"എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലാണു ഞാനവന്റെ മുന്നിൽ ചെന്ന് ചാടിക്കൊടുത്തത്.ബസിലിലെ കിളിയുടെ റോളണിഞ്ഞ അവൻ എന്നും വെളുത്ത പല്ലുകാട്ടി ഇളിച്ചപ്പോൾ അതാണ് യഥാർത്ഥ സ്നേഹമെന്ന് ഞാൻ കരുതിയത്...
പത്താം ക്ലാസിൽ പഠിക്കാൻ മിടുക്കിയായിരുന്ന ഞാൻ പതിയെ പഠനത്തിൽ പിന്നോക്കമായി തീർന്നു.കാരണം മറ്റൊന്നുമല്ല കിളിയും ഞാനും തമ്മിലുള്ള പ്രണയം തന്നെ....
ഒടുവിൽ കൂട്ടുകാരെയും അകറ്റി നിർത്തി പതിയെ അവനെന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചു.. വികാരത്തള്ളിലിന്റെ പ്രായത്തിൽ അതുവരെ എനിക്കായി ജീവിച്ച മാതാപിതാക്കളുടെ സ്നേഹമൂറുന്ന മുഖം ഞാൻ മറന്നു....
മനസ്സു നിറയെ മോഹിപ്പിക്കുന്ന കാമുകൻ മാത്രം...
അവന്റെ വിളിക്കായി കാതോർത്തിരുന്ന നിമിഷങ്ങൾ. പ്രായപൂർത്തിയാകാത്ത പെണ്ണാണെന്ന് ഒരു നിമിഷം ഞാൻ മറന്നു..
കൂടെയിറങ്ങി ചെല്ലാൻ അവൻ വിളിച്ച സമയത്ത്...
കയ്യിൽ കിട്ടിയ പണവും സ്വർണ്ണവും അത്യാവശ്യം തുണികളും ബാഗിലാക്കി രാത്രിക്കു രാത്രി ഞാൻ അവന്റെ കൂടെ നാടുവിട്ടു...
തമിഴ്നാട് നാടിന്റെ പ്രാന്തപ്രദേശങ്ങളിൽ അവൻ മുൻ കൂട്ടിയൊരുക്കിയ വീടുകളൊന്നിൽ ഞങ്ങൾ അഭിപ്രായം തേടി..
ആദ്യരാത്രിയിൽ തന്നെ താലിച്ചരടിന്റെ ബലമില്ലാതെ ആർത്തവദിനം കാര്യമാക്കാതെ അവനെന്നെ കീഴ്പ്പെടുത്തി. അല്ല വികാരത്തളളലിൽ ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നീട് കിട്ടാക്കനിയുടെ മാധുര്യം ഞാനും ആഗ്രഹിച്ചെന്നത് സത്യം....
ഇതാണ് സന്തോഷകരമായ ജീവിതമെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. മാസങ്ങൾ ഓടി മറയുമ്പോൾ കൊണ്ടുവന്ന സ്വർണ്ണവും പണവും മൊക്കെ തീർന്നു തുടങ്ങി...
അവൻ സെക്സ് റാക്കറ്റിന്റെ അളാണെന്ന് ഞാൻ തിരിച്ചറിയാൻ വൈകിയപ്പോഴേക്കും എന്നെ അവർക്കായി കാമുകൻ വിറ്റിരുന്നു...
ദിവസവും ഒന്നിലേറെ.. ചിലപ്പോൾ അതിൽ കൂടുതൽ ആൾക്കാർ എന്റെ മുറിയിൽ കയറിയിറങ്ങി...
പതിനെട്ട് തികയാത്തവൾക്കെന്നും നല്ല മാർക്കറ്റാണു സെക്സ് റാക്കറ്റിൽ ചങ്ങലകളിൽ...
പലപ്രമുഖരും എന്നിൽ അഗാധമായ നീലിമികൾ തേടിയലഞ്ഞു.അബോധാവസ്ഥയും ശരീരം ചലിച്ചു കൊണ്ടിരുന്നു...
ഒരുദിവസം റെസ്റ്റെടുക്കാൻ തന്നെ സമയം കുറവ്.ആഹാരം കഴിച്ചെങ്കിലെന്നായി.പിരീയഡിന്റെ കഠിന വേദനയിലും സുരക്ഷകൾ യൂസ് ചെയ്യുവാൻ ഓർഡർ.കസ്റ്റമേഴ്സിനെ തൃപ്തിപ്പെടുത്തണമത്രേ...
എന്നിൽ സായൂജ്യമടയാൻ വന്നയൊരാളോട് കരഞ്ഞു അപേക്ഷിച്ചു അവിടെ നിന്ന് രക്ഷപെടുത്താൻ....
കിട്ടിയ ഇര രക്ഷപ്പെട്ടാൽ അവരുടെ ആവശ്യങ്ങൾ നടക്കില്ലെന്നു മനസ്സിലായി.എല്ലാം ഒരേ ചങ്ങല കണ്ണികൾ....ഒരേ തൂവൽ പക്ഷികൾ....
അന്നു നിറയെ സമ്മാനം കിട്ടി ...കൈ നിറയെ...
രക്ഷപെടാൻ സഹായം തേടിയതിനു ക്രൂരമായ മർദ്ദനങ്ങൾ...പട്ടിണിക്കിടലും ക്രൂര വേഴ്ചയും....
ആറുമാസക്കാലത്തെ പീഡന കാലയളവിൽ രക്ഷപ്പെടാനുളള അവസരം ഒട്ടും പാഴാക്കിയില്ല...അവിടെ നിന്നും ജീവനും കൊണ്ടോടി വന്നു നിന്നത് സ്വന്തം വീട്ടിൽ...
മകളുടെ ദയനീയമായ അവസ്ഥ കണ്ടിട്ട് അച്ഛനും അമ്മയും പച്ചമാസത്തിൽ ഈർച്ചവാൾ കുത്തിയിറക്കിയ വേദനയിൽ അലറിക്കരഞ്ഞു...
മാസങ്ങളോളം പോലീസുകാർ എനിക്കായി അലഞ്ഞെങ്കിലും തൊണ്ണൂറുകളിൽ ഇപ്പോഴത്തെ പോലെ മൊബൈൽ ഇല്ലാതിരുന്നതിനാൽ ട്രയ്സ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല...
തെറ്റു ചെയ്തവർക്കു ശിക്ഷ വാങ്ങിക്കൊടുക്കാൻ വീട്ടുകാർ തീരുമാനിച്ചു...
പോലീസ് സ്റ്റേഷനിലും കോടതി മുറിക്കുളളിലും തെളിവെടുപ്പ് സ്ഥലങ്ങളും പലരീതിയിലുളള പരിഹാസങ്ങൾ...ചോദ്യം ചെയ്യലിന്റെയും വിസ്താരത്തിന്റെ പലഭാവങ്ങളിൽ...
അന്ന് ഒരു പക്ഷേ ജീവൻ അവസാനിപ്പിച്ചിരുന്നെങ്കിൽ ഈ തൊലിയിരിക്കൽ നാടകത്തിനു നിന്നു കൊടുക്കണ്ടി വരില്ലായിരുന്നു...
ആത്മഹത്യ ചെയ്യുവാൻ ഭയമായിരുന്നു....
ചെയ്ത തെറ്റിന്റെ പശ്ചാത്താപത്തിൽ ഞാനുരുകിയെങ്കിലും വീട്ടുകാരുടെ അവസ്ഥ ആയിരുന്നു കൂടുതൽ പരിതാപകരം...
ഉടുമുണ്ട് ഉരിഞ്ഞ് തലയിൽ കെട്ടി നടക്കണ്ട അവസ്ഥ....
സാക്ഷി വിസ്താരത്തിനിടയിൽ പല പ്രമുഖരുടെയും പേരുകൾ ഒഴിവാക്കപ്പെട്ടു...
അഭിഭാഷക മിടുക്കിന്റെയും പണക്കൊഴുപ്പിന്റെയും ബലത്തിൽ ചിലർ കൂടി രക്ഷപ്പെട്ടു...
ആരുടെയൊ ബീജം എന്നുളളിൽ നിക്ഷേപിച്ചതിന്റെ ഫലമായി ഒരു കുഞ്ഞിനെ ഞാൻ പ്രസവിച്ചു....
ഒടുവിൽ കോടതിവിധി അനുകൂലമായെങ്കിലും മേൽക്കോടതികളിൽ അപ്പീൽ ചെന്നതു കാരണം വീണ്ടും വാദങ്ങൾ... മീഡിയകളുടെ ഇഷ്ട വിഭവുമായി ഞാൻ വീണ്ടും വീണ്ടും മാറി...
പതിനാറു വർഷക്കാലത്തെ നിയമയുദ്ധം.സുപ്രീം കോടതിയിൽ നിന്നും അനുകൂലവിധി വന്നപ്പോഴേക്കും ജീവിതത്തിൽ ഞാനും കുഞ്ഞും തനിച്ചായി....
അച്ഛന്റെയും അമ്മയുടെയും വേർപാട് എന്നെ മാനസികമായി വീണ്ടും തളർത്തി....
സർക്കാർ കനിഞ്ഞു നൽകിയ ജോലി എന്റെയുളളിൽ കുഞ്ഞിനായി ജീവിക്കാൻ പ്രേരണ നൽകി....
ജോലി സ്ഥലത്തും ചിരപരിചിത ആയതിനാൽ പരിഹാസ ശരങ്ങളേറ്റു ഞാൻ ഒറ്റപ്പെട്ടു...
എനിക്ക് ഒരു പെൺകുഞ്ഞാണു.സമൂഹം മോശമായി കാണുന്നുണ്ടെങ്കിലും എനിക്ക് അവളെ നല്ലതായി വളർത്തണം...
അതിനായി നാടു വിടാൻ ഞാനൊരുക്കമല്ല...
കാരണം എനിക്ക് പറ്റിയ തെറ്റ് മകളെ പറഞ്ഞു മനസിലാക്കി വളർത്തണം ..
അവളുടെ അമ്മക്കു പറ്റിയ തെറ്റ് അവൾ അറിയണം...ചീത്ത ആയിരുന്നു എന്നും...
നാളെ അവൾ തീരുമാനം എടുക്കട്ടെ....
അവൾക്ക് ചീത്തയായ അമ്മയെ വേണമോയെന്ന്...."
A story by സുധീ മുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക