നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയം ജീവിതത്തോടാവണം സങ്കൽപ്പങ്ങളോടാവരുത്


ഡാ..മൂടിപൊതച്ചു കിടക്കണു കന്നുകാലി .ആരാടാ..അവൾ
ഏതവൾ അമ്മക്കുവേറെ പണിയൊന്നുമില്ലേ..ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെയെന്നേ..
നീ അങ്ങനെ കിടക്കണ്ട അവളേതാണന്നു പറയാൻ ഞാൻ തലവഴിവെള്ളം കോരിയൊഴിക്കും പറഞ്ഞേക്കാം
പുതപ്പൊന്നുമാറ്റി ഞാൻ പതുക്കെ എഴുന്നേറ്റു .
അമ്മയാകെ കലിപ്പു മൂഡാണല്ലോ..ഇന്നലെ കിടക്കണവരെ ഇങ്ങനൊന്നും അല്ലായിരുന്നല്ലോ .?അതേ ആദ്യം ഒരു ചായതാ.,
ചായ കപ്പിലേക്കു പകർന്നുകൊണ്ടമ്മിണിയമ്മ അരുണിനോടു ചോദിച്ചു
നീ പഠിക്കാൻ പോകണതാണോ..അതോ...
എന്താമ്മേ...രാവിലെ കാര്യം എന്തെന്നു പറ ചുമ്മാകിടന്നു ചൂടാകാതെ
എനിയിതുമതി അവളുമാർക്ക് ഒാരോന്നും പറഞ്ഞു ചിരിക്കാൻ .നീ എന്തിനാ കാണണ പെൺപിള്ളാർക്കൊക്കെ അപ്പുറത്തെ വത്സലയുടെ വീട്ടിലെ നമ്പർ കൊടുത്തതു.കേറിക്കെടക്കാൻ ഇടമില്ല ഇതൊരു വാടകവീടാണന്നു ഒാർമ്മവേണം
അമ്മേ ഇവിടെ ഫോണില്ലാത്തോണ്ടു അത്യാവശ്യം വന്നാൽ വിളിക്കാൻ കൂട്ടുകാർക്കൊക്കെ അവിടുത്തെ നമ്പരാ കൊടുത്തിരിക്കുന്നേ..
അപ്പോൾ നിന്റെ കൂട്ടുകാരെല്ലാം പെൺപിള്ളാരാണോ..?രാവിലെ മുതൽ നാലഞ്ഞു തവണ വിണിച്ചോണ്ടിരിക്കയാ..അതേ വല്ലവളുമാരേം കൊണ്ടു ഇങ്ങോട്ടു കയറി വന്നാൽ ഞാൻ ചൂലെടുക്കും സ്വന്തമായി കേറിക്കിടക്കാൻ ഒരിടം ഉണ്ടാക്കിയിട്ടു വേണം പ്രണയവും മാങ്ങാതൊലിയും ..അവന്റെ കൂട്ടുകാരാണു പോലും.,രാവിലെ കോളേജിലെന്നു പറഞ്ഞു എന്റെ മോനിതിനാണു പോണതല്ലേ..
അമ്മയൊന്നു നിർത്തുമോ രാവിലേ തുടങ്ങിക്കോളും പണിചെയ്തു പോറ്റുന്നേന്റെ പീറകണക്കു
പാതിയൊഴിഞ്ഞ കപ്പിലെ ചായ വന്ന ദേഷ്യത്തിൽ പുറത്തേക്കു കളഞ്ഞവൻ ധൃതിയിൽ കുളിക്കാനായി പോയി
ആരായിരിക്കും വിളിച്ചത് 1ഇയറിലെ നീനയേ 2ഇയറിലെ റോസിയോ അതോ ചായകടയിലെ കണാരന്റെ മകൾ പ്രീതിയോ..,അവന്റെ ചിന്തകൾ കാടുകയറുകയായിരുന്നു. ആരാവും തന്നെ ഇങ്ങോട്ടു വിളിച്ചതു അവർ വിളിക്കാൻ ആർക്കും താനിവിടുത്തേ നമ്പർ കൊടുത്തിട്ടില്ലല്ലോ..കൂട്ടുകാരിൽ ജയനും രാജേഷിനുമല്ലാതെ .ഇനി അവൻമാരു തമാശക്കെന്തെങ്കിലും ഒപ്പിച്ചതാവുമോ..പ്രീതിയേ രാജേഷിനും റോസിയെ ജയനും ചെറിയ നോട്ടമുണ്ടായിരുന്നതാ..അവൻമാർ പണിയുമോ..ഏയ് അവർ പണിയില്ല .അവരുടെ പല തന്തയില്ലായ്മക്കും താനും കൂട്ടു നിൽക്കണതല്ലേ...
അവൻ വേഗം കുളിച്ചു ഒരുങ്ങി കോളേജിൽ പോകാനിറങ്ങി.
എടാ വല്ലതും കഴിച്ചിട്ടു പോകാൻ
വേണ്ട കഷ്ടപ്പെട്ടുണ്ടാക്കിയതല്ലേ തനിയെ ഇരുന്നു കഴിച്ചോ..
അതും പറഞ്ഞവൻ ബസ്റ്റോപ്പിലേക്കു വെച്ചു പിടിച്ചു.
അല്ല കണേരേട്ടാ സ്റ്റുഡൻസ് പോയോ.,.
സ്റ്റുഡൻസും പോയി ഗേൾസും പോയി അതിനൊക്കെ ഒരു നേരോം കാലവും ഒക്കെയില്ലേ
പ്രീതി പോയോ..,
എന്തോ വാലൻഡനോ എന്തൊ പാർട്ടിയൊക്കെയാണന്നും പറഞ്ഞു അവളിന്നു നേരത്തേ പോകണ കണ്ടു കുഞ്ഞേ ..എന്തോന്നാ..ഈ വാലണ്ടൻ
അതൊരു രാജാവാ ചേട്ടാ...അതേ ബസു വരുന്നുണ്ടു പിന്നെ പറഞ്ഞു തരാം കേട്ടോ.,
അയാൾ അതു പറഞ്ഞപ്പോളാണു അരുണിനന്നു വാലണ്ടൻസ് ഡേയാണന്നോർമ്മ വന്നതു .അവൻ വന്ന ബസിൽ ചാടികയറി കോളേജിലെത്തി
അവിടെ ചെന്നപ്പോൾ ക്ലാസ് തുടങ്ങിയിരുന്നു .പ്രിൻസിപ്പളിന്റെ കണ്ണു വെട്ടിച്ചു ഒരു കൂട്ടം അവിടിവിടായി പരതി നടക്കുന്നുണ്ട് .ക്ലാസിൽ കയറിയാൽ പ്രൊഫസറിന്റെ വക ശകാരം കളിയാക്കൽ പ്രിൻസിപൊക്കിയാൽ ക്ലാസിൽ കയറാത്തതിനു ഐഡി പിടിച്ചോണ്ടു പോകും.പുറത്തെവിടെയെങ്കിലും കറങ്ങി ഇൻറ്റെർവെല്ലിനു കയറുന്നതാവും നല്ലെതെന്നു കരുതി പുറത്തേക്കിറങ്ങി .അപ്പോളാണു തനിക്കെതിരെ വരുന്ന ജയനെ അവൻ കണ്ടതു .
അളിയാ..ഹാപ്പി വാലന്റെൻഡേ..
ആ ..അളിയാ നീയും പിരീഡു കട്ടു ചെയ്തോ..
എന്റെ പൊന്നളിയാ..ഇന്നൊരടിപൊളി ദിവസമാണടാ..മുത്തേ..
അവൻ അരുണിനെ കെട്ടിപിടിച്ചു
എന്തെടാ..എന്തുണ്ടായി .എന്റെ മാവും പൂത്തടാ..,
നീ വളച്ചു കെട്ടാതെ കാര്യം പറയുന്നുണ്ടോ.,
നീ എന്നോടൊന്നും വിചാരിക്കല്ലെ ..റോസി എന്നോടോക്കെ പറഞ്ഞു മച്ചൂ... അവൻ വളരെ ഹാപ്പിയായിരുന്നു ദുഷ്ടൻ കൂടെ നിന്നു പണിതതിവനായിരിക്കും
അതിനെന്താ മച്ചു ഞാനായിട്ടു നിനക്കു വേണ്ടി അവളെ ഒഴുവാക്കി തന്നതാ .ചിലവു ചെയ്യണം കേട്ടോ..അതിനെന്താ ഒാരോ ബിയറടിച്ചാലോ വേണ്ട മുത്തേ പ്രീതിയും നീനയുമൊക്കെയായി സല്ലപിക്കേണ്ടതാണേ ഒരോ ഐസ്ക്രീം മതി
വാ..ടാ ചക്കരെ നനക്കെന്തു പറഞ്ഞാലും ഇന്നു വാങ്ങി തരും
എന്നും പറഞ്ഞവർ ഐസ്ക്രീം പാർലറിലേക്കു പോയി .അവിടെ മൂലയിലതാ പ്രീതിയും രാജേഷും ഒന്നായിരിക്കണു .ഉള്ളിൽ തോന്നിയ ദേഷ്യം അവൻ പുറത്തു കാട്ടിയില്ല .
ഇവക്കു പണികൊടുക്കാൻ തനിക്കെളുപ്പമാ കണാരേട്ടനോടു ഒന്നു കുരുക്കിയാൽ മതി
അരുണിനെ കണ്ടതും അവളവിടുന്നു ഒന്നുമറിയാത്ത പോലിറങ്ങി പോയി
എനി അവശേഷിക്കുന്നതു നീനയാ...
ഐസ്ക്രീം കഴിച്ചവർ മടങ്ങിയെത്തിയപ്പോൾ ഇന്റെർ വെൽ ആയിരുന്നു.
ദ്വാരകാ ബിൽഡിങ്ങിന്റെ കോർണ്ണറിൽ ഭിത്തിയിൽ ചാരി അവൾ നിൽപ്പുണ്ടായിരുന്നു
എന്തെടി നല്ലൊരു ദിവസമായിട്ടു മൂഡ് ഒാഫായി നിൽക്കണേ..?
നിന്റെ അമ്മ ഒന്നും പറഞ്ഞില്ലേ..
ഇല്ല .അപ്പോൾ നീ ആയിരുന്നോ വീട്ടിലേക്കു വിളിച്ചേ..
അതേ..നിന്റെ അമ്മ എല്ലാം പറഞ്ഞു .
എന്തു പറഞ്ഞു .?
എടാ കേറിക്കിടക്കാനിടമില്ലാതെ എത്രനാൾ പ്രേമിച്ചിട്ടെന്താ ..പ്രയോജനം നിനക്കു നാണമില്ലേ എന്തെല്ലാം കള്ളത്തരങ്ങളാ എന്നോടു പറഞ്ഞിരുന്നത് എനി എന്നോടു മിണ്ടാൻ വരരുത് .
അവളാഇടനാഴികളിലൂടെ നടന്നകന്നു
ഇവളുമാരുടെ സ്നേഹം പിടിച്ചു പറ്റാൻ പലനുണകളും പറയണ്ടി വന്നിട്ടുണ്ട് പക്ഷെ ഒരു നിമിഷം കൊണ്ടു ചില നഗ്ന സത്യങ്ങളറിഞ്ഞപ്പോൾ ചീട്ടു കൊട്ടാരം പോലെ നിലം പൊത്തി .
പ്രണയം തലക്കു പിടിച്ചപ്പോൾ ഒരു ലഹരിയായിരുന്നു നേടുവാനായി പല കള്ളവും പറഞ്ഞിട്ടു മുണ്ട് .ആ സ്വപ്നലോകം തന്നെ താൻ പണുതുയർത്തിയത് തന്റെ ഇല്ലായ്മകൾ മറക്കാനായിരുന്നു .ഒടുവിൽ എല്ലാം തകർന്നു നിലം പൊത്തി .ഇപ്പോൾ തന്റെ മുന്നിൽ യാഥാർത്ഥ്യങ്ങൾ മാത്രം അവനാകോളേജിന്റെ പടിവാതിൽ ഇറങ്ങി പിന്നീടൊരിക്കലും ആപൂമുഖത്തവൻ തിരികെയെത്തിയില്ല തന്നാൽ കഴിയുന്ന ജോലി ചെയ്തു അമ്മക്കു തണലായി ജീവിച്ചു .ഇടയിലെപ്പോഴോ അമ്മകാട്ടി തന്ന പെണ്ണിനേയും കെട്ടി ആൺ കുഞ്ഞിനായി കാത്തിരുന്നു .മൂന്നു തവണ ജനിച്ചതും പെൺ കുഞ്ഞു .അവർക്കവൻ പേർ നൽകി നീന റോസി പ്രീതി .ഇപ്പോൾ വാലന്റെൻസ് ഡേ...വന്നാൽ അവനവർക്കു നിറയേ മധുര പലഹാരങ്ങൾ വാങ്ങി കൊടുക്കും .അവനു വല്ലാത്തൊരു പ്രണയമാ അവരോടു എന്തേ ..പ്രണയം ആർക്കു ആരോടു എപ്പോൾ വേണേലും ആകാലേ..പ്രണയത്തിനൊന്നല്ല അനേകായിരം അർത്ഥങ്ങളും വർണ്ണങ്ങളുമുണ്ട് .
യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കണ എല്ലാവർക്കും എന്റെ പ്രണയ ദിനാശംസകൾ പ്രണയം ജീവിതത്തോടാവണം സങ്കൽപ്പങ്ങളോടാവരുത്
സ്നേഹപൂർവ്വം ബിജു വാസുദേവ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot