണ്. അവൾ ധൈര്യസമേതം സംസാരിച്ചുതുടങ്ങി.
താൻ മുൻപ് കണ്ടുഭയന്ന അതേ മനുഷ്യരൂപം. അയാൾ മുൻപത്തേക്കാൾ ക്ഷീണിതനാണ്. അവൾ ധൈര്യസമേതം സംസാരിച്ചുതുടങ്ങി.
"ആരാണ് താങ്കൾ? എന്തിനാണ് എന്നെ പിന്തുടരുന്നത്?"
"ഞാൻ മുബാറക്. നാം വിവാഹിതരാവൻ തീരുമാനിച്ചിരുന്നു.ആയിടെ നിന്നെ കാണാതായി. ഞാൻ നിന്നെ തേടി അലയുകയായിരുന്നു. നീ എല്ലാം മറന്നിരിക്കുന്നു."
"ഞാൻ അലീനയല്ല. ആൻ മേരിയാണ്."
"ആര് പറഞ്ഞു?"
"ദീപക്."
"ദീപക്?"
"അതേ."
"എന്നിട്ട് എവിടെ അയാൾ?"
"അറിയില്ല. എന്റെ കൂടെ ഉണ്ടായിരുന്നതാണ്. "
"എല്ലാം ഭ്രമമാണ്."
"നിങ്ങൾ ഇവിടെ നിന്നും പോകൂ."
"കഴിയില്ല.നിന്നെ കൊണ്ടുപോകാൻ ആണ് ഞാൻ വന്നത്."
"എവിടേക്ക്?"
"നമ്മുടെ മാത്രം ലോകത്തേക്ക്."
"സാധ്യമല്ല. ഞാൻ മരണപ്പെട്ടവളാണ്. ഓർമ്മകൾ നഷ്ടപ്പെട്ടവൾ. താങ്കൾ പറയുന്നതെല്ലാം നുണയാണ്. അയാൾ പറഞ്ഞതും. എന്റെ മരിച്ച ഓർമ്മകളെ രണ്ടുപേരും വിഡ്ഢിവേഷമണിയിക്കുകയാണ്."
"..."
"നിങ്ങൾക്ക് ഉത്തരമുണ്ടാകില്ല. ഈ അജ്ഞാത മണൽക്കര പോലെ ഇവിടെ എല്ലാം അപരിചിതവും നിഗൂഢവും ഭയപ്പെടുത്തുന്നതുമാണ്."
"അലീന, നീ മരിച്ചിട്ടില്ല. നീ കണ്ടതെല്ലാം, അനുഭവിച്ചതെല്ലാം മായക്കാഴ്ചകളായിരിക്കാം. നീ ശരീരത്തിൽ നിന്നും അകാരണമായി വേർപെട്ട രൂപം മാത്രമാണ്."

അവൾ ചുറ്റിലും നോക്കി.പരന്നുകിടക്കുന്ന മരുഭൂമി. അപൂർവ്വമെന്ന് തോന്നിക്കുന്ന ഒന്നും തന്നെ എങ്ങുമില്ല. ഇത്രയും നേരം കൂടെയുണ്ടായിരുന്ന ആൾ ഇപ്പോൾ അടുത്തില്ല. താൻ സ്വസ്ഥമായി ശ്വസിക്കുന്നുണ്ട്.എന്നാൽ തനിക്ക് വ്യക്തമായ ഒരു രൂപം ഇല്ല. തന്റെ നിഴലുകൾ ...
"എന്റെ നിഴലുകൾ.."
"നീ ദേഹിയാണ് അലീന."
"അപ്പോൾ ഞാൻ കണ്ട നിഴലുകൾ.. ഒന്ന് പുരുഷന്റെയും മറ്റൊന്ന് സ്ത്രീയുടെയും."
"ഞാൻ പറഞ്ഞല്ലോ ഭ്രമം."
"എന്റെ നിഴലുകൾ.."
"നീ ദേഹിയാണ് അലീന."
"അപ്പോൾ ഞാൻ കണ്ട നിഴലുകൾ.. ഒന്ന് പുരുഷന്റെയും മറ്റൊന്ന് സ്ത്രീയുടെയും."
"ഞാൻ പറഞ്ഞല്ലോ ഭ്രമം."
ചുറ്റും ഇരുട്ട് കനക്കുന്നതായും മണൽത്തരികൾക്ക് മുകളിൽ തനിക്ക് ഭാരമില്ലാത്തതായും അവൾക്ക് തോന്നി.ഉള്ളിൽ കുമിഞ്ഞുനീറുന്ന ചോദ്യങ്ങളുമായി അവൾ അയാൾക്ക് നേരെ നോക്കി. അവിടെ ആരും ഉണ്ടായിരുന്നില്ല. നിഴലുകൾ പോലുമില്ലാതെ അവൾ അവിടെ ഒറ്റപ്പെട്ടിരിക്കുന്നു.അപ്പോഴാണ് അവൾക്ക് മുന്നിൽ മുളച്ചുവരുന്ന ഒരു ചെടിയുടെ നിഴൽ നീണ്ടുനിവർന്നുവന്നത്.അവൾ ചെടിയ്ക്ക് അഭിമുഖമായി നിന്നു. അപ്പോഴേക്കും ചെടി ഒരു വൻവൃക്ഷമായി രൂപാന്തരപ്പെട്ടു കഴിഞ്ഞിരുന്നു. അതിൽ നിന്നും ഒരു പഴുത്തയില അടർന്ന് അവളുടെമേൽ വന്ന് വീണു.അതിമനോഹരമായി കാണപ്പെട്ട ആ ഇലയിൽ ഇപ്രകാരം എഴുതിയിരിക്കുന്നത് അവൾ വായിച്ചു.
"ചുവരിൽ പതിഞ്ഞ ആത്മാവിന്റെ നിഴലുകൾക്കും ഹൃദയത്തിനും ഇന്ന് ഒരേ ഭാരമാണ്. സ്വപ്നങ്ങളുടെ പൊയ്മുഖം പൊഴിഞ്ഞു പോകുന്നതും ചൂട്ടുകൾ കത്തിച്ച് നീറ്റലുകളെ പതിയെ ഉണർത്തുന്നതും ഇതേ നേരത്താണ്...
ഓർമ്മകളുടെ സൗന്ദര്യത്തിനും മുഷിപ്പിനും ഒരേ ഗന്ധമാണ്. നിന്നിലേക്ക് ഇടറി വീഴുമ്പോഴൊക്കെ ഈ രാത്രിയ്ക്ക് എന്തൊരു ഇരുട്ടാണ്..."
വൃക്ഷത്തിന്റെ വേരുകൾ ശബ്ദിച്ചു തുടങ്ങി.
"നിന്റെ ഏകാന്തതയോളം എന്നെ തളർത്തുന്ന മറ്റൊന്നില്ല.നീ മനുഷ്യജന്മം കൈക്കൊണ്ടപ്പോഴൊക്കെ ഞാൻ വൃക്ഷമായി പുനർജ്ജനിച്ചുകൊണ്ടിരുന്നു. ഞാൻ നിനക്ക് തണലേകി ആനന്ദിച്ചു. നിന്റെ ആത്മാവിലേക്കുള്ള വഴി തേടി ഞാൻ എന്നെ വേരുകളിൽ തളച്ചിട്ടു. നീ അകലുമ്പോൾ ഞാൻ പ്രപഞ്ചത്തിൽ ശൂന്യതയറിയുന്നു.പ്രിയമുള്ളവളെ, നീ ഇനി മനുഷ്യനായി പിറക്കാതിരുന്നെങ്കിൽ... നീ ഒരു പക്ഷിയായി മാറുക. എന്റെ ചില്ലകളിൽ കൂട് കൂട്ടുക. നിനക്ക് വിഹരിക്കാൻ ഈ വിഹായസ്സ് മുഴുവനുമുണ്ട്. ഭൂമിയുടെ നിഗൂഢഗർഭം പോലുള്ള എന്റെ പ്രണയത്തെ നീ അറിയുക. ഇന്നലകളെ മറന്ന് നീ എന്റെ വസന്തമായി മാറുക. വെളിച്ചത്തെ സാക്ഷിയാക്കി ഈ മരുഭൂമിയിൽ നമുക്ക് പ്രണയത്തിന്റെ വിശുദ്ധിയെ പങ്കിടാം."

അവൾ പതിയെ പുറത്ത് എഴുന്നുനിൽക്കുന്ന വേരുകളിൽ തലോടി.പെട്ടെന്ന് മരം പൂക്കുകയും പൂമ്പാറ്റകൾ ചിറകുവീശി അവിടമാകെ വർണ്ണക്കാഴ്ചകളൊരുക്കുകയും ചെയ്തു. തനിക്ക് ചിറക് മുളയ്ക്കുന്നതും മൂർച്ചയുള്ള കൊക്ക് ഉയർന്ന് വരുന്നതും അവൾ അറിഞ്ഞു.ഒരു കിളിയായി അവൾ പറന്നുയർന്ന് പൂവുകളെ ചുംബിച്ചു. അപ്പോൾ ദൂരെ നിന്നും വികസിച്ചുവന്ന ഒരു പ്രകാശവലയം വൃക്ഷത്തെയാകെ വലയം ചെയ്യുകയും അവ മൂന്നായി ഭാഗിക്കപ്പെടുകയും ചെയ്തു.
ആദ്യത്തെ വലയം സംസാരിച്ചുതുടങ്ങി.
"ഞാൻ നിന്റെ പൂർവസംസ്കാരങ്ങളാകുന്നു.നിനക്ക് ചുറ്റും ഭ്രമങ്ങൾ തീർത്തത് എന്നിലെ സ്മൃതികളാണ്. ഞാൻ ചിലപ്പോൾ സുഷുപ്തിയിലാണ്ടുപോവുകയും ഉണരുകയും ചെയ്യുന്നു. അപ്പോഴൊക്കെ പൂർവജന്മസ്മൃതികൾ മായക്കാഴ്ചയൊരുക്കുന്നു."

രണ്ടാമത്തെ വലയം പറഞ്ഞു.
"ഞാൻ നിന്റെ ബുദ്ധിയാണ്.നീ മായികലോകത്ത് അകപ്പെട്ടതിൽ പിന്നെ ഇപ്പോഴാണ് ഞാൻ ഉണരുന്നത്.ഇപ്പോൾ നീ മറ്റൊരു ജൻമം കൈക്കൊണ്ടിരിക്കുന്നു. നിഗൂഢതകളിൽ നിന്നും മോചനവും.നീ കണ്ട രൂപങ്ങൾ എല്ലാം നീ തന്നെയായിരുന്നു. ആൻമേരി, ദീപക്, അലീന, മുബാറക് എല്ലാം നീ തന്നെ.നിന്റെ പല പല ജന്മങ്ങൾ.. ഒരാത്മാവും പല ശരീരങ്ങളും."

മൂന്നാമത്തെ പ്രകാശവലയം അപ്പോൾ മങ്ങുകയും തെളിയുകയും ചെയ്തു.
ബുദ്ധി തുടർന്നു.
"മൂന്നാമത്തെ വലയം നിന്റെ മനസ്സ് ആകുന്നു. ഇപ്പോൾ മനസ്സിന് ശാന്തമാവാൻ അല്പം സമയം നൽകുക. നിന്റെ ജന്മാന്തരസംസ്കാരങ്ങൾ മനസ്സിനെ ദുർബലപ്പെടുത്തിയിരിക്കുന്നു.ഇപ്പോൾ നീ ആശങ്കകൾ ഉപേക്ഷിക്കുക."
ബുദ്ധി തുടർന്നു.
"മൂന്നാമത്തെ വലയം നിന്റെ മനസ്സ് ആകുന്നു. ഇപ്പോൾ മനസ്സിന് ശാന്തമാവാൻ അല്പം സമയം നൽകുക. നിന്റെ ജന്മാന്തരസംസ്കാരങ്ങൾ മനസ്സിനെ ദുർബലപ്പെടുത്തിയിരിക്കുന്നു.ഇപ്പോൾ നീ ആശങ്കകൾ ഉപേക്ഷിക്കുക."
പതിയെ മൂന്ന് പ്രകാശവലയങ്ങളും അപ്രത്യക്ഷമായി. അപ്പോൾ വൃക്ഷത്തിന്റെ തടിയിലമർന്ന വളർച്ചയുടെ പാടുകൾ പറഞ്ഞു.
"ഇനി നീ നിന്റെ ആത്മാവിന് ചിറകുകൾ കൈമാറൂ... നീ അല്പനേരം നിന്നെ തന്നെ ധ്യാനിക്കൂ."
"ഇനി നീ നിന്റെ ആത്മാവിന് ചിറകുകൾ കൈമാറൂ... നീ അല്പനേരം നിന്നെ തന്നെ ധ്യാനിക്കൂ."
പക്ഷി അപ്രകാരം ചെയ്തു. അപ്പോൾ ചുറ്റും ചുവന്ന പ്രകാശം പരക്കുകയും ആ പ്രകാശകിരണങ്ങൾ തന്നിൽ നിന്നാണ് പ്രവഹിക്കുന്നത് എന്നും പക്ഷിയ്ക്ക് അനുഭവപ്പെട്ടു. ചുവന്ന പ്രകാശം ഇപ്രകാരം പറഞ്ഞു.
"മാറ്റമെന്നാൽ ഇന്നലെയുടെ മരണവും ഇന്നിന്റെ ജനനവുമാണെന്ന് മനസ്സിലാക്കുക.സത്യം മറയ്ക്കപ്പെടുന്ന മിഥ്യ മാത്രമാണ് ലോകമെന്ന് അറിയുക. നീയിപ്പോൾ ജനനമരണചക്രത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്നു. ആത്യന്തികമായി നീയും ഞാനും ഒന്നാണ്. "

വൃക്ഷം പതിയെ ശിരസ്സ് കുനിക്കുകയും കടപുഴകി നിലംപൊത്തുകയും ചെയ്‌തു. അനേകം ബദ്ധാത്മാക്കളോടൊപ്പം ചിറകുകളും കൊക്കുമായി ആ ആത്മാവും തന്റെ ജനനസമയവും കാത്തിരുന്നു.
--- സാരംഗ വാരിജാക്ഷൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക