അവർ വീട്ടിലേക്ക് വരുമ്പോൾ നേരം പുലർന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇരിക്കാൻ പറഞ്ഞപ്പോൾ വളരെ ഭവ്യതയോടെ ആ ചെറുപ്പക്കാർ ഇരുന്നു. ഒരു പയ്യൻ എന്റെ കുടുംബക്കാരനാണ്.. മറ്റുള്ളവരെ പയ്യൻ അവരുടെ പിതാക്കന്മാരുടെയും തറവാടിന്റെയും പേര് പറഞ്ഞെനിക്ക് പരിചയപ്പെടുത്തിത്തന്നു.
" നിങ്ങൾ ഈ സമയത്ത് എന്തായാലും വീട്ടിലുണ്ടാവും എന്നറിയാം"
പ്രഭാത പ്രാർത്ഥന കഴിഞ്ഞു പള്ളിയിൽ നിന്ന് ഞാൻ എത്തിയതേ ഉണ്ടായിരുന്നുള്ളൂ.
"നിങ്ങൾ വന്ന കാര്യം പറയൂ "
"അത്...കഴിഞ്ഞ ദിവസം ബാലുവിന്റെ അച്ഛൻ ഗോവിന്ദനെ നിങ്ങൾ ആശ്ലേഷിക്കുന്നത് ഞങ്ങൾ കണ്ടു. ബാലു നമ്മുടെ മതത്തിന്റെ ശതുവാണ് അവന്റെ കുടുംബവുമായി നിങ്ങൾക്ക് ഇങ്ങിനെ ഒരു ബന്ധം പാടില്ല"
പതിനെട്ട് വര്ഷം എന്റെ കണ്മുന്നിൽ ഒരു കിനാവെന്നപോലെ തെളിഞ്ഞു. വിസ വന്നപ്പോൾ ടിക്കറ്റ് എടുക്കാൻ കാശ് കടമായി കുടുംബക്കാരോട് ചോദിച്ചപ്പോൾ ബാപ്പയെ എല്ലാവരും മടക്കി. വിവരം അറിഞ്ഞ കൂട്ടുകാരൻ ഗോവിന്ദൻ തന്റെ ബാങ്കിലുള്ള പണമെടുത്ത് കൊടുത്തിട്ട് ബാപ്പാനോട് പറഞ്ഞു:
"നിക്കിപ്പോ ഇത് വേണ്ട..പെൻഷൻ ഇല്ലേ ? അവനു ജോലിയൊക്കെ ആയി പറ്റുന്ന സമയത്ത് തിരിച്ചു തന്നാൽ മതി...ബാങ്കിന്നെടുത്താന് വെച്ചു പലിശ ഞാൻ മേടിക്കൂല...ഓൻ ന്റെ മോനെ പോലെയല്ലേ ?"
" .....ഇങ്ങിനെയുള്ള ശതുക്കളുമായുള്ള ബന്ധം നമ്മുടെ വേദ ഗ്രന്ഥത്തിന് എതിരല്ലേ ? “ ചോദ്യം കേട്ടപ്പോഴാണ് അവർ മുന്നിലിക്കുന്ന കാര്യം ഓര്മ വന്നത്. എന്റെ മനസ്സിനെ ഞാനൊന്ന് ശാന്തമാക്കി. പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു:

"നിങ്ങളെ ആരെയും പ്രഭാത പ്രാർത്ഥനക്ക് പള്ളിയിൽ കണ്ടില്ല ! ഒരു കാര്യം ചെയ്യ്, നാളെ രാവിലെ അവിടെ വാ...ബാലുവിനെ ഇല്ലാതാക്കാനുള്ള വഴികൾ നമുക്ക് ചർച്ച ചെയ്യാം.. നിങ്ങൾ വായിച്ച വേദ ഗ്രന്ഥം അല്ലെങ്കിൽ അതിന്റെ തർജ്ജമയും കൊണ്ട് വരിക"
"..നിങ്ങൾ തമാശയാക്കുകയാണോ ? ഞങ്ങൾ ആ പള്ളിയിൽ പോകാറില്ല. ഞങ്ങൾക്ക് വേറെ സ്ഥലമുണ്ട് ഒന്നിച്ചു കൂടാൻ. വേദ ഗ്രന്ഥം വ്യാഖ്യാനിച്ചു തരുന്നത് ഞങ്ങളുടെ ശൈഖാണ്. അദ്ദേഹം എന്ത് പറയുന്നോ അതാണ് വേദം. അദ്ദേഹം പറഞ്ഞാൽ ഞങ്ങൾ എന്തും ചെയ്യും.."
അവരുടെ മുഖത്ത് നിന്നും ഭവ്യതയൊക്കെ മാഞ്ഞുപോയി
“ താടിയും തൊപ്പിയുമൊക്കെ ഇട്ട് നടക്കാൻ നാണമില്ലേ നിങ്ങൾക്ക് ? നിങ്ങളെ കണ്ടോളാം…. " അതും പറഞ്ഞു ചെറുപ്പക്കാർ ശരവേഗത്തിൽ ഇറങ്ങിപ്പോയി...ബന്ധുവായ പയ്യൻ നിസ്സഹായനായി എന്നെയൊന്നു നോക്കി.
“ താടിയും തൊപ്പിയുമൊക്കെ ഇട്ട് നടക്കാൻ നാണമില്ലേ നിങ്ങൾക്ക് ? നിങ്ങളെ കണ്ടോളാം…. " അതും പറഞ്ഞു ചെറുപ്പക്കാർ ശരവേഗത്തിൽ ഇറങ്ങിപ്പോയി...ബന്ധുവായ പയ്യൻ നിസ്സഹായനായി എന്നെയൊന്നു നോക്കി.
എനിക്ക് അമ്പരപ്പൊന്നും തോന്നിയില്ല.. പതിനെട്ടു വർഷത്തെ പ്രവാസം അവസാനിപ്പിച്ച് വന്നത് മുതൽ ഞാൻ പുതിയ പുതിയ കാര്യങ്ങൾ പഠിക്കാൻ തുടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഓർമകളെ താലോലിച്ചുകൊണ്ട് മുത്തപ്പൻ കാവിന്റെ മതിലിൽ കയറി ഇരുന്നു വിനോദിനെ ഫോൺ വിളിച്ചത്..
"ഞാൻ ഇപ്പൊ വരാം...പിന്നെ...എടാ..നീ താഴെ ഇറങ്ങി നിൽക്ക്... മതിലിൽ ഇരിക്കേണ്ട"
ഒഴിഞ്ഞ പാടത്ത് കളി നടക്കുമ്പോൾ ഇരുട്ട് വീഴുന്നതിനു മുൻപ് വിനോദ് ഓടും. കാവിൽ വിളക്ക് വെക്കുന്നത് അവന്റെ വീട്ടുകാരാണ്. ലൗഡ് സ്പീക്കർ വന്നപ്പോൾ കാലത്ത് പാട്ടു വെക്കാനുള്ള ജോലിയും അവനായി. ഇന്നലെയും കൂടെ പോയിരുന്നു അവിടെ. ഡയബെറ്റിസ് വല്ലാതെ തളർത്തിയ അവന്റെ 'അമ്മ ദേവിയേച്ചി ചായ ഒഴിച്ച് തരുമ്പോൾ പറഞ്ഞു:
"ഞാൻ വിനുവിനെ പെറ്റിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാ നിന്റുമ്മ നിന്നെ പെറ്റത്. ഓളും ഞാനും ഒന്നിച്ചല്ലേ പാല് മേടിക്കാൻ പോകാറ്..മോനെ... .ഗൾഫിൽ പോയിട്ട് നിന്റെ തടിയും നിറവുമൊക്ക എന്തായിപ്പോയി ? എന്ത് നല്ല നിറായിരുന്നു നിനക്ക് ചെറുപ്പത്തിൽ ! “
"എടാ ..നീ നേരത്തെ വന്നോ? " വിനോദ് വന്നപ്പോൾ ദേവിയേച്ചിയുടെ ചായ തൊണ്ടയിൽ എവിടെയോ കുരുങ്ങിക്കിടന്നു.
"വിനൂ..കുറച്ചു കാവിന്റെ മതിലിൽ ഇരിക്കാമെടാ.നിനക്കോര്മയില്ലേ... ആ മതിലിലിരുന്നാണ് ഞാനും നീയും സങ്കടങ്ങളും സ്വപ്നങ്ങളും പങ്ക് വെച്ചിരുന്നത്. പിന്നെ കണ്ണുകൾ ആരെയോ കാത്ത് താഴെയുള്ള ഇടവഴിയിൽ ഉടക്കി നിൽക്കാറില്ലേ?

വിനോദ് അല്പനേരത്തേക്ക് ഒന്നും മിണ്ടിയില്ല. അവന്റെ മുഖത്ത് കാർമേഘക്കെട്ടുകൾ കയറിവന്നു.
"റാഷി...നോക്ക്.. നീ ഇപ്പോഴും പതിനെട്ട് വര്ഷം പുറകിലാണ്.. നീ കടൽ കടന്നു പോയതിൽ പിന്നെ നമ്മുടെ ഈ കൈത്തോടിലൂടെ വെള്ളം ഒരുപാട് ഒഴുകിപ്പോയി..ചുറ്റും ഒന്ന് നോക്കൂ.. ഇന്ന് ഞായറാഴ്ച അഞ്ചു മണിയായി. കുട്ടികളുടെ, ചെറുപ്പക്കാരുടെ ആരവം എവിടെയെങ്കിലും നീ കേൾക്കുന്നുണ്ടോ?"
“..കാവിന്റെ മതിലിൽ ഇരിക്കേണ്ടെന്നു പറഞ്ഞത് വെറുതെയല്ല.. ഞങ്ങളുടെ കുടുംബത്തിൽ നിന്ന് കാവിന്റെ ഭരണം വേറെ ചിലർ പിടിച്ചെടുത്തു. നീ കാണുന്നില്ലേ അവിടെ തകൃതിയായി വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്? കഴിഞ്ഞ മാസം മൂസാക്കയുടെ മോൻ ആ മതിലിൽ ഇരുന്നതിന്റെ പേരിൽ "മാപ്പളാർക്ക് കാവിന്റെ പുറത്തെന്താ കാര്യം " എന്നും പറഞ്ഞു കശപിശ ഉണ്ടായിരുന്നു.. ചില രാത്രികളിൽ ഞാൻ ശബ്ദം കേൾക്കാറുണ്ട്... ആയുധ പരിശീലനമാണ്..."
സുഹൃത്തും നാടക നടനുമായ ദാസൻ വയനാട്ടു കുലവൻ തെയ്യം കെട്ടിയപ്പോൾ കാണാൻ അടുത്തുപോയി നിന്ന എന്നെ കൂട്ടുകാർ തെയ്യത്തിന്റെ മുന്നിൽ പിടിച്ചിട്ടത് ഓർമയിൽ തെളിഞ്ഞു..
********
പേമാരിയോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ തോട്ടിലെ വെള്ളം കര കവിഞ്ഞൊഴുകി
ഉയരത്തിലുള്ള കാവും പറമ്പും ഒഴികെ എല്ലാം വെള്ളത്തിലായി...ഗ്രാമം ഒരു ദ്വീപ് പോലെ ഒറ്റപ്പെട്ടു.. എഴുപത് കഴിഞ്ഞ സഖാവ് കേളേട്ടൻ കുത്തിപ്പിടിച്ചു പുറത്തിറങ്ങി, ഗാന്ധി നായർ എന്ന വലിയവീട്ടിൽ രാമൻ നായരെ വിളിച്ചു...പള്ളിയറ ഹൈദ്രോസ് ഹാജിയെ വിളിച്ചു…പെരുവണ്ണാൻ ചന്തുവിനെ വിളിച്ചു....ചെറുപ്പക്കാർ സംഘമായി വന്നു ..കാവിന്റെ പറമ്പത്ത് ഷെഡ് ഉയർന്നു. മദ്രസ്സയിലെ ബെഞ്ചുകൾ അവിടെ നിരന്നു. തണുത്തു വിറച്ചു വരുന്നവർക്ക് മാധവിയമ്മയും നബീസുമ്മയും ചായയും ചെറു പലഹാരങ്ങളും വിതരണം ചെയ്തു..
ഗ്രാമം ഉറങ്ങാതെ നിന്ന നാളുകൾ...മൂന്നു ദിവസം കഴിഞ്ഞു വെള്ളം പിൻവാങ്ങി... ഒരാഘോഷത്തോടെ നാട്ടുകാർ വീടുകളിലേക്ക് മടങ്ങി. ……

ജനൽപ്പാളികളെ പ്രകമ്പനം കൊള്ളിച്ച ഇടിവെട്ടിൽ ഞാൻ ഞെട്ടിയുണർന്നു.. " പതിനെട്ടു വര്ഷം നീ പിറകിലാണ്..." വിനോദിന്റെ വാക്കുകൾ മിന്നൽ പിണറായി കണ്ണിൽ വന്നലച്ചു.
വിനൂ...നല്ലതാണത്..... എന്റെ ഘടികാരത്തിലെ സൂചി പതിനെട്ടു വർഷം പിറകിലായിപ്പോയത് നന്നായി, കാരണം മുന്നോട്ടു കുതിച്ചു പോകാൻ മാത്രം പ്രതീക്ഷകൾ എനിക്കില്ല. എന്റെയും നിന്റെയും ഓർമകൾക്കെങ്കിലും അവർ ചങ്ങല ഇടാതിരുന്നാൽ മതിയായിരുന്നു.
(ഹാരിസ്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക