Slider

ബിരിയാണി

0
ബിരിയാണി.
ബിരിയാണി തിന്നുവാൻ പൂതീ. ഞാൻ,
പാതിതൻ ചെവിയിലുമതോതി.
ഇരു കൈയും നീട്ടി പാതി ചോദീ. അവൾ,
അരിയിത് വാങ്ങുവാനായ്.
മട്ടത്തിൽ മട്ടനൊന്ന് വാട്ടീ. പിന്നെ,
കൂട്ടുവാൻ ചിക്കനേയും കൂട്ടി.
വട്ടത്തിൽ ഉള്ളിയത് വെട്ടീ. പിന്നെ
കൂട്ടായി ടൊമോട്ടയും വാട്ടീ.
ചട്ടിയിത് അഗ്നിയാലെ വിങ്ങീ. ഞാൻ,
കണ്ണുനീർ തുള്ളിയില് മുങ്ങീ.
നല്ല പാതി പുകയിലാകെ മങ്ങീ. അവൾ
എന്റെ കണ്ണുനീര് കണ്ട് പൊങ്ങീ.
മൂക്കിലൊരു ഗന്ധം പാറി വന്നൂ. എന്റെ,
വായിലൊരു വെള്ളപ്പൊക്കം തന്നെ.
കൈ കഴുകി ഞാനും വന്നിരുന്നു. അത്,
കണ്ട് ഭാര്യ അന്തം വിട്ടു നിന്നൂ.
മുറ്റത്തൊരു വണ്ടി വന്നു നിന്നൂ. എന്റെ,
നല്ല പാതി വേഗം ഓടിച്ചെന്നു.
ഞാനുമാകെ വിഷണ്ണനായി നിന്നൂ. നേരം
വണ്ടിക്കാർ പൊതിയും കൊണ്ട് വന്നൂ.
ഭാര്യയുടെ ബന്ധുക്കള് തന്നെ. എന്റെ,
ഉള്ളിലോ കേളികൊട്ട് തന്നെ.
ബിരിയാണി പോയത് തന്നെ. എന്റെ,
വായിലെ ഉറവയും താനെ.
സൈക്കിളിൽ നിന്ന് വീണ എന്റെ. ചിരി,
കണ്ട് പാതി പിച്ചിയതും കണ്ടേ.
ബന്ധുക്കള് നാലഞ്ചെണ്ണം ഉണ്ടേ. അതിൽ
നല്ലോണം തിന്നുന്നവർ ഉണ്ടേ.
അണ്ടി പോയ അണ്ണാനെ ഞാനും. എന്റെ
പട്ടിണിക്കഥയിൽ വീണ്ടുമേട്.
ബന്ധുക്കളെ പൊതിയിൽ തപ്പി ഞാനും. പൊതി
കുട്ടികൾക്ക് മിഠായികൾ തന്നെ.
കിട്ടിയത് തട്ടി ഹല്ല പിന്നേ. വായിൽ
ഞൊട്ടിയതിൽ കാര്യമൊന്നും വേണ്ടേ.
എന്നിട്ടുമെൻ പൂതി ബാക്കി തന്നെ. എന്റെ
പോക്കറ്റും കാലിയായി തന്നെ.
ഹുസൈൻ എം കെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo